കാണാതായ അമ്മയെയും രണ്ടുവയസ്സുകാരിയെയും പുഴയില്‍ മരിച്ചനിലയില്‍ കണ്ടെത്തി

Today News l Latest News Kerala l Breaking News l Pandalam Kottaram

കാണാതായ അമ്മയെയും രണ്ടുവയസ്സുകാരിയെയും പുഴയില്‍ മരിച്ചനിലയില്‍ കണ്ടെത്തി വൈക്കത്തുനിന്നും കാണാതായ അമ്മയും രണ്ടു വയസുള്ള പെണ്‍കുഞ്ഞും പുഴയില്‍ മരിച്ചനിലയില്‍. തലയോലപ്പറമ്പ് സ്വദേശിയും തൃപ്പൂണിത്തുറ എ.ആര്‍ ക്യാമ്പിലെ പോലീസുകാരനുമായ അഭിജിത്തിന്റെ ഭാര്യ ദീപ (30), മകള്‍ ദക്ഷ എന്നിവരാണു മരിച്ചത്. വെള്ളിയാഴ്ച പുലര്‍ച്ചെ കാണാതായ ഇവരെ ഇന്നലെ ഉച്ചയ്ക്ക് 12-നു വടയാര്‍ ഇളങ്കാവ് ദേവീക്ഷേത്രത്തിനു സമീപത്തുള്ള പുഴയില്‍ കുളിക്കാനെത്തിയ വീട്ടമ്മയാണു മൃതദേഹങ്ങള്‍ ആദ്യം കണ്ടത്. കൂടുതല്‍ വാര്‍ത്തകള്‍

ജലവിതരണം മുടങ്ങും

ജലവിതരണം മുടങ്ങും കൊച്ചി – ചൂണ്ടി പമ്പ് ഹൗസില്‍ പുതിയ പമ്പ് സ്ഥാപിക്കുന്നതിനാല്‍ തൃപ്പൂണിത്തുറ വാട്ടര്‍ സപ്ലൈ സബ് ഡിവിഷന് കീഴില്‍ വരുന്ന തൃപ്പൂണിത്തുറ നഗരസഭ, ചോറ്റാനിക്കര, ഉദയംപേരൂര്‍ ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളില്‍ ജൂലൈ ഒന്നിന് പൂര്‍ണമായും രണ്ടിന് ഭാഗികമായും ജലവിതരണം മുടങ്ങുമെന്ന് അസി. എക്സിക്യുട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

അണ്ടര്‍ വാല്യുവേഷന്‍ അദാലത്ത്

അണ്ടര്‍ വാല്യുവേഷന്‍ അദാലത്ത്  കൊച്ചി: കേരള രജിസ്‌ട്രേഷന്‍ വകുപ്പ് എറണാകുളം ജില്ലയിലെ എല്ലാ സബ് രജിസ്ട്രാര്‍ ഓഫീസുകളിലും 1986 ജനുവരി ഒന്നു മുതല്‍ 2017 മാര്‍ച്ച് 31 വരെയുളള കാലയളവില്‍ അണ്ടര്‍ വാല്യുവേഷന്‍ നടപടികളില്‍ ഉള്‍പ്പെട്ടവര്‍ക്കായി അദാലത്ത് സംഘടിപ്പിക്കുന്നു. ജൂലൈ മൂന്നിന് രാവിലെ ഒന്‍പത് മണി മുതല്‍ വൈകിട്ട് ആറു വരെയാണ് അദാലത്ത്. കുറവ് മുദ്രവിലയുടെ 30% മാത്രം ഒടുക്കി ജപ്തി നടപടികളില്‍ നിന്ന് ഒഴിവാകാം. രജിസ്‌ട്രേഷന്‍ ഫീസ് പൂര്‍ണ്ണമായും ഒഴിവാക്കും.

ഗാന്ധിജിയെ മദ്യ പ്രചാരകനാക്കി ഇസ്രായേല്‍ മദ്യകമ്പനി; പരാതിയുമായി മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്‍

