കൊച്ചി കപ്പല്‍ശാലയില്‍ സ്ഫോടനം

രണ്ട് പേര്‍ മരിച്ചു; നിരവധിപേര്‍ കപ്പലില്‍ കുടുങ്ങി കിടക്കുന്നതായി സംശയം

കൊച്ചി: കൊച്ചി കപ്പല്‍ശാലയില്‍ സ്ഫോടനം. കൊച്ചി കപ്പല്‍ശാലയില്‍ അറ്റകുറ്റപണിക്കായി കൊണ്ടുവന്ന കപ്പലിലാണ് സ്‌ഫോടനം ഉണ്ടായത്. കപ്പലിലെ വെളള ടാങ്കര്‍ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. സംഭവത്തില്‍ രണ്ടുപേര്‍ മരിച്ചു. അഞ്ച് പേര്‍ക്ക് പരുക്കേറ്റു. ഒഎന്‍ജിസിയുടെ സാഗര്‍ഭൂഷണ്‍ എന്ന കപ്പലിലാണ് അപകടം. ജീവനക്കാര്‍ കപ്പലില്‍ കുടുങ്ങികിടക്കുന്നുണ്ടെന്നാണ് വിവരങ്ങള്‍. രക്ഷാപ്രവര്‍ത്തനം പുരോഗിക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here