നാഗസ്വരക്കാരനില്‍ കമ്പം മൂത്ത് പ്രേമവിവാഹം : ഒടുവില്‍ കെട്ടുതാലി പറിച്ചപ്പോള്‍ മനംനൊന്ത് ആസിഡ് കുടിച്ചു

Read also >> കടന്നു പിടിച്ചു, സ്വകാര്യ ഭാഗങ്ങള്‍ പ്രദര്‍ശിപ്പിച്ചു; ആ അനുഭവം വെളിപ്പെടുത്തി പ്രശസ്ത നടി

തിരുവനന്തപുരം : യുവതിയെ ഭര്‍തൃ വീട്ടില്‍ ആസിഡ് ഉള്ളില്‍ ചെന്ന് മരിച്ചനിലയില്‍ കണ്ടെത്തി. നെയ്യാറ്റിന്‍കര ഈരാറ്റി ന്പുറം രാഖി ഭവനില്‍ ചിന്നുവാണ് () മരിച്ചത്. ബിരുദാനന്തര ബിരുദധാരിയായ ചിന്നുവും സുഭാഷുമായി പ്രണയത്തിലാ യിരുന്നു. മൂന്നു വര്ഷം മുന്‍പാണ്‌ ഇവരുടെ വിവാഹം കഴിഞ്ഞത്.

Read also >> മോഹന്‍ലാലിന് മീനയോട് ഇത്ര ഇഷ്ടം തോന്നാന്‍ കാരണം എന്താണ്, മീനയെ വിടാതെ മോഹന്‍ലാല്‍ !!

വിവാഹ ശേഷം സ്ത്രീധനത്തിനായി ഇയാള്‍ ചിന്നുവിനെ നിരന്തരം പീഡിപ്പിച്ചിരുന്നതായി ബന്ധുക്കള്‍ പറയുന്നു. സുഭാഷിനെ പോലീസ് അറസ്റ്റ് ചെയ്തു. ആത്മഹത്യ ആണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഇയാള്‍ക്കെതിരെ ആത്മഹത്യാ പ്രേരണ, സ്ത്രീധന പീഡനം തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്.

Read also >> അവസരം കുറഞ്ഞു, നഗ്നയായി റിയ സെന്‍; ശരിക്കും അനന്തഭദ്രത്തിലെ ബാധ കയറിയോ?

വിവാഹ ശേഷം സ്ത്രീധനമായി ചിന്നുവിന്റെ വീട്ടുകാര്‍ പതിനഞ്ചു പവനും അമ്പതു സെന്റ്‌ റബ്ബര്‍ തോട്ടവും സുഭാഷിന് നല്‍കിയിരുന്നു. എന്നാല്‍ ആഭരണങ്ങള്‍ തന്റെ ധൂര്ത്തിനായി ഇയാള്‍ വിറ്റു. സ്വര്‍ണ്ണ ആഭരണങ്ങള്‍ തീര്‍ന്നതോടെ പണം ആവശ്യപ്പെട്ട് വീണ്ടും ഇയാള്‍ ചിന്നുവിനെ പീഡിപ്പിക്കാറുണ്ടെന്ന് ചിന്നു പറഞ്ഞതായി വീട്ടുകാര്‍ പറയുന്നു.

കഴിഞ്ഞ ദിവസവും വീടുവെയ്ക്കാന്‍ പണം ആവശ്യപ്പെട്ടു. ഇതിനായി ഇയാള്‍ ചിന്നുവിനെ വീട്ടിലേക്കു പറഞ്ഞയക്കുകയും ചെയ്തിരുന്നു. എന്നാല്‍ തന്റെ കയ്യില്‍ പണം ഇല്ലെന്നും വേണമെങ്കില്‍ വീട് ഒഴിഞ്ഞു തരാമെന്നും ചിന്നുവിന്റെ അച്ഛന്‍ സുഭാഷിനോട് പറഞ്ഞു. എന്നാല്‍ തിരികെ വീട്ടില്‍ എത്തിയ ചിന്നുവിനോട് ആകെ ഉണ്ടായിരുന്ന താലിമാല ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ താലിമാല ഊരിക്കൊടുക്കാന്‍ ചിന്നു തയ്യാറായില്ല. ഇതില്‍ അരിശം പൂണ്ട സുഭാഷ്‌ ചിന്നുവിന്റെ കഴുത്തില്‍ കിടന്ന താലിമാല പൊട്ടിച്ചെ ടുക്കുകയായിരുന്നു. ഇതില്‍ മനംനൊന്താണ് റബ്ബര്‍ ഷീറ്റ് അടിക്കാന്‍ ഉപയോഗിക്കുന്ന എടുത്തു കുടിക്കുകയായിരുന്നു. ആസിഡ് കുടിച്ചു ഗുരുതരാവസ്ഥയില്‍ ആയ ചിന്നുവിനെ മെഡിക്കല്‍കോളേജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

LEAVE A REPLY