പ്രശസ്ത സീരിയല്‍ നടന്‍ മനോജ്‌ പിള്ള അന്തരിച്ചു

പ്രശസ്ത സീരിയല്‍ നടന്‍ മനോജ്‌ പിള്ള അന്തരിച്ചു തിരുവനന്തപുരം : ഇന്നലെ രാത്രിയില്‍ മെഡിക്കല്‍ കോളേജില്‍ വച്ചായിരുന്നു അന്ത്യം.സീരിയലില്‍ തിളങ്ങി നിന്ന താരത്തിന്റെ വിട വാങ്ങല്‍ വിശ്വസിക്കാനാകാതെഞെട്ടിയിരിക്കുയാണ് സിനിമാലോകവും സീരിയല്‍ ലോകവും.ഫിറ്റ്‌സ് വന്നതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളേജില്‍ എത്തിച്ചപ്പോഴേക്കും അവസ്ഥമോശമായിരുന്നു. രണ്ടു ദിവസമായി ഐ.സി.യു യില്‍ ആയിരുന്നു.ഇന്നലെ രാത്രിയോടെ അന്ത്യം സംഭവിക്കുകയായിരുന്നു. ഒരു കാലഘട്ടത്തില്‍ സിനിമകളില്‍ നിറഞ്ഞു നിന്ന താരം പിന്നെ സീരിയിലേക്ക് ഒതുങ്ങുകയായിരുന്നു.ഇപ്പോള്‍ സുര്യ ടി വി സംപ്രേക്ഷണം ചെയ്തു കൊണ്ടിരിക്കുന്ന അഗ്നിസാക്ഷിയില്‍ പ്രാധാന്യം ഉള്ള റോള്‍ അഭിനയിച്ചു വരികയായിരുന്നു. അമല, മഞ്ഞുരുകും കാലം എന്നീ സീരിയല്‍കളില്‍ അഭിനയിച്ചിരുന്നു. കരള്‍ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു ഉടന്‍ തുടങ്ങാന്‍ പോകുന്ന സീരിയല്‍ ഭാഗ്യ ജാതകത്തിലും ശ്രേദ്ദേയമായ റോളായിരുന്നു.മഹാനടന് രാഷ്ട്രഭൂമിയുടെ ആദരാഞ്ജലികള്‍.

കുഞ്ഞുങ്ങളുടെ ആരോഗ്യവും ഭക്ഷണക്രമവും ; അമ്മമാര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

കുഞ്ഞുങ്ങളുടെ ആരോഗ്യവും ഭക്ഷണക്രമവും ; അമ്മമാര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ കുഞ്ഞിന്റെ ആരോഗ്യം ആണ് എല്ലാ അമ്മമാര്‍ക്കും പ്രധാനം..പക്ഷെ ഭക്ഷണം എതോക്കൊ പ്രായത്തില്‍ എതെല്ലാം അവര്‍ക്ക് കൊടുക്കണമെന്നുള്ളത് പല അമ്മമാര്‍ക്കും അറിയില്ല. കുഞ്ഞിന്റെ ആരോഗ്യം അമ്മയുടെ ഉത്തരവാദിത്വം ആണ്. ആരോഗ്യത്തിനായി നമ്മള്‍ പലപ്പോഴും കൊടുക്കുന്നത് അനാരോഗ്യത്തില്‍ കലാശിച്ചേക്കാം. ഓരോ പ്രായത്തിലും കുഞ്ഞിന് നല്‍കേണ്ട ചില ഭക്ഷണങ്ങള്‍ ഉണ്ട്. ഇവ കുഞ്ഞിന്റെ വളര്‍ച്ചക്ക് വളരെയധികം സഹായിക്കുന്നുണ്ട്. ഒരു വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് മുലപ്പാലാണ് ഏറ്റവും അനുയോജ്യം. പശുവിന്‍ പാല്‍ നല്‍കരുത്. പശുവിന്‍ പാല്‍ ദഹനത്തിന് പ്രയാസം ഉണ്ടാക്കും.കുഞ്ഞുങ്ങളുടെ വൃക്കയെയും ഇത് ദോഷകരമായി ബാധിക്കും. അതുകൊണ്ട് തന്നെ ഇത്തരം പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതിന് പശുവിന്‍ പാലിന് കഴിയുമെന്നതിനാല്‍ അത് കുഞ്ഞിന്റെ ആരോഗ്യത്തിന് ദോഷം നല്‍കുന്ന ഒന്നാണ്.പശുവിന്‍ പാലില്‍ ഇരുമ്പിന്റെ അംശം കുറവായതിനാല്‍ കുട്ടികള്‍ക്ക് ഇരുമ്പിന്റെ കുറവ് അനുഭവപ്പെടും. മത്സ്യം പൊതുവേ അര്രോഗ്യത്ത്തിനു നല്ലതാണെങ്കിലും…

