ഒത്തുകളിയുമായി ബന്ധപ്പെട്ട് ശ്രീശാന്തി നിലനിൽക്കുന്ന വിലക്ക് നീക്കാനാകില്ലെന്ന് ഹൈക്കോടതി

വേറെ വഴിയില്ലെങ്കില്‍ മറ്റ് രാജ്യങ്ങള്‍ക്ക് വേണ്ടി കളിക്കുമെന്ന് ശ്രീശാന്ത് 

വേണ്ടി വന്നാല്‍ മറ്റൊരു രാജ്യത്തിന്റെ ജേഴ്‌സി അണിയും ശ്രീശാന്ത് വിലക്ക് തുടരാനാണ് ബിസിസിഐയുടെ തീരുമാനമെങ്കില്‍ വേണ്ടി വന്നാല്‍ മറ്റ് രാജ്യങ്ങളുടെ ജേഴ്‌സി അണിയാനും താൻ തയ്യാറാണെന്ന് മലയാളി ക്രിക്കറ്റ് താരം എസ് ശ്രീശാന്ത്. ബിസിസിഐക്ക് മുകളിലാണ് ഐസിസിയെന്നും ശ്രീശാന്ത് ഓര്‍മ്മിപ്പിച്ചു.

ബിസിസിഐക്കെതിരെ നിയമപരമായി പോരാടുമെന്നും ശ്രീശാന്ത് വ്യക്തമാക്കി. ദുബായില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ക്രിക്കറ്റ് താരം ശ്രീശാന്ത്. കഴിഞ്ഞ ദിവസമാണ് ഒത്തുകളിയുമായി ബന്ധപ്പെട്ട് ശ്രീശാന്തി നിലനിൽക്കുന്ന വിലക്ക് നീക്കാനാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയത്. സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ ബിസിസിഐ നല്‍കിയ അപ്പീല്‍ അനുവദിച്ചാണ് ചീഫ് ജസ്റ്റിസ് അടങ്ങുന്ന ബെഞ്ച് ഇ്ക്കാര്യത്തിൽ ഉത്തരവിറക്കിയത്.

രാജ്യ മനസ്സാക്ഷിയെ ഞെട്ടിക്കുന്ന കുറ്റമെന്ന് വിലയിരുത്തി ശ്രീശാന്ത് കുറ്റവാളിയാണെന്ന് സിംഗിള്‍ ബെഞ്ച് തന്നെ കണ്ടെത്തിയെങ്കിലും വീണ്ടും ഇത്രയും ശിക്ഷയുടെ ആവശ്യമില്ലെന്ന രീതിയിൽ ഇളവ് നല്‍കിയ നടപടി നിലനില്‍ക്കുന്നതല്ലെന്ന് ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. അഴിമതി ഇല്ലാതാക്കുന്നതിന്റെ ഭാഗമായുള്ള ബി.സി.സി.ഐ സംവിധാനങ്ങളും ചട്ടങ്ങളും ശ്രീശാന്തിനും ബാധകമാണെന്നും സൂചിപ്പിച്ചു. അഴിമതി കാര്യത്തില്‍ കുറ്റവാളികളോട് ഒരു ദയയും കാണിക്കാനാകില്ല. വിട്ടുവീഴ്ചയ്ക്ക് കോടതി ഒരിക്കലും തയാറുമല്ല.

ബി.സി.സി.ഐ വിധിച്ച ശിക്ഷയില്‍ ഇളവനുവദിക്കാന്‍ കോടതി അപ്പലേറ്റ് അതോറിറ്റിയല്ലെന്നും ഇത്തരം കേസുകളില്‍ ശിക്ഷക്കു പകരം മറ്റെന്തെങ്കിലും പരിഗണന നൽകാന്‍ കഴിയില്ലെന്നും ഹൈക്കോടതി പറഞ്ഞു. ശ്രീശാന്തിന് തന്റെ ഭാഗം വ്യക്തമാക്കാൻ മതിയായ അവസരം ലഭിച്ചിട്ടുള്ളതിനാല്‍ സ്വാഭാവിക നീതി ലഭിച്ചില്ലെന്ന വാദം നിലനില്‍ക്കില്ല. ശ്രീശാന്തിനെതിരായ തെളിവുകള്‍ സംബന്ധിച്ച വിവരങ്ങളെല്ലാം അദ്ദേഹത്തിന് ലഭിച്ചിരുന്നുവെന്ന് സിംഗിള്‍ ബെഞ്ചിന്റെ നിരീക്ഷണത്തിൽ വ്യക്തമാക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here