ഹണിട്രാപ്പ്: ബിജെപി എംപിയെ കുടുക്കിയ സ്ത്രീക്കു ജാമ്യമില്ല

ബിജെപി എംപി കെ. സി. പട്ടേലിനെ ഹണിട്രാപ്പില്‍ കുടുക്കി ബ്ലാക്ക് മെയില്‍ ചെയ്യാന്‍ ശ്രമിച്ച കേസില്‍ യുവതിക്കു ജാമ്യം നിഷേധിച്ചു. ഡല്‍ഹിയിലെ പ്രത്യേക കോടതിയാണു പ്രതിയുടെ ജാമ്യാപേക്ഷ തള്ളിയത്.

അന്വേഷണം പൂര്‍ത്തിയാകാത്ത സാഹചര്യത്തില്‍ ജാമ്യം നല്‍കിയാല്‍ തെളിവുകള്‍ നശിപ്പിക്കപ്പെടാമെന്നും എംപിയെ പോലെ മുതിര്‍ന്ന ഒരു നേതാവിനെ കെണിയില്‍ കുരുക്കാന്‍ ശ്രമിച്ച സ്ത്രീയ്ക്കു പിന്നില്‍ വലിയ റാക്കറ്റ് പ്രവര്‍ത്തിക്കുന്നുണ്ടാവാം എന്നുമുള്ള പോലീസിന്റെ വാദങ്ങള്‍ അംഗീകരിച്ചാണ് ജസ്റ്റീസ് ഹേമാനി മല്‍ഹോത്ര പ്രതിയുടെ ജാമ്യഹര്‍ജി തള്ളിയത്. കേസില്‍ പ്രതിയാക്കപ്പെട്ട വനിത നേരത്തെ മൂന്നു പേര്‍ക്കെതിരേയും പീഡിപ്പിച്ചതായി പരാതി നല്‍കിയിട്ടുണ്ടെന്നും അതിനെക്കുറിച്ചുള്ള അന്വേഷണവും നടന്നുവരികയാണെന്നും കോടതി നിരീക്ഷിച്ചു.

കുടുംബാംഗങ്ങളെ പരിചയപ്പെടാം എന്നു പറഞ്ഞ് ഗാസിയാബാദിലെ വീട്ടിലേയ്ക്ക് ക്ഷണിച്ചുവരുത്തിയ യുവതി തനിക്ക് മയക്കുമരുന്ന് കലര്‍ന്ന പാനീയം നല്‍കി അപകീര്‍ത്തികരമായ ചിത്രങ്ങള്‍ പകര്‍ത്തിയെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പട്ടേല്‍ രംഗത്തെത്തിയത്. അഞ്ച് കോടി നല്‍കിയില്ലെങ്കില്‍ ചിത്രങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഭീഷണി മുറുകിയപ്പോഴാണ് പട്ടേല്‍ പൊലീസില്‍ പരാതി നല്‍കിയത്. ഇതിന് പിന്നാലെ പട്ടേല്‍ തന്നെ ബലാത്സംഗം ചെയ്തുവെന്ന ആരോപണം യുവതിയും ഉയര്‍ത്തി. വൈകാതെ തന്നെ ഇവരെ പൊലീസ് അറസ്റ്റു ചെയ്യുകയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here