പോലീസ് ഡ്രൈവര്‍ക്ക് എ ഡി ജി പിയുടെ മകളുടെ മര്‍ദനം ; കേസ്സോതുക്കാന്‍ ഉന്നതതല നീക്കം

പോലീസ് ഡ്രൈവര്‍ക്ക് എ ഡി ജി പിയുടെ മകളുടെ മര്‍ദനം ; കേസ്സോതുക്കാന്‍ ഉന്നതതല നീക്കം

തിരുവനന്തപുരം: ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ മാടമ്പിത്തരത്തിന് ഒരു കുറവുമില്ല. പൊലീസ് ഉദ്യോഗസ്ഥന് പുറമേ അവരുടെ കുടുംബത്തെയും ഭയക്കേണ്ട അവസ്ഥയിലാണ് കീഴുദ്യോഗസ്ഥര്‍. കീഴ് ഉദ്യോഗസ്ഥരെല്ലാം വീട്ടു വേലക്കാരാനെന്നാണ് ഇവരുടെ ധാരണ. ഉന്നത ഉദ്യോഗസ്ഥന്‍റെ മകള്‍ പോലീസ് ഡ്രൈവറെ മര്‍ദിച്ചതാണ് അവസാനത്തെ സംഭവം.

സായുധസേന എഡിജിപി സുദേഷ് കുമാറിന്റെ മകളാണ് പൊലീസുകാരനെ മര്‍ദ്ദിച്ചത്. പോലീസ് ഡ്രൈവറായ ഗവാസ്ക്കര്‍ ആണ് ഇത് സംബന്ധിച്ച് മ്യൂസിയം പോലീസില്‍ പരാതി നല്‍കിയത്. സായുധസേനയില്‍ തന്നെയുള്ള പൊലീസ് ഡ്രൈവറെ കൊണ്ട് വീട്ടിലെ ജോലികളും ചെയ്യിക്കുകയായിരുന്നു ഉത്തരേന്ത്യക്കാരനായ ഈ ഉദ്യോഗസ്ഥന്‍.കാവല്‍ നിര്‍ത്തുന്നതിന് പുറമേ കൗമാരക്കാരിയായ ഇയാളുടെ മകളുടെ ചീത്തവിളിയും കേള്‍ക്കേണ്ട അവസ്ഥയിലായി പൊലീസുകാര്‍.
മകളുടെ മോശം പെരുമാറ്റത്തെ കുറിച്ച്‌ ഉദ്യോഗസ്ഥര്‍ എഡിജിപിയോടു പരാതി നല്‍കിയതോടെ മകള്‍ വൈരാഗ്യം തീര്‍ക്കുകയാണ് ഉണ്ടായത്.കനകക്കുന്നില്‍ മോണിങ് വാക്കിന് യുവതിക്കും മാതാവിനുമൊപ്പം ഡ്രൈവറെയും പറഞ്ഞയച്ചു. വീട്ടില്‍ നിന്നും കനകകുന്നിലേക്ക് പോകുന്നവഴിയില്‍ ഉടനീളം മകള്‍ ചീത്തവിളിയും തുടര്‍ന്നു. നീ എന്നെ കുറിച്ച്‌ പരാതി പറഞ്ഞില്ലേ. എന്നു ചോദിച്ചു കൊണ്ടായിരുന്നു വാഹനത്തിലിരുന്ന് ഇവര്‍ ചീത്തവിളി തുടര്‍ന്നത്.

മകള്‍ക്കൊപ്പം ചീത്തവിളിക്കാന്‍ എഡിജിപിയുടെ ഭാര്യയും കൂടി. ഇതോടെ ഡ്രൈവിങ് സീറ്റില്‍ സഹികെട്ടാണെങ്കിലും ഇരുന്നു. പിന്നീട് തിരികെ വാക്കിങ് കഴിഞ്ഞെത്തിയ അമ്മയും മകളും സമാനമായ ചീത്തവിളി ആവര്‍ത്തിച്ചു. വീട്ടിലേക്കുള്ള വഴിയിലും ഇവര്‍ അസഭ്യം വിളിച്ചു. താക്കോല്‍ പിടിച്ചുവാങ്ങാനും ശ്രമം നടത്തി. ഇതിന് വഴങ്ങാതിരുന്ന ഗവാസ്‌ക്കറിനെ കഴുത്തിന്‌ കുത്തിപ്പിടിക്കുകയും മര്‍ദ്ദിക്കുകയുമായിരുന്നു. മര്‍ദ്ദനമേറ്റ ഇദ്ദേഹത്തിനു കഴുത്തിന് സാരമായി പരിക്കേറ്റിട്ടുണ്ട്.
പേരൂര്‍ക്കട ജനറല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് ഗവാസ്‌ക്കര്‍. പൊലീസുകാരോട് എഡിജിപിയുടെ കുടുംബം വളരെ മോശമായാണ് പെരുമാറുന്നതെന്ന പരാതി മുന്പും ഉയര്‍ന്നിട്ടുണ്ട്. പൊലീസുകാരെ കൊണ്ട് അടിമപ്പണി ചെയ്യിക്കുന്ന ഉദ്യോഗസ്ഥനാണ് സുദേഷ് എന്നാണ് പരാതി. മോശമായ പെരുമാറ്റത്തിനെതിരെ പ്രതികരിച്ചപ്പോള്‍ ഇനിയും മോശമായി പെരുമാറുകയാണെങ്കില്‍ വാഹനം ഓടിക്കില്ലെന്ന് പറഞ്ഞപ്പോളായിരുന്നു മര്‍ദ്ദനമെന്നും പൊലീസുകാരന്‍ പറയുന്നു. ഇതു പോലെ പല തവണയും മര്‍ദ്ദനത്തിന് ഇരയായിട്ടുണ്ടെന്നും പൊലീസുകാരന്‍ വെളിപ്പെടുത്തുന്നു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment