കണ്ടെത്താന്‍ സഹായം അഭ്യര്‍ഥിച്ച് പോലീസ്

കണ്ടെത്താന്‍ സഹായം അഭ്യര്‍ഥിച്ച് പോലീസ് ആലുവ ബോയ്സ് സ്കൂളിന് സമീപമുള്ള സ്നേഹക്കൂട് എന്ന ബോയ്സ് ഹോമില്‍ 24.04.19 തീയതി മുതല്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ നിര്‍ദ്ദേശപ്രകാരം താത്കാലിക സംരക്ഷണത്തിനായി ഏല്‍പ്പിച്ചിരുന്ന ആന്ധ്രപ്രദേശ് സ്വദേശിയായ 16 വയസ്സുള്ള രാമു എന്ന കുട്ടിയെ 4.06.2019 തീയതി ഉച്ചയ്ക്ക് 02.30 മണിക്ക് ശേഷം സ്നേഹക്കൂട് എന്ന ബോയ്സ് ഹോമില്‍ നിന്നും കാണാതായി. ഈ കുട്ടിയെക്കുറിച്ച് എന്തെകിലും വിവരം ലഭിക്കുന്നവര്‍ ആലുവ ഈസ്റ്റ് പോലീസ് സ്റ്റേഷന്‍ പോലീസ് ഇന്‍സ്പെക്ടറുടെ 9494987114 എന്ന നമ്പറിലോ, 0484 2624006 എന്ന സ്റ്റേഷന്‍ നമ്പറിലോ അറിയിക്കേണ്ടതാണ്. അടയാള വിവരം : കറുത്ത നിറം, ഉദ്ദേശം 5 അടി ഉയരം, വീതി കൂടിയ പല്ലുകള്‍ ,നേരിയ കുടവയര്‍, നേരിയ മേല്‍ മീശയും,താടിയും. കാണാതാക്കുമ്പോള്‍ കറുത്ത പാന്‍റും,വെള്ളയില്‍ കറുത്ത വരകളോടുകൂടിയ അരക്കൈ ഷര്‍ട്ടും, വലതു കയ്യില്‍ ചെമ്പു വളയും ധരിച്ചിരിക്കുന്നു.

സംസ്ഥാനതല കർഷക അവാർഡിന് അപേക്ഷിക്കാം

സംസ്ഥാനതല കർഷക അവാർഡിന് അപേക്ഷിക്കാം കാക്കനാട് : സംസ്ഥാനത്തെ മികച്ച പാടശേഖരസമിതികൾ, കർഷക തൊഴിലാളികൾ, കാർഷിക ശാസ്ത്രജ്ഞർ, പത്രപ്രവർത്തകർ, കാർഷികമേഖലയിൽ മികച്ച പ്രവർത്തനം കാഴ്ചവെക്കുന്ന വ്യക്തികൾ/ സംഘങ്ങൾ എന്നിവയ്ക്കുള്ള അവാർഡിന് ഇപ്പോൾ അപേക്ഷിക്കാം.  അപേക്ഷകൾ ജൂൺ 29നകം കൃഷിഭവനുകളിൽ സമർപ്പിക്കണം.  വിശദ വിവരം കൃഷിഭവനുകളിലും ജില്ലാ കൃഷി ഓഫീസിലും ലഭിക്കും.

വിദ്യാര്‍ത്ഥികളെ വഴിയാധാരമാക്കുന്ന സ്വകാര്യ ബസുകളെ പിടികൂടാന്‍ ജില്ലാ കളക്ടറുടെ മിന്നല്‍ പരിശോധന

വിദ്യാര്‍ത്ഥികളെ വഴിയാധാരമാക്കുന്ന സ്വകാര്യ ബസുകളെപിടികൂടാന്‍ ജില്ലാ കളക്ടറുടെ മിന്നല്‍ പരിശോധന കൊച്ചി – സ്കൂള്‍, കോളേജ് വിദ്യാര്‍ത്ഥികളെ വഴിയാധാരമാക്കുന്ന സ്വകാര്യ ബസുകള്‍ക്ക് മൂക്കുകയറിടാന്‍ ജില്ലാ കളക്ടറുടെ മിന്നല്‍ പരിശോധന. വിദ്യാര്‍ത്ഥികളെ ബസില്‍ കയറ്റുന്നില്ലെന്ന പരാതി വ്യാപകമായ സാഹചര്യത്തിലാണ് പരിശോധനയ്ക്കായി ജില്ലാ കളക്ടര്‍ എസ്. സുഹാസ് തന്നെ രംഗത്തിറങ്ങിയത്.  തിങ്കളാഴ്ച്ച വൈകിട്ട് ഇടപ്പള്ളി ചങ്ങമ്പുഴ പാര്‍ക്ക് ബസ് സ്റ്റോപ്പിലായിരുന്നു കളക്ടറുടെ മുന്നറിയിപ്പില്ലാതെയുള്ള സന്ദര്‍ശനം. തൊട്ടടുത്തുള്ള ഹയര്‍ സെക്കണ്ടറി സ്കൂളിലെ വിദ്യാര്‍ത്ഥികളില്‍ നിന്നും ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് ഈ സ്റ്റോപ്പിലേക്ക് കളക്ടര്‍ എത്തിയത്. ബസ് സ്റ്റോപ്പില്‍ കളക്ടറെ കണ്ടപ്പോള്‍ വിദ്യാര്‍ത്ഥികള്‍ക്കും യാത്രക്കാര്‍ക്കും അത്ഭുതം. ബസ് ജീവനക്കാരും ഞെട്ടി. കളക്ടര്‍ സ്റ്റോപ്പിലുണ്ടെന്ന് കണ്ടതോടെ ബസുകളെല്ലാം സ്റ്റോപ്പില്‍ നിര്‍ത്തി വിദ്യാര്‍ത്ഥികളെ കയറ്റി. വിദ്യാര്‍ത്ഥികളുടെ പരാതികള്‍ ആര്‍.ടി.ഒയ്ക്ക് കൈമാറിയ കളക്ടര്‍, തുടര്‍ദിവസങ്ങളിലും പരിശോധന നടത്തുമെന്നറിയിച്ചു. ചുമതല ഏറ്റ ദിവസം മുതൽ പല കോണിൽ നിന്നും…

ബംഗ്ലാദേശിൽ ട്രെയിന്‍ പാളംതെറ്റി അഞ്ചുപേര്‍ മരിച്ചു

ബംഗ്ലാദേശിൽ ട്രെയിന്‍ പാളംതെറ്റി അഞ്ചുപേര്‍ മരിച്ചു ബംഗ്ലാദേശിൽ ട്രെയിന്‍ പാളംതെറ്റി അഞ്ചുപേര്‍ മരിച്ചു. ബംഗ്ലാദേശിൽ തിങ്കളാഴ്ചയാണ് പാസഞ്ചർ ട്രെയിൻ പാളം തെറ്റി അഞ്ച് പേർ മരികുകയും നൂറിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്ത. കനാലിൽ വീണ രണ്ട് വണ്ടികൾക്കുള്ളിൽ കൂടുതൽ പേര്‍ കുടുങ്ങി കിടക്കുന്നതായി ഉദ്യോഗസ്ഥർ പറഞ്ഞു. കിഴക്കൻ നഗരമായ സിൽഹെറ്റിൽ നിന്ന് തലസ്ഥാനമായ ധാക്കയിലേക്കുള്ള പോയ ട്രെയിനാണ് അപകടതിപ്പെട്ടത്‌. പാലം തെറ്റി കനാലിലേക്ക് വീണ ട്രെയിനില്‍ കുടുങ്ങിയ കൂടുതല്‍ പേര്‍ മരിച്ചിരിക്കാമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ധാക്കയിൽ നിന്ന് 130 മൈൽ കിഴക്കായി മൗലവി ബസാർ ജില്ലയ്ക്കടുത്താണ് പാളം തെറ്റിയത്.

മാതാപിതാക്കള്‍ ശകാരിച്ചു: പ്ലസ് വണ്‍ വിദ്യാര്‍ഥി സ്‌കൂളിനടുത്തുള്ള പറമ്പില്‍ തൂങ്ങിമരിച്ചു

മാതാപിതാക്കള്‍ ശകാരിച്ചു: പ്ലസ് വണ്‍ വിദ്യാര്‍ഥി സ്‌കൂളിനടുത്തുള്ള പറമ്പില്‍ തൂങ്ങിമരിച്ചു മാതാപിതാക്കള്‍ ശകാരിച്ചതില്‍ മനംനൊന്ത് പ്ലസ് വണ്‍ വിദ്യാര്‍ഥി സ്‌കൂളിനടുത്തുള്ള പറമ്പില്‍ തൂങ്ങിമരിച്ചു. പാല ഉഴവൂര്‍ സ്വദേശിയായ 16കാരനാണ് മരിച്ചത്. ഇന്നലെ രാവിലെയാണ് സ്‌കൂള്‍ വളപ്പിലെ നെല്ലിമരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തിയത്. വിദ്യാര്‍ത്ഥി പഠനത്തില്‍ ശ്രദ്ധിക്കാതെ കൂട്ടുകൂടി നടക്കുന്നെന്ന് പറഞ്ഞ് മാതാപിതാക്കള്‍ ശകാരിച്ചതിനാണ് ജീവനൊടുക്കിയത്. മദ്യപിച്ചെത്തിയ പിതാവുമായി വിദ്യാര്‍ഥി വാക്കുതര്‍ക്കമുണ്ടാക്കിയിരുന്നെന്നും ഇതോടെ പാലായിലെ അമ്മവീട്ടിലേക്ക് പോകുന്നെന്ന് പറഞ്ഞ് ബുധനാഴ്ച രാത്രിയോടെ വീട്ടില്‍നിന്ന് ഇറങ്ങിപ്പോയെന്നുമാണ് പൊലീസ് പറയുന്നത്. വീട്ടില്‍നിന്ന് മൂന്ന് കിലോമീറ്റര്‍ അകലെയുള്ള ഇടക്കോലി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വളപ്പിലാണ് വിദ്യാര്‍ഥി ആത്മഹത്യ ചെയ്തത്. പത്താം ക്ലാസുവരെ കുട്ടി ഇവിടെയാണ് പഠിച്ചത്. രാവിലെ സ്‌കൂളിലെത്തിയ സ്‌കൂള്‍ ബസ് ഡ്രൈവര്‍മാരാണ് മൃതദേഹം ആദ്യം കണ്ടത്.

