ചൂട് ചായ ഊതികുടിക്കുന്നവരുടെ ശ്രദ്ധയ്ക്ക്; നിങ്ങള്‍ വിളിച്ചുവരുത്തുന്നത് ഈ വലിയ രോഗത്തെയാണ്..!

കാരണം ചൂട് ചായ അര്‍ബുദം വരാനുള്ള സാധ്യത വര്‍ധിപ്പിക്കുമെന്നാണ് പുതിയ പഠനത്തില്‍ തെളിയുന്നത്

ചൂട് ചായ ഊതി കുടിക്കുന്നത് മലയാളികളുടെ ശീലത്തിന്റെ ഭാഗമാണ്. എന്നാല്‍ മദ്യം സ്ഥിരമായി കഴിക്കുന്നവരാണെങ്കില്‍ ചൂട് ചായ ഊതി കുടിക്കുന്നത് ഒഴിവാക്കുന്നതായിരിക്കും നല്ലത്. കാരണം ചൂട് ചായ അര്‍ബുദം വരാനുള്ള സാധ്യത വര്‍ധിപ്പിക്കുമെന്നാണ് പുതിയ പഠനത്തില്‍ തെളിയുന്നത്. ദിവസവും മദ്യം കഴിക്കുന്നവര്‍ക്കാണ് ഇത് കൂടുതല്‍ വില്ലനായി മാറുന്നതെന്ന് ചൈനയില്‍ നടത്തിയ ഗവേഷണത്തില്‍ കണ്ടെത്തി. പുകവലിക്കാര്‍ക്കും ചൂട് ചായ വില്ലനെന്നാണ് പഠനം.

ദിവസവും മദ്യവും തിളച്ച ചായയും കുടിക്കുന്നത് ശീലമാക്കിയവരില്‍ അന്നനാളത്തില്‍ കാന്‍സര്‍ വരാനുള്ള സാധ്യത അഞ്ച് മടങ്ങ് കൂടുതലാണെന്നാണ് കണ്ടെത്തല്‍. 30നും 79നും ഇടയില്‍ പ്രായമുള്ള 456,155 ചൈനീസ് പൗരന്‍മാരില്‍ നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍.തിളച്ച ചായ അന്നനാളത്തിലെ കോശങ്ങളെ നശിപ്പിക്കും.

ഒപ്പം മദ്യവും പുകവലിയും ആയാല്‍ അര്‍ബുദത്തിന് കാരണമാകുമെന്നും പെകിംഗ് യൂണിവേഴ്സിറ്റി ഹെല്‍ത്ത് സയന്‍സ് സെന്ററിലെ ലവ് ജന്‍ സൂചിപ്പിച്ചു. പഠനം തുടങ്ങുമ്ബോള്‍ പങ്കെടുത്ത ആര്‍ക്കും ക്യാന്‍സറുണ്ടായിരുന്നില്ല. എന്നാല്‍ ഒന്‍പത് വര്‍ഷം കഴിയുമ്ബോള്‍ പകുതിയോളം പേര്‍ക്കാണ് രോഗം ബാധിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here