പാവപ്പെട്ട കുട്ടികള്‍ക്ക് സര്‍ക്കാര്‍ സ്‌കൂളില്‍ പ്രവേശനം നിഷേധിക്കുന്നു

ഡല്‍ഹിയിലെ ഗവണ്‍മെന്റ് സ്‌കൂളുകള്‍ക്കെതിരെ ഗുരുതര ആരോപണങ്ങള്‍. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്ന കുടുംബങ്ങളിലെ കുട്ടികള്‍ക്ക് സ്‌കൂളുകളില്‍ പ്രവേശനം നല്‍കുന്നില്ലായെന്നതാണ് ആരോപണം. ഓള്‍ ഇന്ത്യ പാരന്റ്‌സ് അസോസിയേഷനാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. മുഖ്യമന്ത്രി അരവിന്ദ് കേജരി വാളിന് അസോസിയേഷന്‍ നിവേദനം നല്‍കി.

ബാങ്ക് അക്കൗണ്ട്, ആധാര്‍, ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ്, വയസ്സ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ കുട്ടികള്‍ക്ക് ഇല്ലാത്തതിനിലാണ് പ്രവേശനം നല്‍കാത്തതെന്നാണ് സ്‌കൂള്‍ അധികൃതരുടെ വാദം. ആറ് വയസ്സ് മുതല്‍ പതിനാല് വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് സൗജന്യമായി വിദ്യാഭ്യാസം നല്‍കണം എന്ന ഭരണഘടനയുടെ മൗലിക അവകാശത്തെ എതിര്‍ത്ത് കൊണ്ടാണ് സ്‌കൂളുകള്‍ ഇത്തരത്തിലുള്ള നടപടിയിലേര്‍പ്പെട്ടിരിക്കുന്നതെന്ന് ഓള്‍ ഇന്ത്യ പാരന്റ്‌സ് അസോസിയേഷന്‍ പരാതിയില്‍ പറയുന്നു. വിദ്യാഭ്യാസ രംഗത്ത് വിപ്ലവം നടന്നുകൊണ്ടിരിക്കുകയാണെന്ന് ഡല്‍ഹി ഗവണ്‍മെന്റ് പ്രഖ്യാപിച്ച സമയത്ത് തന്നെയാണ് ഗുരുതര ആരോപണവുമായി പാരന്റ്‌സ് അസോസിയേഷന്‍ രംഗത്തെത്തിയിരിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

LEAVE A REPLY