നടന്‍ സിദ്ദിക്കിനെതിരെ ഗുരുതര ലൈംഗീക ആരോപണവുമായി നടി

നടന്‍ സിദ്ദിക്കിനെതിരെ ഗുരുതര ലൈംഗീക ആരോപണവുമായി നടി നടന്‍ സിദ്ദിക്കിനെതിരെ ഗുരുതര ലൈംഗീക ആരോപണവുമായി നടി രംഗത്ത്‌. നടി രേവതി സമ്പത്താണ്‌ സിദ്ദിക്കിനെതിരെ ലൈംഗീക ആരോപണവുമായി രംഗത്ത്‌ എത്തിയിരിക്കുന്നത്. ഫേസ് ബുക്ക്‌ പോസ്റ്റിലൂടെയാണ് തനിക്ക് നടനില്‍ നിന്നും നേരിട്ട ദുരനുഭവം വിവരിക്കുന്നത്. 2016ല്‍ ‘സുഖമായിരിക്കട്ടെ’ എന്ന സിനിമയുടെ പ്രിവ്യൂ തിരുവനന്തപുരം നിള തീയേറ്ററില്‍ നടക്കുമ്പോഴാണ് സംഭവം. നടന്‍ സിദ്ദിക്ക് ഇവിടെ വെച്ച് തന്നെ ലൈംഗീകമായി ഉപദ്രാവിചെന്ന് നടി പറയുന്നു. തനിക്കന്ന്‍ 21 വയസ്സായിരുന്നുവെന്നും നടി വ്യക്തമാക്കുന്നു. സിദ്ദിക്കിന് ഒരു മകള്‍ ഉണ്ടെന്നാണ് കരുതുന്നതെന്നും…ആ കുട്ടി ഇയാളുടെ കയ്യില്‍ എത്ര സുരക്ഷിതമാണെന്നും നടി തന്‍റെ ഫേസ് ബുക്ക്‌ പോസ്റ്റിലൂടെ ചോദിക്കുന്നു. സിദ്ദിക്കും നടി കെ പി എ സി ലളിതയും മാധ്യമങ്ങളോട് സംസാരിക്കുന്നതിന്റെ വീഡിയോയും പോസ്റ്റിനൊപ്പം പങ്കുവെച്ചിട്ടുണ്ട്…. ഫേസ് ബുക്ക്‌ പോസ്റ്റ്‌ വായിക്കാം…..

തിരുവനന്തപുരത്ത് വന്‍ തീപിടുത്തം

തിരുവനന്തപുരത്ത് വന്‍ തീപിടുത്തം തിരുവനന്തപുരം: തിരുവനന്തപുരത്ത് വന്‍ തീപിടുത്തം. വ്യാപാര സ്ഥാപനത്തിനാണ് തീപിടിച്ചത്. തിരുവനന്തപുരത്തെ പഴവങ്ങാടിയിലെ ചെല്ലം അമ്പ്രല്ല മാര്‍ട്ടിലാണ് തീപിടുത്തം ഉണ്ടായത്. തീയണയ്ക്കാനുള്ള ശ്രമം തുടരുന്നു. സമീപതെക്കുള്ള കടകളിലേക്കും തീ പടരുന്നതായാണ് സൂചന. ഫയര്‍ ഫോഴ്സിന്‍റെ എട്ടു യൂണിറ്റു തീയണയ്ക്കാനുള്ള ശ്രമത്തിലാണ്. തീപിടുത്തമുണ്ടായ സ്ഥാപനം പൂര്‍ണ്ണമായും കത്തി നശിച്ചു.

