വിവാഹത്തിന് മുന്‍പുള്ള സെക്‌സാണ് നല്ലതെന്ന് നടി സംഗീത മോഹന്‍ പറഞ്ഞതിന് പിന്നില്‍

ഒരിക്കല്‍ മദ്യപിച്ച് ലക്ക് കെട്ട് സംഗീത പൊലീസുകാരോട് വഴക്കിടുന്ന വീഡിയോ വൈറലായിരുന്നു. ചെന്നൈയില്‍ ജനിച്ച മലയാളിയാണ് സംഗീത. അച്ഛനും അമ്മയും സര്‍ക്കര്‍ ഉദ്ദോഗസ്ഥരായിരുന്നു

വിവാഹത്തിന് മുന്‍പുള്ള സെക്‌സാണ് നല്ലത് എന്ന് പറഞ്ഞു വിവാദത്തില്‍ പെട്ടിരിക്കുകയാണ് സീരിയല്‍ നടി സംഗീത മോഹന്‍. ദൂരദര്‍ശനില്‍ സംപ്രേക്ഷണം ചെയ്തിരുന്ന സൗമിനി എന്ന സീരിയല്‍ അഭിനയിച്ചുകൊണ്ടു സീരിയല്‍ രംഗത്തേക്ക് കടന്നു വന്ന നടിയാണ് സംഗീത മോഹന്‍. സീരിയല്‍ ലോകത്ത് സജീവിമല്ലെങ്കിലും ഇന്നും സംഗീത അഭിനയിക്കുന്നുണ്ട്. എന്നാല്‍ എന്നും സ്വീകരണമുറിയില്‍ വരുന്ന സംഗീതയുടെ സ്വകാര്യ ജീവിതത്തെ കുറിച്ച് അധികമാര്‍ക്കും കാര്യമായി ഒന്നും അറിയില്ല.

അന്‍പതിനോട് അടുത്ത് പ്രായമുണ്ട് സംഗീതയ്ക്ക്. എന്നാല്‍ ഇന്നും ജീവിതത്തില്‍ ഒറ്റയ്ക്കാണ്. സീരിയലിന്റെ തിരക്കുകളില്‍ കല്യാണം കഴിക്കാന്‍ മറന്നതാണെന്നോ താത്പര്യമില്ലാഞ്ഞിട്ടാണെന്നോ സംഗീത പറഞ്ഞിട്ടില്ല ഒരിക്കല്‍ വിവാഹത്തെ കുറിച്ച് ചോദിച്ചപ്പോള്‍ വിവാഹത്തിന് മുന്‍പുള്ള സെക്‌സാണ് നല്ലത് എന്ന് നടി പറഞ്ഞിരുന്നു. അതുകൊണ്ടാണോ വിവാഹം കഴിക്കാത്തത് എന്ന് ചിലര്‍ക്ക് സംശയമുണ്ട്. ഒരിക്കല്‍ മദ്യപിച്ച് ലക്ക് കെട്ട് സംഗീത പൊലീസുകാരോട് വഴക്കിടുന്ന വീഡിയോ വൈറലായിരുന്നു. ചെന്നൈയില്‍ ജനിച്ച മലയാളിയാണ് സംഗീത. അച്ഛനും അമ്മയും സര്‍ക്കര്‍ ഉദ്ദോഗസ്ഥരായിരുന്നു.എട്ടാം ക്ലാസില്‍ പഠിക്കുമ്പോഴാണ് സംഗീത അഭിനയിച്ചു തുടങ്ങിയത്. കിളിമാര്‍ക് കുടകളുടെ പരസ്യത്തില്‍ അഭിനയിച്ചുകൊണ്ടാണ് അരങ്ങേറ്റം കുറിച്ചത്. സഹോദരി സരിതയും ഈ പരസ്യത്തില്‍ സംഗീതയ്‌ക്കൊപ്പം ഉണ്ടായിരുന്നു. ദൂരദര്‍ശനില്‍ സംപ്രേഷണം ചെയ്തിരുന്ന സീരിയലിനൊപ്പം സംഗീതയും ഹിറ്റായി. ചന്ദ്രോദയം സംഗീതയുടെ കാലമായി മാറിയിരുന്നു പിന്നീട് സീരിയല്‍ ലോകം. അതിന് സഹായിച്ച സീരിയലായിരുന്നു ദൂരദര്‍ശനിലെ ചന്ദ്രോദയം ജ്വാലയായി സംഗീത അഭിനയിച്ച് ഹിറ്റായ മറ്റൊരു സീരിയലാണ് ജ്വാലയായി.

അഞ്ചേ അഞ്ച് മെഗസ്സീരിയലുകളില്‍ മാത്രമാണ് സംഗീത അഭിനയിച്ചത്. അഞ്ചും ഹിറ്റ്. സൗമിനിയും ചന്ദ്രോദയവും ജ്വാലയായും കൂടാതെ കൈരളി ടിവിയിലെ വാസ്തവത്തിലും മഴവില്‍ മനോരമയിലെ ദത്തുപുത്രിയിലും സംഗീത അഭിനയിച്ചു. ഇതിന് പുറമേ സീരിയലുകള്‍ക്ക് തിരക്കഥയും നിര്‍വഹിച്ചിരുന്നു വാസ്തവത്തിനും മഴവില്‍ മനോരമയിലെ ആത്മസഖിക്കും കഥ തിരക്കഥ സംഭാഷണം നിര്‍വ്വഹിച്ചിരിക്കുന്നത് സംഗീതയാണ്. സിനിമയിലും സാന്നിധ്യം അറിയിച്ച സംഗീത സായ് വര്‍ തിരുമേനി, ജീവന്‍ മാസൈ, സൗണ്ട് ഓഫ് ബൂട്ട്, ലിസ്സമയുടെ വീട്, മിലി എന്നീ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here