അര്‍ജന്റീന ക്രൊയേഷ്യ മത്സരം : ലാറ്റിനമേരിക്കന്‍ ശക്തികളുടെ വിധി ഇന്ന്

ആര് ജയിക്കും ? അര്‍ജന്റീന ക്രൊയേഷ്യ മത്സരം : ലാറ്റിനമേരിക്കന്‍ ശക്തികളുടെ വിധി ഇന്ന് വ്യാഴാഴ്ച രാത്രി ഇന്ത്യന്‍ സമയം 11.30 ന് നടക്കുന്ന അര്‍ജന്റീന ക്രൊയേഷ്യ മത്സരം ലാറ്റിനമേരിക്കന്‍ ശക്തികളുടെ വിധിയെഴുതിയേക്കും. നിഷ്‌നി നോവ്‌ഗൊരോഡ് സ്‌റ്റേഡിയത്തിലാണ് നിര്‍ണായക മത്സരം.ആദ്യ മത്സരത്തില്‍ നിറംമങ്ങിപ്പോയവരെ പുറത്തിരുത്തിയാകും അര്‍ജന്റീന ജയത്തിനായി ഇറങ്ങുക. മെസ്സിയും അഗ്യൂറോയുമാകും മുന്നേറ്റത്തില്‍ കരുത്താകുക. ഡി മരിയയ്ക്കു പകരം യുവ സ്‌ട്രൈക്കര്‍ ക്രിസ്ത്യന്‍ പാവോണും മധ്യനിരയില്‍ ലൂക്കാസ് ബിഗ്ലിയയ്ക്കു പകരം ജിയോവാനി ലോ സെല്‍സോയും ഇറങ്ങിയേക്കും. നൈജീരിയയ്‌ക്കെതിരായ ആദ്യ കളിയില്‍ ജയിച്ചതിനാല്‍ അര്‍ജന്റീനയ്‌ക്കെതിരെ സമനിലയും ക്രൊയേഷ്യയ്ക്ക് പ്രീക്വാര്‍ട്ടര്‍ പ്രതീക്ഷ നല്‍കും. ആദ്യ കളിയില്‍ ഐസ്‌ലന്‍ഡിനോട് സമനില നേടിയതാണ് ഗ്രൂപ്പില്‍ അര്‍ജന്റീനയുടെ സാധ്യതകള്‍ക്ക് വിലങ്ങുതടിയായത്. സൂപ്പര്‍താരം മെസ്സി പെനാല്‍റ്റി പാഴാക്കിയത് സമനിലയുടെ നിരാശ ഇരട്ടിപ്പിക്കുന്നു. ഗ്രൂപ്പ് ഘട്ടം കടക്കാതെ ടീം പുറത്തായാല്‍ മെസ്സിയുടെ കളി ജീവിതത്തിലെ വലിയ ദു:ഖങ്ങളിലൊന്നാകും…

വ്യത്യസ്തമായ രീതിയില്‍ കുഞ്ഞിനു പേരിടല്‍ ; തിരഞ്ഞെടുപ്പിലൂടെയാണ് പേര് കണ്ടെത്തിയത്