ടിപ്പർ ബൈക്കിലിടിച്ച് യുവാവ് മരിച്ചു

ടിപ്പർ ബൈക്കിലിടിച്ച് യുവാവ് മരിച്ചു കല്ലമ്പലം നാവായിക്കുളം ഇരുപത്തിയെട്ടാം മൈൽ പെട്രോൾ പമ്പിന് സമീപം ടിപ്പറും ബൈക്കും കൂട്ടിയിടിച്ചു ഒരാൾ മരിച്ചു . നെയ്യാറ്റിൻകര സ്വദേശി ദേവരാജൻ ആണ് മരിച്ചത്. ഒപ്പം യാത്ര ചെയ്തിരുന്ന സുരേന്ദ്രനെ ഗുരുതര പരിക്കുകളോടെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു .

ദുരിതകാലത്തിന് വിട: സ്മിതയും കുട്ടികളും പുതുജീവിതത്തിലേക്ക്

ദുരിതകാലത്തിന് വിട: സ്മിതയും കുട്ടികളും പുതുജീവിതത്തിലേക്ക് പിറവം: സുമനസ്സുകൾക്കും ജില്ലാ കളക്ടർക്കും നന്ദി. സ്മിത റെനിയും നാല് കുട്ടികളും തങ്ങളുടെ സൗകര്യങ്ങൾ നിറഞ്ഞ സ്വന്തം വീട്ടിൽ പുതു ജീവിതം ആരംഭിക്കും. അമ്മയുടെ സുഹൃത്തിന്റെ ആസിഡ് ആക്രമണത്തിൽ സാരമായി പരിക്കേറ്റ എട്ടാം ക്ലാസുകാരി സ്മിന സി.എസിനും അനിയത്തിമാർക്കും പുതിയ വീടിന്റെ താക്കോൽ നൽകി നന്നായി പഠിക്കണമെന്ന ഉപദേശവും നൽകിയാണ് ജില്ലാ കളക്ടർ കെ. മുഹമ്മദ് വൈ. സഫീറുള്ള യാത്രയായത്. ആദ്യ ഭർത്താവിന്റെ മരണത്തെ തുടർന്ന് പിറവം കോട്ടപ്പുറത്തെ ഒറ്റമുറി വീട്ടിൽ താമസിക്കുന്ന സമയത്താണ് സ്മിത റെനിയ്ക്കും നാല് കുട്ടികൾക്കും ഒപ്പം താമസിച്ചിരുന്ന സുഹൃത്തിൽ നിന്നും കൊടിയ പീഡനങ്ങൾ ഏൽക്കേണ്ടി വന്നത്. ഇവരുടെ ദുരിതം അറിഞ്ഞ പൊതുപ്രവർത്തകരും സുമനസുകളും സഹായ ഹസ്തവുമായി എത്തുകയായിരുന്നു. പിറവം സെന്റ് ജോസഫ് ഹൈസ്കൂളിലെ എൻ.സി.സി അധ്യാപകൻ പി.പി. ബാബു, അന്നത്തെ രാമമംഗലം സബ് ഇൻസ്പെക്ടർ…

