ആര്‍ത്തവത്തെ തുടര്‍ന്ന് ചൗപടി കുടിലിലേക്ക് മാറ്റിയ യുവതി മരിച്ച നിലയില്‍..!

ചൗപടി പിന്തുടരുന്നത് ക്രിമിനല്‍ കുറ്റമാണെന്ന് ആഗസ്റ്റില്‍ സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു

നേപ്പാളില്‍ ആര്‍ത്തവത്തെ തുടര്‍ന്ന് മറ്റൊരു കുടിലിലേക്ക് മാറ്റി പാര്‍പ്പിച്ച ഇരുപത്തിമൂന്നുകാരി മരിച്ചു. ആര്‍ത്തവ ദിനങ്ങളില്‍ സ്ത്രീകളെ മറ്റൊരു കുടിലിലേക്ക് മാറ്റി പാര്‍പ്പിക്കുന്നത് ഇവിടുത്തെ ആചാരമാണ്. ചൗപാടി എന്ന ആചാരപ്രകാരം മാറ്റിപ്പാര്‍പ്പിച്ച ഗൗരി ബായ്ക് എന്ന യുവതിയാണ് മരിച്ചത്.

ആര്‍ത്തവ ദിനങ്ങളില്‍ സ്ത്രീകളെ മറ്റൊരു കുടിലിലേക്ക് മാറ്റി പാര്‍പ്പിക്കുന്നത് ഇവിടുത്തെ ആചാരമാണ്.ആര്‍ത്തവം കഴിയുന്നത് വരെ ഈ കുടിലിലാണ് സ്ത്രീകള്‍ താമസിക്കേണ്ടതും ഉറങ്ങേണ്ടതും. അതിശൈത്യ കാലാവസ്ഥയില്‍ പോലും ചൗപടി കുടിലിലേക്ക് സ്ത്രീകള്‍ മാറിത്താമസിക്കണം. തണുപ്പ് മാറ്റാനായി ചൗപടി കുടിലില്‍ ഗൗരി തീ കൂട്ടിയിരുന്നു.ഇതേതുടര്‍ന്നുണ്ടായ പുകയില്‍ ശ്വാസ തടസം അനുഭവപ്പെട്ടായിരിക്കും ഗൗരി മരിച്ചതെന്നാണ് പ്രദേശവാസികളുടെ നിഗമനം. സമാന സാഹചര്യത്തില്‍ കഴിഞ്ഞവര്‍ഷം 25ഉം 15ഉം വയസുള്ള പെണ്‍കുട്ടികള്‍ ഇവിടെ മരിച്ചിരുന്നു. എന്നാല്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മാത്രമേ ഗൗരി മരിച്ചതിന്റെ യഥാര്‍ത്ഥ കാരണം കണ്ടെത്താനാകു.

അതേസമയം ചൗപടി പിന്തുടരുന്നത് ക്രിമിനല്‍ കുറ്റമാണെന്ന് ആഗസ്റ്റില്‍ സര്‍ക്കാര്‍ വ്യക്തമാക്കുകയും ഇതിനെതിരെ പുതിയ നിയമം പ്രാബല്ല്യത്തില്‍ കൊണ്ടുവരികയും ചെയ്തിരുന്നു. ഈ കൃത്യത്തിന് നിര്‍ബന്ധിക്കുന്നവര്‍ക്ക് മൂന്നുമാസം ജയില്‍ ശിക്ഷയും 3,000 രൂപ പിഴയും ഈടാക്കും.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here