വ്യത്യസ്തമായ രീതിയില്‍ കുഞ്ഞിനു പേരിടല്‍ ; തിരഞ്ഞെടുപ്പിലൂടെയാണ് പേര് കണ്ടെത്തിയത് ടെക്നോളജി വികസിച്ചതോടെ ഗൂഗിളില്‍ നിന്ന് സെര്‍ച്ച്‌ ചെയ്താണ് ഇപ്പോള്‍ കുഞ്ഞുങ്ങള്‍ക്ക്‌ പേര് കണ്ടെത്തുന്നത്. എന്നാല്‍ തീര്‍ത്തും വ്യത്യസ്തമായി പുതിയ രീതി അരങ്ങേറിയത് മഹാരാഷ്ട്രയിലെ ഗോണ്ടിയയില്‍. ഇവിടെ ഒരു അച്ഛനും അമ്മയും വ്യത്യസ്തരാകുന്നത് അവന് പേരിടാന്‍ കണ്ടുപിടിച്ച മാര്‍ഗത്തിലൂടെയാണ്. ഒരു ഇലക്ഷന്‍ നടത്തിയാണ് മാതാപിതാക്കള്‍ കുഞ്ഞിന്റെ പേര് തെരഞ്ഞെടുത്തത്.കുഞ്ഞിന്റെ പേരിടല്‍ ചടങ്ങിന് പങ്കെടുത്ത അതിഥികളാണ് പേരിന് വേണ്ടി വോട്ട് ചെയ്തത്. യഥാര്‍ത്ഥ വോട്ടെടുപ്പിന് സമാനമായി പ്രത്യേകം സജ്ജീകരിച്ച ഹാളിലായിരുന്നു വോട്ടെടുപ്പ്. സാധരണ ഇലക്ഷന്‍ പോലെ എന്നാല്‍ ബാലറ്റിന് പകരം സാധാരണ പേപ്പറില്‍ സ്ഥാനാര്‍ത്ഥികളുടെ പേര് നല്‍കുന്നതിന് സമാനമായി മൂന്നു പേരുകള്‍ എഴുതിയിരുന്നു. ഇതില്‍ നിന്നും താത്പര്യമുള്ള പേരിന് നേരെ അത് നല്ലതെന്ന് അറിയിക്കാനുള്ള കോളവും നല്‍കിയിരുന്നു. ഇത്തരമൊരു മാര്‍ഗം സ്വീകരിക്കാനുണ്ടായ കാരണമാണ് അതിലും രസകരം. ഭാവിയില്‍ കുട്ടി…

കുട്ടികളുടെ സ്വകാര്യതയെ ഹനിക്കുന്ന വീഡിയോ പ്രചരിപ്പിച്ചതിനു രാഹുല്‍ ഗാന്ധിക്കെതിരെ കേസ്

കുട്ടികളുടെ സ്വകാര്യതയെ ഹനിക്കുന്ന വീഡിയോ പ്രചരിപ്പിച്ചതിനു രാഹുല്‍ ഗാന്ധിക്കെതിരെ കേസ് കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിക്കെതിരെ മഹാരാഷ്ട്ര ശിശു അവകാശ കമ്മീഷന്‍ ആണ് നോട്ടീസ് അയച്ചത്. അമോല്‍ ജാദവ് എന്നയാളുടെ പരാതിയിലാണ് നടപടി. ജല്‍ഗാവില്‍ ദളിത് കുട്ടികള്‍ക്ക് മര്‍ദ്ദനമേറ്റതിന്റെ വീഡിയോ രാഹുല്‍ ട്വിറ്ററിലൂടെ പ്രചരിപ്പിച്ചിരുന്നു. എന്നാല്‍ കുട്ടികളുടെ സ്വകാര്യതയെ ഹനിക്കുന്ന വീഡിയോ ഇത്തരത്തില്‍ പ്രചരിപ്പിച്ചതിനാണ് പോക്‌സോ നിയമപ്രകാരം കേസെടുത്തിരിക്കുന്നത്. സംഭവത്തില്‍ പത്ത് ദിവസത്തിനുള്ളില്‍ വിശദീകരണം നല്‍കണമെന്നാണ് നോട്ടീസിലുള്ളത്.

