വിനീതിന് സംസ്ഥാന സര്‍ക്കാര്‍ ജോലി നല്‍കുമെന്ന് കായിക മന്ത്രി


തൃശൂര്‍: ഏജീസ് ഓഫീസില്‍ നിന്ന് പിരിച്ചുവിട്ട ഫുട്‌ബോള്‍ താരം സി.കെ. വിനീതിന് ജോലി തിരിച്ചു നല്‍കാന്‍ ആവശ്യപ്പെട്ട് കേന്ദ്രത്തിന്  കത്ത് നല്‍കുമെന്ന് കായികമന്ത്രി എ. സി . മൊയ്തീന്‍ തൃശൂരില്‍ പറഞ്ഞു.  അടുത്ത ദിവസം കേന്ദ്ര കായിക മന്ത്രിയുമായി സംസാരിക്കും. പരിഹാരമില്ലെങ്കില്‍ വിനീതുമായി സംസാരിച്ച് കേരളം ജോലി നല്‍കുമെന്നും മന്ത്രി അറിയിച്ചു.

വിനീതിനെ പിരിച്ചുവിടാനുള്ള നീക്കമറിഞ്ഞ് സി.എ.ജിക്ക് കത്തയച്ചിരുന്നു. എന്നാല്‍, ഏജീസ് ഓഫീസ് അത് പരിഗണിക്കാതെ പിരിച്ചു വിടുകയായിരുന്നുവെന്നും മന്ത്രി പറഞ്ഞു. 2012ല്‍ സ്‌പോര്‍ട്‌സ് ക്വോട്ടയില്‍ എജീസ് ഓഫിസിലെ ഓഡിറ്ററായി പ്രവേശനം നേടിയതാണു വിനീത്. എന്നാല്‍ വിനീതിനെ സ്ഥിരപ്പെടുത്താതെ പിരിച്ചുവിട്ടതായി ഡപ്യൂട്ടി അക്കൗണ്ടന്റ് ജനറലിന്റെ ഉത്തരവ് ബുധനാഴ്ച പുറത്തിറങ്ങിയിരുന്നു. ഇത് ഏറെ വിവാദം സൃഷ്ടിക്കുകയും ചെയ്തു.

2012 മേയ് ആറിനു ജോലിയില്‍ കയറിയ വിനീതിന്റെ പ്രബേഷന്‍ കാലാവധി 2014 മേയില്‍ അവസാനിക്കേണ്ടതാണെങ്കിലും ഹാജര്‍ കുറവായതിന്റെ പേരില്‍ രണ്ടുവര്‍ഷം നീട്ടിയിരുന്നു. ഈ കാലാവധി 2016 മേയില്‍ അവസാനിച്ചു. പ്രബേഷന്‍ കാലാവധി ഇരട്ടിയിലേറെ നീട്ടാനാവില്ലെന്ന സര്‍വീസ് ചട്ടം പറഞ്ഞാണ് ഈ മാസം ഏഴാം തീയതി പിരിച്ചുവിട്ടതായി ഉത്തരവിറങ്ങിയത്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

LEAVE A REPLY