സ്പര്‍ശന ശേഷി കൊണ്ട് ഈ രണ്ട് അന്ധ യുവതികള്‍ ക്യാന്‍സര്‍ കണ്ടെത്തും

രോഗ വാഹികളായ കോശങ്ങളെയും അല്ലാത്തവയെയും വേര്‍തിരിച്ചറിയാനും ഇവര്‍ക്ക് പ്രത്യേക കഴിവാണ്

സ്പര്‍ശന ശേഷി കൊണ്ട് ക്യാന്‍സര്‍ കണ്ടെത്തുന്ന രണ്ട് അന്ധ യുവതികള്‍ അത്ഭുതമാകുന്നു. കൊളംബിയന്‍ സ്വദേശിനികളായ ലൈയ്ഡി ഗാര്‍സിയ, ഫ്രാന്‍സിയ പാപ്പമിച എന്നീ രണ്ട് അന്ധ യുവതികളെയാണ് ക്യാന്‍സര്‍ രോഗ നിര്‍ണ്ണയം നടത്തുന്നത്. ജര്‍മ്മന്‍ ഡോക്ടറായ ഫ്രാങ്ക് ഹോഫ്മാനാണ് പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് ഇത്തരമൊരു ആശയം അവതരിപ്പിച്ചത്.

ഈ രീതി അവലംബിച്ചാണ് രണ്ട് യുവതികളും ക്യാന്‍സര്‍ രോഗ നിര്‍ണ്ണയം നടത്തുന്നത്. സ്തനാര്‍ബുദ്ദ ചികിത്സാ രംഗത്താണ് ഈ രീതി കൂടുതല്‍ പ്രായോഗികമാകുന്നത്.ശരീരത്തില്‍ 15 20 മില്ലിമീറ്റര്‍ വരെ ആഴത്തിലുള്ള മുഴകളെ ഇത്തരത്തില്‍ സ്പര്‍ശനത്തിലൂടെ കണ്ടെത്താനാവും എന്ന് ഇവര്‍ അവകാശപ്പെടുന്നു. എന്നാല്‍ ഉപകരണങ്ങളുടെ സഹായത്തോടെ 10 മില്ലിമീറ്റര്‍ താഴെ മുഴകളെ മാത്രമേ കണ്ടെത്താനാവൂ.
കൂടാതെ 8 മില്ലിമീറ്റര്‍ മാത്രം വലുപ്പമുള്ള മുഴകളെ വരെ ഇവരുടെ സ്പര്‍ശനത്തില്‍ അറിയാന്‍ സാധിക്കും. രോഗ വാഹികളായ കോശങ്ങളെയും അല്ലാത്തവയെയും വേര്‍തിരിച്ചറിയാനും ഇവര്‍ക്ക് പ്രത്യേക കഴിവാണ്. ക്യാന്‍സര്‍ ബാധയെ തുടര്‍ന്ന് വര്‍ഷം തോറും 2500 മരണങ്ങളാണ് കൊളംബിയയില്‍ സംഭവിക്കുന്നത്. 7000 പുതിയ രോഗികളും ഓരോ വര്‍ഷവും സൃഷ്ടിക്കപ്പെടുന്നു.

ഇതിനെ തുടര്‍ന്നാണ് ഈ യുവതികള്‍ തങ്ങളുടെ അന്ധത മറ്റുള്ളവര്‍ക്ക് പ്രയോജനപ്രദമാം വിധം സമൂഹ കാര്യങ്ങള്‍ക്ക് ഉപയോഗിക്കുവാന്‍ തീരുമാനിച്ചത്.ഇതുവരെ 900 പേരെ ഇവര്‍ ക്യാന്‍സറിന്റെ പ്രാരംഭ ഘട്ടത്തില്‍ തന്നെ നിര്‍ണ്ണയം നടത്തി.തുടക്കത്തില്‍ തന്നെ രോഗ നിര്‍ണ്ണയം നടത്തുകയാണെങ്കില്‍ ക്യാന്‍സര്‍ എന്ന മഹാവ്യാധിയെ പൂര്‍ണ്ണമായും ചികിത്സിച്ച് മാറ്റുവാന്‍ സാധിക്കും.അതുകൊണ്ട് തന്നെ ഇവരെ ആശ്രയിക്കുന്നവര്‍ ധാരാളമാണ്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here