അമൃത സുരേഷിന്റെ ആല്‍ബം വൈറലാവുന്നു

അമൃതാ സുരേഷിന്റെ ആദ്യ വീഡിയോ ആല്‍ബം ശ്രദ്ധേയമാകുന്നു. അമൃത ആദ്യമായി സംഗീത സംവിധാനം ചെയ്ത ഗാനമാണിത്. ഫോര്‍വേഡ് മാഗസിനാണ് വീഡിയോ ആല്‍ബം റിലീസ് ചെയ്തിരിക്കുന്നത്. പാടിയിരിക്കുന്നതും അമൃത തന്നെയാണ്. ജീവിതത്തില്‍ സംഭവിച്ച വിഷമഘട്ടങ്ങളില്‍ നിന്നെല്ലാം ഉയര്‍ത്തെഴുന്നേല്‍ക്കുന്ന പെണ്‍കുട്ടികുട്ടിയുടെ കഥയെന്ന രീതിയിലാണ് ആല്‍ബം ചിത്രീകരിച്ചിരിക്കുന്നത്.
കാടിന്റെ പശ്ചാത്തലത്തില്‍ നോവില്‍ വിങ്ങുന്ന മനസ്സുമായി ഒരു പെണ്‍കുട്ടി. കണ്ണീരിറ്റുന്ന അവളുടെ നൊമ്പരത്തിന് ആശ്വാസമായി ആരും തുണയില്ല. വിഷാദം മുറ്റിയ കാറ്റിനൊടുവില്‍ നറുവെളിച്ചമായി ഒരു അപ്പൂപ്പന്‍താടി അവളെ തേടിയെത്തുന്നു. ആ തലോടലില്‍ അവളുണരുകയാണ്. അണയാന്‍ വെമ്പിനിന്ന തിരിനാളം പുതുവെളിച്ചമായി തെളിയുന്നു. അവള്‍ പുഞ്ചിരിയോടെ തലയുയര്‍ത്തുന്നു. ഇതാണ് ആല്‍ബത്തിന്റെ ഇതിവൃത്തം.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

LEAVE A REPLY