അമ്പത് ശസ്ത്രക്രിയകള്‍ ചെയ്ത് ആഞ്ചലീന ജോളിയെപ്പോലെയാകാന്‍ ശ്രമിച്ച 19കാരി ഒടുവില്‍ എല്ലും തോലുമായി

കൂടാതെ 40 കിലോ ശരീരഭാരം നിലനിര്‍ത്താന്‍ മാസങ്ങള്‍ നീണ്ട ഡയറ്റാണ് ഈ പെണ്‍കുട്ടി പിന്തുടര്‍ന്നത്

അമ്പത് ശസ്ത്രക്രിയകള്‍ ചെയ്ത് ആഞ്ചലീന ജോളിയെപ്പോലെയാകാന്‍ ശ്രമിച്ച 19കാരി ഒടുവില്‍ എല്ലും തോലുമായി. ഹോളിവുഡ് നായികയും അതി സുന്ദരിയുമായ ആഞ്ചലീന ജോളിയെപ്പോലെയാകാന്‍ ആരുമൊന്ന് ആഗ്രഹിക്കും. അത്തരത്തിലൊരു ആഗ്രഹം പത്തൊന്‍പത്കാരിയ്ക്ക് പക്ഷെ വിനയായി. ഇറാനി പെണ്‍കുട്ടി സഹര്‍ തബറിനാണ് ആഞ്ചലീന ജോളിയെപ്പോലെയാകാന്‍ ശ്രമിച്ച് ഫണികിട്ടിയത്. ഇഷ്ടതാരത്തെപ്പോലെയാകാന്‍ അമ്പത് ശസ്ത്രക്രിയകള്‍ ചെയ്ത് ഒടുവില്‍ എല്ലും തോലുമായി സഹര്‍.

കൂടാതെ 40 കിലോ ശരീരഭാരം നിലനിര്‍ത്താന്‍ മാസങ്ങള്‍ നീണ്ട ഡയറ്റാണ് ഈ പെണ്‍കുട്ടി പിന്തുടര്‍ന്നത്. ഒടുവില്‍ ആളെ തിരിച്ചറിയാന്‍ പറ്റാത്തവിധം മുഖവും ശരീരവും വികൃതമായി. സ്ഥിരമായി തന്റെ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യാറുണ്ട്. രണ്ടര ലക്ഷത്തില്‍ അധികം ഫോളോവേഴ്‌സുണ്ട് സഹറിന്. സഹറിന്റെ ചിത്രങ്ങള്‍ കണ്ട് അന്തം വിട്ട ഫോളേവേഴ്‌സ് പറയുന്നത് ഇപ്പോള്‍ പെണ്‍കുട്ടിയെ കാണാന്‍ ആനിമേറ്റഡ് മ്യൂസിക്കല്‍ ഫാന്റസി ഫിലിം കോര്‍പ്‌സ് ബ്രൈഡിലെ കാര്‍ട്ടൂണ്‍ കഥാപാത്രത്തെപ്പോലെയുണ്ടെന്നാണ്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here