സൈനികന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭാര്യ രണ്ടാം പ്രതി: ആത്മഹത്യ വിവാഹത്തിന്റെ അറുപതാം നാള്‍

സൈനികന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭാര്യ രണ്ടാം പ്രതി: ആത്മഹത്യ വിവാഹത്തിന്റെ അറുപതാം നാള്‍ മകന്റെ ആത്മഹത്യയ്ക്കു പിന്നിലെ കാരണക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തതിന്റെ ആശ്വാസത്തിലാണ് ഭരതന്നൂര്‍ തൃക്കോവില്‍വട്ടം ഗിരിജാ ഭവനില്‍ പുരുഷോത്തമന്‍ പിള്ളയും കുടുംബവും. കഴിഞ്ഞ മാര്‍ച്ച് 19 ചെവ്വാഴ്ച രാത്രി 11 മണിയ്ക്കാണ് പുരുഷോത്തമന്‍ പിള്ളയുടെ മകന്‍ വിശാഖ് കുമാര്‍ (27) ആത്മഹത്യ ചെയ്യുന്നത്. ഗുജറാത്തിലെ സൈനിക ക്യാംപില്‍ നൈറ്റ് ഡ്യൂട്ടിയ്ക്കിടെ സ്വന്തം സര്‍വ്വീസ് തോക്ക് ഉപയോഗിച്ച് തലയില്‍ വെടിയുതിര്‍ത്താണ് ആത്മഹത്യ ചെയ്തത്. എന്നാല്‍ വിശാഖിന്റെ മരണവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം റൂറല്‍ എസ് ഓഫിസിലെ ജീവനക്കാരനായ ആര്യനാട് കരകാട് വിപിനാലയത്തില്‍ അമിതാഭിനെ കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു. വൈശാഖിന്റെ ഭാര്യ അഞ്ജനയേയും (22) കേസില്‍ രണ്ടാം പ്രതിയാക്കി. വൈശാഖിന്റെ മരണത്തിന് കാരണം അമിതാഭും അഞ്ജനയും തമ്മിലുള്ള വഴിവിട്ട ബന്ധമാണെന്ന ബന്ധുക്കളുടെ പരാതയിന്‍മേലാണ് നടപടി.…

കെ.എം മാണിയുടെ നില അതീവ ഗുരുതരം

കെ.എം മാണിയുടെ നില അതീവ ഗുരുതരം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന കേരളാ കോണ്‍ഗ്രസ് ചെയര്‍മാന്‍ കെ എം മാണിയുടെ ആരോഗ്യനില അതീവ ഗുരുതരം. രാവിലെ ആരോഗ്യനില മെച്ചപ്പെട്ടെങ്കിലും ഉച്ചയോടെ വീണ്ടും ഗുരുതരമാവുകയായിരുന്നു. അദ്ദേഹത്തിന്റെ ഹൃദയമിടിപ്പും രക്തസമ്മര്‍ദ്ദവും കുറഞ്ഞു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് കെ എം മാണിയെ ശ്വാസകോശസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ദീര്‍ഘകാലമായി ആസ്മക്ക് ചികിത്സയിലായിരുന്നു കെഎം മാണി. കെ എം മാണിയുടെ ആരോഗ്യനില ഇന്നലത്തേക്കാളും 20 ശതമാനം മെച്ചപ്പെട്ടതായി ഡോക്ടര്‍മാര്‍ രാവിലെ പ്രതികരിച്ചിരുന്നു. ജോസ് കെ മാണി കോട്ടയത്ത് നിന്ന് കൊച്ചിയിലേക്ക് തിരിച്ചിട്ടുണ്ട്. Also read: സരിതയുടെ ഹര്‍ജികള്‍ ഹൈക്കോടതി തള്ളി ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള നാമനിര്‍ദ്ദേശപത്രിക തള്ളിയത് ചോദ്യം ചെയ്ത് സരിത നായര്‍ സമര്‍പ്പിച്ച രണ്ട് ഹര്‍ജികളും ഹൈക്കോടതി തള്ളി. പരാതി ഉണ്ടെങ്കില്‍ തെരഞ്ഞെടുപ്പ് ഹര്‍ജിയാണ്…

