പാര്‍ഥസാരഥിയുടെ തിരുമുറ്റത്ത്‌ അഷ്ടമിരോഹിണി സദ്യ കഴിച്ച് പതിനായിരങ്ങള്‍

പാര്‍ഥസാരഥിയുടെ തിരുമുറ്റത്ത് ഇന്ന് പതിനായിരങ്ങള്‍ അഷ്ടമിരോഹിണി സദ്യ കഴിച്ചു. 350 പറ അരിയുടെ സദ്യയാണ് 52 പള്ളിയോട കരക്കാര്‍ക്കും ഭക്തര്‍ക്കും വിളമ്പിയത്. വള്ളസദ്യയുടെ വിഭവമല്ലാത്ത അമ്പലപ്പുഴ പാല്‍പ്പായസം അഷ്ടമിരോഹിണി സദ്യയില്‍ വിളമ്പുമെന്ന പ്രത്യേകതയും ഈ മഹാസദ്യയിലുണ്ടായിരുന്നു.

വടക്ക്, പടിഞ്ഞാറ് തിരുമുറ്റങ്ങളും തെക്ക് അയ്യപ്പന്‍ നടയുടെ ഒരുഭാഗവും കരക്കാര്‍ക്കായും ബാക്കിയുള്ള തിരുമുറ്റം ഭക്തര്‍ക്കും സദ്യ കഴിക്കാന്‍ ഒരുക്കി. പാചക വിദഗ്ധന്‍ പഴയിടം മോഹനന്‍ നമ്പൂതിരിയുടെ നേതൃത്വത്തില്‍ മുന്നൂറോളം തൊഴിലാളികളാണ് സദ്യ ഒരുക്കിയത്. കാല്‍ലക്ഷത്തിലധികം ഭക്തര്‍ പ്രസാദം കഴിച്ചു. തൊട്ടു കറി മുതല്‍ ഒഴിച്ചു കറി വരെ നാവില്‍ പല വിധ രുചിക്കൂട്ടുകളുണ്ടായിരുന്നു. 48 കൂട്ടം വിഭവങ്ങളാണ് അഷ്ടമിരോഹിണി വള്ളസദ്യയില്‍ വിളമ്പുന്നത്.

കേരളത്തിലെ എറ്റവും വലിയ അന്നദാനമാണ് അഷ്ടമിരോഹിണി വള്ളസദ്യ. രണ്ട് ദിവസം മുമ്പ് തന്നെ സദ്യക്കുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങിയിരുന്നു. പഴയിടം മോഹനന്‍ നമ്പൂതിരിയും സംഘവും ഇത് രണ്ടാം തവണയാണ് ആറന്മുള ആഷ്ടമിരോഹിണി സദ്യ ഒരുക്കിയത്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

LEAVE A REPLY