കൊച്ചിയില്‍ സിനിമാ – സീരിയല്‍ നടി മയക്കുമരുന്നുമായി അറസ്റ്റില്‍

serial actress aswathy arrested

കൊച്ചിയില്‍ സിനിമാ – സീരിയല്‍ നടി മയക്കുമരുന്നുമായി അറസ്റ്റില്‍ കൊച്ചി: സിനിമാ-സീരിയല്‍ നടി അശ്വതി ബാബു മയക്കുമരുന്നുമായി പിടിയില്‍. ഇവരുടെ തൃക്കാക്കരയിലുള്ള ഫ്ലാറ്റില്‍ നിന്നാണ് നിരോധിത മയക്കുമരുന്നുമായി അറസ്റ്റിലായത്. ഇവരുടെ ഫ്ലാറ്റില്‍ നിന്നും എം ഡി എം എ എന്ന മാരക മയക്കുമരുന്ന് പോലീസ് കണ്ടെടുത്തു. ബംഗാളുരുവില്‍ നിന്നാണ് ഈ ലഹരി വസ്തുക്കള്‍ ഇവരുടെ ഫ്ലാറ്റില്‍ എത്തിച്ചത്. ഇവരുടെ സഹായിയും ഡ്രൈവറുമായ ബിനോയിയും പോലീസ് പിടിയിലായിട്ടുണ്ട്. അശ്വതി തിരുവനന്തപുരം സ്വദേശിനിയാണ്. എന്നാല്‍ കേസ് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ തൃക്കാക്കര പോലീസ് പുറത്തുവിട്ടിട്ടില്ല.

Bank Fraud l Aluva Union Bank Assistant Manager Sis Mol Arrest l ലോക്കറില്‍ നിന്നും രണ്ടരക്കോടിയുടെ സ്വര്‍ണ്ണം കവര്‍ന്ന അസിസ്റ്റന്റ്‌ മാനേജരും ഭര്‍ത്താവും കോഴിക്കോട്ട് കീഴടങ്ങി

aluva union bank assistant manager sis mol arrest

ലോക്കറില്‍ നിന്നും രണ്ടരക്കോടിയുടെ സ്വര്‍ണ്ണം കവര്‍ന്ന അസിസ്റ്റന്റ്‌ മാനേജരും ഭര്‍ത്താവും കോഴിക്കോട്ട് കീഴടങ്ങി ബാങ്ക് ലോക്കറിനില്‍ നിന്നും രണ്ടരക്കോടിയുടെ സ്വര്‍ണ്ണം കവര്‍ന്ന കേസില്‍ ആലുവ യൂണിയന്‍ ബാങ്ക് അസിസ്റ്റന്റ്‌ മാനേജറും ഭര്‍ത്താവും കീഴടങ്ങി. അങ്കമാലി കറുകുറ്റി സ്വദേശിനി സിസ് മോള്‍(36) ഭര്‍ത്താവ് കളമശ്ശേരി സ്വദേശി സജിത്ത്(40) എന്നിവരാണ് കൊഴിക്കോട് പോലീസില്‍ കീഴടങ്ങിയത്. Also Read >> ഒരു രാത്രിക്ക് രണ്ട് ലക്ഷം; മാസ് ഡയലോഗുമായി ഗായത്രിയും കവര്‍ച്ച പുറത്തായതോടെ ഇരുവരും ഒളിവില്‍ പോവുകയായിരുന്നു. മുന്‍‌കൂര്‍ ജാമ്യാപേക്ഷ നടക്കാതിരുന്നതും ഒളിവില്‍ കഴിയാന്‍ പണമില്ലാത്തതുമാണ് കീഴടങ്ങാന്‍ ഇവരെ പ്രേരിപ്പിച്ചത്. ആലുവയില്‍ നിന്നും കോഴിക്കോട്ടെത്തിയ അന്വേഷണ സംഘം ഇവരെ കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രിയില്‍ ആലുവയില്‍ എത്തിച്ച ഇവരെ അന്വേഷണ സംഘം ചോദ്യം ചെയ്തു വരുന്നു. കഴിഞ്ഞ മാസം പതിനേഴിനാണ് തട്ടിപ്പ് വിവരം പുറത്തറിയുന്നത്. കോയമ്പത്തൂര്‍,ബംഗളുരു, മംഗലാപുരം എന്നിവിടങ്ങളില്‍ ഒളിവില്‍ കഴിഞ്ഞ ശേഷമാണ്…