പുത്തൂരിൽ അനാശാസ്യം ആരോപിച്ച് പിടികൂടിയ യുവാവ് റെയില്‍വെ ട്രാക്കില്‍ മരിച്ച നിലയില്‍

ശ്രീജിത്ത്‌ പേരുകാരുടെ കഷ്ട്ടകാലം മാറുന്നില്ല ; സദാചാരക്കാരുടെ കയ്യില്‍ നിന്നും പോലീസ് രക്ഷിച്ചെങ്കിലും യുവാവ് റെയില്‍വെ ട്രാക്കില്‍ മരിച്ച നിലയില്‍ കൊട്ടാരക്കര : പുത്തൂരില്‍ അനാശാസ്യം ആരോപിച്ച് പിടികൂടിയ യുവാവിനെ റെയില്‍വെ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി. നെടുവത്തൂര്‍ കാര്‍ഷിക വിപണിക്ക് സമീപം ആണ് കണ്ടെത്തിയത്. .ട്രയിന്‍ കയറി തലയും ഉടലും വേര്‍പെട്ട നിലയിലയിലായിരുന്നു.മാതാപിതാക്കൾ മരിച്ചു പോയ ശ്രീജിത്ത് വീട്ടില്‍ ഒറ്റയ്ക്ക് ആയിരുന്നു താമസം. കഴിഞ്ഞ ഞായറാഴ്ച വീട്ടില്‍ ശ്രീജിത്ത് ഒരു യുവതിയുമായി എത്തിയിരുന്നു.അനാശാസ്യം നടത്തിയെന്നാരോപിച്ച് ബന്ധുക്കളും നാട്ടുകാരും കൂടി യുവതിക്കൊപ്പം വീട്ടില്‍ നിന്നും ശ്രീജിത്തിനെ പിടികൂടി.നാട്ടുകാര്‍ പുത്തൂര്‍ പോലീ സിൽ അറിയിച്ചതനുസരിച്ച് പോലീസ് സ്ഥലത്തു എത്തിയുവതിയെ വീട്ടില്‍ അറിയിച്ചു മടക്കി വിട്ടിരുന്നു.

ലോകത്തിലെ ഏറ്റവും പ്രായമുള്ള സുമാത്രന്‍ ഒറാങ് ഉട്ടാന്‍ യാത്രയായി

ലോകത്തിലെ ഏറ്റവും പ്രായമുള്ള സുമാത്രന്‍ ഒറാങ് ഉട്ടാന്‍ യാത്രയായി സിഡ്‌നി: ലോകത്തിലെ ഏറ്റവും പ്രായമുള്ള സുമാത്രന്‍ ഒറാങ് ഉട്ടാന്‍ മരിച്ചു. 62 വയസ് പ്രായമുണ്ടായിരുന്നു. പ്രായാധിക്യം മൂലം അവശതയിലായിരുന്നു പുവാന്‍. ഓസ്‌ട്രേലിയയിലെ പെര്‍ത്ത് മൃഗശാലയില്‍ ജീവിച്ചിരുന്ന പുവാന്‍ എന്ന പെണ്‍ ഒറാങ് ഉട്ടാനാണ് മരിച്ചത്.1956ല്‍ സുമാത്രയിലാണ് പുവാന്‍ ജനിച്ചത്. 1968ല്‍ പെര്‍ത്തിലെ മൃഗശാലയില്‍ എത്തി. 2016ലെ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് പ്രകാരം ലോകത്ത് ജീവിച്ചിരിക്കുന്നതില്‍ ഏറ്റവും പ്രായം കൂടിയ സുമാത്രന്‍ ഒറാങ് ഉട്ടാനായി പുവാനെ തെരഞ്ഞെടുത്തിരുന്നു. അതീവ വംശനാശ ഭീഷണി നേരിടുന്ന പട്ടികയുള്‍പ്പെട്ട വിഭാഗമാണ് ഇവയുടേത്. 11 മക്കളും, ഓസ്‌ട്രേലിയ, അമേരിക്ക, ഇന്തൊനേഷ്യ എന്നീ രാജ്യങ്ങളിലായി 54 കൊച്ചുമക്കളും പുവാനുണ്ട്.

