മോജോ എന്ന മൊബൈൽ ജേർണലിസം പ്രസക്തമായിരിക്കുന്ന ഇക്കാലത്തു മോജോ വീഡിയോ എങ്ങനെയെന്ന് പരിചയപ്പെടാം

മോജോ എന്ന മൊബൈൽ ജേർണലിസം പ്രസക്തമായിരിക്കുന്ന ഇക്കാലത്തു മോജോ വീഡിയോ എങ്ങനെയെന്ന് പരിചയപ്പെടാം ജോ ജോഹർ,   പാനൽ വീഡിയോ സ്ട്രിങ്ങർ, ഐ &  പി ആർ ഡി  എറണാകുളം മൊബൈൽ സാങ്കേതികത്വം ക്വാളിറ്റി വീഡിയോ ഫോർമാറ്റിലേക്കു ആവിഷ്കൃതമായതോടു കൂടി ഏറ്റവും കൂടുതൽ സാധ്യത വന്നു ചേർന്നത് ജേർണലിസത്തിലാണ് . ചാനലുകൾ തമ്മിലുള്ള കിടമത്സരം വർധിച്ചപ്പോൾ ഏറ്റവുമാദ്യം വിഷ്വലുകൾ എത്തിക്കുക എന്ന മത്സര തലത്തിലേക്ക് വിഷ്വൽ ജേർണലിസം മാറി. എന്നാൽ ഉയർന്ന ബിറ്റ് റേറ്റ് ഉള്ള ഹൈ ഡെഫനിഷൻ പ്രൊഫഷണൽ വീഡിയോ ക്യാമറ വഴി തത്സമയം ട്രാൻസ്ഫർ ചെയ്യുന്നതിന് പരിമിതികൾ മാറി നിന്നിടത്താണ് ബിറ്റ് റേറ്റ് കുറഞ്ഞ ഹൈ ഡെഫനിഷൻ മൊബൈൽ വിഡിയോകൾ വളരെ എളുപ്പത്തിൽ ട്രാൻസ്ഫർ ചെയ്തു സംപ്രേക്ഷണം നടത്താൻ സാധിക്കുന്ന രീതിയിലെത്തിയത്. ഇത് മൊബൈൽ ജേര്ണലിസത്തിന്റെ സാദ്ധ്യതകൾ വർദ്ധിപ്പിക്കുകയും മോജോ എന്ന ന്യൂ ജെൻ ജേർണലിസത്തിന്റെ…

കോഴിക്കോട് ടൂറിസ്റ്റ് ബസിന് നേരെ വിദ്യാര്‍ത്ഥികള്‍ വെടിയുതിര്‍ത്തു

കോഴിക്കോട് ടൂറിസ്റ്റ് ബസിന് നേരെ വിദ്യാര്‍ത്ഥികള്‍ വെടിയുതിര്‍ത്തു കോഴിക്കോട് രാമനാട്ടുകരയില്‍ ടൂറിസ്റ്റ് ബസിന് നേരെ കാറിലെത്തിയ സംഘം എയര്‍ഗണ്‍ ഉപയോഗിച്ച് വെടിയുതിര്‍ത്തു. വാഹനം ഓവര്‍ടേക്ക് ചെയ്തതിനെചൊല്ലിലുള്ള തര്‍ക്കമാണ് സംഭവത്തിന് പിന്നില്‍. രണ്ട് വിദ്യാര്‍ത്ഥികളെ ഫറോക്ക് പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി 12 മണിയോടെ രാമനാട്ടുകര മേല്‍പ്പാലത്തിലാണ് സംഭവം. മലപ്പുറം ഭാഗത്തേക്ക് പോയ ടൂറിസ്റ്റ് ബസിന് നേരെ കാറിലെത്തിയ വിദ്യാര്‍ത്ഥികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. ദേശീപാതയിലൂടെ കാറില്‍ യാത്ര ചെയ്ത വിദ്യാര്‍ത്ഥികളും ബസ് ജീവനക്കാരും തമ്മില്‍ ഓവര്‍ടേക്ക് ചെയ്തതിനെ ചൊല്ലി തര്‍ക്കമുണ്ടായി. പലതവണ ബസിനെ മറികടന്ന് വിദ്യാര്‍ത്ഥികള്‍ പരിഭ്രാന്തി സൃഷ്ടിച്ചു. ഒടുവില്‍ മേല്‍പ്പാലത്തില്‍ എത്തിയപ്പോള്‍ എയര്‍ഗണ്‍ ഉപയോഗിച്ച് ബസിന് നേരെ വെടിയുതിര്‍ത്തു. ബസ് ജീവനക്കാരാണ് ഫറോക്ക് പൊലീസില്‍ വിവരം അറിയിച്ചത്. പിന്നാലെ പൊലീസ് നടത്തിയ അന്വേഷണത്തില്‍ കാറ് കണ്ടെത്തി. രാമനാട്ടുകര സ്വദേശികളായ രണ്ട് വിദ്യാര്‍ത്ഥികളെ കസ്റ്റഡിയിലെടുത്തു. വാടകയ്ക്കെടുത്ത കാറിലാണ് വിദ്യാര്‍ത്ഥികള്‍ യാത്ര…

