പെണ്‍വാണിഭം; പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ റിസോര്‍ട്ടില്‍ എത്തിച്ച് പീഡിപ്പിച്ച റിസോര്‍ട്ട് ഉടമയും സംഘവും അറസ്റ്റില്‍

പെണ്‍വാണിഭം; പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ റിസോര്‍ട്ടില്‍ എത്തിച്ച് പീഡിപ്പിച്ച റിസോര്‍ട്ട് ഉടമയും സംഘവും അറസ്റ്റില്‍ കോഴിക്കോട്: റിസോര്‍ട്ട് കേന്ദ്രീകരിച്ചു പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ എത്തിച്ച് പെണ്‍വാണിഭം നടത്തിയ റിസോര്‍ട്ട് ഉടമയടക്കം മൂന്ന് പേര്‍ അറസ്റ്റില്‍. റിസോര്‍ട്ട് ഉടമ ചീക്കോട് മുഹമ്മദ്‌ ബഷീര്‍, മലപ്പുറം സ്വദേശി പാലത്തിങ്കല്‍ മന്‍സൂര്‍, കൊണ്ടോട്ടി സ്വദേശി വാവക്ക എന്ന്‍ വിളിക്കുന്ന നിസാര്‍ എന്നിവരെയാണ് തിരുമ്പാടി പോലീസ് അറസ്റ്റ് ചെയ്തത്. മുഹമ്മദ്‌ ബഷീറിന്റെ കക്കാടംപൊയിലെ ഹില്‍വ്യൂ പോയിന്‍റ് റിസോര്‍ട്ടാണ് സംഘം ഇതിനായി ഉപയോഗിച്ചിരുന്നത്. പഞ്ചായത്ത്‌ ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിക്കുന്ന റിസോര്‍ട്ടാണ് ഇത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ എത്തിച്ച് പെണ്‍വാണിഭം നടത്തുന്ന സംഘത്തിലെ കണ്ണികളാണ് അറസ്റ്റിലായവരെന്ന് തിരുമ്പാടി പോലീസ് പറഞ്ഞു. വയനാട്ടില്‍ മറ്റൊരു സംഘത്തോടൊപ്പം ആയിരുന്ന പെണ്‍കുട്ടിയെ കഴിഞ്ഞ പന്ത്രണ്ടാം തീയതിയാണ് ഇവരുടെ കയ്യിലെ എത്തുന്നത്‌. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റിയുടെ നിര്‍ദേശപ്രകാരം പെണ്‍കുട്ടിയെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഇമാമിന്‍റെ സഹോദരന്‍ പിടിയില്‍

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഇമാമിന്‍റെ സഹോദരന്‍ പിടിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഇമാമിന്‍റെ സഹോദരന്‍ അല്‍ അമീന്‍ പിടിയില്‍. കൊച്ചി ഷാഡോ പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇമാം ഷഫീക്ക് ഖാസിമിയെ ഒളിവില്‍ താമസിക്കാനും രക്ഷപെടാനും സഹായിച്ചതിനാണ് ഇയാളെ അറസ്റ്റ് ചെയ്തത്. അല അമീന്റെ തൃപ്പൂണിത്തുറയിലെ വീട്ടിലാണ് ഷഫീക്ക് ഖാസിമി ഒളിവില്‍ കഴിഞ്ഞത്. ഇവിടെ നിന്നാണ് ഇയാള്‍ കര്‍ണ്ണാടകത്തിലേക്ക് രക്ഷപെട്ടതെന്നാണ് പോലീസ് കരുതുന്നത്. സഹോദരന്‍ അല്‍ അമീനെ കൂടുതല്‍ ചോദ്യം ചെയ്താലേ കൂടുതല്‍ വിവരം ലഭിക്കുകയുള്ളൂ എന്ന് പോലീസ് അറിയിച്ചു. പേപ്പാറ വനമേഖലയിൽ പെൺകുട്ടിയെ കൂട്ടികൊണ്ടുപോയി വാഹനത്തില്‍ വെച്ച് പീഡിപ്പിക്കുകയായിരുന്നു. അസാധാരണമായി കണ്ട വാഹനം തൊഴിലുറപ്പ് സ്ത്രീകള്‍ തടഞ്ഞു നിര്‍ത്തി ചോദ്യം ചെയ്തതോടെയാണ് പീഡന വിവരം പുറത്തറിയുന്നത്. സ്ത്രീകള്‍ വാഹനം തടഞ്ഞു നിര്‍ത്താന്‍ ശ്രമിച്ചെങ്കിലും ഇമാം പെണ്‍കുട്ടിയെയും കൊണ്ട് രക്ഷപെടുകയായിരുന്നു. സ്‌കൂള്‍ വിട്ടുവരികയായിരുന്ന 10…

