അങ്ങനെ മറക്കാന്‍ കഴിയുന്ന കാര്യങ്ങളല്ല ദിലീപ് തന്നോട് ചെയ്തതെന്ന് ലക്ഷ്മി രാമകൃഷ്ണന്‍

ദിലീപ് അവസരം മുടക്കിയെന്ന് നേരത്തേ തന്നെ കുറേ നടിമാര്‍ ആരോപിച്ചിരുന്നു. എന്നാല്‍ ആരും പരസ്യമായി രംഗത്തെത്തിയിരുന്നില്ല. ദിലീപ് ജയിലിലായതോടെ അവസരം നഷ്ടപ്പെട്ടവര്‍ ഒന്നൊന്നായി പുറത്തു വന്ന് കാര്യങ്ങള്‍ തുറന്നു പറഞ്ഞു തുടങ്ങി. ഇപ്പോള്‍ അത്തരമൊരു ആരോണമവുമായി രംഗത്തു വന്നിരിക്കുന്നത് നടി ലക്ഷ്മി രാമകൃഷ്ണനാണ്.

ജേക്കബിന്റെ സ്വര്‍ഗരാജ്യം എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ ലക്ഷ്മി രാമകൃഷ്ണന്‍. ബ്ലസി സംവിധാനം ചെയ്ത കൊല്‍ക്കത്ത ന്യൂസ് എന്ന ചിത്രത്തില്‍ നിന്നും ദിലീപ് ഇടപെട്ട് തന്നെ ഒഴിവാക്കിയെന്നാണ് ലക്ഷ്മിയുടെ പരാതി. ഒഴിവാക്കിയ വിവരം അണിയറ പ്രവര്‍ത്തകില്‍ ഒരാളാണ് ലക്ഷ്മി രാമകൃഷ്ണനെ അറിയിച്ചത്. ഷൂട്ടിംഗിന് ഒരുമാസം മുമ്പ് എന്നോട് റോളിനെക്കുറിച്ച് പറഞ്ഞിരുന്നു.

എന്റെ നല്ല സുഹൃത്തുക്കളില്‍ ഒരാളായിരുന്നു ചിത്രത്തിലെ പ്രധാനി. എന്നെ വിളിച്ച് ഒരു ക്യാരക്ടറുണ്ട്, ലക്ഷ്മി തന്നെ അത് ചെയ്യണം എന്ന് ആവശ്യപ്പെട്ടതുകൊണ്ടാണ് ഡേറ്റ് കൊടുത്തത്. എന്നാല്‍ ഷൂട്ടിംഗ് തുടങ്ങാറായിട്ടും യാതൊരു വിവരവും അറിയാത്തതുകൊണ്ട് ഞാന്‍ വിളിച്ചു ചോദിച്ചു. അപ്പോള്‍ അദ്ദേഹം ഉരുണ്ട് കളിക്കുകയാണ് ചെയ്തത്.

കൂടാതെ കഥാപാത്രത്തിന് വലിയ പ്രാധാന്യമില്ലാത്തതിനാല്‍ ലക്ഷ്മിയെ ബുദ്ധിമുട്ടിക്കേണ്ട എന്നു കരുതി എന്ന് മറുപടിയും തന്നു. പക്ഷേ പിന്നീട് ഞാന്‍ തിരക്കിയപ്പോള്‍ അറിഞ്ഞു ഞാന്‍ മലയാളത്തില്‍ അഭിനയിച്ച സിനിമകളെല്ലാം പരാജയങ്ങളായതിനാല്‍ എന്നെ ഒഴിവാക്കുവാന്‍ അതിലെ നായകന്‍ തന്നെ ആവശ്യപ്പെട്ടെന്ന്. അന്ന് ഇതോര്‍ത്ത് ഒരുപാട് വിഷമിച്ചെങ്കിലും ഇപ്പോള്‍ താന്‍ ഹാപ്പിയാണെന്നും ലക്ഷ്മി പറഞ്ഞു. തന്റെ കരിയറിലെ ഏറ്റവും വലിയ വിജയമായിരുന്നു ജേക്കബ്ബിന്റെ സ്വര്‍ഗ്ഗരാജ്യം. കഴിഞ്ഞ വര്‍ഷത്തെ വലിയ ഹിറ്റുകളില്‍ ഒന്നാണ് ജേക്കബ്ബിന്റെ സ്വര്‍ഗ്ഗരാജ്യം.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here