ഇന്ന് സെപ്റ്റംബര്‍ 21 ലോക അല്‍ഷിമേഴ്‌സ് ദിനം.

ഇന്ന് സെപ്റ്റംബര്‍ 21 ലോക അല്‍ഷിമേഴ്‌സ് ദിനം.സ്മ്യതി നാശം കണ്ടുപിടിച്ചിട്ട് ഇന്നേക്ക് 111 വര്ഷം ആയി..ഇതുവരെ ഒരു വൈദ്യശാസ്ത്രത്തിനും മരുന്ന് കണ്ടു പിടിക്കാന്‍ ആയില്ല. ഓരോ അല്‍ഷിമേഴ്‌സ് ദിനം കടന്നു പോകുമ്പോഴും പ്രതീക്ഷയിലാണ് ലോകം ടെക്നോളജികള്‍ വികസിച്ചുവെങ്കിലും ശാസ്ത്രം ഈ മറവിയുടെ മുന്നില്‍ തോറ്റു .നിലവിൽ ചികിത്സയില്ലാത്തതും സാവധാനം മരണകാരണമാവുന്നതുമായ ഒരു രോഗമാണിത്. പൊതുവെ 65 വയസ്സിൽ കൂടുതൽ പ്രായമുള്ളവരിൽ കാണപ്പെടുന്നുവെങ്കിലും ചിലപ്പോൾ പ്രായം കുറഞ്ഞവർക്കും ഈ അസുഖം പിടിപെടാം. തലച്ചോറിലെ തകരാറുകള്‍ മൂലം ഓര്‍മകള്‍ എക്കാലത്തേക്കുമായി മാഞ്ഞുപോകുന്ന അവസ്ഥയാണ് അല്‍സ്‌ഹൈമേഴ്‌സ്. മധ്യവയസ് പിന്നീടുന്നതോടെയാണ് ഭൂരിഭാഗം പേരിലും രോഗത്തിന്റെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങുന്നത്. ദിനചര്യകളും സ്ഥിരം യാത്ര ചെയ്യുന്ന വഴികളും ഭക്ഷണം കഴിക്കുന്നത് പോലും പതിയെ മറന്ന് തുടങ്ങും.

അല്‍ഷിമേഴ്‌സിന് മരുന്ന് കണ്ടുപിടിക്കുന്നതിനുള്ള ഗവേഷണങ്ങള്‍ ലോകത്ത് പലയിടത്തുമായി പുരോഗമിക്കുകയാണ്. ഫലം കാണുന്നത് വരെ സ്മൃതിനാശം സംഭവിച്ച രോഗികളോട് ചെയ്യാനുള്ളത് ഒന്ന് മാത്രം. സാന്ത്വനവും സ്‌നേഹാര്‍ദ്രമായ പരിചരണവും മാത്രം. ഈ രോഗം വരുന്നതിന്റെയോ രോഗത്തിന്റെ കാഠിന്യം വർദ്ധിക്കുന്നതിന്റെയോ കാരണങ്ങൾ ഇപ്പോളും വ്യക്തമായി കണ്ടുപിടിക്കപ്പെട്ടിട്ടില്ല. ജനിതകമായതും പാരിസ്ഥിതികവുമായ കാരണങ്ങളും ഉണ്ടെന്നു കരുതപ്പെടുന്നു. തലച്ചോറിൽ വരുന്ന ചില തകരാറുകൾക്ക് (plaques and tangles)ഈ രോഗവുമായി ബന്ധമുണ്ടെന്ന് ചില ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു.
കാര്യങ്ങൾ ഗ്രഹിക്കുന്നതിലും ഓർമ്മശക്തിയിലുമുള്ള പ്രശ്നങ്ങൾ ഈ ഘട്ടത്തിൽ (Early dementia) പ്രകടമായി പുറത്തുവരാം. ചുരുക്കം ചിലരിൽ ഭാഷ, കാഴ്ചപ്പാടുകൾ, ശരീരചലങ്ങൾ എന്നിവയിലെ പ്രശ്നങ്ങൾ ഓർമ്മക്കുറവിനെക്കാൾ പ്രകടമായി കാണാം. ഒരാളുടെ പഴയകാല ഓർമ്മകൾ (episodic memory), പഠിച്ച വസ്തുതകൾ (semantic memory) ദൈനംദിനകാര്യങ്ങൾ ചെയ്യാനുള്ള അറിവ് എന്നിവയുമായി താരതമ്യം ചെയ്യുമ്പോൾ പുതിയതായി ഗ്രഹിച്ച കാര്യങ്ങൾ ഓർമ്മിക്കുന്നതിലാണ്, ഈ ഘട്ടത്തിലെ രോഗികളിൽ കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാവുന്നതെന്ന് കണ്ടിട്ടുണ്ട്. പദസമ്പത്തിൽ (vocabulary) വരുന്ന കുറവ് സംസാരഭാഷയിലും എഴുത്തിലും പ്രകടമാവാം. എന്നാൽ അടിസ്ഥാനപരമായ കാര്യങ്ങൾ വലിയ പ്രയാസം കൂടാതെ മറ്റുള്ളവരെ ബോധ്യപ്പെടുത്താൽ രോഗികൾക്ക് കഴിഞ്ഞേക്കാം. ഈ പറഞ്ഞ ലക്ഷണങ്ങൾ മനുഷ്യരിൽ കണ്ടാൽ അതു ഡിമൻഷ്യ അഥവാ മേധക്ഷയ രോഗത്തിന്റെ ലക്ഷണങ്ങൾ ആണ്. ഈ രോഗികൾക്ക് വൈദ്യ ശുശ്രൂഷയിലുപരി സ്നേഹവും പരിചരണവുമാണ് ആവശ്യം.

1906ലാണ് മറവിരോഗം ആദ്യമായി നിര്‍ണയിക്കപ്പെടുന്നത്. സ്മൃതിനാശത്തെ കുറിച്ച് ആദ്യമായി ലോകത്തെ അറിയിച്ചത് ജര്‍മ്മന്‍ ന്യൂറോ പാത്തോളജിസ്റ്റ് ഡോ. ആല്‍വിസ് അല്‍ഷൈമറാണ്. സ്വന്തം പേര് പോലും ഓര്‍ത്തെടുക്കാനാകാതെ നിസ്സഹായായി 1906ല്‍ അല്‍സ്‌ഹൈമറെ സമീപിച്ച അഗസ്റ്റ ഡെറ്റര്‍ എന്ന രോഗിയാണ് അതിന് നിമിത്തമായത്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here