BREAKING NEWS: ജോസ് കെ മാണി ചെയര്‍മാന്‍… കേരളാ കോണ്‍ഗ്രസ് (എം) പിളര്‍പ്പിലേക്ക്

BREAKING NEWS: ജോസ് കെ മാണി ചെയര്‍മാന്‍… കേരളാ കോണ്‍ഗ്രസ് (എം) പിളര്‍പ്പിലേക്ക് കേരളാ കോണ്‍ഗ്രസ് (എം ) പിളര്‍ന്നു. ജോസ് കെ മാണിയെ ചെയര്‍മാനായി പ്രഖ്യാപിച്ചു. മാണി വിഭാഗം ഇന്ന് കോട്ടയത്ത്‌ വിളിച്ച് ചേര്‍ത്ത സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് തീരുമാനം. യോഗത്തില്‍ നിന്നും പി ജെ ജോസഫ്‌ വിഭാഗം വിട്ടു നിന്നു. എന്നാല്‍ ഇന്നത്തെ യോഗത്തില്‍ പങ്കെടുക്കരുതെന്നാവശ്യപ്പെട്ട് എം.എല്‍.എമാര്‍ക്കും എം.പിമാര്‍ക്കും നിലവിലെ ചെയര്‍മാനായ പി.ജെ ജോസഫ് ഇമെയില്‍ സന്ദേശമയച്ചിരുന്നു. യോഗം അനധികൃതമാണെന്നാണ് അദ്ദേഹം നേരത്തെ വ്യക്തമാക്കിയിരുന്നു. യോഗത്തില്‍ സി എഫ് തോമസ്‌ പങ്കെടുക്കാതിരുന്നത് ശ്രദ്ധേയമായി. പാര്‍ട്ടിയെ പിളര്‍പ്പിലേക്ക് നയിക്കുന്ന സംഭവങ്ങളോട് യോജിക്കുന്നില്ലെനെന്നു അദ്ദേഹം രാവിലെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ജോസ് കെ മാണിയെ ചെയര്‍മാനായി തെരഞ്ഞെടുത്തതോടെ പി ജെ ജോസഫും ജോസ് കെ മാണിയും ഇനി രണ്ട് വഴിക്ക്.

മുന്‍പും കൊല്ലാന്‍ ശ്രമിച്ചിരുന്നു; ക്രൂരമായി അന്ന് ഉപദ്രവിച്ചിരുന്നു…നിഷേധിച്ച് എസ് ഐ

മുന്‍പും കൊല്ലാന്‍ ശ്രമിച്ചിരുന്നു; ക്രൂരമായി അന്ന് ഉപദ്രവിച്ചിരുന്നു വലിക്കുന്നത്ത് വനിതാ സിവില്‍ പോലീസ് ഓഫീസറായ സൗമ്യയെ അജാസ് കൊലപ്പെടുത്തിയതിന് കാരണം വിവാഹാഭ്യര്‍ത്ഥന നിരസിച്ചത്. മുന്‍പും അജാസ് സൗമ്യയെ പെട്രോള്‍ ഒഴിച്ച് കൊള്ളാന്‍ ശ്രമിച്ചിരുന്നു. അജാസ് സൗമ്യയെ നിരന്തരം വിവാഹത്തിന് പ്രേരിപ്പിച്ചിരുന്നു. എന്നാല്‍ സൗമ്യ ഈ ആവശ്യം നിരസിച്ചെന്നും സൗമ്യയുടെ അമ്മ പറഞ്ഞു. ഇക്കാര്യങ്ങളെല്ലാം വള്ളികുന്നം എസ് ഐ യോട് പറഞ്ഞിരുന്നുവെന്ന് സൗമ്യയുടെ അമ്മ പറഞ്ഞു. എന്നാല്‍ ഇങ്ങനെ ഒരു പരാതി ലഭിച്ചിട്ടില്ലെന്നും അറിയില്ലെന്നും വള്ളികുന്നം എസ് ഐ അറിയിച്ചു. ന്നാല്‍ സൗമ്യ ഈ ആവശ്യം നിരസിച്ചെന്നും സൗമ്യയുടെ അമ്മ പറഞ്ഞു. ഇക്കാര്യങ്ങളെല്ലാം വള്ളികുന്നം എസ് ഐ യോട് പറഞ്ഞിരുന്നുവെന്ന് സൗമ്യയുടെ അമ്മ പറഞ്ഞു. എന്നാല്‍ ഇങ്ങനെ ഒരു പരാതി ലഭിച്ചിട്ടില്ലെന്നും അറിയില്ലെന്നും വള്ളികുന്നം എസ് ഐ അറിയിച്ചു. അജാസില്‍നിന്ന് സൗമ്യ ഒന്നരലക്ഷം രൂപ വായ്പ വാങ്ങിയിരുന്നു. എന്നാല്‍…

മാവേലിക്കരയിൽ വനിത പോലീസുകാരിയെ കൊലപ്പെടുത്തി

മാവേലിക്കരയിൽ വനിത പോലീസുകാരിയെ കൊലപ്പെടുത്തി വനിതാ പോലീസുകാരിയെ തീവെച്ചു കൊലപ്പെടുത്തി.. മാവേലിക്കര വളളിക്കുന്നം സ്റ്റേഷനിലെ പോലിസ് ഉദ്യോഗസ്ഥ സൗമ്യയെ ആണ് സ്കൂട്ടറിലെത്തിയ യുവാവ് പെട്രോൾ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്തിയത്.. പ്രതി പിടിയിൽ.