കെഎസ്ആർടിസി എംഡിയെ തെറിപ്പിച്ചു; വീണ്ടും യൂണിയനുകളുടെ ആധിപത്യം

ksrtc md tomin thachankary trasfered

കെഎസ്ആർടിസി എംഡിയെ തെറിപ്പിച്ചു; വീണ്ടും യൂണിയനുകളുടെ ആധിപത്യം തിരുവനന്തപുരം: യൂണിയനുകളുടെ സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങി കെഎസ്ആർടിസി എംഡി ടോമിൻ തച്ചങ്കരിയെ സര്‍ക്കാര്‍ മാറ്റി. കൊച്ചി സിറ്റി പോലീസ് കമ്മീഷണറായ എം പി ദിനേശാണ് പുതിയ എം ഡി. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. കെഎസ്ആർടിസിയെ രക്ഷിക്കാന്‍ ശ്രമം നടത്തുന്നതിനിടെയാണ് സി ഐ ടി യു ഉള്‍പ്പടെയുള്ള തൊഴിലാളി സംഘടനകളുടെ സമ്മര്‍ദങ്ങള്‍ക്കും ഗതാഗത മന്ത്രി ശശീന്ദ്രനുമായുള്ള അസ്വാരസ്യവും തച്ചങ്കരിയെ മാറ്റാന്‍ കാരണമായി. വര്‍ഷങ്ങള്‍ക്കു ശേഷം കെഎസ്ആർടിസി സ്വന്തം വരുമാനത്തില്‍ ശമ്പളം നല്‍കുന്ന അവസ്ഥയിലേക്ക് എത്തിച്ചിരുന്നു. ശബരിമല പ്രത്യേക സര്‍വീസ് നടത്തിയാണ് ഈ നേട്ടം കൈവരിച്ചത്. കൂടാതെ എം പാനല്‍ ജീവനക്കാരുടെ പിരിച്ചു വിടലിനും തച്ചങ്കരിയാണ് കാരണക്കാരന്‍ എന്നാണ് പിരിച്ചു വിടപ്പെട്ട എം പാനല്‍ ജീവനക്കാരും യൂണിയനുകളും ഒരു പോലെ പറയുന്നത്.

വര്‍ഷങ്ങള്‍ക്കു ശേഷം സ്വന്തം വരുമാനത്തില്‍ നിന്ന് ശമ്പളം നല്‍കാനൊരുങ്ങി കെഎസ്ആര്‍ടിസി

വര്‍ഷങ്ങള്‍ക്കു ശേഷം സ്വന്തം വരുമാനത്തില്‍ നിന്ന് ശമ്പളം നല്‍കാനൊരുങ്ങി കെഎസ്ആര്‍ടിസി വര്‍ഷങ്ങള്‍ക്കു ശേഷം സ്വന്തം വരുമാനത്തില്‍ നിന്ന് ശമ്പളം നല്‍കാനൊരുങ്ങി കെഎസ്ആര്‍ടിസി. ജനുവരി മാസത്തെ ശമ്പളം സ്വന്തം വരുമാനത്തില്‍ നിന്ന് കെഎസ്ആര്‍ടിസി നല്‍കും. കഴിഞ്ഞ മാസത്തെ സര്‍വ്വീസുകളില്‍ നിന്നും ഒരു മാസത്തെ ശമ്പളത്തിന് വേണ്ട 90 കോടി രൂപ കെഎസ്ആര്‍ടിസിയ്ക്ക് ലഭിച്ചു. ശബരിമല സര്‍വ്വീസാണ് കെഎസ്ആര്‍ടിസിയുടെ ഈ ലാഭത്തിന് കാരണം. എം പാനല്‍ ജീവനക്കാരെ പിരിച്ചു വിട്ടതും സര്‍വ്വീസുകള്‍ വെട്ടിച്ചുരുക്കിയതും കെഎസ്ആര്‍ടിസിയ്ക്ക് ഇപ്പോഴത്തെ നേട്ടം കൈവരിക്കാന്‍ കാരണമായി. എ സി ബസുകള്‍ക്കായിരുന്നു ശബരിമലയില്‍ കൂടുതല്‍ ആവശ്യക്കാര്‍. 44 എ സി ബസുകളാണ് പമ്പ-നിലയ്ക്കല്‍ ചെയിന്‍ സര്‍വീസിനു സ്ഥിരമായി ഓടിയത്. കെഎസ്ആര്‍ടിസിക്ക് മണ്ഡല, മകരവിളക്കു കാലത്ത് റെക്കോര്‍ഡ് വരുമായ 45.2 കോടി രൂപയാണ് ലഭിച്ചത്. പമ്പ-നിലയ്ക്കല്‍ സര്‍വീസില്‍ നിന്ന് 31.2 കോടി രൂപയും, മറ്റ് ദീര്‍ഘദൂര സര്‍വീസുകളില്‍ നിന്ന്…

ട്രെയിന്‍ 18; ‘വന്ദേ ഭാരത്’ എക്സ്പ്രസ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ളാഗ് ഓഫ് ചെയ്യും

India's Fastest Train 18 Named Vande Bharat Express

ട്രെയിന്‍ 18; ‘വന്ദേ ഭാരത്’ എക്സ്പ്രസ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ളാഗ് ഓഫ് ചെയ്യും ന്യൂഡൽഹി: ഇന്ത്യയിലെ ഏറ്റവും വേഗതയുള്ള ട്രെയിന്‍ 18 ന്‍റെ പേര് ‘വന്ദേ ഭാരത്’ എക്സ്പ്രസ് എന്ന് അറിയപ്പെടുമെന്ന് റെയിൽവേ മന്ത്രി പിയൂഷ് ഗോയൽ അറിയിച്ചു. മണിക്കൂറിൽ 160 കിലോമീറ്റർ വേഗതയിൽ ഡൽഹിക്കും വാരാണസിക്കും ഇടയ്ക്കാണ് സര്‍വീസ് നടത്തുക. ‘വന്ദേ ഭാരത്’ എക്സ്പ്രസ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഇത് ഫ്ളാഗ് ഓഫ് ചെയ്യും. 97 കോടി രൂപ ചിലവില്‍ 16 കോച്ചുകളുള്ള ട്രെയിന്‍ 18 മാസം കൊണ്ട് ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിലാണ് നിര്‍മ്മിച്ചത്. 30 വർഷത്തെ ശതാബ്ദി എക്സ്പ്രസിന് പിൻഗാമിയായാണ് കണക്കാക്കപ്പെടുന്നത്. രാജ്യത്തെ ആദ്യത്തെ ലോക്കോമോട്ടീവ് ലെസ് ട്രെയിനാണ് ഇത്. പൂര്‍ണ്ണമായും ഇന്ത്യന്‍ എങ്ങിനീയര്‍മാരുടെ സഹായത്താല്‍ ഇന്ത്യയില്‍ നിര്‍മ്മിച്ചതാണ് ‘വന്ദേ ഭാരത്’ എക്സ്പ്രസ്. പതിനെട്ട് മാസം കൊണ്ടാണ് ട്രെയിന്‍ നിര്‍മ്മിച്ചിരിക്കുന്നത്. ലോകോത്തര…

ടൂറിസ്റ്റ് ബസ്സുകളില്‍ അലങ്കാരങ്ങള്‍ വേണ്ടെന്ന് ഹൈക്കോടതി

ടൂറിസ്റ്റ് ബസ്സുകളില്‍ അലങ്കാരങ്ങള്‍ വേണ്ടെന്ന് ഹൈക്കോടതി സ്വകാര്യ ടൂറിസ്റ്റ് ബസുകളില്‍ നിയമാനുസൃതമല്ലാത്ത ലൈറ്റുകളും അതീവ്ര ശബ്ദസംവിധാനവും ബോഡിയുടെ വശങ്ങളില്‍ ചിത്രങ്ങളും അനുവദിക്കരുതെന്ന് ഹൈക്കോടതി. ഇക്കാര്യങ്ങളില്‍ മോട്ടോര്‍ വാഹനനിയമവും ചട്ടവും കര്‍ശനമായി പാലിക്കപ്പെടുന്നുവെന്ന് ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ ഉറപ്പാക്കണമെന്ന് ജസ്റ്റിസ് അനില്‍ കെ. നരേന്ദ്രന്‍ നിര്‍ദേശിച്ചു. വിനോദയാത്രയ്ക്കും മറ്റും വാടകയ്ക്ക് ഓടുന്ന ബസുകളുള്‍പ്പെടെയുള്ള സ്വകാര്യബസുടമകളുടെ ഹര്‍ജികളിലാണിത്. നിയമപ്രകാരമല്ലാത്ത എല്‍.ഇ.ഡി., ലേസര്‍ ലൈറ്റുകളും അതിതീവ്ര ശബ്ദ സംവിധാനവും ചിത്രങ്ങളുമുള്‍പ്പെടെ നീക്കാന്‍ മോട്ടോര്‍വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ നല്‍കിയ നോട്ടീസ് ചോദ്യംചെയ്തുള്ള ഹര്‍ജികള്‍ തീര്‍പ്പാക്കി. അനധികൃത ലൈറ്റുകളും മറ്റും നീക്കി ബസ് പരിശോധനയ്ക്ക് ഹാജരാക്കാനാണ് നോട്ടീസെന്ന് കോടതി ചൂണ്ടിക്കാട്ടി. അതില്‍ സ്വാഭാവിക നീതി ലംഘനമില്ല. തുടര്‍ പരിശോധനകളില്‍ നിയമലംഘനം കണ്ടാല്‍ മാത്രമേ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് റദ്ദാക്കാനുള്ള നടപടി ആരംഭിക്കൂ. ഈ നടപടി മോട്ടോര്‍വാഹന നിയമത്തിലെ വ്യവസ്ഥകള്‍ പാലിച്ചാണ് നടത്തുകയെന്നും കോടതി വ്യക്തമാക്കി. പരിശോധനയ്ക്കെത്തുന്ന വാഹനങ്ങളില്‍…

അച്ഛന്റെ സമ്മാനം: ഈ സുന്ദരിയ്ക്ക് പെട്രോളും വേണ്ട ഡീസലും വേണ്ട

അച്ഛന്റെ സമ്മാനം: ഈ സുന്ദരിയ്ക്ക് പെട്രോളും വേണ്ട ഡീസലും വേണ്ട സ്വന്തം മക്കള്‍ക്ക് കളിക്കാന്‍ ഓണ്‍ലൈന്‍ ഗെയിമും വീഡിയോ ഗെയിമും തയ്യാറാക്കി കൊടുക്കുന്ന മാതാപിതാക്കളുടെ കാലത്ത്, ഇതില്‍ നിന്നൊക്കെ വ്യത്യസ്തമായി തന്റെ മക്കള്‍ക്ക് കളിക്കാന്‍ ഓട്ടോറിക്ഷ ഉണ്ടാക്കിക്കൊടുത്തിരിക്കുകയാണ് ഒരു അച്ഛന്‍. തൊടുപുഴ സ്വദേശിയായ അരുണ്‍കുമാര്‍ പുരുഷോത്തമനാണ് തന്റെ മക്കള്‍ക്ക് കളിക്കാന്‍ ഹൈടെക് രീതിയിലുള്ള ഇത്തരം ഒരു ഓട്ടോറിക്ഷ ഉണ്ടാക്കിക്കൊടുത്തിരിക്കുന്നത്. ഇടുക്കി ജില്ലാ ആശുപത്രിയിലെ നഴ്‌സാണ് അരുണ്‍. മക്കളായ മാധവിനും, കേശിനിയ്ക്കും വേണ്ടിയാണ് അരുണ്‍ ഈ ഓട്ടോറിക്ഷ ഉണ്ടാക്കിയത്. മുന്‍പും മക്കള്‍ക്കായി അരുണ്‍ മിനി ജീപ്പും ബുള്ളറ്റും ഉണ്ടാക്കി വാര്‍ത്തകളില്‍ ഇടം നേടിയിട്ടുണ്ട്. അച്ഛനും മക്കളും ചേര്‍ന്ന് ഓട്ടോറിക്ഷയ്ക്കു പേരും ഇട്ടിട്ടുണ്ട്. ‘സുന്ദരി’. ഏഴരമാസമെടുത്തു അരുണ്‍ ഈ ഓട്ടോറിക്ഷ ഉണ്ടാക്കാന്‍. ബാറ്ററില്‍ ഓടുന്ന മിനിയേച്ചര്‍ ഓട്ടോയാണിത്. വീട്ടില്‍ നിന്ന് ലഭിച്ച ഡിറ്റിഎച്ചിന്റെ ഡിഷ് ഉപയോഗിച്ചാണ് ഓട്ടോയുടെ മുന്‍ഭാഗം നിര്‍മ്മിച്ചിരിക്കുന്നത്.…

