രേഖകള്‍ ആവശ്യപ്പെടാതെ വീരമൃത്യു വരിച്ച ജവാന്‍റെ കുടുംബത്തിന് ഇന്‍ഷൂറന്‍സ് തുക നല്‍കി എല്‍ ഐ സി

രേഖകള്‍ ആവശ്യപ്പെടാതെ വീരമൃത്യു വരിച്ച ജവാന്‍റെ കുടുംബത്തിന് ഇന്‍ഷൂറന്‍സ് തുക നല്‍കി എല്‍ ഐ സി കര്‍ണ്ണാടക : രാജ്യത്തെ നടുക്കിയ പുല്‍വാമയിലെ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച ജവാന്‍റെ കുടുംബത്തിന് ഇന്‍ഷൂറന്‍സ് തുക നല്‍കി എല്‍ ഐ സി. രേഖകള്‍ ഒന്നും ആവശ്യപ്പെടാതെയാണ് എല്‍ ഐ സി തുക കൈമാറിയത്. പുല്‍വാമയില്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട കര്‍ണാടകയിലെ മാണ്ട്യയിലെ ജവാന്‍ എച്ച് ഗുരുവിന്‍റെ കുടുംബത്തിനാണ്‌ എല്‍ ഐ സി തുക കൈമാറിയത്. എച്ച് ഗുരു മരണപ്പെട്ട വിവരം സ്ഥിരീകരിച്ച ഉടന്‍ തന്നെ എല്‍ ഐ സി 3,82,199 ഗുരുവിന്‍റെ നോമിനിയുടെ അക്കൗണ്ടിലേക്ക് മാറ്റി. മരണ സര്‍ട്ടിഫിക്കറ്റോ തിരിച്ചറിയല്‍ രേഖകളോ എല്‍ ഐ സി ആവശ്യപ്പെട്ടില്ലെന്ന് കര്‍ണ്ണാടകത്തിലെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നു. വിവരം സ്ഥിരീകരിച്ചു 48 മണിക്കൂര്‍ തികയും മുന്‍പാണ് എല്‍ ഐ സി മാതൃകാപരമായ കാര്യമാണ് ചെയ്തിരിക്കുന്നതെന്ന് സമൂഹ…

ഇത് ഇന്ത്യ ആണെടാ… പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍റെ ഫേസ്ബുക്ക്‌ പേജില്‍ മലയാളികളുടെ പൊങ്കാല

ഇത് ഇന്ത്യ ആണെടാ…പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍റെ ഫേസ്ബുക്ക്‌ പേജില്‍ മലയാളികളുടെ പൊങ്കാല പുല്‍വാമയില്‍ സൈനികര്‍ക്ക് നേരെ നടന്ന ആക്രമണത്തില്‍ പ്രതിഷേധിച്ച് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍റെ ഫേസ്ബുക്കില്‍ ഭാരതിയരുടെയും പ്രത്യേകിച്ച് മലയാളികളുടെ പൊങ്കാല. വീരമൃത്യു വരിച്ച ജവാന്മാര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചും, ഈ ക്രൂര കൃത്യത്തിന് കനത്ത തിരിച്ചടി നല്‍കുമെന്നും തുടങ്ങി ശക്തമായ വാക്കുകള്‍ കൊണ്ട് മലയാളികളും ഭാരതീയരും ഇമ്രാന്‍റെ ഒഫീഷ്യല്‍ ഫേസ് ബുക്ക്‌ കമന്റ്‌ കൊണ്ട് നിറയുകയാണ്. ഇതില്‍ പലരും സങ്കടവും അമര്‍ഷവും അടക്കാനാവാതെ പരുഷമായിത്തന്നെ പ്രതികരിക്കുന്നുണ്ട്. അനുനിമിഷം ഭാരതീയരുടെ കമ്മന്റ് കൊണ്ട് നിറയുകയാണ്. അതേസമയം പുല്‍വാമ ആക്രമണത്തില്‍ ഏഴു പേരെ എന്‍ ഐ എ കസ്റ്റഡിയില്‍ എടുത്തു ചോദ്യം ചെയ്തു വരുന്നു. വികാരഭരിതമായി ബദ്ഗാം സൈനിക ക്യാംപ്; കൊല്ലപ്പെട്ട സൈനികരുടെ ശവമഞ്ചം ചുമന്ന് രാജ്‌നാഥ് സിംഗ് പുല്‍വാമയിലെ ഭീകരാക്രമണത്തില്‍ കണ്ണീരോര്‍മ്മയുമായി ധീരജവാന്മാര്‍ക്ക് അന്ത്യോപചാരം അര്‍പ്പിച്ച്…

