ജോലി ആലിംഗനം: മണിക്കൂറില്‍ 6000 രൂപ പ്രതിഫലം

ജോലി ആലിംഗനം: മണിക്കൂറില്‍ 6000 രൂപ പ്രതിഫലം ജീവിതത്തില്‍ എന്തു ജോലി തെരഞ്ഞെടുക്കണം എന്ന ആശങ്കയുണ്ടായപ്പോള്‍ തനിക്കേറ്റവും ഇഷ്ടപ്പെട്ട കാര്യംതന്നെ ജോലിയായി തെരഞ്ഞെടുക്കാന്‍ റോബിന്‍ സ്റ്റീന്‍ എന്ന സ്ത്രീ തീരുമാനിച്ചു. മറ്റുള്ളവരെ ആലിംഗനം ചെയ്യുക എന്ന ജോലിയായിരുന്നു അത്. ഇങ്ങനെയൊരു ജോലിയില്‍നിന്നും പ്രതിവര്‍ഷം 28 ലക്ഷത്തിലധികം രൂപ സമ്പാദിക്കാം എന്നാണ് അമേരിക്കക്കാരിയായ റോബിന്‍ സ്റ്റീന്‍ തെളിയിച്ചിരിക്കുന്നത്. ആളുകള്‍ പരസ്പരം കെട്ടിപ്പിടിക്കുമ്പോള്‍ അവരുടെ ശരീരം ഓക്‌സിറ്റോസിന്‍ എന്ന ഹോര്‍മോണ്‍ ഉത്പാദിപ്പിക്കും. ഇത് മാനസിക പിരിമുറുക്കം കുറയ്ക്കുന്നതിനും സന്തോഷം വര്‍ധിപ്പിക്കുന്നതിനും സഹായിക്കും. ഇതിനായാണ് ആവശ്യമുള്ളവര്‍ക്ക് തന്റെ ആലിംഗനം ഇവര്‍ വാഗ്ദാനം ചെയ്യുന്നത്. ആലിംഗനം ആവശ്യമുള്ളവര്‍ക്ക് റോബിന്‍ സ്റ്റീനെ സമീപിക്കാം. 6000 രൂപയാണ് മണിക്കൂറിന് ഫീസ്. നിരവധിയാളുകളാണ് ഇവരുടെ സേവനത്തിനെത്തുന്നത്. ഇതിനായി എത്തുന്നവര്‍ പൂര്‍ണമായും വസ്ത്രം ധരിച്ചിരിക്കണം എന്നതുമാത്രമാണ് ഒരു നിബന്ധന. സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും ഈ സേവനം ലഭ്യമാണ്. ഒരു മണിക്കൂര്‍…

കൊല്ലത്ത് ബസും കാറും കൂട്ടിയിടിച്ച ഒരു കുടുംബത്തിലെ അഞ്ച് പേരും ഡ്രൈവറും മരിച്ചു

കൊല്ലത്ത് ബസും കാറും കൂട്ടിയിടിച്ച ഒരു കുടുംബത്തിലെ അഞ്ച് പേരും ഡ്രൈവറും മരിച്ചു കൊല്ലം ആയൂരില്‍ വാഹനാപകടത്തില്‍ ഒരു കുടുംബത്തിലെ അഞ്ച് പേരും ഡ്രൈവറും മരിച്ചു. കെ.എസ്.ആര്‍.ടി.സി ബസും കാറും കൂട്ടിയിടിച്ചായിരുന്നു അപകടം. ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു അപകടം. തിരുവനന്തപുരം കരിക്കരം ചാമുണ്ഡി ക്ഷേത്രത്തില്‍ ദര്‍ശനം കഴിഞ്ഞ് വരുകയായിരുന്ന ആറംഗ സംഘമാണ് ആയൂരിലെ ദേശീയപാതയ്ക്ക് സമീപത്തെ വളവില്‍ വച്ച് അപകടത്തില്‍പ്പെട്ടത്. ടിപ്പര്‍ ലോറിയെ മറി കടക്കാന്‍ ശ്രമിക്കുമ്പോള്‍ ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ തിരുവന്തപുരത്തേക്ക് പോകുകയായിരുന്ന കെഎസ്ആര്‍ടിസി ബസില്‍ ഇടിക്കുകയായിരുന്നു. വടശേരിക്കര സ്വദേശികളായ സ്മിത, മിനി, ഇവരുടെ മക്കളായ വര്‍ഷ, അഞ്ജന, അഭിനജ് ഡ്രൈവര്‍ ചെങ്ങന്നൂര്‍ സ്വദേശി അരുണ്‍ എന്നിവരാണ് മരിച്ചത്. അഭിനജിന്റെ മൃതദേഹം തിരുവന്തപുരം മെഡിക്കല്‍ കോളേജിലും മിനിയുടെ മൃതദേഹം വെഞ്ഞാറമൂട് സ്വകാര്യ മെഡിക്കല്‍ കോളേജിലുമാണ് ഉള്ളത്. മറ്റുള്ളവരുടെ മൃതദേഹങ്ങള്‍ കടയ്ക്കല്‍ താലൂക്ക് ആശുപത്രിയിലുണ്ട്.

ടി ടി ഇ യെ കണ്ട് പേടിച്ച് ഓടുന്ന ട്രെയിനിൽ നിന്ന് ചാടിയ യുവാവിന് ദാരുണാന്ത്യം

ടി ടി ഇ യെ കണ്ട് പേടിച്ച് ഓടുന്ന ട്രെയിനിൽ നിന്ന് ചാടിയ യുവാവിന് ദാരുണാന്ത്യം ടി ടി ഇ യെ കണ്ട് ഓടുന്ന നിന്നും ചാടിയ യുവാവ് ട്രെയിനിനടിയിൽ പെട്ട് മരിച്ചു. ടിക്കറ്റ് എടുക്കാതെയാണ് ഇയാൾ ട്രെയിനിൽ കയറിയത്. ട്രെയിൻ വിട്ട ശേഷമാണ് ടി ടി ഇ പരിശോധനയ്ക്കു വരുന്നത് യുവാവ് കണ്ടത്. ടി ടി ഇ യെ കണ്ട്‌ പേടിച്ച യുവാവ് ഓടുന്ന ട്രെയിനിൽ നിന്നും പുറത്തേക്ക് ചാടുകയായിരുന്നു. ബുധനാഴ്ച്ച രാവിലെ മഥുരയിലെ നറൗലി പാലത്തിന്റെയടുത്ത് വെച്ചായിരുന്നു സംഭവം. മദ്യപ്രദേശിലെ ടിക്മാർഗ് സ്വദേശിയാണ് മരണമടഞ്ഞ സഞ്ജു(20). കൂട്ടുക്കാരനോടൊപ്പം ദിവസവേതന ജോലിക്ക് ലുധിയാനായിലേക്ക് പോകുമ്പോൾ ആയിരുന്നു ദാരുണ അന്ത്യം. ടി ടി ഇ യെ കണ്ട് പേടിച്ച സഞ്ജു പരിഭ്രാന്തൻ ആവുകയും ട്രെയിനിൽ നിന്ന് ചാടുകയുമായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. ഉടൻ തന്നെ മറ്റു യാത്രക്കാർ അപായച്ചങ്ങല…

പ്രാവ് വട്ടം ചാടി; കാര്‍ സഡന്‍ബ്രേയ്ക്കിട്ടതോടെ പിന്നിലുണ്ടായിരുന്ന അഞ്ച് വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ചു…ഇരുപതോളം പേര്‍ക്ക് പരിക്ക്

പ്രാവ് വണ്ടിക്ക് മുമ്പില്‍ വട്ടം ചാടിയതിനെ തുടര്‍ന്ന് അഞ്ച് വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ചു. തിങ്കളാഴ്ച ഉച്ചക്ക് പന്ത്രണ്ടോടെ ദേശീയപാതയില്‍ പാലാരിവട്ടം ജങ്ഷന് സമീപമായിരുന്നു അപകടം. റോഡില്‍ പ്രാവിനെ കണ്ടതിനെ തുടര്‍ന്ന് കാര്‍ സഡന്‍ബ്രേയ്ക്കിട്ടതോടെ പിന്നിലുണ്ടായിരുന്ന വാഹനങ്ങള്‍ പുറകെ പുറകെ ഇടിക്കുകയായിരുന്നു. അപകടത്തില്‍ ഇരുപതോളം പേര്‍ക്ക് പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ല. പ്രാവിനെ കണ്ട് കാര്‍ സഡന്‍ബ്രേക്കിട്ടതോടെ പിന്നിലുണ്ടായിരുന്ന രണ്ട് കാറുകളും കണ്ടെയ്നര്‍ ലോറിയും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ചു. കണ്ടെയ്നറിന് പിന്നിലിടിച്ച കെഎസ്ആര്‍ടിസി ബസിന്റെ മുന്‍ഭാഗം തകര്‍ന്നു. ബസിലുണ്ടായിരുന്ന യാത്രക്കാര്‍ക്കാണ് പരിക്കേറ്റത്. മറ്റു വാഹനങ്ങള്‍ക്കൊന്നും കാര്യമായ കേടുപാടുകള്‍ സംഭവിച്ചിട്ടില്ല. ഗുരുവായൂര്‍ സൂപ്പര്‍ഫാസ്റ്റ് ബസാണ് അപകടത്തില്‍ പെട്ടത്. കാറുകള്‍ പെട്ടെന്ന് ബ്രേക്ക് ചെയ്തപ്പോള്‍ വലിയ വാഹനമായതിനാല്‍ ബസ് വേഗത്തില്‍ നിയന്ത്രിക്കാനായില്ലെന്നും കെഎസ്ആര്‍ടിസിയുടെ ഡ്രൈവര്‍ സുനില്‍ പറഞ്ഞു. പെട്ടെന്ന് ബ്രേക്കിട്ടപ്പോള്‍ മുന്നിലെ സീറ്റുകളിലെ കമ്പികളിലിടിച്ചാണ് ബസ് യാത്രക്കാര്‍ക്ക് പരിക്കേറ്റത്. മിക്കവരുടെയും മുഖത്താണ്…

പരിഭ്രാന്തി പരത്തി ഹെലിക്യാം; തിരികെ നല്‍കി പോലീസ്

പരിഭ്രാന്തി പരത്തി ഹെലിക്യാം; തിരികെ നല്‍കി പോലീസ് തൃക്കരിപ്പൂർ: ദിശ തെറ്റി പറന്നു വീണ ഹെലിക്യാം നാട്ടുകാരില്‍ പരിഭ്രാന്തി പരത്തി. റെയില്‍വേയ്ക്ക് വേണ്ടി സര്‍വ്വേ നടത്തുന്നതിനിടയിലാണ് ദിശ തെറ്റി ഹെലിക്യാം പുഴക്കരയില്‍ വീണത്‌. ക്യാമറ ഘടിപ്പിച്ച ഹെലികാം കായലോരത്ത് വീണത് നാട്ടുകാരെ പരിഭ്രാന്തിയിലാക്കി. ഹെലിക്യാം കണ്ട് ഭീതിയിലായ നാട്ടുകാർ ചന്തേര പൊലീസിൽ അറിയിച്ചു. വിവരമറിഞ്ഞെത്തിയ അഡീഷണൽ എസ്ഐ പി രാജീവന്റെ നേതൃത്വത്തിൽ ഹെലിക്യാം പൊലീസെത്തി സ്റ്റേഷനിലേക്ക് മാറ്റി. ഹെലിക്യാം വീണ വിവരം കാട്ടുതീ പോലെയാണ് നാട്ടില്‍ പരന്നത്. സംഭവമറിഞ്ഞ് നിരവധി പേരാണ് സ്ഥലത്ത് തടിച്ചുകൂടിയത്. റയില്‍വേയുടെ സര്‍വേയിക്ക് ആയതുകൊണ്ട് തന്നെ വിലയേറിയ ക്യാമറയാണ് ഘടിപ്പിച്ചിരുന്നത്. റയില്‍വേ അധികൃതരെത്തി ഹെലിക്യാം കൈപ്പറ്റി. ദിശ തെറ്റി പറന്നു വീണ ഹെലിക്യാം നാട്ടുകാരില്‍ പരിഭ്രാന്തി പരത്തി. റെയില്‍വേയ്ക്ക് വേണ്ടി സര്‍വ്വേ നടത്തുന്നതിനിടയിലാണ് ദിശ തെറ്റി ഹെലിക്യാം പുഴക്കരയില്‍ വീണത്‌. ക്യാമറ ഘടിപ്പിച്ച…

കെഎസ്ആര്‍ടിസി താല്‍ക്കാലിക ജീവനക്കാര്‍ വീണ്ടും സമരത്തിലയ്ക്ക്: 21ന് സെക്രട്ടേറിയേറ്റിന് മുന്നില്‍ ശയന പ്രദക്ഷിണം നടത്തും

പിരിച്ചുവിട്ട കെഎസ്ആര്‍ടിസി താല്‍ക്കാലിക ജീവനക്കാര്‍ വീണ്ടും സമരത്തിലേയ്ക്ക്. ഈ മാസം 21ന് എംപാനല്‍ കൂട്ടായ്മ സെക്രട്ടേറിയേറ്റിന് മുന്നില്‍ ശയന പ്രദക്ഷിണം നടത്തും. തൊഴിലാളി യൂണിയനുകളും സര്‍ക്കാരും വഞ്ചിച്ചെന്നാണ് ഇവരുടെ ആരോപണം. ഏകദേശം 3,861 കണ്ടക്ടര്‍ക്കാണ് ജോലി നഷ്ടപ്പെട്ടത്. സര്‍വ്വീസില്‍ നിന്ന് പിരിച്ചുവിട്ടതിനെതിരെ നിയമ പോരാട്ടം നടക്കുമ്പോഴും സമരത്തിന്റെ അടുത്ത ഘട്ടത്തിലേക്ക് കടക്കുകയാണ് എംപാനല്‍ കൂട്ടായ്മ. പിരിച്ചുവിട്ട നടപടി അശാസ്ത്രീയമെന്നാരോപിച്ച് സുപ്രീംകോടതിയില്‍ എംപാലനലുകാര്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്. ലോംഗ് മാര്‍ച്ചുള്‍പ്പെടെ നടത്തിയിട്ടും സര്‍ക്കാരും തൊഴിലാളി സംഘടനകളും ഒറ്റപ്പെടുത്തിയെന്നാരോപിച്ചാണ് അടുത്ത ഘട്ടം സമരം. കെഎസ്ആര്‍ടിസിയിലെ യൂണിയനുകള്‍ ആത്മാര്‍ത്ഥമായ സമീപനമല്ല സ്വീകരിക്കുന്നത്. പലരും ഇനിയൊരു സര്‍ക്കാര്‍ ജോലി കിട്ടാനുളള പ്രായപരിധി മാനദണ്ഡത്തിന് പുറത്തുളളവരാണ്. ഈ സാഹച്യത്തില്‍ പിരിച്ചുവിടപ്പെട്ടവര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരമോ പുനരധിവാസമോ നല്‍കണമെന്നും കൂട്ടായ്മ ആവശ്യപ്പെടുന്നു. അതിനിടെ വലിയ നഷ്ടത്തിലാണെങ്കില്‍ കെഎസ്ആര്‍ടിസി അടച്ചുപൂട്ടിക്കൂടേ എന്ന് സുപ്രീംകോടതി ഇന്ന് ചോദിച്ചു. താല്‍കാലിക ജീവനക്കാരുടെ പെന്‍ഷന്‍…