പിവിഎസ് ഹോസ്പിറ്റലിലെ സമരം ഒത്തുതീർന്നു

പിവിഎസ് ഹോസ്പിറ്റലിലെ സമരം ഒത്തുതീർന്നു കാക്കനാട്: എറണാകുളം പി വി എസ് മെമ്മോറിയൽ ഹോസ്പിറ്റലിനു മുന്നിൽ ജീവനക്കാർ നടത്തിവന്ന അനശ്ചിതകാല സമരം തൊഴിൽ വകുപ്പിന്റെ ഇടപെടലിനെ തുടർന്ന് ഒത്തുതീർന്നു. 2018 ആഗസ്റ്റു മുതൽ ശമ്പളം മുടങ്ങിയതിനെ തുടർന്ന് കഴിഞ്ഞ രണ്ടാഴ്ചയായി മുഴുവൻ ജീവനക്കാരും ഡ്യൂട്ടി സമയത്ത് ഹോസ്പിറ്റലിനു മുന്നിൽ കുത്തിയിരുപ്പു സമരം നടത്തിവരികയായിരുന്നു. എറണാകുളം റീജ്യണൽ ജോയന്റ് ലേബർ കമ്മീഷണർ കെ.ശ്രീലാൽ ജീവനക്കാരുമായി നടത്തിയ അനുരഞ്ജന ചർച്ചയെ തുടർന്നാണ് ഒത്തുതീർപ്പ്. 2019 ഏപ്രിൽ 30നും അതിനു മുമ്പും സ്ഥാപനത്തിൽ നിന്നു പോയ എല്ലാ ജീവനക്കാർക്കും സ്റ്റാറ്റ്യൂട്ടറിയായി ലഭിക്കേണ്ട എല്ലാ ആനുകൂല്യങ്ങളും നൽകാമെന്ന് മാനേജ്മെൻറ് സമ്മതിച്ചു. 2018 ആഗസ്റ്റ് മുതൽ നേഴ്സിങ് ഇതര ജീവനക്കാർക്കും 2019 ജനുവരി മുതൽ നേഴ്സിങ് ജീവനക്കാർക്കും ശമ്പളക്കുടിശ്ശികയുള്ളതിൽ ഏപ്രിൽ 30ന് സ്ഥാപനത്തിൽ നിന്ന് പോയ ജീവനക്കാർക്കും നിലവിൽ തുടരുന്നവർക്കും തൊഴിൽ നിയമ പ്രകാരമുള്ള…

40 രാജ്യങ്ങളിലെ അംബാസഡര്‍മാര്‍ സിയാല്‍ സൗരോര്‍ജ പദ്ധതി സന്ദര്‍ശിക്കാനെത്തുന്നു

40 രാജ്യങ്ങളിലെ അംബാസഡര്‍മാര്‍ സിയാല്‍ സൗരോര്‍ജ പദ്ധതി സന്ദര്‍ശിക്കാനെത്തുന്നു ഇന്റര്‍നാഷണല്‍ സോളാര്‍ അലയന്‍സിന്റെ ആഭിമുഖ്യത്തില്‍ 40 രാജ്യങ്ങളുടെ അബാംസഡര്‍/ഹൈക്കമ്മിഷണര്‍മാര്‍ സിയാല്‍ സന്ദര്‍ശനത്തിനെത്തുന്നു. ലോകത്തിലെ ആദ്യത്തെ സമ്പൂര്‍ണ സൗരോര്‍ജ വിമാനത്താവളമായ സിയാലിന്റെ സൗരോര്‍ജ പദ്ധതിയെക്കുറിച്ച് മനസ്സിലാക്കാനാണ് മെയ് 22 ന് രാഷ്ട്ര പ്രതിനിധികളുടെ സംഘം കൊച്ചിയില്‍ എത്തുന്നത്. ഇന്ത്യയും ഫ്രാന്‍സും മുന്‍കൈയെടുത്ത് 2015-ല്‍ രൂപവത്ക്കരിച്ച ആഗോള സംഘടനയാണ് ഇന്റര്‍നാഷണല്‍ സോളാര്‍ അലയന്‍സ് (ഐ.എസ്.എ). 74 രാജ്യങ്ങള്‍ ഇതില്‍ അംഗമാണ്. പരമാവധി രാജ്യങ്ങളില്‍ സൗരോര്‍ജ പ്ലാന്റുകള്‍ സ്ഥാപിച്ച് ഫോസില്‍ ഇന്ധനങ്ങളോടുള്ള ആശ്രയം കുറയ്ക്കുക, ഇതിനായി മികച്ച മാതൃകകള്‍ അന്വേഷിക്കുക, 2030 ഓടെ ആയിരം കോടി ഡോളറിന്റെ ഫണ്ട് രൂപവത്ക്കരിക്കുക എന്നിവയാണ് ഐ.എസ്.എയുടെ ലക്ഷ്യങ്ങള്‍. വലിയ തോതില്‍ ഊര്‍ജ ഉപഭോഗം വേണ്ടിവരുന്ന സ്ഥാപനങ്ങളിലും സൗരോര്‍ജം ഉപയുക്തമാക്കാമെന്ന ആശയം പ്രാവര്‍ത്തികമാക്കിയ സിയാലിനെമികച്ച മാതൃകയായി ഐ.എസ്.എ കാണുന്നു. സമാന പദ്ധതി വിവിധ രാജ്യങ്ങളില്‍ നടപ്പിലാക്കാനുള്ള…