സരിതയുടെ ഹര്‍ജികള്‍ ഹൈക്കോടതി തള്ളി

സരിതയുടെ ഹര്‍ജികള്‍ ഹൈക്കോടതി തള്ളി ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള നാമനിര്‍ദ്ദേശപത്രിക തള്ളിയത് ചോദ്യം ചെയ്ത് സരിത നായര്‍ സമര്‍പ്പിച്ച രണ്ട് ഹര്‍ജികളും ഹൈക്കോടതി തള്ളി. പരാതി ഉണ്ടെങ്കില്‍ തെരഞ്ഞെടുപ്പ് ഹര്‍ജിയാണ് നല്‍കേണ്ടതെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജികള്‍ തള്ളിയത്. സരിതയുടെ ശിക്ഷ തടഞ്ഞിട്ടുണ്ടന്ന് അഭിഭാഷകന്‍ ചൂണ്ടിക്കാട്ടിയെങ്കിലും കോടതി കണക്കിലെടുത്തില്ല. ഇലക്ഷന് പെറ്റീഷന്‍ ഫയല്‍ ചെയ്താല്‍ ഈ ഇലക്ഷന് മത്സരിക്കാന്‍ അവസരം ലഭിക്കില്ല എന്ന് സരിതയുടെ അഭിഭാഷകന്‍ ബോധിപ്പിച്ചെങ്കിലും കോടതി വഴങ്ങിയില്ല. സരിതയുടെ ഹര്‍ജികള്‍ നിലനില്‍ക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഹര്‍ജികള്‍ തള്ളിയത്. വിഷയത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ കോടതിയില്‍ പ്രാഥമിക തടസവാദം സമര്‍പ്പിച്ചു. തെരഞ്ഞെടുപ്പ് നടപടികള്‍ അവസാന ഘട്ടത്തിലാണന്നും ഈ ഘട്ടത്തില്‍ ഇടപെട്ടാല്‍ തെരഞ്ഞെടുപ്പ് നടപടികളെ ബാധിക്കുമെന്നും കമ്മീഷന്‍ വ്യക്തമാക്കി. എന്നാല്‍ ഹൈക്കോടതി നടപടിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് സരിതാ നായര്‍ വ്യക്തമാക്കി. പത്രിക തള്ളിയതിന് പിന്നില്‍ രാഷ്ട്രീയമായ കളികള്‍ നടന്നിട്ടുണ്ടെന്നാണ് സരിതയുടെ…

കടകംപള്ളിയ്ക്ക് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ താക്കീത്

കടകംപള്ളിയ്ക്ക് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ താക്കീത് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് താക്കീതുമായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. കടകംപള്ളി സുരേന്ദ്രന്‍ പ്രസ്താവനകള്‍ നടത്തുമ്പോള്‍ ജാഗ്രത പാലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ കത്ത് നല്‍കി. ക്ഷേമപെന്‍ഷനുകള്‍ വാങ്ങുന്നവര്‍ എല്‍ഡി.എഫിന് വോട്ടു ചെയ്തില്ലെങ്കില്‍ ദൈവം ചോദിക്കുമെന്നുള്ള മന്ത്രിയുടെ പ്രസ്താവന വിവാദമായിരുന്നു. ഇതിനെ തുടര്‍ന്നാണ് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ നടപടി. മന്ത്രിക്ക് ചീഫ് സെക്രട്ടറി വഴിയാണ് കത്ത് നല്‍കിയത്. ഇങ്ങനെയുള്ള സംഭവങ്ങള്‍ ഇനി ആവര്‍ത്തിക്കരുതെന്നും കത്തില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. കണ്ണൂരില്‍ പി ജയരാജന്റെ തിരഞ്ഞെടുപ്പ് യോഗത്തില്‍ സംസാരിക്കുമ്പോഴായിരുന്നു കടകംപള്ളിയുടെ വിവാദ പ്രസ്താവന.

