പത്തൊമ്പതാം വയസ്സില്‍ സ്വപ്‌നങ്ങളെല്ലാം ഉപേക്ഷിച്ച എടുത്ത തീരുമാനമാണ് വിവാഹം; ഇപ്പോള്‍ അവര്‍ എന്റെ കുഞ്ഞിനെപോലും വെറുതെ വിടുന്നില്ല..അമൃത സുരേഷ്singer-amritha-about-her-family-life-and-divorce-with-bala-889922
മലയാളികളുടെ മനംകവര്‍ന്ന പിന്നണി ഗായികയാണ് അമൃത സുരേഷ്.നടന്‍ ബാലയുമായുള്ള അമൃതയുടെ വിവാഹവും വിവാഹ മോചനവും ഒക്കെ സാമൂഹ്യ മാധ്യമങ്ങള്‍ ഏറെ ചര്‍ച്ച ചെയ്ത വിഷയമായിരുന്നു. ഇപ്പോഴും അമൃതയെ സോഷ്യല്‍ മീഡിയ വെറുതെ വിടില്ലെന്നാണ് താരത്തിന്റെ വാക്കുകളില്‍ നിന്നും മനസിലാക്കാന്‍ കഴിയുന്നത്. ബാലയുമായുള്ള വിവാഹമോചനത്തെക്കുറിച്ച് ഒരഭിമുഖത്തിലാണ് അമൃത മനസ്സ് തുറന്നത്.

അമൃതയുടെ വാക്കുകള്‍:
സംഗീതം സ്വപ്‌നം കണ്ട് വളര്‍ന്നയാളാണ് ഞാന്‍. പഠിച്ച് ഡോക്ടറാകണം എന്നൊന്നും വീട്ടില്‍ സമ്മര്‍ദം ഉണ്ടായിരുന്നില്ല. മ്യൂസിക് പ്രാക്ടീസ് ചെയ്യണം എന്ന് മാത്രം പറയുമായിരുന്നു. എട്ടാം ക്ലാസ് പഠിക്കുമ്പോള്‍ നാദിര്‍ഷിക്കയുടെ ഷോയില്‍ പാടുമായിരുന്നു. പത്തൊമ്പതാം വയസ്സില്‍ എന്റെ ജീവിതത്തില്‍ എല്ലാം വിട്ട് ഞാനൊരു സ്റ്റെപ് എടുത്തു. അത് അബന്ധമായിപ്പോയി. ഞാന്‍ എന്റെ പഠനം ഉപേക്ഷിച്ചു, സംഗീതം ഉപേക്ഷിച്ചു അങ്ങനെയെല്ലാം പോയി.
പ്രേമം തലയ്ക്ക് പിടിച്ചപ്പോള്‍ ഞാന്‍ സ്വയം എടുത്ത തീരുമാനമായിരുന്നു അത്. അന്ന് വീട്ടില്‍ എല്ലാവരും വേണ്ടെന്ന് പറഞ്ഞു. പക്ഷേ ഞാന്‍ കേള്‍ക്കാന്‍ തയാറായില്ല. പക്ഷേ സോഷ്യല്‍മീഡിയയില്‍ പറയുന്നത് എന്റെ അച്ഛനും അമ്മയും നിര്‍ബന്ധിച്ച് വിവാഹം ചെയ്യിപ്പിച്ചതാണെന്നാണ് പറയുന്നത്. അത് ശുദ്ധ മണ്ടത്തരമാണ്.

നമ്മള്‍ വിചാരിക്കുന്ന പോലെയല്ല നമ്മുടെ ജീവിതം. ഇപ്പോള്‍ സന്തോഷത്തിലാണ്. ആ നിമിഷത്തില്‍ കുടുംബം എന്റൊപ്പമുണ്ടായിരുന്നു. ആ സംഭവത്തിന് ശേഷം എന്ത് തന്നെ വന്നാലും മുന്നോട്ട് ജീവിതം നയിക്കുക എന്ന പാഠം പഠിച്ചു. നമുക്ക് താങ്ങായി നമ്മള്‍ മാത്രമേ ഉണ്ടാകൂ.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here