അന്വേഷിച്ച കൊച്ചു ഗായികയെ ജയസൂര്യ കണ്ടെത്തി; ഇനി താരത്തിന്റെ സിനിമയിലെ ഗായിക

അന്വേഷിച്ച കൊച്ചു ഗായികയെ ജയസൂര്യ കണ്ടെത്തി; ഇനി താരത്തിന്റെ സിനിമയിലെ ഗായിക. ഓണ പരിപാടിക്ക് റോഡരികില്‍ വളരെ മനോഹരമായി പാടിയ കൊച്ചു ഗായികയെ അന്വേഷിച്ച് ജയസൂര്യ ഒരു പോസ്റ്റിട്ടു.

മിനുട്ടുകള്‍ക്കുള്ളില്‍ തന്നെ കുട്ടിയുടെ നാട്ടുകാര്‍ കമന്റ് ചെയ്തു. ഇതു ഞങ്ങളുടെ ശിവഗംഗയാണെന്ന്. ഒരു പെണ്‍കുട്ടി റോഡില്‍ ഗാനം ആലപിക്കുന്ന വിഡിയോ കണ്ട താരം അതാരെന്ന് ചോദിച്ച് ഫേസ്ബുക്കിലൂടെ ഷെയര്‍ ചെയ്യുകയായിരുന്നു. കുട്ടിയെ കുറിച്ചുള്ള വിവരങ്ങള്‍ അറിയിക്കണമെന്ന് ചൂണ്ടിക്കാട്ടിയാണ് ജയസൂര്യ വിഡിയോ പോസ്റ്റ് ചെയ്തത്.

ഒടുവില്‍ അത് കായംകുളം സ്വദേശിയായ ശിവഗംഗയെ ജയസൂര്യ ഫോണില്‍ വിളിച്ചു. തന്റെ വീട്ടിലേക്കൊന്ന് വരാമോയെന്ന് ചോദിച്ചു. താരം വിളിച്ച സന്തോഷത്തില്‍ ശിഗംഗയും അമ്മയും രാവിലെ തന്നെ ജയസൂര്യയുടെ വീട്ടിലെത്തി. ശിവഗംഗയെ കാത്ത് അവിടെ രണ്ട് വാര്‍ത്തകളുണ്ടായിരുന്നു.

ഒന്ന് ജയസൂര്യയുടെ അടുത്ത പടമായി ഗബ്രി എന്ന ചിത്രത്തില്‍ ഗാനം ആലപിക്കാന്‍, രണ്ട് അതേ സിനിമയില്‍ അഭിനയിക്കാനുമുള്ള അവസരം ജയസൂര്യ നല്‍കി. ഈ വിവരങ്ങള്‍ നടന്‍ തന്നെയാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ ഷെയര്‍ ചെയ്തത്.

ജയസൂര്യയുടെ ഫേസ്ബുക്ക് പോസ്റ്റ്
സന്തോഷത്തോടെ ഒരു കാര്യം അറിയിക്കട്ടെ .. ഇന്നലെ എഫ്ബിയില്‍ കണ്ട ”ശിവഗംഗ” എന്ന മോളാണ് , രാജേഷ് ജോര്‍ജ്ജ് കുളങ്ങര നിര്‍മ്മിക്കുന്ന നവാഗത സംവിധായകനായ ‘സാംജി ആന്റണി’ സംവിധാനം ചെയ്യുന്ന, ഞാന്‍ നായകനായി എത്തുന്ന ‘ഗബ്രി’ എന്ന ചിത്രത്തിലെ ഗായിക…

(ഒപ്പം ഒരു പ്രധാന കഥാപാത്രം ചെയ്യുന്നതും ശിവഗംഗ തന്നെ.) മോള്‍ടെ വിവരങ്ങള്‍ തന്ന എല്ലാ നല്ല മനസ്സുകള്‍ക്കും എന്റെ നന്ദി. കൂടാതെ ആ വീഡിയോ എടുത്ത ചങ്ങാതിയ്ക്കും.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

LEAVE A REPLY