ജനകോടികളുടെ വിശ്വാസം കൈയിലെടുക്കാന്‍ അറ്റ്‌ലസ് രാമചന്ദ്രന്‍ വീണ്ടുമെത്തുന്നു

ജനകോടികളുടെ വിശ്വാസം കൈയിലെടുക്കാന്‍ അറ്റ്‌ലസ് രാമചന്ദ്രന്‍ വീണ്ടുമെത്തുന്നു ; ഉത്രാടദിനത്തില്‍  പുതിയ ഷോറൂം  ഏറെ നാളത്തെ ജയില്‍വാസത്തിന് ശേഷം ജാമ്യത്തിലിറങ്ങിയ അറ്റ്‌ലസ് രാമചന്ദ്രന്‍ ഫീനിക്‌സ് പക്ഷിയെ പോലെ ഉയരാനൊരുങ്ങുന്നു. അറ്റ്‌ലസ് ജൂവലറി ഗ്രൂപ്പിന്റെ പുതിയ ഷോറൂം ദുബായില്‍ ഉത്രാടദിനത്തില്‍ തുറക്കാന്‍ അറ്റ്‌ലസ് രാമചന്ദ്രന്‍ നടപടി തുടങ്ങി. ബാങ്കുകളുടെ വായ്പാ കേസുകള്‍ നിലനില്‍ക്കുന്നതിനാല്‍ യുഎഇ വിടാന്‍ കഴിയില്ലെങ്കിലും അവിടെ പുതിയ ഷോറൂമുകള്‍ തുറക്കാന്‍ നിയമതടസങ്ങളില്ലെന്നു ദുബായ് ഭരണകൂടം അദ്ദേഹത്തെ അറിയിച്ചിട്ടുണ്ട്. കുവൈത്ത് യുദ്ധകാലത്ത് കെട്ടിപ്പൊക്കിയ വ്യവസായ സ്ഥാപനങ്ങള്‍ മുഴുവന്‍ നഷ്ടപ്പെട്ട തനിക്ക് പുതുജീവന്‍ പകര്‍ന്ന ദുബായിലെ പ്രവാസികള്‍ പുതിയ ഷോറൂമിനു പിന്തുണ വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. അതിനിടെ, ബാങ്കുകളുമായുള്ള സാമ്പത്തിക ഇടപാടുകള്‍ അവസാനിപ്പിക്കാന്‍ സാധ്യമായത് ചെയ്യും. ഇതു സംബന്ധിച്ച ഉറപ്പ് ജൂലൈ അഞ്ചിനു മുമ്പ് നല്‍കണമെന്ന് യുഎഇ സെന്‍ട്രല്‍ ബാങ്ക് അധികൃതര്‍ രാമചന്ദ്രനോട് നിര്‍ദേശിച്ചിട്ടുണ്ട്. എന്നാല്‍, ജൂലൈ…

മലയാളിയെ വിഷം കലര്‍ന്ന മീന്‍ കഴിപ്പിക്കാന്‍ മറുനാടന്‍ ലോബി ; ഫോര്‍മാലിന്‍ കലര്‍ത്തിയ 4000 കിലോ മീന്‍ പിടികൂടി