പൊലീസ് ഉന്നതരുടെ വീടുകളിലും ക്യാമ്പ് ഓഫീസുകളിലും അനധികൃതമായി ജോലി ചെയ്യുന്ന പൊലീസ് ഉദ്യോഗസ്ഥരേ തിരിച്ചു വിളിച്ചു

പൊലീസ് ഉന്നതരുടെ വീടുകളിലും ക്യാമ്പ് ഓഫീസുകളിലും അനധികൃതമായി ജോലി ചെയ്യുന്ന പൊലീസ് ഉദ്യോഗസ്ഥരേ തിരിച്ചു വിളിച്ചു മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം പൊലീസ് ആസ്ഥാനത്തെ ഭരണവിഭാഗം എഡിജിപി എസ് ആനന്ദകൃഷ്ണന്‍ വിശദമായ കണക്ക് ആവശ്യപ്പെട്ട് മുഴുവന്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കും സര്‍ക്കുലര്‍ അയച്ചു. ഞായറാഴ്ച ഉച്ചയോടെ കണക്ക് എത്തിക്കണമെന്നായിരുന്നു നിര്‍ദേശം. ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ വീട്ടുപണി ചെയ്യേണ്ടതില്ലെന്ന് ക്യാമ്പ് ഫോളോവേഴ്സ് അസോസിയേഷന്റെ നിര്‍ദേശം.ഇതുസംബന്ധിച്ച് ഡിജിപിക്കും യൂണിറ്റ് മേധാവികള്‍ക്കും അസോസിയേഷന്‍ നിവേദനം നല്‍കും.എസ്എപി ക്യാമ്പ് ഡെപ്യൂട്ടി കമാന്‍ഡന്റ് പികെ രാജുവിനെ സ്ഥലം മാറ്റിയേക്കും. വീട്ടില്‍ ടൈല്‍ഡ് പണിക്ക് രാജു ക്യാമ്പ് ഫോളോവര്‍മാരെ ഉപയോഗിച്ചു എന്ന കണ്ടെത്തലിനെ തുടര്‍ന്നാണിത്. അതിനിടെ, എസ്എപി ഡപ്യൂട്ടി കമാണ്ടന്റ് അനധികൃതമായി ഡ്യൂട്ടിക്ക് നിയോഗിച്ചുവെന്ന് കാട്ടി ക്യാമ്പ് ഫോളോവേഴ്‌സ് പ്രതിനിധികള്‍ പൊലീസ് മേധാവിക്ക് പരാതി നല്‍കി.

ക്ഷീര കര്‍ഷകര്‍ക്ക് ഇരുട്ടടിയുമായി മില്‍മ മലബാര്‍ യൂനിയന്റെ സര്‍ക്കുലര്‍

പാലക്കാട്: സഹകരണ സംഘങ്ങള്‍ വഴി കൂടുതല്‍ പാല്‍ നല്‍കുന്ന ക്ഷീര കര്‍ഷകര്‍ക്ക് നല്‍കിയിരുന്ന ലിറ്ററിന് 10.55 രൂപ ഇനി മുതല്‍ വെട്ടിച്ചുരുക്കുമെന്ന് കാണിച്ച് സര്‍ക്കുലര്‍ ഇറക്കി. പാലുത്പാദനത്തിനൊപ്പം ചെലവ് കൂടാത്തത് മൂലം പാല്‍ കെട്ടിക്കിടക്കുന്നതിനാല്‍ നഷ്ടം ഒഴിവാക്കുന്നതിനാണ് ഈ തീരുമാനം. അതേസമയം മില്‍മ നാല് ശതമാനം കമ്മീഷന്‍ മാത്രമാണ് വില്‍പ്പനക്കാര്‍ക്ക് നല്‍കുന്നത്. ഇതുമൂലം വില്‍പ്പനക്കാര്‍ ഇതരസംസ്ഥാനത്തെ കമ്പനികളുടെ പാല്‍ ഉത്പന്നങ്ങളാണ് വില്‍ക്കുന്നത്. സംഭരിക്കുന്ന പാല്‍ മിച്ചം വരികയാണെങ്കില്‍ പാല്‍പ്പൊടിയാക്കുന്നത് സാമ്പത്തിക നഷ്ടത്തിന് ഇടവരുത്തും. സംസ്ഥാനത്തിന്റെ കാര്‍ഷിക വരുമാനത്തിന്റെ 14 ശതമാനവും നല്‍കുന്നത് ക്ഷീരകര്‍ഷക മേഖലയാണ്. ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന പാല്‍ വില കുറച്ചും വില്‍പ്പനക്കാര്‍ക്ക് വലിയ കമ്മീഷനും മറ്റ് ആനുകൂല്യങ്ങളും നല്‍കി വിപണി കീഴടക്കിയിരിക്കുകയാണ്. പ്രതിവര്‍ഷം 3,500 കോടി രൂപയുടെ പാല്‍, പാലുത്പന്ന വിപണനം സംസ്ഥാനത്ത് നടക്കുമ്പോഴും കര്‍ഷകര്‍ക്ക് വലിയ ലാഭമൊന്നും ലഭിക്കുന്നില്ലെന്നും ക്ഷീര കര്‍ഷകര്‍ പറയുന്നു.

