ഏറെനേരം ടെലിവിഷന് മുന്നില്‍ ഇരിക്കുന്ന പുരുഷന്മാര്‍ ശ്രദ്ധിക്കുക- നിങ്ങള്‍ നേരിടേണ്ടത് വലിയ വെല്ലുവിളി..!

ന്യുഡല്‍ഹിയിലെ ഇന്ദിര ഐവിഎഫ് ആശുപത്രിയിലെ ഐവിഎഫ് വിദഗ്ധ സാഗരിക അഗര്‍വാള്‍ ആണ് ഈ മുന്നറിയിപ്പ് നല്‍കുന്നത്


ഏറെനേരം ടെലിവിഷന് മുന്നില്‍ കുത്തിയിരുന്ന് സമയം കളയുന്ന പുരുഷന്മാരാണോ നിങ്ങള്‍. എന്നാല്‍ ഇത് നിങ്ങളെ വലിയ വെല്ലുവിളിയിലേക്കാണ് നയിക്കുന്നതെന്ന് പുതിയ പഠന റിപ്പോര്‍ട്ട്. ദിവസവും അഞ്ചു മണിക്കൂറിലേറെ ടെലിവിഷനു മുന്നില്‍ ചടഞ്ഞിരിക്കുന്ന പുരുഷന്മാര്‍ക്ക് ബീജത്തിന്റെ കൗണ്ട് 35% ആയി കുറയാമെന്നാണ് പഠന റിപ്പോര്‍ട്ട്. അതിനു കാരണവുമുണ്ട്.

വെറുതെയിരുന്ന ടി.വി കാണുന്നതിനൊപ്പം അമിത അളവില്‍ കൊഴുപ്പ് അടങ്ങിയ ജംഗ് ഫുഡും കഴിക്കും. കൂടാതെ അലസന്മാരും ആയിരിക്കും. മറ്റുള്ളവരെ അപേക്ഷിച്ച് ഇത്തരക്കാര്‍ക്ക് 38% വരെ കൗണ്ട് കുറയാമെന്ന് പഠനത്തില്‍ പറയുന്നു. ‘അമേരിക്കന്‍ ജേര്‍ണല്‍ ഓഫ് എപ്പിഡെമോളജി’യാണ് ഈ പഠന റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
ഓരോ മണിക്കൂറും അധികമായി ടി.വി കണ്ടിരിക്കുന്നത് ശ്വാസകോശത്തിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുമെന്നും ശ്വാസകോശത്തില്‍ രക്തംകട്ടപിടിക്കുന്നത് ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ മൂലം മരണസാധ്യത 45% കണ്ട് ഉയരുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അലസമായ ജീവിത രീതിയ്‌ക്കൊപ്പം രാസ, അമ്ല സ്വഭാവം ബീജകോശങ്ങളുടെ ചലനശേഷിയേയും ആകൃതിയെയും ദോഷമായി ബാധിക്കുയോ അവയുടെ നാശത്തിന് തന്നെ വഴിവയ്ക്കുകയോ ചെയ്യും.

ന്യുഡല്‍ഹിയിലെ ഇന്ദിര ഐവിഎഫ് ആശുപത്രിയിലെ ഐവിഎഫ് വിദഗ്ധ സാഗരിക അഗര്‍വാള്‍ ആണ് ഈ മുന്നറിയിപ്പ് നല്‍കുന്നത്. 18നും 22നും മധ്യേ പ്രായമുള്ള 200 വിദ്യാര്‍ത്ഥികളില്‍ നിന്ന് സ്വീകരിച്ച സാംപിളുകളുകളില്‍ നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിലാണ് ഈ റിപ്പോര്‍ട്ട് തയ്യാസക്കിയത്. കുറച്ചുസമയം മാത്രം ടെലിവിഷനു മുന്നില്‍ ഇരിക്കുന്നവരില്‍ ബീജത്തിന്റെ കൗണ്ട് ഒരു മില്ലിയില്‍ 52 മില്യണ്‍ ആണെങ്കില്‍ ടി.വിക്ക് അടിമപ്പെട്ടിരിക്കുന്നവര്‍ക്ക് ഇത് 37 മില്യണ്‍ വരെ മാത്രമായിരിക്കുമെന്ന് പഠനറിപ്പോര്‍ട്ടില്‍ പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here