പ്ലസ്‌വൺ പ്രവേശനം; ട്രയൽ അലോട്ട്‌മെന്റ് മേയ് 20ന്

പ്ലസ്‌വൺ പ്രവേശനം; ട്രയൽ അലോട്ട്‌മെന്റ് മേയ് 20ന് ഹയർസെക്കണ്ടറി ഒന്നാം വർഷ പ്രവേശനത്തിനായുള്ള ട്രയൽ അലോട്ട്‌മെന്റ് ഫലം മേയ് 20ന് രാവിലെ പത്തിനു പ്രസിദ്ധീകരിക്കും. സ്‌കൂളുകളിൽ നിന്നും വെരിഫിക്കേഷൻ പൂർത്തിയാക്കിയ അപേക്ഷകളും അവയുടെ സാധുതയുള്ള ഓപ്ഷനുകളുമാണ് അലോട്ട്‌മെന്റിനായി പരിഗണിച്ചിട്ടുള്ളത്. www.hscap.kerala.gov.in എന്ന വെബ്‌സൈറ്റിൽ അപേക്ഷാ നമ്പരും ജനനത്തീയതിയും ജില്ലയും നൽകി ട്രയൽ റിസൾട്ട് പരിശോധിക്കാം. അപേക്ഷകർക്കുള്ള നിർദ്ദേശങ്ങളും ഇതേ വെബ്‌സൈറ്റിൽ ലഭ്യമാണ്. ട്രയൽ റിസൾട്ട് 21 വരെ വിദ്യാർത്ഥികൾക്ക് പരിശോധിക്കാം. ട്രയൽ അലോട്ട്‌മെന്റിനു ശേഷവും ഓപ്ഷനുകൾ ഉൾപ്പെടെയുള്ള തിരുത്തലുകൾ ആവശ്യമുണ്ടെങ്കിൽ വരുത്താം. തിരുത്തലിനുള്ള അപേക്ഷകൾ മേയ് 21ന് വൈകുന്നേരം നാലിനു മുമ്പ് ആദ്യം അപേക്ഷിച്ച സ്‌കൂളുകളിൽ സമർപ്പിക്കണം. തെറ്റായ വിവരങ്ങൾ നൽകി ലഭിക്കുന്ന അലോട്ട്‌മെന്റ് റദ്ദാക്കപ്പെടും. അപേക്ഷയിൽ തിരുത്തലുകൾ വരുത്താനുള്ള അവസാന അവസരമാണിത്. ഇത് സംബന്ധിച്ച് പ്രിൻസിപ്പൽമാർക്കുള്ള വിശദ നിർദ്ദേശങ്ങളും വെബ്‌സൈറ്റിൽ ലഭ്യമാണ്. ഇനിയും കൗൺസിലിങിന് ഹാജരാകാത്ത…

അധ്യാപകനെ സസ്‌പെൻഡ് ചെയ്തു

അധ്യാപകനെ സസ്‌പെൻഡ് ചെയ്തു നെയ്യാറ്റിൻകര ഗവൺമെന്റ് ഗേൾസ് ഹയർസെക്കന്ററി സ്‌കൂളിലെ ഫിസിക്‌സ് അധ്യാപകനായ അഗസ്റ്റിൻ ജോസിനെ സസ്‌പെൻഡ് ചെയ്തു. കുട്ടികളിൽ നിന്ന് ഫീസ് ഈടാക്കി സ്വകാര്യ ട്യൂഷൻ എടുത്തതിന്റെ പേരിലാണ് പൊതുവിദ്യാഭ്യാസ വകുപ്പ് നടപടിയെടുത്തത്. ഇത് കേരള ഗവൺമെന്റ്‌സ് സർവന്റ്‌സ് കോൺടാക്ട് റൂൾ 48 പ്രകാരം ഗുരുതരമായ അച്ചടക്കലംഘനമാണ്.