ദമ്പതികള്‍ വീട്ടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍

ദമ്പതികള്‍ വീട്ടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ ദമ്പതികളെ വീട്ടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഹരിയാനയിലെ റോത്തക്ക് ജില്ലയിലാണ് സംഭവം. ആറ് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് അശോക് (36), സോണിയ (32) എന്നിവര്‍ വിവാഹിതരായത്. മരണവിവരം രാവിലെ ദമ്പതികളുടെ വീട്ടിലെത്തിയ അയല്‍ക്കാരിയാണ് അറിഞ്ഞത്. തുടര്‍ന്ന് ഇവര്‍ പൊലീസില്‍ വിവരമറിച്ചു. ദമ്പതികളുടെ ശരീരത്തില്‍ മൂര്‍ച്ചയുള്ള ആയുധങ്ങള്‍ക്കൊണ്ടുള്ള മുറിവുകളുണ്ട്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പുല്‍വാമയിലെ ഭീകരാക്രമണം: കൊല്ലപ്പെട്ട ജവാന്മാരുടെ എണ്ണം 30 ആയി; മരണസംഖ്യ ഉയര്‍ന്നേക്കും പുല്‍വാമയില്‍ സൈനിക വാഹനവ്യൂഹനത്തിനു നേരെയുണ്ടായ ഭീകരാക്രമണത്തില്‍ 30 ജവാന്മാര്‍ കൊല്ലപ്പെട്ടു. ഉഗ്രശേഷിയുള്ള ഐഇഡി ബോംബ് ഉപയോഗിച്ചായിരുന്നു ആക്രമണം. ആക്രമണത്തില്‍ പരിക്കേറ്റവരില്‍ പലരുടെയും നില ഗുരുതരമായി തുടരുകയാണ്. അതിനാല്‍ മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ട്. അവന്തിപ്പോറയില്‍ സിആര്‍പിഎഫ് വാഹനവ്യൂഹം കടന്നു പോകുന്നതിനിടെ ഇതിലുണ്ടായിരുന്ന ഒരു സൈനികബസിന് നേരെ സ്‌ഫോടക വസ്തുകള്‍ നിറച്ച കാര്‍ ഭീകരര്‍ ഇടിച്ചു കയറ്റുകയായിരുന്നു. 2500…

മരുമകളെ സ്വന്തമാക്കാന്‍ പിതാവ് സ്വന്തം മകനെ വെട്ടിനുറുക്കി കൊന്നു

ഭാര്യയെ കൊന്ന് ഒരു ദിവസം കാവലിരുന്നു പിന്നീട് മകൾക്കൊപ്പം സ്റ്റേഷനിലെത്തി യുവാവ് കീഴടങ്ങി l delhi murder case 2018

