ജി എസ് ടിയെക്കുറിച്ച് നിങ്ങള്‍ക്ക് എന്തറിയാം? അറിഞ്ഞതും അറിയേണ്ടതും / By Neethu Vijayan

ജിഎസ്ടി : GOODS AND SERVICE TAX 
“ഒരു രാജ്യം ഒരു നികുതി ഒരു വിപണി “            Neethu Vijayan
                                                            Senior Executive (Taxation)
                                                                         SKRL & Associates
70 വയസ്സ് തികയുന്ന സ്വതന്ത്രഭാരതത്തിന് പുതുപുത്തൻ ഉണർവാണ് ജിഎസ്ടി അഥവാ ചരക്കുസേവന നികുതിനൽകുന്നത്.ജിഎസ്‌ടി വന്നതോട് കൂടി  17ൽ പരം നികുതികളെ ഏകികരിച്ചു ജിഎസ്‌ടി എന്ന ഒറ്റ കുടകീഴിൽകൊണ്ടുവന്നിരിക്കുന്നു.

 1. i) Central Excise
  ii) Additional Excise Duty (Goods of Special Importance)
  iii )Additional Duties of Excise (Textiles and Textile Products)
  iv) The Excise Duty levied under the Medicinal and Toiletries Preparation Act
  v) Service Tax
  vi) Additional Customs Duty, commonly known as Countervailing Duty (CVD)
  vii) Special Additional Duty of Customs-4% (SAD)
  viii) Cesses and surcharges in so far as they relate to supply of goods and services.
  ix) State VAT
  x) Central Sales Tax (levied by the Centre and collected by the States)
  xi) Entertainment Tax

xii) Octroi and Entry Tax (all forms)
xiii) Purchase Tax
xiv). Luxury Tax
xvi) Taxes on lottery, betting and gambling
xvii) State cesses and surcharges in so far as they relate to supply of goods and services.
ഇനി മുതലുള്ള ഇന്ത്യൻ സമ്പദ്വ്യവസ്ഥയെ രണ്ടു തട്ടുകളായി തിരിക്കാം :
*ജിഎസ്ടിക്കു മുൻപും
*ജിഎസ്ടിക്കു ശേഷവും
ജിഎസ്ടി – പ്രധാന പദങ്ങൾ
സിജിഎസ്ടി (CGST) – കേന്ദ്രത്തിനു അർഹതപ്പെട്ട ജിഎസ്ടി
എസ്ജിഎസ്ടി (SGST) – സംസ്ഥാനത്തിനു അർഹതപ്പെട്ട ജിഎസ്ടി
ഐജിഎസ്ടി (IGST)- ഒന്നിലേറെ സംസ്ഥാനങ്ങളിലായി നടക്കുന്ന ഇടപാടുകൾക്കുള്ള ഇന്റെഗ്രിയേറ്റഡ് ജിഎസ്ടി

ജിഎസ്ടി പ്രവർത്തനരീതി

മഹാരാഷ്ട്രയിലെ ജയറാംരമേശ് ഒരു ലാപ്ടോപ്പ് നിർമ്മാതാവാണ്.ജയറാംരമേശ് ലാപ്ടോപ്പ്  നിർമ്മാണച്ചിലവും ലാഭവും ഉൾപ്പടെ 10,000 രൂപ വിലയിട്ട്   പാലക്കാട്ടെ രാഘവൻ എന്ന വ്യാപാരിക്ക് വിൽക്കുന്നു. 10,000 രൂപയുടെ 18%- ആയ 1800 രൂപയാണ് ഈ ഇടപാടിൽ ജയറാംരമേശ് ജിഎസ്ടിഅടക്കേണ്ടത്.

പാലക്കാട്ടെ രാഘവൻ തൻറെ ലാഭമായി 20% നിശ്ചയിച് (10,000 +20%) 12,000 രൂപക്ക്ലാപ്ടോപ്പ് ഉപഭോഗ്താവായ രമണിക്കു  വിൽക്കുന്നു.

12,000 * 18% = 2,160

2,160 രൂപയാണ് രാഘവൻറ്റെ ജിഎസ്ടി ബാധ്യത. എന്നാൽ നേരത്തെ രാഘവൻ ആകെമൊത്തം 1,800 രൂപ ജിഎസ്ടിക്കു അടച്ചതു കൊണ്ട് ബാക്കി (2160 – 1800 ) = 360 രൂപ മാത്രം ഇനി രാഘവൻ  ജിഎസ്ടി നൽകിയാൽ മതി.

ജിഎസ്ടി ഇനത്തിൽ അകെമൊത്തം സർക്കാരിനു ലഭിച്ചത് 1800 + 360 = 2160 രൂപ

ജയറാംരമേശ് രാഘവന് വിൽക്കുമ്പോൾ
 വില    10,000.00
ജിഎസ്ടി @ 18%      1,800.00
ജയറാംരമേശ് രാഘവന് വിറ്റ വില    11,800.00
രാഘവൻ രമണിക്കു വിൽക്കുമ്പോൾ
വില (+10000+20%)    12,000.00
ജിഎസ്ടി @ 18%      2,160.00
രാഘവൻ രമണിക്കു വിറ്റ വില (ജിഎസ്ടി ഉൾപ്പടെ    14,160.00
രാഘവൻ അടക്കേണ്ട ജിഎസ്ടി (2,160 – 1,800) ജിഎസ്ടി ഉള്‍പ്പടെ          360.00

അടുത്ത ലക്കം കൂടുതല്‍ വിവരങ്ങള്‍…. തുടരും…

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here