അച്ഛനായാല്‍ ഇങ്ങനെ വേണം ..മകള്‍ക്ക് വേണ്ടി അഭിഷേക് ബച്ചന്‍ കാത് കുത്തി

ബോളിവുഡില്‍ തിളങ്ങി നില്‍ക്കുന്ന താരദമ്പതികളാണ് ഐശ്വര്യ റായിയും അഭിഷേക് ബച്ചനും. താരങ്ങളുടെ മക്കളുടെ കൂട്ടത്തില്‍ എല്ലാവരും ഉറ്റുനോക്കുന്ന ആളാണ് ആരാധ്യ ബച്ചന്‍. ബച്ചന്‍ കുടുംബത്തിലെ ഈ ഇളം തലമുറക്കാരിയുടെ കാര്യങ്ങളെക്കുറിച്ച് അറിയാനും ആരാധകര്‍ക്ക് അതീവ താല്‍പര്യമാണ്. പൊതുവെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ നിന്നും അകലം പാലിക്കാനാണ് ആരാധ്യശ്രമിക്കാറുള്ളത്. ഇതറിയാവുന്ന അഭിഷേകും ഐശ്വര്യയും മകളുടെ കാര്യത്തിന് പ്രത്യേക പരിഗണന നല്‍കാറുമുണ്ട്.

തങ്ങളുടെ സെലിബ്രിറ്റി ഇമേജ് മകളുടെ വളര്‍ച്ചയ്ക്ക് വിഘാതമായി നില്‍ക്കരു തെന്നാണ് ഇവരും പറയുന്നത്. മകള്‍ക്ക് വേണ്ടി ഇരുവരും പല കാര്യങ്ങളും ചെയ്തിട്ടുണ്ടെങ്കിലും അഭിഷേക് ചെയ്ത ഒരു സംഭവം ഏറെ വേദനിപ്പിക്കു ന്നതാണ്. വളരെ ഹൃദയസ്പര്‍ശിയായ അനുഭവത്തെക്കുറിച്ച് പ്രമുഖ ചാനലിന്റെ ഗെയിം ഷോയ്ക്കിടയിലാണ് വെളിപ്പെടുത്തിയത്.

മകള്‍ക്ക് വേണ്ടി എന്തും ചെയ്യാന്‍ തയ്യാറാവുന്ന മാതാപിതാക്കള്‍ തീര്‍ച്ചയായി ഇതും കൂടി അറിഞ്ഞിരി ക്കണം. സുഖ സൗകര്യങ്ങള്‍ ഒരുക്കുന്ന തിനും അപ്പുറത്ത് അവരുടെ വേദനക ളില്‍ അവര്‍ക്കൊപ്പം നില്‍ക്കാനും കൂടി രക്ഷിതാക്കള്‍ക്ക് കഴിയണം. ഇത്തര ത്തിലൊരു പിതാവാണ് താനെന്ന് തെളിയിച്ചിരിക്കുകയാണ് അഭിഷേക് ബച്ചന്‍.ആരാധ്യയുടെ കാത് കുത്തുന്നതിനു മുന്‍പെ താന്‍ കാതു കുത്തിയ കാര്യത്തെക്കുറിച്ച് ചാനല്‍ പരിപാടിക്കിടയിലാണ് അഭിഷേക് വെളിപ്പെടുത്തിയത്. ആദ്യം താന്‍ ഇക്കാര്യം ചെയ്തു. എത്രത്തോളം വേദനാജനകമായ കാര്യമാണ് കാതു കുത്തുന്നത് എന്നറിയാന്‍ വേണ്ടിയാണ് അത് ചെയ്തത്. അവള്‍ക്ക് മുന്‍പ് എനിക്ക് അതു മനസ്സിലാക്കണമായി രുന്നു.

മകളെ വേദനിപ്പിക്കുന്ന ഒരു പ്രവര്‍ ത്തിയും ചെയ്യാന്‍ ഇഷ്ടമില്ലാത്ത പിതാവാണ് അഭിഷേക്. പക്ഷേ പെണ്‍ കുട്ടികള്‍ക്ക് കാതുകുത്തുന്നത് ഒരു സാധാരണ സംഭവമാണെന്ന് ഈ അച്ഛന് അറിയില്ലായിരുന്നോയെന്നാണ് ചിലര്‍ ചോദിക്കുന്നത്.കൊച്ചു മകള്‍ക്ക് വേണ്ടി മകന്‍ ചെയ്ത സാഹസത്തെക്കുറിച്ച് അറിഞ്ഞപ്പോള്‍ ബിഗ് ബിയും ആകെ സങ്കടത്തിലായി. അത്ര മേല്‍ ഹൃദയ സ്പര്‍ശിയായ ഒരു സംഭവമല്ലേ ഇത്. മകള്‍ക്ക് വേണ്ടി അച്ഛന്‍ സഹിച്ച വേദനയെക്കുറിച്ച് അമ്മയായ ഐശ്വര്യയും അറിഞ്ഞിരുന്നില്ല. ചാനല്‍ പരിപാടിക്കിടയിലാണ് താരം ഇതറിഞ്ഞത്

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

LEAVE A REPLY