കെ.എസ്.ആര്‍.ടി.സി പണിമുടക്ക് മാറ്റിവെച്ചു

ഇന്ന് അര്‍ധരാത്രി മുതല്‍ നടത്താനിരുന്ന കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ പണിമുടക്ക് മാറ്റിവെച്ചു. തീരുമാനം ഗതാഗത മന്ത്രിയുമായുള്ള ചര്‍ച്ചയെ തുടര്‍ന്ന്. തിരുവനന്തപുരത്ത് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രനുമായി സമരസമിതി നേതാക്കള്‍ നടത്തിയ ചര്‍ച്ചയിലാണ് നടപടി. സമരം നടത്തുന്നത് നേരത്തെ ഹൈക്കോടതി തടഞ്ഞിരുന്നു. ചര്‍ച്ചകളില്‍ തീരുമാനമായ ശേഷം മാത്രമേ തുടര്‍ നടപടികളെ കുറിച്ച് ആലോചിക്കാവു എന്ന കര്‍ശന നിര്‍ദേശമാണ് കോടതി സമരക്കാര്‍ക്ക് നല്‍കിയിരുന്നത്. ചര്‍ച്ചകള്‍ വൈകിപ്പിച്ചതിന് കെ.എസ്.ആര്‍.ടി.സി മാനേജ്മെന്റിന് നേരെയും കോടതി വിമര്‍ശനമുയര്‍ത്തിയിരുന്നു.

കെ.എസ്.ആര്‍.ടി.സി: പണിമുടക്ക് തടഞ്ഞ് ഹൈക്കോടതി…സമരം മാറ്റിവെക്കില്ലെന്ന് സംയുക്ത സമരസമിതി…

ഇന്ന് അര്‍ധരാത്രി മുതല്‍ തുടങ്ങാനിരുന്ന കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ അനിശ്ചിതകാല പണിമുടക്ക് ഹൈക്കോടതി തടഞ്ഞു. ഒത്തുതീര്‍പ്പ് ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ തൊഴിലാളികള്‍ക്ക് നിര്‍ദേശമുണ്ട്. എന്നാല്‍ സമരം മാറ്റിവെക്കില്ലെന്ന് ജീവനക്കാരുടെ സംയുക്ത സമരസമിതി അറിയിച്ചു. കെ.എസ്.ആര്‍.ടി.സിക്കും ജീവനക്കാര്‍ക്കും എതിരായ പരിഷ്‌കരണത്തിനെതിരെയാണ് സമരമെന്ന് നേതാക്കള്‍ കൂട്ടിച്ചേര്‍ത്തു. തുടര്‍നടപടികളെ കുറിച്ച് ചര്‍ച്ചകളില്‍ തീരുമാനമായ ശേഷം മാത്രമേ ആലോചിക്കാവു എന്ന കര്‍ശന നിര്‍ദേശമാണ് കോടതി സമരക്കാര്‍ക്ക് നല്‍കിയിരുന്നത്. തൊഴിലാളി പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള വേദികള്‍ അതിനായി ഉപയോഗിക്കണം. നാളത്തെ ചര്‍ച്ചയ്ക്ക് ആവശ്യമായ സജ്ജീകരണങ്ങള്‍ ഒരുക്കാന്‍ കെ.എസ്.ആര്‍.ടി.സിയോടും കോടതി ആവശ്യപ്പെട്ടു. കെ.എസ്.ആര്‍.ടി.സി എം.ഡി ടോമിന്‍ തച്ചങ്കരിക്കും ഹൈക്കോടതിയുടെ ഭാഗത്ത് നിന്ന് വിമര്‍ശനമുണ്ടായിരുന്നു. സമരക്കാര്‍ നേരത്തെ നോട്ടീസ് നല്‍കിയിട്ടും ചര്‍ച്ചയ്ക്ക് വിളിക്കാന്‍ വൈകി എന്ന കാരണത്താലാണ് തച്ചങ്കരിയെ കോടതി വിമര്‍ശിച്ചത്. പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ മുന്‍കൈ എടുക്കേണ്ടത് മാനേജ്മെന്റാണെന്നും കോടതി ചൂണ്ടിക്കാട്ടി. ഇനി നാളത്തെ ചര്‍ച്ചകള്‍ക്ക് ശേഷമാകും വിഷയത്തില്‍ തുടര്‍നടപടികളുണ്ടാവുക. കേസ്…

റണ്‍വേയില്‍ അനധികൃതമായി വാഹനം പ്രവേശിച്ചു; എമിറേറ്റ്‌സ് വിമാനത്തിന്റെ ടയറുകള്‍ തകരാറിലായി

റണ്‍വേയില്‍ അനധികൃതമായി വാഹനം പ്രവേശിച്ചു; എമിറേറ്റ്‌സ് വിമാനത്തിന്റെ ടയറുകള്‍ തകരാറിലായി പറന്നുയരാന്‍ തുടങ്ങുമ്പോള്‍ റണ്‍വേയില്‍ അനധികൃതമായി വാഹനം പ്രവേശിച്ചതുമൂലം ബ്രേക്കിട്ട എമിറേറ്റ്‌സ് വിമാനത്തിന്റെ ടയറുകള്‍ തകരാറിലായി. കെയ്‌റോയില്‍ നിന്ന് ദുബായിലേക്ക് വരേണ്ടിയിരുന്ന വിമാനം ഇതുകാരണം വൈകിയത് എട്ട് മണിക്കൂറാണ്. ടേക്ക് ഓഫിനായി റണ്‍വേയിലൂടെ അതിവേഗം നീങ്ങിയ വിമാനം പെട്ടെന്ന് ബ്രേക്കിട്ടത് വഴി ടയറുകള്‍ക്ക് തകരാര്‍ സംഭവിക്കുകയും തുടര്‍ന്ന് വിമാനം തിരികെ ടെര്‍മിനലില്‍ എത്തിച്ച് യാത്രക്കാരെ പുറത്തിറക്കുകയും ചെയ്തു. തകരാര്‍ പരിഹരിച്ച് എട്ട് മണിക്കൂര്‍ വൈകിയാണ് വിമാനം പുറപ്പെട്ടതെന്ന് എമിറേറ്റ്‌സ് വക്താവ് പ്രസ്താവനയിലൂടെ അറിയിച്ചു. സംഭവത്തില്‍ അധികൃതര്‍ നടത്തുന്ന അന്വേഷണത്തോട് സഹകരിച്ചുവരികയാണെന്നും യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്ക് അതീവ പ്രാധാന്യമാണ് നല്‍കുന്നതെന്നും എമിറേറ്റ്‌സ് അറിയിച്ചു. പറന്നുയരാന്‍ തുടങ്ങുമ്പോള്‍ റണ്‍വേയില്‍ അനധികൃതമായി വാഹനം പ്രവേശിച്ചതുമൂലം ബ്രേക്കിട്ട എമിറേറ്റ്‌സ് വിമാനത്തിന്റെ ടയറുകള്‍ തകരാറിലായി. കെയ്‌റോയില്‍ നിന്ന് ദുബായിലേക്ക് വരേണ്ടിയിരുന്ന വിമാനം ഇതുകാരണം വൈകിയത്…