ഗാന്ധിജിയെ മദ്യ പ്രചാരകനാക്കി ഇസ്രായേല്‍ മദ്യകമ്പനി; പരാതിയുമായി മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്‍ കോട്ടയം: ഇന്ത്യയുടെ സുഹൃത്ത് രാജ്യമായ ഇസ്രയേലില്‍ പുറത്തിറക്കിയ മദ്യക്കുപ്പികളില്‍ രാഷ്ട്രപിതാവായ ഗാന്ധിജിയെ മദ്യ പ്രചാരകനാക്കി ചിത്രീകരിക്കുന്ന ചിത്രം പ്രദര്‍ശിപ്പിച്ച് അധിക്ഷേപിച്ചതിനെതിരെ പ്രതിഷേധം. ഇതിനെതിരെ അടിയന്തിര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട്  ഇന്ത്യന്‍ രാഷ്ട്രപതി, പ്രധാനമന്ത്രി, ഇസ്രായേല്‍ പ്രധാനമന്ത്രി എന്നിവര്‍ക്ക് പാലായിലെ മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എബി ജെ. ജോസ് ഇമെയിലില്‍ പരാതി അയച്ചു. ഇസ്രായേലിന്റെ എഴുപത്തിഒന്നാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചു ടെഫെന്‍ ഇന്‍ഡസ്ട്രിയല്‍ സോണിലെ മാല്‍ക്ക മദ്യ നിര്‍മ്മാണശാലയാണ് ചരിത്ര നേതാക്കളുടെ ചിത്രമെന്ന നിലയില്‍ മറ്റു നാലു പേര്‍ക്കൊപ്പം ഇന്ത്യന്‍ രാഷ്ട്രപിതാവായ ഗാന്ധിജിയുടെ ചിത്രം മദ്യക്കുപ്പിയില്‍ ചേര്‍ത്തത്. ചിത്രം ആലേഖനം ചെയ്ത മദ്യം ഗിഫ്റ്റ് പാക്കറ്റിലും അല്ലാതെയുമായിട്ടാണ് ഇസ്രായേലിലെ വിപണനം നടത്തി വരുന്നതെന്ന് ഇതുമായി ബന്ധപ്പെട്ട വെബ്‌സൈറ്റുകള്‍ പറയുന്നു. ഗാന്ധിജിയെ വികലമായിട്ടാണ് ചിത്രീകരിച്ചിരിക്കുന്നതെന്നും പരാതികളില്‍ പറയുന്നു. കൂളിംഗ്…

ഇലക്ട്രിക് സ്‌കൂട്ടര്‍ മുതല്‍ ബസ് വരെ; ഇ മൊബിലിറ്റി കോണ്‍ഫറന്‍സ് ആന്‍ഡ് എക്‌സ്‌പോ 2019

ഇലക്ട്രിക് സ്‌കൂട്ടര്‍ മുതല്‍ ബസ് വരെ; ഇ മൊബിലിറ്റി കോണ്‍ഫറന്‍സ് ആന്‍ഡ് എക്‌സ്‌പോ 2019 ഇലക്ട്രിക് സ്‌കൂട്ടര്‍ മുതല്‍ ബസ് വരെയുള്ള വൈവിധ്യമാര്‍ന്ന വാഹന പ്രദര്‍ശനമാണ് ഇവോള്‍വ്  ഇ മൊബിലിറ്റി എക്‌സ്‌പോയില്‍ അവതരിപ്പിച്ചിരിക്കുന്നത്. ഗതാഗത രംഗത്ത് ഭാവിയിലെ കുതിപ്പിന് തുടക്കമിട്ടിരിക്കുന്ന സംസ്ഥാനം ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങള്‍ക്ക് തന്നെ മാതൃകയാകുകയാണ്. സംസ്ഥാനത്ത് വൈദ്യുത വാഹന നയം നടപ്പിലാക്കുന്നതിന്‍റെ ഭാഗമായാണ് പ്രദര്‍ശനം. രണ്ടു ദിവസങ്ങളിലായി നടക്കുന്ന പ്രദര്‍ശനത്തില്‍ വൈദ്യുത വാഹനങ്ങള്‍, വ്യവസായ സ്ഥാപനങ്ങള്‍, നിര്‍മാതാക്കള്‍, ഇന്‍ഫ്രാസ്ട്രക്ചര്‍ കമ്പനികള്‍, നയനിര്‍മാതാക്കള്‍, കമ്പനികള്‍, വാണിജ്യ സ്ഥാപനങ്ങള്‍, വാഹനപ്രേമികള്‍ തുടങ്ങിയവര്‍ പങ്കെടുക്കുന്നുണ്ട്.  പ്രമുഖ വൈദ്യുത വാഹന നിര്‍മാതാക്കളായ ടാറ്റ മോട്ടോഴ്‌സ്, കെഎഎല്‍, ടിവിഎസ്, ഇട്രിയോ, ഒലക്ട്ര, മഹീന്ദ്ര ഇലക്ട്രിക്, കൈനറ്റിക് ഗ്രീന്‍, വോള്‍വോ പെന്റ എന്നിവയാണ് ഇ വോള്‍വ്  ഇ മൊബിലിറ്റി എക്‌സ്‌പോയിലെ പ്രധാന ആകര്‍ഷണം. ഇന്‍ഫ്രാസ്ട്രക്ചര്‍ ഓപ്പറേറ്റര്‍മാരായ സണ്‍ മൊബിലിറ്റിയും, ഇഎസ്എല്‍, പവര്‍…

നെടുമങ്ങാട് 16 വയസ്സുകാരിയുടെ മൃതദേഹം കിണറ്റില്‍ നിന്ന് കണ്ടെത്തി; അമ്മയും സുഹൃത്തും കസ്റ്റഡിയില്‍

Today News l Latest News Kerala l Breaking News l Pandalam Kottaram

നെടുമങ്ങാട് 16 വയസ്സുകാരിയുടെ മൃതദേഹം കിണറ്റില്‍ നിന്ന് കണ്ടെത്തി; അമ്മയും സുഹൃത്തും കസ്റ്റഡിയില്‍ തിരുവനന്തപുരം നെടുമങ്ങാട് കരിപ്പൂരില്‍ 16 വയസ്സുകാരിയുടെ മൃതദേഹം കിണറ്റില്‍ നിന്ന് കണ്ടെത്തി. സംഭവത്തില്‍ കുട്ടിയുടെ അമ്മയെയും അമ്മയുടെ സുഹൃത്തിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. കൂടുതല്‍ വാര്‍ത്തകള്‍

BREAKING NEWS: മദ്യം കഴിച്ചയാല്‍ മരിച്ചു; വിഷമദ്യമെന്ന് സംശയം

BREAKING NEWS: മദ്യം കഴിച്ചയാല്‍ മരിച്ചു; വിഷമദ്യമെന്ന് സംശയം കോഴിക്കോട് മദ്യം കഴിച്ചയാല്‍ മരിച്ചു. കോഴിക്കോട് നൂറാംതോട് സമീപമാണ് സംഭവം പാലക്കല്‍ ചേമ്പിനി കോളനിയിലാണ് സംഭവം. എസ്റ്റേറ്റ്‌ തൊഴിലാളി കൊളപ്പനാണ് (60) മരിച്ചത്. വിഷമദ്യമാണ് ഇവര്‍ കഴിച്ചതെന്നാണ് സംശയം. ഇയാളോടൊപ്പം മദ്യം കഴിച്ച രണ്ടു പേരെ ഗുരുതരാവസ്ഥയില്‍ കോഴിക്കോട് മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗോപാലന്‍, നാരായണന്‍ എന്നീ തൊഴിലാളികളെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇവര്‍ വാറ്റു ചാരായം കഴിച്ചതായാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം.

പീഡന കേസിലെ പ്രതി പോലീസിന്‍റെ കയ്യില്‍ നിന്നും രക്ഷപെട്ടു

പീഡന കേസിലെ പ്രതി പോലീസിന്‍റെ കയ്യില്‍ നിന്നും രക്ഷപെട്ടു വിദേശ വനിതയെ പീഡിപ്പിച്ച കേസിലെ പ്രതി പോലീസിന്‍റെ കയ്യില്‍ നിന്നും രക്ഷപെട്ടു. ദക്ഷിണ ഗോവയില്‍ വെച്ച് ബ്രിട്ടീഷ്‌ വനിതയെ ബലാത്സംഗം ചെയ്തുവെന്നാരോപിച്ച് 30 കാരനായ രാംചന്ദ്ര യെല്ലപ്പയെ കഴിഞ്ഞ ഡിസംബറിലാണ് പോലീസ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോകുമ്പോഴാണ് പോലീസിനെ കബളിപ്പിച്ച്‌ പ്രതി രക്ഷപെട്ടത്. മാര്‍ഗോവയിലെ കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോകുമ്പോഴാണ് സംഭവമെന്ന് ഐ ജി ജസ്പാല്‍ സിംഗ് അറിയിച്ചു.

വീട്ടമ്മയെ കാണാനില്ല

വീട്ടമ്മയെ കാണാനില്ല ഈ ഫോട്ടോയില്‍ കാണുന്ന 38 വയസുള്ള ഞാറക്കല്‍ വില്ലേജില്‍ ഞാറക്കല്‍ കരയില്‍ കിഴക്കേ അപ്പങ്ങാട്ട് ചിറത്തറ വീട്ടില്‍ ബോസിന്‍റെ ഭാര്യ ഫെബീനയെ കാണാനില്ല. ഈ മാസം ഇരുപത്തിയഞ്ചാം തീയതി രാവിലെ 8.50 മണിക്കും 11.30 മണിക്കും ഇടയ്ക്കുള്ള സമയത്ത് എറണാകുളം മാര്‍ക്കറ്റിന് അടുത്തുള്ള സെന്റ്‌ മേരീസ് സ്കൂള്‍ പരിസരത്ത് നിന്നുമാണ് കാണാതായത്. ഇതുസംബന്ധിച്ചുള്ള പരാതിയില്‍ എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തു അന്വേഷിച്ചു വരുന്നു. അടയാള വിവരം: ഉയരം : 160 CM, തൂക്കം : 70 Kg, ഇരുനിറം വേഷം : ചുരിദാര്‍, മെറൂണ്‍ ടോപ്‌ മഞ്ഞ കളര്‍ ബോട്ടവും ഷാളും ഇവരെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിച്ചാല്‍ തൊട്ടടുത്ത സ്റ്റേഷനിലോ താഴെ കാണുന്ന നമ്പറിലോ അറിയിക്കുക. Central PS : 0484 2394500, SHO Central P S : 9497987103,…