മലയാളിയെ വിഷം കലര്‍ന്ന മീന്‍ കഴിപ്പിക്കാന്‍ മറുനാടന്‍ ലോബി ; ഫോര്‍മാലിന്‍ കലര്‍ത്തിയ 4000 കിലോ മീന്‍ പിടികൂടി പാലക്കാട് വാളയാറില്‍ രാസവസ്തു കലര്‍ത്തിയ മീന്‍ പിടികൂടി. ഫോര്‍മാലിന്‍ കലര്‍ത്തിയ 4 ടണ്‍ മീനാണ് ഭക്ഷ്യ സുരക്ഷാ വകുപ്പ് പിടികൂടിയത്. ആന്ധ്രയില്‍ നിന്ന് എറണാകുളത്തേക്ക് കടത്തുന്നതിനിടെയാണ് മീന്‍ പിടികൂടിയത്. വാഹനത്തില്‍ നിന്ന് പിടിച്ചെടുത്ത മീനില്‍ നടത്തിയ പ്രാഥമിക പരിശോധനയില്‍ ഫോര്‍മാലിന്റെ അംശം കണ്ടെത്തിയതിനേ തുടര്‍ന്ന് വിശദമായ പരിശോധനയ്ക്കായി മീന്‍ എറണാകുളം കാക്കനാട്ടെ ലാബിലേക്ക് അയച്ചു. 4000 കിലോ മീനിലും ഫോര്‍മാലിന്‍ കലര്‍ന്നിട്ടുണ്ടോയെന്നും പരിശോധനയില്‍ കണ്ടെത്തും. വാഹനങ്ങള്‍ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. മീനുകള്‍ കേടു വരാതിരിക്കാനാണ് ഫോര്‍മാലിന്‍ കലര്‍ത്തിയെന്നാാണ് വാഹനം ഓടിച്ചയാള്‍ പറയുന്നത്. കഴിഞ്ഞ ദിവസം ആന്ധ്രയില്‍ നിന്ന് കൊണ്ടുവന്ന 14000 കിലോ മീന്‍ രാസവസ്തു കലര്‍ത്തിയതിനെ തുടര്‍ന്ന് പിടികൂടിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ അതിര്‍ത്തി മേഖലയിലെ ചെക്ക്‌പോസ്റ്റുകളില്‍ ഭക്ഷ്യ സുരക്ഷാ…

അര്‍ജന്റീനയുടെ തോല്‍വി; കാണാതായ യുവാവിന്റെ മൃതദേഹം മീനച്ചിലാറ്റില്‍

അര്‍ജന്റീനയുടെ തോല്‍വി; കാണാതായ യുവാവിന്റെ മൃതദേഹം മീനച്ചിലാറ്റില്‍ കോട്ടയം: ലോകകപ്പ് ഫുട്‌ബോള്‍ മത്സരത്തില്‍ ഇഷ്ട ടീമായ അര്‍ജന്റീന പരാജയപ്പെടതില്‍ മനംനൊന്ത് ആത്മഹത്യ ചെയ്ത യുവാവിന്റെ മൃതദേഹം കണ്ടെത്തി. അര്‍ജന്റീനയുടെ കടുത്ത ആരാധകനായ അറുമാനൂര്‍ കൊറ്റത്തില്‍ അലക്‌സാണ്ടറുടെ മകന്‍ ദിനു അലക്‌സ് (30) ന്റെ മൃതദേഹമാണ് മീനച്ചിലാറ്റില്‍ നിന്ന് കണ്ടെത്തിയത്. വെള്ളിയാഴ്ചയായിരുന്നു ക്രൊയേഷ്യയോടുള്ള മത്സരത്തില്‍ അര്‍ജന്റീന പരാജയപ്പെട്ടത്. ഇതോടെയാണ് ആത്മഹത്യാ കുറിപ്പ് എഴുതി വെച്ച് ദിനു മീനച്ചിലാറ്റില്‍ ചാടിയത്. മെസിയുടെ തോല്‍വി സഹിക്കാനാവുന്നതിലപ്പുറമാണെന്നും മരണത്തിന്റെ ആഴങ്ങളിലേക്കു പോകുകയാണെന്നും ആത്മഹത്യാ കുറിപ്പില്‍ കുറിച്ചിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി വീട്ടില്‍ പരിശോധനയ്‌ക്കെത്തിയ പോലീസ് നായയാണ് തൊട്ടടുത്തുള്ള മീനച്ചിലാറ്റിലെ കടവിലേക്ക് പോയത്. യുവാവ് ആറ്റില് ചാടിയിട്ടുണ്ടാവാമെന്ന സംശയത്തില്‍ അഗ്‌നിശമനസേനയും പോലീസും നാട്ടുകാരും മീനച്ചിലാറ്റില്‍ തെരച്ചില്‍ നടത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. കോട്ടയത്തെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന ദിനു സ്ഥാപനത്തിലെ മറ്റ് ജീവനക്കാരോട് അര്‍ജന്റീന ജയിക്കുമെന്ന്…

ജെസ്ന മുങ്ങിയത് നാലര കിലോയോളം സ്വര്‍ണ്ണാഭരണങ്ങളുമായി ; എടുത്ത സ്വര്‍ണത്തിന് പകരമായി വെച്ചത് നാണയത്തുട്ടുകള്‍

ജെസ്ന മുങ്ങിയത് നാലര കിലോയോളം സ്വര്‍ണ്ണാഭരണങ്ങളുമായി ; എടുത്ത സ്വര്‍ണത്തിന് പകരമായി വെച്ചത് നാണയത്തുട്ടുകള്‍ എരുമേലി ബസ് സ്റ്റാന്‍ഡ് റോഡിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍നിന്ന് നാലരക്കിലോയോളം സ്വര്‍ണം നഷ്ടപ്പെട്ടതായി പരാതി. സ്വര്‍ണത്തിന് പകരം കവറുകളില്‍ സാധാരണ നാണയങ്ങള്‍. സംഭവത്തില്‍ ഓഫീസ് അസിസ്റ്റന്റ് കനകപ്പലം അലങ്കാരത്ത് വീട്ടില്‍ ജെസ്ന അജി(30) ക്കെതിരേ പൊലീസ് കേസെടുത്തു. അമ്പതോളം ആളുകളുടെ പണയ ഉരുപ്പടികളാണ് നഷ്ടപ്പെട്ടത്. 243 പായ്ക്കറ്റുകളിലായി സൂക്ഷിച്ചിരുന്ന 4.493 കിലോ സ്വര്‍ണം വരുമിത്. വിപണിവില 1.40 കോടി രൂപയോളം. പലിശയടയ്ക്കാതെ കാലാവധി കഴിഞ്ഞ പണയ ഉരുപ്പടികള്‍ ജീവനക്കാരി സ്വന്തമായി പലിശയടച്ച ശേഷം സ്വര്‍ണം മാറ്റി അതേ തൂക്കത്തില്‍ നാണയങ്ങള്‍ വെക്കുകയായിരുന്നുവെന്ന് അന്വേഷണ ചുമതലയുള്ള  പൊലീസ് ഇന്‍സ്പെക്ടര്‍ ടി.ഡി. സുനില്‍കുമാര്‍ പറഞ്ഞു. തൂക്കം ക്രമീകരിക്കാനായി നാണയങ്ങള്‍ക്കൊപ്പം വ്യാജസ്വര്‍ണവും സ്റ്റേപ്പിള്‍ പിന്നുകളും ഉപയോഗിച്ചിരുന്നു. കോഴഞ്ചേരി ആസ്ഥാനമായുള്ള മുളമൂട്ടില്‍ ഫൈനാന്‍സിയേഴ്‌സിന്റെ റീജണല്‍ മാനേജര്‍ ബിനോയ്…

പതിനാറുകാരിയുടെ മരണം പോലീസ് ആത്മഹത്യയാക്കി മടക്കി ; ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ കണ്ടെത്തിയത് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍

പതിനാറുകാരിയുടെ മരണം പോലീസ് ആത്മഹത്യയാക്കി മടക്കി ; അച്ഛനെ പ്രതിയാക്കാനും ശ്രമം ; ഒടുവില്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ കണ്ടെത്തിയത് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ ആത്മഹത്യയെന്ന് കരുതി പൊലീസ് മടക്കിയ കേസ് ക്രൈംബ്രാഞ്ച് അന്വേഷത്തില്‍ കൊലപാതകമെന്ന് തെളിഞ്ഞു. പത്താനാപുരം പിറവന്തൂര്‍ സ്വദേശിനിയായ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ അയല്‍വാസി ബലാല്‍സംഗം ചെയ്ത ശേഷം കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ തെളിഞ്ഞു. 2017 ജൂലൈ 29 നാണ് വിദ്യാര്‍ത്ഥിനിയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അസ്വഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം തുടങ്ങിയെങ്കിലും ആത്മഹത്യയെന്ന നിഗമനത്തില്‍ പൊലീസ് കേസ് മടക്കി. എന്നാല്‍ നാട്ടുകാര്‍ ആക്ഷന്‍ കൗണ്‍സില്‍ രൂപികരിച്ച് ക്രൈംബ്രാഞ്ച് അന്വേഷണത്തിനായി പ്രക്ഷോഭം ആരംഭിച്ചു. വീട്ടുകാര്‍ മുഖ്യമന്ത്രിക്ക് പരാതിയും നല്‍കി. തുടര്‍ന്നാണ് കേസ് ക്രൈംബ്രാഞ്ച് അന്വേഷിച്ചതും മരണത്തിന്റെ ചുരുളഴിഞ്ഞതും. എല്ലാ കുറ്റകൃത്യത്തിന്റെ പുറകിലും ദൈവം ഒരു കൈ ഒളിപ്പിച്ചുണ്ടെന്നാണ് വിദഗ്ദമതം. ഒരു സംഭവമോ മൊഴിയോ…

വിദേശ വനിതയെ ദിവസങ്ങളോളം തടവില്‍ വെച്ച് പീഡിപ്പിച്ചു ; ടൂറിസം വകുപ്പും പോലീസും ഒത്തുകളിച്ചെന്ന് ആന്‍ഡ്രൂസ്

വിദേശ വനിതയെ ദിവസങ്ങളോളം തടവില്‍ വെച്ച് പീഡിപ്പിച്ചു ; വിദേശ വനിതയുടെ കൊലപാതകത്തില്‍ ദുരൂഹത; ടൂറിസം വകുപ്പും പോലീസും ഒത്തുകളിച്ചെന്ന് ആന്‍ഡ്രൂസ് കോവളത്ത് വിദേശ വനിത കൊല്ലപ്പെട്ട സംഭവത്തില്‍ സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. കൊല്ലപ്പെട്ട വിദേശവനിതയുടെ ഭര്‍ത്താവായ ആന്‍ഡ്രൂസാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയത്. നേരത്തെ കേസ് സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നാവശ്യപ്പെട്ട് ആന്‍ഡ്രു മുഖ്യമന്ത്രിക്ക് കത്തു നല്‍കിയിരുന്നു. കൊല്ലപ്പെട്ട വനിതയുടെ സഹോദരി സ്വദേശത്തേക്ക് മടങ്ങിയിട്ടും ആന്‍ഡ്രു കേരളത്തില്‍ത്തന്നെ തുടരുകയാണ്. ഭാര്യയുടെ മരണത്തില്‍ ഇനിയും ദുരൂഹതകള്‍ ഉണ്ടെന്നും വിശദമായ അന്വേഷണം വേണമെന്നുമാണ് ഇയാളുടെ നിലപാട്. കഴിഞ്ഞ മാര്‍ച്ചിലാണ് സംഭവം. മൃതദേഹത്തിന് 25 ദിവസത്തോളം പഴക്കമുണ്ടായിരുന്നു. കാണാതായതിന്റെ അഞ്ചാമത്തെ ദിവസമാണ് യുവതി കൊല്ലപ്പെട്ടതെന്നാണ് നിഗമനം. പോസ്റ്റ്മോര്‍ട്ടത്തില്‍ യുവതി ബലാത്സംഗത്തിന് ഇരയായതായും കണ്ടെത്തിയിരുന്നു. യുവതിയെ ദിവസങ്ങളോളം തടവില്‍ പാര്‍പ്പിച്ച ശേഷമാണ് കൊലപ്പെടുത്തിയത് എന്നും പിന്നില്‍ നിഗൂഢ ശക്തികള്‍…