ആകാശത്ത് അത്ഭുതം തീർക്കാൻ ബ്ലഡ്മൂൺ..; ലോകാവസാനത്തിന്റെ ലക്ഷണമോ..?

ആകാശത്ത് അത്ഭുതം തീർക്കാൻ ബ്ലഡ്മൂൺ..; ലോകാവസത്തിന്റെ ലക്ഷണമോ..? l Blood Moon 2018 End of the world l Rashtrabhoomi

ആകാശത്ത് അത്ഭുതം തീർക്കാൻ ബ്ലഡ്മൂൺ..; ലോകാവസാനത്തിന്റെ ലക്ഷണമോ..?

ന്യൂയോര്‍ക്ക്: വീണ്ടുമൊരു ചാന്ദ്രഗ്രഹണത്തിനൊരുങ്ങുകയാണ് ശാസ്ത്ര ലോകം. ആകാശ പ്രതിഭാസങ്ങൾ എന്നും സാധാരണക്കാരന് ആകാംശയും അത്ഭുതവുമാണ്. ഇത്തവണ നിരവധി സംശയങ്ങളുമായാണ് ബ്ലഡ്മൂണിനായി ഏവരും കാത്തിരിക്കുന്നത്.

ശാസ്ത്ര പ്രേമികൾക്ക് ആവേശമായ പ്രതിഭാസം പക്ഷേ തീവ്രവിശ്വാസി സമൂഹം ലോകാവസാനത്തിന്റെ ലക്ഷണം വരെയായി വ്യാഖ്യാനിക്കുന്നുണ്ട്.മുമ്പ് ജനുവരി 30 നും ഇത്തരമൊരു ഗ്രഹണത്തിന് നാം സാക്ഷ്യം വഹിച്ചിരുന്നു.എന്നാൽ അതിൽ നിന്നും ഏറെ വ്യത്യസ്തമാണ് ഈ പ്രതിഭാസം.ദൈർഘ്യത്തിൽ തന്നെയുണ്ട് ഈ വ്യത്യാസം.
കല്ലും പാറക്കഷ്ണങ്ങളും നിറഞ്ഞ വളരെ തണുത്ത പ്രതലത്തിലാണ് ചന്ദ്രനുള്ളത്. സ്വന്തമാക്കിയ പ്രകാശിക്കാന്‍ കഴിവില്ലാത്തതിനാല്‍ സൂര്യന്റെ പ്രതലത്തില്‍ തട്ടി വരുന്ന പ്രകാശം കൊണ്ടാണ് ചന്ദ്രന്‍ തിളങ്ങുന്നത്. ഓരോ 29 ദിവസവും ഒരു ദിവസത്തിന്റെ പകുതിയും വരുമ്പോഴാണ് ചന്ദ്രന്‍ ഭൂമിയെ വലംവെക്കുക. ഇങ്ങനെ പ്രദക്ഷിണം വെക്കുമ്പോള്‍ ഉണ്ടാവുന്ന ചന്ദ്രന്റെ സ്ഥാനമാറ്റം വഴി ചില ഘട്ടങ്ങളിലൂടെ ചന്ദ്രന്‍ കടന്നുപോകും. ഇതിന്റെ പേരാണ് ന്യൂ മൂണ്‍.

ഈ സമയത്ത് ചന്ദ്രന്റെ ഒരു ഭാഗം ഭൂമിയിലുള്ളര്‍ക്ക് കാണാന്‍ സാധിക്കില്ല.പൂര്‍ണാര്‍ത്ഥത്തിലുള്ള ഗ്രഹണ സമയത്ത് ഭൂമി ചന്ദ്രനിലേക്കുള്ള പ്രകാശത്തെ തടഞ്ഞ് നിര്‍ത്തും. ഈ സമയത്ത് ഭൂമി പൂര്‍ണാര്‍ത്ഥത്തില്‍ സൂര്യനെ മറയ്ക്കും. ഈ സമയത്ത് ഭൂമിക്ക് ചുറ്റും വൃത്താകൃതിയില്‍ ചുവന്ന നിറമുണ്ടാകും. ഈ സമയത്ത് ചന്ദ്രന്‍ ഭൂമിയുടെ നിഴലിലായിരിക്കും.
എന്നാല്‍ അപ്പോഴും സൂര്യന്റെ പ്രകാശം ചന്ദ്രനിലെത്തി അവരെ പ്രകാശിപ്പിക്കും. എന്നാല്‍ നിലനിറത്തിലുള്ള പ്രകാശത്തെ ഫില്‍ട്ടര്‍ ചെയ്തിട്ടാണ് ഭൂമി കടത്തി വിടുക. ചന്ദ്രനിലെത്തുന്ന പ്രകാശം കടും ചുവപ്പ് നിറത്തിലോ ഓറഞ്ച് നിറത്തിലോ ഉള്ളതായിരിക്കും. ഈ പ്രകാശം സാധാരണയുള്ളതിനേക്കാള്‍ തിളക്കം കുറഞ്ഞതായിരിക്കും. അതേസമയം ഭൂമിക്ക് അന്തരീക്ഷമില്ലെങ്കില്‍ ചന്ദ്രന്‍ കറുപ്പ് നിറത്തിലായിരിക്കും കാണപ്പെടുക.

ഓരോ ഘട്ടത്തിലും ചന്ദ്രന്റെ നിറം മാറി വരും. ഇത് ഭൂമിയുടെ പ്രതലത്തിലുള്ള പൊടിപടലങ്ങളുടെ അളവ് അനുസരിച്ചിരിക്കും.നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ കഴിയുന്ന ബ്ലഡ്‌മൂണിന്റെ ദൈർഘ്യം ഒരു മണിക്കൂര്‍ 43 മിനുട്ട് വരെ ഉണ്ടാകാം.രാത്രിയിലാണ് ഈ പ്രതിഭാസം ദൃശ്യമാകുക.
ആകാശത്ത് അത്ഭുതം തീർക്കാൻ ബ്ലഡ്മൂൺ..; ലോകാവസത്തിന്റെ ലക്ഷണമോ..? l Blood Moon 2018 End of the world l Rashtrabhoomi

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment