ഭാര്യയുടെ തല വെട്ടിയെടുത്ത് ഭര്‍ത്താവ് പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി

ഭാര്യയുടെ തല വെട്ടിയെടുത്ത് ഭര്‍ത്താവ് പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി

ചിക്കമംഗളൂർ: ഭാര്യയ്ക്ക് കാമുകനുമായി അവിഹിത ബന്ധമെന്ന സംശയത്തെത്തുടര്‍ന്നുണ്ടായ കലഹത്തിനൊടുവിൽ ഭര്‍ത്താവ് ഭാര്യയുടെ തല വെട്ടിമാറ്റി. അറുത്തെടുത്ത തലയുമായി ഭര്‍ത്താവ് പോലീസ് സ്‌റ്റേഷനില്‍ കീഴടങ്ങുകയും ചെയ്തു.

കര്‍ണാടകയിലെ ചിക്കമംഗളുരുവിലാണ് സംഭവം. ചിക്കമംഗളുരു സ്വദേശിയായ സതീഷ്(35) എന്നയാളാണ് ഭാര്യ രൂപയുടെ തല വെട്ടിയെടുത്ത്.ഭാര്യയെ താന്‍ വിശ്വസിക്കുകയും, സ്നേഹിക്കുകയും ചെയ്തെങ്കിലും രൂപ തന്‍റെ സുഹ്യത്തിനൊപ്പം ചേര്‍ന്ന് തന്നെ വഞ്ചിച്ചെന്നാണ് സതീഷ് പറയുന്നത്.
കാമുകനു വേണ്ടി ഭാര്യ ലോണെടുത്തെന്നും വര്‍ഷങ്ങളായി അവര്‍ തന്നെ വഞ്ചിച്ചെന്നുമാണ് സതീഷ് പൊലീസിൽ മൊഴി നൽകിയിട്ടുണ്ട്. അതാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്നും സതീഷ് വ്യക്തമാക്കി

ഭാര്യയുടെ കാമുകന്നെന്ന് ഇയാള്‍ ആരോപിക്കുന്ന യുവാവ് സംഭവ സ്ഥലത്ത് നിന്ന് ഓടി രക്ഷപെട്ടെന്നും തനിക്ക് അയാളെ കൊല്ലാന്‍ കഴിഞ്ഞില്ലെന്നും ഇയാള്‍ പൊലീസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related posts

Leave a Comment