ട്രെയിന്‍ യാത്രയ്ക്കും ഇനി ചെക്ക് ഇന്‍ രീതി; മിനിറ്റ് മുന്നേ എത്തണം

railway to impliment check in system

ട്രെയിന്‍ യാത്രയില്‍ വലിയ മാറ്റങ്ങള്‍ക്കൊരുങ്ങി ഇന്ത്യന്‍ റെയില്‍വെ. വിമാനത്താവളത്തിന് സമാനമായ രീതിയില്‍ ചെക്ക് ഇന്‍ ചെയ്യണമെന്ന തരത്തിലുള്ള മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ഒരുങ്ങുകയാണ്. Also Read >> അടിമാലിയിലെ സാഹസിക വിനോദ കേന്ദ്രത്തില്‍ അപകടത്തില്‍പ്പെട്ട് യുവതി മരിച്ചു ട്രെയിന്‍ പുറപ്പെടേണ്ട സമയത്തിന് 15-20 മിനിറ്റ് മുമ്പ് സ്റ്റേഷനിലെത്തി സുരക്ഷ പരിശോധനകള്‍ പൂര്‍ത്തിയാക്കി വേണം യാത്ര പുറപ്പെടാന്‍. ഈ നിബന്ധനകള്‍ ആദ്യ ഘട്ടത്തില്‍ തിരഞ്ഞെടുത്ത സ്റ്റേഷനുകളില്‍ പ്രബല്യത്തില്‍ കൊണ്ടുവരാനാണ് നീക്കം. Also Read >> നടി സിമ്രാന്‍റെ മൃതദേഹം പാലത്തിനടിയിൽ; ദുരൂഹതയെന്ന് ബന്ധുക്കള്‍: ഭർത്താവ് കസ്റ്റഡിയിൽ കുംഭമേളയോടനുബന്ധിച്ച് നിലവില്‍ അലഹബാദില്‍ ഈ രീതി നടപ്പിലാക്കിയിട്ടുണ്ട്. ഈ മാസം തന്നെ ഹൂബ്ലി റെയില്‍വേ സ്റ്റേഷനിലും മറ്റ് 202 റെയില്‍വേ സ്റ്റേഷനിലും നടപ്പിലാക്കാനുള്ള ശ്രമത്തിലാണ് റെയില്‍വേ. റെയില്‍വേ സുരക്ഷാ സേനയ്ക്കാണ് ഇതിന്‍റെ പൂര്‍ണ്ണ ചുമതല. Also Read >> അതിപ്രശസ്തനായ ഡാന്‍സറുടെ തനിനിറം…

ഹ്യൂണ്ടായി സെഡാന്‍ മോഡല്‍ അയോണിക് ഇ -കാര്‍ ഇന്ത്യയിലെത്തുന്നു

hyundai e car in india | hyundai electric car price

ഹ്യൂണ്ടായി സെഡാന്‍ മോഡല്‍ അയോണിക് ഇ -കാര്‍ ഇന്ത്യയിലെത്തുന്നു ന്യുഡല്‍ഹി: ഒറ്റ തവണത്തെ ചാര്‍ജില്‍ 280 കിലോമീറ്റര്‍ ഓടുന്ന ഇ-കാര്‍ നിര്‍മ്മിക്കാനൊരുങ്ങി ഹ്യുണ്ടായ്. വാഹന പ്രേമികള്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഇ-കാറിന്റെ പ്രവര്‍ത്തനം പൂര്‍ത്തിയായിക്കൊണ്ടിരിക്കുകയാണെന്ന് ഹ്യുണ്ടായ് കാര്‍ നിര്‍മ്മാതാക്കള്‍ അറിയിച്ചു. ഈ വാഹനം 2020 ല്‍ നിരത്തില്‍ ഇറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. സെഡാന്‍ മോഡലായ ഹ്യുണ്ടായി അയോണിക് എന്നാണ് കാറിന്റെ പേര്. 281 വാട്‌സ് ലിഥിയം ബാറ്ററിയാണ് ഈ വാഹനത്തിലുള്ളത്. 118 ബിഎച്ച്പി കരുത്തും 295 എന്‍എം ടോര്‍ക്കുമേകുന്ന ഇലക്ട്രിക് മോട്ടോറാണ് ഈ വാഹനത്തില്‍ നല്‍കുന്നത്. ഒറ്റ ചാര്‍ജിന്‍മേല്‍ 280 കിലോമീറ്റര്‍ ഇ-കാറുമായി യാത്ര ചെയ്യാനാവുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. എങ്കിലും ഹ്യുണ്ടായി ഇന്ത്യയിലെത്തിക്കുന്ന ആദ്യ ഇകാര്‍ കോന ആയിരിക്കും. ഒറ്റ തവണത്തെ ചാര്‍ജില്‍ 280 കിലോമീറ്റര്‍ ഓടുന്ന ഇ-കാര്‍ നിര്‍മ്മിക്കാനൊരുങ്ങി ഹ്യുണ്ടായ്. വാഹന പ്രേമികള്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഇ-കാറിന്റെ പ്രവര്‍ത്തനം…