പ്രശസ്ത നടിയുടെ വാഹനമിടിച്ച് യുവാവ് മരിച്ചു

Bollywood Actress Zarine Khan Vehicle Accident

പ്രശസ്ത നടിയുടെ വാഹനമിടിച്ച് യുവാവ് മരിച്ചു പ്രശസ്ത ബോളിവുഡ് താരം സറീൻ ഖാന്റെ കാറിടിച്ച ബൈക്ക് യാത്രികൻ മരിച്ചു. ഗോവ മപുസ് സ്വദേശി നിതേഷ് 31 ആണ് മരിച്ചത്. ഇയാൾ സഞ്ചരിച്ചിരുന്ന ബൈക്ക് താരത്തിന്റെ കാറിൽ ഇടിക്കുകയായിരുന്നുവെന്നാണ് നടി പറയുന്നത്. പടിഞ്ഞാറൻ ഗോവയിലെ ബീച്ചന് സമീപത്താണ് അപകടം നടന്നത്. ബുധനാഴ്ചയാണ് രാത്രിയാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. അപകടത്തിൽ‌ തലയ്ക്ക് ഗുരുതരമായ പരിക്കേറ്റ നിതേഷിനെ ഉടന്‍ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. തലയ്ക്കേറ്റ പരിക്കാണ് മരണത്തിന് കാരണം. സൽമാൻഖാന്റെ നായികയായിട്ടാണ് സറീൻ ബോളിവുഡിൽ എത്തുന്നത്. വീർ, ഹേറ്റ് സ്റ്റേറി, ഹൗസേ ഫുൾ2 തുടങ്ങിയ ഹിറ്റ് ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. സംഭവം നടക്കുമ്പോൾ കാറിനുള്ളിൽ സറീൻ ഖാനും ഡ്രൈവർ അബ്ബസ് അലിയും മാത്രമായിരുന്നു ഉണ്ടായിരുന്നത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

വ്യാജ പാസ്പോര്‍ട്ടും യാത്രരേഖകളുമായി ബംഗ്ലാദേശി പൗരന്മാര്‍ പിടിയില്‍

വ്യാജ പാസ്പോര്‍ട്ടും യാത്രരേഖകളുമായി ബംഗ്ലാദേശി പൗരന്മാര്‍ പിടിയില്‍ വ്യാജ യാത്രരേഖകളുമായി ഹൈദരാബാദില്‍ നിന്നും പതിമൂന്നാം തീയതി ദുബായിലേക്ക് പോയ ബംഗ്ലാദേശി പൗരന്മാരെ ദുബായി എമിഗ്രേഷന്‍ വിഭാഗം തടഞ്ഞു വെയ്ക്കുകയും ഇന്‍ഡ്യയിലേക്ക് ഡീപോര്‍ട്ട് ചെയ്തു. നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍ വന്നിറങ്ങിയ ഇവരെ നെടുമ്പാശ്ശേരി എയര്‍പോര്‍ട്ട് എമിഗ്രേഷന്‍ വിഭാഗം പിടികൂടി പോലീസിനു കൈമാറി. അജയ് ചൗധരി,ശുബ്രു ബാരോ, അവി മുഖര്‍ജി എന്നിവര്‍ക്കെതിരെ നെടുമ്പാശ്ശേരി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. അറസ്റ്റിലായ ഇവരെ നാളെ കോടതിയില്‍ ഹാജരാക്കും.

ബി ജെ പി സമരപ്പന്തലിന് മുന്നില്‍ ആത്മഹത്യാ ശ്രമം

ബി ജെ പി സമരപ്പന്തലിന് മുന്നില്‍ ആത്മഹത്യാ ശ്രമം തിരുവനന്തപുരം: ശബരിമല വിഷയവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം സെക്രട്ടറിയേറ്റിന് മുന്നിൽ ബി ജെ പി നടത്തുന്ന നിരാഹാര സമരം സമരപ്പന്തലിന് മുന്നിൽ ആത്മഹത്യാ ശ്രമം. മുട്ടട അഞ്ചുവയൽ സ്വദേശി വേണുഗോപാലൻ നായരാണ് ദേഹത്ത് മണ്ണെണ്ണയോഴിച്ച് തീകൊളുത്തിയത്. പുലര്‍ച്ചെ ഒന്നരയോടെയാണ് സംഭവം. ആളിപ്പടര്‍ന്ന തീയുമായി സമരപ്പന്തലിലേക്ക് ഓടി കയറാന്‍ ശ്രമിച്ച വേണുഗോപാലന്‍ നായരെ സ്ഥലത്തുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥരും പാര്‍ട്ടി പ്രവര്‍ത്തകരും ചേര്‍ന്ന് കസേരകൊണ്ട് തടഞ്ഞു. വെള്ളമൊഴിച്ച് തീയണച്ച ശേഷം ഗുരുതരമായി പൊള്ളലേറ്റ ഇദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതേസമയം വേണുഗോപാലന്‍ നായര്‍ക്ക് ചില കുടുംബ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നതായി ബന്ധുക്കള്‍ പോലീസിനോട് പറഞ്ഞു.