അമേരിക്കയില്‍ അടിയന്തരാവസ്ഥ

അമേരിക്കയില്‍ അടിയന്തരാവസ്ഥ അമേരിക്കയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് പ്രസിഡന്റ്‌ ഡോണാള്‍ഡ്‌ ട്രുംപ്. ഇത് സംബന്ധിച്ച ഉത്തരവില്‍ ഡോണാള്‍ഡ്‌ ട്രുംപ് ഒപ്പുവെച്ചു. മെക്സിക്കന്‍ മതിലിനായുള്ള ഫണ്ട്‌ സംബന്ധിച്ച തര്‍ക്കമാണ് അടിയന്തരാവസ്ഥ പ്രഖ്യാപിക്കാന്‍ പ്രസിഡന്റിനെ പ്രേരിപ്പിച്ചത്. തക്ക സമയത്ത് കൃത്യമായ മറുപടി സൈന്യം നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ജമ്മു കശ്മീരിലെ പുല്‍വാമയില്‍ തീവ്രവാദികളുടെ ആക്രമണത്തില്‍ പ്രതിഷേധം ശക്തമാവുന്നു. ആക്രമണത്തെ ശക്തമായി നേരിടാന്‍ സുരക്ഷാസേനയ്ക്ക് പൂര്‍ണ്ണ സ്വാതന്ത്യം ഉണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. തീവ്രവാദികള്‍ക്കും സഹായിച്ചവര്‍ക്കും തക്ക സമയത്ത് കൃത്യമായ തിരിച്ചടി നമ്മുടെ സൈന്യം നല്‍കുമെന്നും അദേഹം പറഞ്ഞു. പുല്‍വാമ ആക്രമണത്തില്‍ നമ്മുടെ 42 CRPF ജവാന്മാരാണ് രാജ്യത്തിനായി വീരമൃത്യു വരിച്ചത്‌. അടുത്ത നടപടികള്‍ക്ക് സമയവും സ്ഥലവും സ്വഭാവവും തീരുമാനിക്കാനുള്ള പൂര്‍ണ്ണ സ്വാതന്ത്ര്യം സൈന്യത്തിനുണ്ട്. രാജ്യത്തെ ജനങ്ങളെല്ലാം ദുഖിതരും രോഷാകുലരുമാണ്. ഭീകരത അവസാനിപ്പിക്കാന്‍ എല്ലാവരും ഒരുമിച്ചു നില്‍ക്കണമെന്ന് അദ്ദേഹം പറഞ്ഞു.

തക്ക സമയത്ത് കൃത്യമായ മറുപടി സൈന്യം നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

തക്ക സമയത്ത് കൃത്യമായ മറുപടി സൈന്യം നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ജമ്മു കശ്മീരിലെ പുല്‍വാമയില്‍ തീവ്രവാദികളുടെ ആക്രമണത്തില്‍ പ്രതിഷേധം ശക്തമാവുന്നു. ആക്രമണത്തെ ശക്തമായി നേരിടാന്‍ സുരക്ഷാസേനയ്ക്ക് പൂര്‍ണ്ണ സ്വാതന്ത്യം ഉണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. തീവ്രവാദികള്‍ക്കും സഹായിച്ചവര്‍ക്കും തക്ക സമയത്ത് കൃത്യമായ തിരിച്ചടി നമ്മുടെ സൈന്യം നല്‍കുമെന്നും അദേഹം പറഞ്ഞു. പുല്‍വാമ ആക്രമണത്തില്‍ നമ്മുടെ 42 CRPF ജവാന്മാരാണ് രാജ്യത്തിനായി വീരമൃത്യു വരിച്ചത്‌. അടുത്ത നടപടികള്‍ക്ക് സമയവും സ്ഥലവും സ്വഭാവവും തീരുമാനിക്കാനുള്ള പൂര്‍ണ്ണ സ്വാതന്ത്ര്യം സൈന്യത്തിനുണ്ട്. രാജ്യത്തെ ജനങ്ങളെല്ലാം ദുഖിതരും രോഷാകുലരുമാണ്. ഭീകരത അവസാനിപ്പിക്കാന്‍ എല്ലാവരും ഒരുമിച്ചു നില്‍ക്കണമെന്ന് അദ്ദേഹം പറഞ്ഞു.