എയര്‍ഇന്ത്യാ വിമാനത്തില്‍ യുവാവിന്‍റെ നഗ്ന നടത്തം

എയര്‍ഇന്ത്യാ വിമാനത്തില്‍ യുവാവിന്‍റെ നഗ്ന നടത്തം ലഖ്‌നൗ: പറക്കുകയായിരുന്ന എയര്‍ഇന്ത്യാ വിമാനത്തില്‍ യാത്രക്കാരനായ യുവാവ് വസ്ത്രങ്ങള്‍ അഴിച്ച് കളഞ്ഞ് പൂര്‍ണ്ണ നഗ്നനായി നടന്നു. ദുബായില്‍ നിന്ന് 150 യാത്രക്കാരുമായി ലഖ്‌നൗവിലേക്ക് വന്ന എയര്‍ഇന്ത്യാ എക്‌സ്പ്രസ് വിമാനത്തിലാണ് സംഭവം. വിമാനത്തിന്‍റെ ഇടനാഴിയിലൂടെയാണ് വസ്ത്രങ്ങള്‍ അഴിച്ച് പൂര്‍ണ്ണ നഗ്നനായി അങ്ങോട്ടും ഇങ്ങോട്ടും നടന്നത്. സംഭവം കണ്ടയുടന്‍ വിമാന ജീവനക്കാര്‍ ഇയാളെ സീറ്റില്‍ പിടിച്ചിരുത്തി ബന്ധിക്കുകയും ബ്ലാങ്കറ്റ് കൊണ്ട് പുതപ്പിക്കുകയും ചെയ്തു. ശനിയാഴ്ചയാണ് സംഭവം. വിമാനം ലാന്‍ഡ്‌ ചെയ്തയുടനെ ഇയാളെ ലക്നോ പോലീസിന് കൈമാറി. ദുബായില്‍ നിന്ന് 150 യാത്രക്കാരുമായി ലഖ്‌നൗവിലേക്ക് വന്ന എയര്‍ഇന്ത്യാ എക്‌സ്പ്രസ് വിമാനത്തിലാണ് സംഭവം. വിമാനത്തിന്‍റെ ഇടനാഴിയിലൂടെയാണ് വസ്ത്രങ്ങള്‍ അഴിച്ച് പൂര്‍ണ്ണ നഗ്നനായി അങ്ങോട്ടും ഇങ്ങോട്ടും നടന്നത്.

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് സോഫ്റ്റ്‌വെയര്‍ എന്‍ജിനീയര്‍ മരിച്ചു

Techie 45 Dies

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് സോഫ്റ്റ്‌വെയര്‍ എന്‍ജിനീയര്‍ മരിച്ചു ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് സോഫ്റ്റ്‌വെയര്‍ എന്‍ജിനീയര്‍ മരിച്ചു. ഫോര്‍ഡ് ഐക്കണ്‍ കാറാണ് തീപിടിച്ചത്. സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറായ പവന്‍ ധവാന്‍ (45) ആണ് ഗ്രേറ്റർ നോയിഡയിലെ കാസ്ന നടന്ന അപകടത്തില്‍ മരിച്ചത്. Also Read >> നിയമം തെറ്റിച്ച ബസിന് മുന്നില്‍ കട്ടയ്ക്ക് നിന്ന് ബൈക്കര്‍  രാത്രി ഷിഫ്റ്റ് കഴിഞ്ഞ് തിരിച്ച് വരികയായിരുന്ന പവന്‍ വീടിന് 500 മീറ്റർ അടുത്ത് എത്തിയപ്പോഴാണ് ദാരുണമായ സംഭവം ഉണ്ടായത്. പുലര്‍ച്ചെ നടന്ന അപകടം രാവിലെ പ്രഭാത സവാരിക്ക് എത്തിയവരാണ് സംഭവം പോലീസിനെ അറിയിച്ചത്. Also Read >> കാമുകിക്ക് വേണ്ടി ലിംഗമാറ്റ ശസ്ത്രക്രിയ നടത്തി; ഒടുവിൽ കാമുകി ഉപേക്ഷിച്ചു പോയി ഹിമാചൽ പ്രദേശിലെ അംബ സ്വദേശിയായ പവന്‍ ധവാന്‍ ഭാര്യയ്ക്കും മകനുമൊപ്പം ഗ്രേറ്റർ നോയിഡയിലായിരുന്നു താമസിച്ചിരിന്നത്. അതേസമയം കാറിന് തീപിടിക്കാനുള്ള കാരണം അന്വേഷിക്കുകയാണ്…