Sabarimala Devotee Pradeep Missing Case l ശബരിമലക്ക് പോയ യുവാവ് ഒരുമാസമായിട്ടും തിരികെയെത്തിയില്ല; സംഘര്‍ഷ സമയത്ത് കാണാതായ പ്രദീപിന്‍റെ ചിത്രം പരസ്യപ്പെടുത്തുന്നത് വൈകിയതില്‍ ദുരൂഹത

Sabarimala Devotee Pradeep Missing Case

ശബരിമലക്ക് പോയ യുവാവ് ഒരുമാസമായിട്ടും തിരികെയെത്തിയില്ല; സംഘര്‍ഷ സമയത്ത് കാണാതായ പ്രദീപിന്‍റെ ചിത്രം പരസ്യപ്പെടുത്തുന്നത് വൈകിയതില്‍ ദുരൂഹത ചേര്‍ത്തല: ശബരിമലക്ക് പോയ അയ്യപ്പഭക്തനെ കാണാനില്ലെന്ന് പരാതി. ചേര്‍ത്തല അരൂക്കുറ്റി കിഴക്കേനികര്‍ത്തില്‍ സുകുമാരന്‍റെ മകന്‍ പ്രദീപിനെയാണ് കാണാനില്ലെന്ന് കാട്ടി പൂച്ചാക്കല്‍ പോലീസിന് പരാതി ലഭിച്ചത്. പരാതി ലഭിച്ച് ഒരുമാസമായിട്ടും കാണാതായ ആളുടെ ചിത്രം പുറത്തു വിടാന്‍ പോലീസോ ബന്ധുക്കളോ തയ്യാറായില്ല. Also Read >> ഒരു രാത്രിക്ക് രണ്ട് ലക്ഷം; മാസ് ഡയലോഗുമായി ഗായത്രിയും സാധാരണഗതിയില്‍ ഒരാളെ കാണാതായാല്‍ കണ്ടെത്താന്‍ വേണ്ടി അയാളുടെ ചിത്രം സഹിതം പത്ര മാദ്ധ്യമങ്ങളിലൂടെയും മറ്റും പ്രസിദ്ധീകരിക്കുന്നത് പതിവാണ്. എന്നാല്‍ ചിത്രം പരസ്യപ്പെടുതുന്നതില്‍ ബന്ധുക്കള്‍ക്ക് താല്‍പര്യമില്ലായിരുന്നു എന്നാണ് പോലീസ് നല്‍കുന്ന വിശദീകരണം. അതേസമയം ഒരുമാസമായിട്ടും പ്രദീപിനെ കണ്ടെത്താന്‍ പോലീസോ ബന്ധുക്കളോ ആത്മാര്‍ഥമായ ശ്രമം നടത്താത്തില്‍ ദുരൂഹത ഉള്ളതായി പ്രദീപിന്‍റെ സുഹൃത്തുക്കള്‍ പറയുന്നു. കഴിഞ്ഞ മാസം…

Malayalee shot dead in jungle l വനത്തിനുള്ളില്‍ മലയാളി വെടിയേറ്റ്‌ മരിച്ചു

Malayalee shot dead in jungle l Karnataka Forest Dept

വനത്തിനുള്ളില്‍ മലയാളി വെടിയേറ്റ്‌ മരിച്ചു കര്‍ണ്ണാടക വനത്തിനുള്ളില്‍ മലയാളി വെടിയേറ്റ്‌ മരിച്ചു. കാസര്‍ഗോഡ്‌ ചിറ്റാരിക്കല്‍ സ്വദേശി ജോര്‍ജ് വര്‍ഗീസാണ് മരിച്ചത്. ജോര്‍ജ് വര്‍ഗീസിനോപ്പം ഉണ്ടായിരുന്ന അശോകന്‍, ചന്ദ്രന്‍ എന്നിവരെ കര്‍ണ്ണാടക വനം വകുപ്പിന്‍റെ കസ്റ്റഡിയിലെടുത്തു. Also Read >> ഒരു രാത്രിക്ക് രണ്ട് ലക്ഷം; മാസ് ഡയലോഗുമായി ഗായത്രിയും നായാട്ടിനായാണ് ഇവര്‍ വനത്തിനുള്ളിലേക്ക് പോയതെന്നാണ് നിഗമനം. കൊടും വനത്തിനുള്ളില്‍ വാഗമണ്‍മേട് എന്ന സ്ഥലത്താണ് മൃതദേഹം കണ്ടെത്തിയത്. അതേസമയം കര്‍ണ്ണാടക വനം വകുപ്പിന്‍റെ വെടിയേറ്റാണ് ജോര്‍ജ് വര്‍ഗീസ്‌ മരിച്ചതെന്ന സംശയവും ഉയരുന്നുണ്ട്.

Moral police assault Infopark staffer l ഇന്‍ഫോപാര്‍ക്ക് ജീവനക്കാരിക്കും സുഹൃത്തിനുമെതിരെ സദാചാര പോലീസ് ഗുണ്ടായിസം കാണിച്ച യുവാക്കള്‍ അറസ്റ്റില്‍

Moral police assault Infopark staffer

ഇന്‍ഫോപാര്‍ക്ക് ജീവനക്കാരിക്കും സുഹൃത്തിനുമെതിരെ സദാചാര പോലീസ് ഗുണ്ടായിസം കാണിച്ച യുവാക്കള്‍ അറസ്റ്റില്‍ ഇന്‍ഫോപാര്‍ക്കില്‍ ജോലി ചെയ്യുന്ന യുവതിക്കും സുഹൃത്തിനുമെതിരെ സദാചാര പോലീസ് ചമഞ്ഞ് ഗുണ്ടായിസം കാണിച്ച യുവാക്കളെ ഇന്‍ഫോപാര്‍ക്ക് പോലീസ് അറസ്റ്റ് ചെയ്തു. Also Read >> ഒരു രാത്രിക്ക് രണ്ട് ലക്ഷം; മാസ് ഡയലോഗുമായി ഗായത്രിയും ഈ മാസം നാലാം തീയതി രാത്രി സുഹൃത്തുമൊത്ത് ചായ കുടിക്കുന്നതിനായി ചിറ്റേത്തുകരയിലുള്ള കടയില്‍ എത്തിയപ്പോഴാണ് ഇവര്‍ക്കെതിരെ രണ്ട് യുവാക്കള്‍ സദാചാര പോലീസ് ചമഞ്ഞ് ഗുണ്ടായിസം കാണിക്കുകയും മോശമായി പെരുമാറുകയും ചെയ്തു. തുടര്‍ന്ന് ഇന്‍ഫോപാര്‍ക്ക് പോലീസ് സ്റ്റേഷനിലെത്തി യുവതി പരാതി നല്‍കിയതിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ ചേര്‍ത്തല സ്വദേശിയായ ഷെഫീക്ക്, കാക്കനാട് സ്വദേശിയായ ഷഫീര്‍ എന്നിവരാ അറസ്റ്റ് ചെയ്തു. Also Read >> നടി വനിത വീണ്ടും അറസ്റ്റില്‍ ഇന്‍ഫോപാര്‍ക്ക് സി.ഐ. പി.കെ.രാധാമണിയുടെ നേതൃത്ത്വത്തില്‍ എസ്.ഐ. അമൃത് രംഗന്‍, സീനിയര്‍ സിവില്‍…

Witness Protection l Role of the Witness l നമ്മുടെ സാക്ഷികള്‍ക്ക് സുരക്ഷാ നിയമങ്ങൾ പര്യാപ്‌തമോ ?

