കഴുത്തില്‍ രണ്ടു പ്രാവശ്യം കത്തി കൊണ്ടു കുത്തി. ഇടതു മാറിടം അറുത്ത് കൊണ്ടുപോയി

സാമൂഹ്യ പ്രവര്‍ത്തക സെലീന കൊലക്കേസില്‍ പോലീസ് 15 മണിക്കൂറിനുള്ളില്‍ പിടികൂടിയ പ്രതി ഗിരോഷിന്റെ മൊഴി കേട്ട് അടിമാലി ഞെട്ടിവിറച്ചു

സാമൂഹ്യ പ്രവര്‍ത്തകയും വീട്ടമ്മയുമായിരുന്ന യുവതിയെ അതിദാരുണമായി കൊലപ്പെടുത്തിയ കേസില്‍ പ്രതി പിടിയില്‍. അടിമാലിയില്‍ ഫോട്ടോസ്റ്റാറ്റ് സ്ഥാപനം നടത്തുന്ന തൊടുപുഴ വണ്ടമറ്റം പടിക്കുഴി ഗിരോഷ് (30) ആണ് പിടിയിലായത്. ചരിവിളപുത്തന്‍വീട് അബ്ദുള്‍ സിയാദിന്റെ ഭാര്യ സെലീന (41) യുടെ മൃതദേഹമാണ് ചൊവ്വാഴ്ച രാത്രി എട്ടരയോടെ കണ്ടെത്തിയത്.

സംഭവത്തില്‍ പ്രതിയെ മണിക്കൂറുകള്‍ക്കകം പോലീസ് പിടികൂടുകയായിരുന്നു. സാമ്പത്തിക തര്‍ക്കത്തെ തുടര്‍ന്നുള്ള പകയാണ് കൊലപാതകത്തിനു പിന്നില്‍. കഴുത്തില്‍ രണ്ടു പ്രാവശ്യം കത്തി കൊണ്ടു കുത്തി. ഇടതു മാറിടം അറുത്ത് കൊണ്ടുപോയതായും പ്രതി സമ്മതിച്ചു. മത്സ്യ വ്യാപാരം കഴിഞ്ഞെത്തിയ ഭര്‍ത്താവാണ് ആദ്യം മൃതദേഹം കണ്ടത്. വിവസ്ത്രയായ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.

വീടിനു പിന്നില്‍ നിന്നു സെലീന വസ്ത്രങ്ങള്‍ കഴുകുന്നതിനിടെയാണ് പ്രതി ഗിരോഷ് വീട്ടിലെത്തിയത്. കൊലപാതകം നടത്തിയ ശേഷം എട്ടു മിനിറ്റിനുള്ളില്‍ പ്രതി പുറത്തിറങ്ങി. 2.24ന് ഇയാള്‍ ബൈക്കില്‍ കയറി പോവുന്ന ദൃശ്യങ്ങള്‍ സമീപത്തുള്ള കടയിലെ സി.സി.ടി.വി ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു. കൊല നടത്തിയ ശേഷം അറുത്തെടുത്തുകൊണ്ടുപോയ സ്ത്രീയുടെ ഇടതു സ്തനം പ്രതിയുടെ തൊടുപുഴയിലെ വീട്ടില്‍നിന്നും പോലീസ് കണ്ടെടുത്തു. പ്രതിയെ പോലീസ് ചോദ്യം ചെയ്തുവരികയാണ്. പ്രതി ഗിരോഷ്

നേരത്തെ ഒരു പീഡനശ്രമ കേസില്‍ കുടുങ്ങിയിരുന്നു. ഇയാള്‍ പീഡിപ്പിക്കാന്‍ ശ്രമിച്ച പെണ്‍കുട്ടി സാമൂഹ്യ പ്രവര്‍ത്തകയായ സെലീനയുടെ സഹായം തേടി. പെണ്‍കുട്ടിയെ സഹായിച്ചതോടെ ഗിരോഷിന് സെലീനയോട് വൈരാഗ്യമുണ്ടായിരുന്നു. എന്നാല്‍, പിന്നീട് സെലീനയും ഗിരോഷും കണ്ടുമുട്ടുകയും, സൗഹൃദത്തിലാകുകയും ചെയ്തു. ഇവര്‍ തമ്മില്‍ സാമ്പത്തിക ഇടപാടുകളും ഉണ്ടായിരുന്നു. ഇതേതുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊടും ക്രൂരതക്ക് കാരണമായതെന്നാണ് സംശയം.

സെലീനയെ വകവരുത്താന്‍ തീരുമാനിച്ചുറപ്പിച്ച് വീട്ടിലെത്തിയ ഗിരോഷ് സെലീനയെ കുത്തുകയായിരുന്നു. മരിച്ചുവെന്ന് ഉറപ്പായശേഷം വീണ്ടും ഇത് ആവര്‍ത്തിച്ചു. തുടര്‍ന്ന് ഇടതുസ്തനം അതേ കത്തികൊണ്ട് അറുത്തെടുത്ത് പ്ലാസ്റ്റിക് സഞ്ചിയിലാക്കി പൊതിഞ്ഞെടുത്തു. തുടര്‍ന്നു ബൈക്കില്‍ കയറി തൊടുപുഴയിലെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു. ഇതിനിടയില്‍ ഒരു പ്രാവശ്യം പുറത്തിറങ്ങി രംഗം നിരീക്ഷിക്കുന്നതും സി.സി.ടി.വി ദൃശ്യത്തില്‍ പതിഞ്ഞിട്ടുണ്ട്.

അടിമാലിയില്‍ ഫോട്ടോസ്റ്റാറ്റ് സ്ഥാപനം നടത്തുകയായിരുന്നു ഗിരോഷ്. ഇന്നു പുലര്‍ച്ചെ തൊടുപുഴയിലെ വീടുവളഞ്ഞാണ് പ്രതിയെ പൊലീസ് പിടികൂടിയത്. ഏതാനും വര്‍ഷങ്ങളായി സെലീനയും കുടുംബവും വീടുവാങ്ങി പതിനാലാം മൈലിലാണു താമസിക്കുന്നത്. രണ്ടു മക്കളാണ് ഇവര്‍ക്ക്. ഇരുവരും ഹോസ്റ്റലില്‍ നിന്നാണ് പഠിക്കുന്നത്. സെലീനയും ഭര്‍ത്താവ് സിയാദും മാത്രമാണ് ഇവിടെ ഉണ്ടായിരുന്നത്. മീന്‍ കച്ചവടത്തിന് പുറമെ ടാക്‌സി ഓട്ടോയും സിയാദ് ഓടിക്കുന്നുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here