ഏകീകൃത തിരിച്ചറിയൽ കാർഡ്: നഴ്‌സുമാർ വിവരം നൽകണം

ഏകീകൃത തിരിച്ചറിയൽ കാർഡ്: നഴ്‌സുമാർ വിവരം നൽകണം ഇന്ത്യൻ നഴ്‌സിംഗ് കൗൺസിൽ സംസ്ഥാനത്തെ നഴ്‌സുമാർക്കായി വിതരണം ചെയ്യുന്ന ഏകീകൃത തിരിച്ചറിയൽ (എൻ.യു.ഐ.ഡി.) കാർഡിനായി വിവരം നൽകണം. വിശദവിവരങ്ങൾക്കായി www.nursingcouncil.kerala.gov.in സന്ദർശിച്ച് അതിൽ നൽകിയിട്ടുള്ള ഏതെങ്കിലും കേന്ദ്രത്തിൽ നേരിട്ട് വിവരങ്ങൾ നൽകണം. ഇതിനായി മറ്റൊരു അവസരം ലഭിക്കില്ലെന്ന് രജിസ്ട്രാർ അറിയിച്ചു.

ഹയർ സെക്കന്ററി അദ്ധ്യാപക സ്ഥലം മാറ്റം: അപേക്ഷ ഈ മാസം 23 വരെ സമർപ്പിക്കാം

ഹയർ സെക്കന്ററി അദ്ധ്യാപക സ്ഥലം മാറ്റം: അപേക്ഷ ഈ മാസം 23 വരെ സമർപ്പിക്കാം സർക്കാർ ഹയർസെക്കന്ററി സ്‌കൂൾ അദ്ധ്യാപകരുടെ 2019-20 വർഷത്തെ പൊതുസ്ഥലംമാറ്റ മാനദണ്ഡങ്ങളും നിർദ്ദേശങ്ങളും പരിഷ്‌കരിച്ച് സർക്കാർ ഉത്തരവായി. ഇതിന്റെ അടിസ്ഥാനത്തിൽ ഹയർസെക്കന്ററി സ്‌കൂൾ അദ്ധ്യാപകരുടെ 2019-20 വർഷത്തെ പൊതുസ്ഥലംമാറ്റത്തിന് ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കുന്നതിനുളള അവസാനതീയതി മെയ് 23 വൈകിട്ട് അഞ്ചു വരെ നീട്ടി. വിശദവിവരങ്ങൾ www.dhsetransfer.kerala.gov.in ൽ ലഭിക്കും.

മുൻ മന്ത്രി കടവൂർ ശിവദാസൻ അന്തരിച്ചു

മുൻ മന്ത്രിയും കോൺഗ്രസ്‌ നേതാവുമായ കടവൂർ ശിവദാസൻ അന്തരിച്ചു. 88 വയസ്സായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മുൻമന്ത്രി കടവൂർ ശിവദാസന്റെ മൃതദേഹം രാവിലെ എട്ടുമണിക്ക് പി ആർ എസ് ആശുപത്രിയിൽ നിന്നും കൊല്ലത്തേക്ക് കൊണ്ടുപോകും. 10 മണിക്ക് DCC ആഫീസിലും തുടർന്ന് 11 മണിമുതൽ ആനന്ദവല്ലീശ്വരത്തുള്ള വീട്ടിലും പൊതുദർശനം. സംസ്കാരം വൈകിട്ട് 4 മണിക്ക് മുളങ്കാടകം ശ്മശാനത്തിൽ

വ്യവസായ ഭുമി വാങ്ങുവാനുള്ള അപേക്ഷകള്‍ ക്ഷണിക്കുന്നു

വ്യവസായ ഭുമി വാങ്ങുവാനുള്ള അപേക്ഷകള്‍ ക്ഷണിക്കുന്നു ചെറുകിട ഇടത്തരം വ്യവസായ സംരംഭങ്ങള്‍ പ്രോല്‍സാഹിപ്പിക്കു ന്നതിനായി പാലക്കാട്, എറണാകുളം, തൃശൂര്‍, കോട്ടയം എന്നീ ജില്ലകളില്‍ തയ്യാറായിട്ടുള്ള ഇന്‍റസ്ട്രിയല്‍ എസ്റ്റേറ്റുകളില്‍ ചെറുകിട ഇടത്തര വ്യവാസ സംരംഭകര്‍ക്ക് സ്വന്തമായി ഭൂമി നല്‍കുന്നു. അപേക്ഷിക്കുന്ന മുന്‍ഗണനാക്രമവും വ്യവസായങ്ങളുടെ സ്വഭാവും പരിഗണിച്ചായിരിക്കും ഭൂമി അലോട്ട്മെന്‍റ്. കൂടുതല്‍ വിവരങ്ങള്‍ക്ക് സിറ്റ്മികോസ് 9846984303, https://www.sitmicos.com/ മായി ബന്ധപ്പെടുക.