പെണ്‍വാണിഭം; പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ റിസോര്‍ട്ടില്‍ എത്തിച്ച് പീഡിപ്പിച്ച റിസോര്‍ട്ട് ഉടമയും സംഘവും അറസ്റ്റില്‍

പെണ്‍വാണിഭം; പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ റിസോര്‍ട്ടില്‍ എത്തിച്ച് പീഡിപ്പിച്ച റിസോര്‍ട്ട് ഉടമയും സംഘവും അറസ്റ്റില്‍ കോഴിക്കോട്: റിസോര്‍ട്ട് കേന്ദ്രീകരിച്ചു പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ എത്തിച്ച് പെണ്‍വാണിഭം നടത്തിയ റിസോര്‍ട്ട് ഉടമയടക്കം മൂന്ന് പേര്‍ അറസ്റ്റില്‍. റിസോര്‍ട്ട് ഉടമ ചീക്കോട് മുഹമ്മദ്‌ ബഷീര്‍, മലപ്പുറം സ്വദേശി പാലത്തിങ്കല്‍ മന്‍സൂര്‍, കൊണ്ടോട്ടി സ്വദേശി വാവക്ക എന്ന്‍ വിളിക്കുന്ന നിസാര്‍ എന്നിവരെയാണ് തിരുമ്പാടി പോലീസ് അറസ്റ്റ് ചെയ്തത്. മുഹമ്മദ്‌ ബഷീറിന്റെ കക്കാടംപൊയിലെ ഹില്‍വ്യൂ പോയിന്‍റ് റിസോര്‍ട്ടാണ് സംഘം ഇതിനായി ഉപയോഗിച്ചിരുന്നത്. പഞ്ചായത്ത്‌ ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിക്കുന്ന റിസോര്‍ട്ടാണ് ഇത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ എത്തിച്ച് പെണ്‍വാണിഭം നടത്തുന്ന സംഘത്തിലെ കണ്ണികളാണ് അറസ്റ്റിലായവരെന്ന് തിരുമ്പാടി പോലീസ് പറഞ്ഞു. വയനാട്ടില്‍ മറ്റൊരു സംഘത്തോടൊപ്പം ആയിരുന്ന പെണ്‍കുട്ടിയെ കഴിഞ്ഞ പന്ത്രണ്ടാം തീയതിയാണ് ഇവരുടെ കയ്യിലെ എത്തുന്നത്‌. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റിയുടെ നിര്‍ദേശപ്രകാരം പെണ്‍കുട്ടിയെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഇമാമിന്‍റെ സഹോദരന്‍ പിടിയില്‍

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഇമാമിന്‍റെ സഹോദരന്‍ പിടിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഇമാമിന്‍റെ സഹോദരന്‍ അല്‍ അമീന്‍ പിടിയില്‍. കൊച്ചി ഷാഡോ പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇമാം ഷഫീക്ക് ഖാസിമിയെ ഒളിവില്‍ താമസിക്കാനും രക്ഷപെടാനും സഹായിച്ചതിനാണ് ഇയാളെ അറസ്റ്റ് ചെയ്തത്. അല അമീന്റെ തൃപ്പൂണിത്തുറയിലെ വീട്ടിലാണ് ഷഫീക്ക് ഖാസിമി ഒളിവില്‍ കഴിഞ്ഞത്. ഇവിടെ നിന്നാണ് ഇയാള്‍ കര്‍ണ്ണാടകത്തിലേക്ക് രക്ഷപെട്ടതെന്നാണ് പോലീസ് കരുതുന്നത്. സഹോദരന്‍ അല്‍ അമീനെ കൂടുതല്‍ ചോദ്യം ചെയ്താലേ കൂടുതല്‍ വിവരം ലഭിക്കുകയുള്ളൂ എന്ന് പോലീസ് അറിയിച്ചു. പേപ്പാറ വനമേഖലയിൽ പെൺകുട്ടിയെ കൂട്ടികൊണ്ടുപോയി വാഹനത്തില്‍ വെച്ച് പീഡിപ്പിക്കുകയായിരുന്നു. അസാധാരണമായി കണ്ട വാഹനം തൊഴിലുറപ്പ് സ്ത്രീകള്‍ തടഞ്ഞു നിര്‍ത്തി ചോദ്യം ചെയ്തതോടെയാണ് പീഡന വിവരം പുറത്തറിയുന്നത്. സ്ത്രീകള്‍ വാഹനം തടഞ്ഞു നിര്‍ത്താന്‍ ശ്രമിച്ചെങ്കിലും ഇമാം പെണ്‍കുട്ടിയെയും കൊണ്ട് രക്ഷപെടുകയായിരുന്നു. സ്‌കൂള്‍ വിട്ടുവരികയായിരുന്ന 10…

അതിശയന്‍ ദേവദാസ് നായകനാകുന്ന ‘കളിക്കൂട്ടുകാര്‍’ തിയേറ്ററിലേക്ക്

അതിശയന്‍ ദേവദാസ് നായകനാകുന്ന ‘കളിക്കൂട്ടുകാര്‍’ തിയേറ്ററിലേക്ക് അതിശയന്‍ ദേവദാസ് നായകനാകുന്ന ‘കളിക്കൂട്ടുകാര്‍’ തിയേറ്ററിലേക്ക്.2019 മാര്‍ച്ച് 8 ന് ചിത്രം റിലീസ് ചെയ്യും പ്രേക്ഷക ശ്രദ്ധ നേടിയ ഹിറ്റ് ചിത്രങ്ങളായ അതിശയന്‍, ആനന്ദഭൈരവി ചിത്രങ്ങളിലെ മികച്ച ബാലതാരമായി തിളങ്ങി മലയാളികളുടെ ഹൃദയം കവര്‍ന്ന ദേവദാസ് ഇതാ നായകനാകുന്നു.  ദേവദാസിന്‍റെ പിതാവും പ്രമുഖ നടനുമായ  ഭാസി പടിക്കല്‍ (രാമു) കഥയും തിരക്കഥയും സംഭാഷണവും ഒരുക്കി ദേവാമൃതം സിനിമ ഹൗസ് നിര്‍മ്മിച്ച് പി.കെ ബാബുരാജ് സംവിധാനം ചെയ്യുന്ന ‘കളിക്കൂട്ടുകാരി’ലാണ് ദേവദാസ് കേന്ദ്രകഥാപാത്രമാകുന്നത്. ചിത്രം 2019 മാര്‍ച്ച് 8 ന് റിലീസ് ചെയ്യും.  പത്തൊമ്പത് വയസ്സുള്ള ആറ് സുഹൃത്തുക്കളുടെ അതിജീവനത്തിന്‍റെയും പോരാട്ടത്തിന്‍റെയും കഥയാണ് കളിക്കൂട്ടുകാര്‍ പറയുന്നത്. കുട്ടിക്കാലം മുതലേ ഒരുമിച്ച് കളിച്ചുവളര്‍ന്ന് എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികളായി ഒരുമിച്ച് മുന്നേറുമ്പോള്‍ അവരുടെ ജീവിതത്തിലേക്ക് അപ്രതീക്ഷിതമായി കടന്നുവരുന്ന ചില സംഭവങ്ങളിലൂടെയും വ്യക്തികളിലൂടെയുമാണ് കളിക്കൂട്ടുകാര്‍ കഥ വികസിക്കുന്നതെന്ന് സംവിധായകന്‍ പി.കെ…

വര്‍ണാഭമായി ആയുഷ് വിളമ്പര ജാഥ

international ayush conclav

വര്‍ണാഭമായി ആയുഷ് വിളമ്പര ജാഥ തിരുവനന്തപുരം: അന്താരാഷ്ട്ര ആയുഷ് കോണ്‍ക്ലേവിന് മുന്നോടിയായി നടത്തിയ വിളമ്പര ജാഥ വര്‍ണാഭമായി. തിരുവനന്തപുരം ആയുര്‍വേദ കോളജില്‍ നിന്നാരംഭിച്ച ജാഥ ആരോഗ്യ ,ആയുഷ് വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജന്‍ എന്‍. ഖോബ്രഗഡെ ഫ്‌ളാഗ് ഓഫ് ചെയ്തു. നാഷണല്‍ ആയുഷ് മിഷന്‍ സംസ്ഥാന ഡയറക്ടര്‍ കേശവേന്ദ്രകുമാര്‍, നാഷണല്‍ ആയുഷ് മിഷന്‍ സംസ്ഥാന പ്രോഗ്രാം മാനേജര്‍ ഡോ. സുഭാഷ് എം, സംസ്ഥാന പ്രോഗ്രാം മാനേജര്‍( ഹോമിയോപ്പതി) ഡോ. ആര്‍.ജയനാരായണന്‍ എന്നിവര്‍ നേതൃത്വം നല്‍കി. വാദ്യമേളങ്ങളും വിവിധ കലാരൂപങ്ങളും വിളമ്പര ജാഥയുടെ മാറ്റുകൂട്ടി.ആയുഷ് കോണ്‍ക്ലേവിന്റെ  പ്രചരണാര്‍ത്ഥം ആയുഷ്് വിദ്യാര്‍ത്ഥികള്‍ ആയുഷ് കോണ്‍ക്ലേവ് ലോഗോ പതിപ്പിച്ച 1000 ബലൂണ്‍  ആകാശത്തേക്ക് പറത്തി.  അന്താരാഷ്ട്ര ആയുഷ് കോണ്‍ക്ലേവിന്റെ ഭാഗമായി സൗജന്യ യോഗ പരിശീലന ക്ലാസ് സംഘടിപ്പിക്കുന്നു. മ്യൂസിയം റേഡിയോ ക്ലബില്‍ ഫെബ്രുവരി 17.18 തീയതികളില്‍ നടത്തുന്ന ക്ലാസില്‍ പങ്കെടുക്കാന്‍…

നഷ്ട്ടപരിഹാരം ആവശ്യപ്പെട്ട് മോഹന്‍ലാലിന്‍റെ നോട്ടീസ്; നിയമപരമായി നേരിടുമെന്ന് ശോഭനാ ജോര്‍ജ്

നഷ്ട്ടപരിഹാരം ആവശ്യപ്പെട്ട് മോഹന്‍ലാലിന്‍റെ നോട്ടീസ്; നിയമപരമായി നേരിടുമെന്ന് ശോഭനാ ജോര്‍ജ് തിരുവനന്തപുരം: നഷ്ട്ടപരിഹാരം ആവശ്യപ്പെട്ട് നടന്‍ മോഹന്‍ലാല്‍ വക്കീല്‍ നോട്ടീസയച്ചു. സംസ്ഥാന ഖാദി ബോര്‍ഡിനെതിരെയാണ് വക്കീല്‍ നോട്ടീസ് അയച്ചത്. 50 കോടി രൂപയാണ് നഷ്ട്ടപരിഹാരമാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ചര്‍ക്കയില്‍ നൂല്‍ നൂല്‍ക്കുന്നതായി അഭിനയിക്കുന്നത് ഖാദി ബോര്‍ഡിന് നഷ്ട്ടം ഉണ്ടാക്കുമെന്ന് കാണിച്ച് സ്വകാര്യ തുണിക്കടയുടെ പരസ്യം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ബോര്‍ഡ്‌ മോഹന്‍ലാലിന് വക്കീല്‍ നോട്ടീസ് അയച്ചിരുന്നു. ഇതിനെ തുടര്‍ന്ന് സ്വകാര്യ തുണിക്കടയുടെ പരസ്യം പിന്‍വലിച്ചിരുന്നു. എന്നാല്‍ ഇതിന് മാസങ്ങള്‍ക്ക് ശേഷമാണ് മോഹന്‍ലാലിന് വക്കീല്‍ നോട്ടീസ് ലഭിക്കുന്നത്. അതേസമയം പൊതുജന മധ്യത്തില്‍ തന്നെ അപമാനിച്ചെന്ന് കാട്ടിയാണ് മോഹന്‍ലാല്‍ ഇപ്പോള്‍ വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്. ഖാദി ബോര്‍ഡ്‌ പരസ്യമായി മാപ്പ് പറയുകയോ, ക്ഷമാപണം നടത്തി മാധ്യമങ്ങളില്‍ പരസ്യം നല്‍കുകയോ ചെയ്യണമെന്നാണ് മോഹന്‍ലാല്‍ വക്കീല്‍ നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇത് ചെയ്യാത്ത പക്ഷം 50 കോടി…

മരുമകളെ സ്വന്തമാക്കാന്‍ പിതാവ് സ്വന്തം മകനെ വെട്ടിനുറുക്കി കൊന്നു

ഭാര്യയെ കൊന്ന് ഒരു ദിവസം കാവലിരുന്നു പിന്നീട് മകൾക്കൊപ്പം സ്റ്റേഷനിലെത്തി യുവാവ് കീഴടങ്ങി l delhi murder case 2018

മരുമകളെ സ്വന്തമാക്കാന്‍ പിതാവ് സ്വന്തം മകനെ വെട്ടിനുറുക്കി കൊന്നു ലുധിയാന: മകനെ വെട്ടി നുറുക്കി കൊലപ്പെടുത്തിയ അറുപത്തിരണ്ടുകാരന്‍ അറസ്റ്റില്‍. മരുമകളെ വിവാഹം കഴിക്കാനാണ് ഇയാള്‍ സ്വന്തം മകനെ ക്രൂരമായി കൊലപ്പെടുത്തിയത്. മകനായ രജ്വിന്ദര്‍ സിങ്(40) ആണ് അടി ദാരുണമായി കൊല്ലപ്പെട്ടത്. രജ്വിന്ദര്‍ സിഗിന്‍റെ പിതാവ് ഛോട്ടാസിഗിനെ പോലീസ് അറസ്റ്റ് ചെയ്തു. പഞ്ചാബിലെ ഫരീദ്‌കോട്ടിലെ ഡബ്രി ഖാന ഗ്രാമത്തിലാണ് സംഭവം. ഉറങ്ങികിടന്നിരുന്ന രജ്വിന്ദര്‍ സിഗിനെ ഛോട്ടാസിങ് തലക്കടിച്ച്‌ കൊലപ്പെടുത്തുകയായിരുന്നു. മരണം ഉറപ്പാക്കിയ ശേഷം മൃതദേഹം ചെറുകഷണങ്ങളാക്കി പ്ലാസ്റ്റിക് കവറിലാക്കി കാനയില്‍ ഉപേക്ഷിക്കുകയായിരുന്നു. സമീപത്തു ഉറങ്ങികിടന്നിരുന്ന ഇയാളുടെ അനന്തിരവന്‍ ഉറക്കം ഉണര്‍ന്നതാണ് സംഭവം പുറത്തറിയാന്‍ ഇടയാക്കിയത്. മുറിയി രക്തം തലം കെട്ടി കിടക്കുന്നത് കണ്ട അനന്തിരവന്‍ ഉടന്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. പന്ത്രണ്ട് വർഷങ്ങൾക്ക് മുമ്പാണ് രജീന്ദര്‍ ജസ്വീര്‍ കൗറിനെ വിവാഹം കഴിച്ചത്. ഇവര്‍ക്ക് രണ്ട് കുട്ടികളുണ്ട്. എന്നാല്‍ മരുമകള്‍ക്ക് അമ്മയച്ചനുമായി…