കുപ്പിവെള്ളം വില്‍ക്കുന്ന നാലു കമ്പനികളുടെ വെള്ളം സുരക്ഷിതമല്ലെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ്.

കുപ്പിവെള്ളം വില്‍ക്കുന്ന നാലു കമ്പനികളുടെ വെള്ളം സുരക്ഷിതമല്ലെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് തിരുവനന്തപുരം: കേരളത്തില്‍ കുപ്പിവെള്ളം വില്‍ക്കുന്ന നാലു കമ്പനികളുടെ വെള്ളം സുരക്ഷിതമല്ലെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ്. ശുദ്ധീകരിക്കാത്ത വെള്ളം യാതൊരു സുരക്ഷാ പരിശോധനയും ഇല്ലാതെ വില്‍ക്കുന്ന നാലു കമ്പനികളോടും പ്രവര്‍ത്തനം ആവസാനിപ്പിക്കാന്‍ നിയമനടപടികള്‍ ആരംഭിച്ചു. കമ്പനികള്‍ വെള്ളം ശേഖരിക്കുന്നത് വൃത്തിയില്ലാത്ത ഇടങ്ങളില്‍ നിന്നാണെന്ന് പരിശോധനയില്‍ വ്യക്തമായി. ഗുണമേന്മയില്ലാത്ത കുപ്പിവെള്ളം വില്‍ക്കുന്ന പത്തു കമ്പനികളെയും പരിശോധനയില്‍ പിടികൂടിയിട്ടുണ്ട്. ഇവരോടു നിബന്ധനകള്‍ പാലിക്കുന്നതുവരെ പ്രവര്‍ത്തനം അവസാനിപ്പിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. നിയമ നടപടികള്‍ പൂര്‍ത്തിയായതിനുശേഷം കുപ്പിവെള്ള കമ്പനികളുടെ പേരുവിവരം വെളിപ്പെടുത്തും. സുരക്ഷിതമല്ലാത്ത വെള്ളം വില്‍പന നടത്തുന്നതായി പരാതികള്‍ ലഭിച്ചതിനെത്തുടര്‍ന്നാണ് ഭക്ഷ്യസുരക്ഷാവകുപ്പ് പരിശോധന നടത്തിയത്. രാജ്യത്തു വില്‍ക്കുന്ന കുപ്പിവെള്ളത്തില്‍ പ്ലാസ്റ്റിക്കിന്റെ സാന്നിധ്യമുണ്ടെന്ന് കേന്ദ്ര ഉപഭോക്തൃകാര്യ വകുപ്പ് വെളിപ്പെടുത്തിയിരുന്നു. ഇന്ത്യയില്‍ വില്‍പന നടത്തുന്ന കുപ്പിവെള്ളത്തില്‍ മൂന്നെണ്ണമെങ്കിലും മലിനമാണെന്നും കണ്ടെത്തിയിട്ടുണ്ട്. സംസ്ഥാനത്തെ അറുന്നൂറോളം വരുന്ന കുപ്പിവെള്ള യൂണിറ്റുകളില്‍ 141 എണ്ണത്തിനാണ്…