ബാഹുബലി 2ന് സിംഗപ്പൂരില്‍ എ സര്‍ട്ടിഫിക്കറ്റ്

എസ്എസ് രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രം ബാഹുബലി 2ന് സിംഗപ്പൂരില്‍ എ സര്‍ട്ടിഫിക്കറ്റ്. അമിതമായ വയലന്‍സ് ഉണ്ടെന്ന് ചൂണ്ടിക്കാട്ടി എന്‍സി 16 സര്‍ട്ടിഫിക്കേഷനാണ് ബാഹുബലി2 ദി കണ്‍ക്ലൂഷന് ലഭിച്ചിരിക്കുന്നത്. യുദ്ധരംഗങ്ങളിലെ കൊലയും തലവെട്ടുന്നതും 16 വയസിന് താഴെയുള്ളവര്‍ക്ക് കാണാനാവില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് സെന്‍സര്‍ ബോര്‍ഡ് നിലപാട്.

ഇന്ത്യയില്‍ ചിത്രത്തിന് യുഎ സര്‍ട്ടിഫിക്കറ്റ് ആണ് നല്‍കിയിരിക്കുന്നത്. ഏഷ്യയിലേയും യൂറോപ്പിലേയും മിക്ക രാജ്യങ്ങളും ബോളിവുഡ് സിനിമകള്‍ക്ക് നല്‍കുന്നത് എ സര്‍ട്ടിഫിക്കറ്റാണ്.കാര്യമായ നീക്കം ചെയ്യലുകളൊന്നും ഇല്ലാതെയാണ് ഇന്ത്യയില്‍ ചിത്രത്തിന് സര്‍ട്ടിഫിക്കേഷന്‍ നല്‍കിയത്. കൊല്ലുന്നതും തലവെട്ടുന്നതുമൊക്കെ പുരാണകഥകളിലൂടെയൊക്കെ ഇന്ത്യക്കാര്‍ക്ക് പരിചിതമാണ്. അതുപോലെയാവില്ല മറ്റു രാജ്യങ്ങള്‍ക്കെന്നും സെന്‍സര്‍ ബോര്‍ഡ് ചെയര്‍മാന്‍ പഹ്ലാജ് നിഹ്ലാനി വ്യക്തമാക്കുന്നു.ബോളിവുഡ്, ഹോളിവുഡ് സിനിമകളെ വരെ പിന്നിലാക്കിയാണ് ആഗോള തലത്തിലെ ബാഹുബലിയുടെ തേരോട്ടം. അമേരിക്കയില്‍ ചിത്രം നൂറ് കോടി കടന്നു

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

LEAVE A REPLY