Witness Protection l Role of the Witness

നമ്മുടെ സാക്ഷികള്‍ക്ക് സുരക്ഷാ നിയമങ്ങൾ പര്യാപ്‌തമോ ? അഡ്വ. സലിൽ കുമാർ, തലശ്ശേരി നീതിന്യായ വ്യവസ്ഥയുടെ നെടുംതൂണാണ് സാക്ഷികൾ. ഇവർക്ക് നിർഭയമായും നിഷ്പക്ഷമായും മൊഴികൊടുക്കേണ്ട സാഹചര്യങ്ങൾ ഒരുക്കികൊടുക്കേണ്ട ചുമതല സർക്കാരിന്റേതുമാണ്. ഇതിൽ ഭരണസംവിധാനങ്ങൾ പരാജയപ്പെടുമ്പോൾ യഥാർത്ഥത്തിൽ പരാജയപ്പെടുന്നത് നമ്മുടെ നീതിന്യായ വ്യവസ്ഥതന്നെയാണ്. Also Read >> പ്രണയം എതിര്‍ത്ത പ്രവാസി യുവാവ് കാമുകന്‍റെ മര്‍ദ്ദനമേറ്റ് മരിച്ച സംഭവത്തില്‍ ഭാര്യ അറസ്റ്റില്‍ രാഷ്ട്രീയ നേതാക്കളോ സ്വാധീനം ഉള്ളവരോ അല്ലെങ്കിൽ അവരുടെ അനുഭാവികളോ പ്രതികളായി വരുന്ന കേസുകളിൽ അവർ സാക്ഷികളെ സ്വാധീനിച്ചോ ഭീഷണിപ്പെടുത്തിയോ മൊഴിമാറ്റിപ്പറയിച്ചോ അല്ലെങ്കിൽ അവരെ പൂർണമായും ഉന്മൂലനം ചെയ്തോ കേസുകളിൽ അനുകൂല വിധി നേടിയെടുക്കുമ്പോൾ നമുക്ക് നഷ്ടപ്പെടുന്നത് ഭരണഘടന വിഭാവനം ചെയ്യുന്ന നിഷ്പക്ഷവും സ്വതന്ത്രവും ആയ നീതിന്യായ വ്യവസ്ഥിതി തന്നെയാണ്. Also Read >> ഹാഷിഷുമായി ബി ഡി എസ് വിദ്യാര്‍ത്ഥിനി പിടിയില്‍ ഇത്തരത്തിലുള്ള എത്രയോ കേസുകൾ…

Student Arrested with Hashish Oil l മയക്കുമരുന്ന് വില്‍പ്പനയിലെ കണ്ണികളായി പ്രൊഫഷണല്‍ വിദ്യാര്‍ത്ഥികളും; ഹാഷിഷുമായി ബി ഡി എസ് വിദ്യാര്‍ത്ഥിനി പിടിയില്‍

Student Arrest with Hashish Oil

മയക്കുമരുന്ന് വില്‍പ്പനയിലെ കണ്ണികളായി പ്രൊഫഷണല്‍ വിദ്യാര്‍ത്ഥികളും; ഹാഷിഷുമായി ബി ഡി എസ് വിദ്യാര്‍ത്ഥിനി പിടിയില്‍ കൊച്ചി: മയക്കുമരുന്നിന്റെ ഉപയോഗത്തിലും വില്‍പ്പനയിലും ഉള്‍പ്പെടുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണം കൂടിവരികയാണ്. ഇവരിലധികവും പ്രൊഫഷണല്‍ കോഴ്സുകള്‍ക്ക് ഉപരിപഠനം നടത്തുന്ന വിദ്യാര്‍ത്ഥികളാണ് എന്നത് ശ്രദ്ധേയമാണ്. ഹാഷിഷ് ഓയില്‍ വില്‍പ്പന നടത്തിയ കേസില്‍ ഒന്നാം വര്‍ഷ ബിഡിഎസ് വിദ്യാര്‍ത്ഥിനി അറസ്റ്റില്‍. Also Read >> പ്രണയം എതിര്‍ത്ത പ്രവാസി യുവാവ് കാമുകന്‍റെ മര്‍ദ്ദനമേറ്റ് മരിച്ച സംഭവത്തില്‍ ഭാര്യ അറസ്റ്റില്‍ കോന്നി പ്രമാടം സ്വദേശിനി ശ്രുതി സന്തോഷാണ് എക്‌സൈസ് സംഘത്തിന്റെ പിടിയിലായത്. സ്വയം ഉപയോഗിക്കുന്നതിനൊപ്പം കോളേജ് വിദ്യാര്‍ത്ഥികള്‍ക്കും യുവാക്കള്‍ക്കും ഹാഷിഷ് വില്‍പന നടത്തിയിരുന്നതായി എക്‌സൈസ് അധികൃതര്‍ പറയുന്നു. നെല്ലിക്കുഴിയിൽ പേയിംഗ് ഗസ്റ്റായി താമസിച്ചു പഠിക്കുകയാണ് പെണ്‍കുട്ടി. Also Read >> Tourism Ministry formulates Guidelines for approval of Online Travel Aggregators ഇവരുടെ താമസസ്ഥലത്ത്…