മരുമകളെ സ്വന്തമാക്കാന്‍ പിതാവ് സ്വന്തം മകനെ വെട്ടിനുറുക്കി കൊന്നു ലുധിയാന: മകനെ വെട്ടി നുറുക്കി കൊലപ്പെടുത്തിയ അറുപത്തിരണ്ടുകാരന്‍ അറസ്റ്റില്‍. മരുമകളെ വിവാഹം കഴിക്കാനാണ് ഇയാള്‍ സ്വന്തം മകനെ ക്രൂരമായി കൊലപ്പെടുത്തിയത്. മകനായ രജ്വിന്ദര്‍ സിങ്(40) ആണ് അടി ദാരുണമായി കൊല്ലപ്പെട്ടത്. രജ്വിന്ദര്‍ സിഗിന്‍റെ പിതാവ് ഛോട്ടാസിഗിനെ പോലീസ് അറസ്റ്റ് ചെയ്തു. പഞ്ചാബിലെ ഫരീദ്‌കോട്ടിലെ ഡബ്രി ഖാന ഗ്രാമത്തിലാണ് സംഭവം. ഉറങ്ങികിടന്നിരുന്ന രജ്വിന്ദര്‍ സിഗിനെ ഛോട്ടാസിങ് തലക്കടിച്ച്‌ കൊലപ്പെടുത്തുകയായിരുന്നു. മരണം ഉറപ്പാക്കിയ ശേഷം മൃതദേഹം ചെറുകഷണങ്ങളാക്കി പ്ലാസ്റ്റിക് കവറിലാക്കി കാനയില്‍ ഉപേക്ഷിക്കുകയായിരുന്നു. സമീപത്തു ഉറങ്ങികിടന്നിരുന്ന ഇയാളുടെ അനന്തിരവന്‍ ഉറക്കം ഉണര്‍ന്നതാണ് സംഭവം പുറത്തറിയാന്‍ ഇടയാക്കിയത്. മുറിയി രക്തം തലം കെട്ടി കിടക്കുന്നത് കണ്ട അനന്തിരവന്‍ ഉടന്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. പന്ത്രണ്ട് വർഷങ്ങൾക്ക് മുമ്പാണ് രജീന്ദര്‍ ജസ്വീര്‍ കൗറിനെ വിവാഹം കഴിച്ചത്. ഇവര്‍ക്ക് രണ്ട് കുട്ടികളുണ്ട്. എന്നാല്‍ മരുമകള്‍ക്ക് അമ്മയച്ചനുമായി…

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ അതിക്രമം; പോലീസുകാരനെതിരെ പോക്സോ കേസ്

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ അതിക്രമം; പോലീസുകാരനെതിരെ പോക്സോ കേസ് തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഉപദ്രവിച്ച സംഭവത്തില്‍ വിജിലന്‍സില്‍ ജോലി ചെയ്യുന്ന പോലീസുകാരനെതിരെ പോക്സോ നിയമ പ്രകാരം കേസെടുത്തു. ട്രെയിന്‍ യാത്രക്കിടെയാണ് പോലീസുകാരന്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഉപദ്രവിച്ചത്. വിജിലന്‍സില്‍ ജോലി നോക്കുന്ന പോലീസ് ഉദ്യോഗസ്ഥനായ ദിൽഷാദിനെതിരെയാണ് പോക്സോ ചുമത്തിയത്. കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ ഇയാളെ സര്‍വീസില്‍ നിന്നും അന്വേഷണ വിധേയമായി സസ്പെന്ഡ് ചെയ്തു. ഒരാഴ്ച മുന്‍പാണ് സംഭവമെങ്കിലും സമ്മര്‍ദങ്ങള്‍ക്ക് ഒടുവിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. കോഴിക്കോട് നിന്നും തിരുവനന്തപുരത്തേക്കുള്ള യാത്രക്കിടെയാണ് ഇയാള്‍ പെണ്‍കുട്ടിയെ ഉപദ്രവിച്ചത്. സൗദി അറേബ്യയില്‍ വനിത നഴ്‌സുമാരുടെ ഒഴിവ് കൊച്ചി: നോര്‍ക്ക-റൂട്ട്‌സ് സൗദി അറേബ്യയിലെ പ്രമുഖ സ്വകാര്യ ആശുപത്രിയായ അല്‍-മൗസാറ്റ് ഹെല്‍ത്ത് ഗ്രൂപ്പിലേക്ക് ഡിഗ്രി/ഡിപ്ലോമ യോഗ്യതയുള്ള  വനിത നഴ്‌സുമാരെ സ്‌കൈപ് ഇന്റര്‍വ്യു മുഖേന തെരഞ്ഞെടുക്കും. ശമ്പളം 3500-4000 സൗദി റിയാല്‍. തെരഞ്ഞടുക്കപ്പെടുന്ന നഴ്‌സുമാര്‍ക്ക് താമസം,…

ദിവ്യ അയ്യര്‍ ഐ എ എസ് കോണ്‍ഗ്രസ് കുടുംബത്തിന് പതിച്ചു കൊടുത്ത സര്‍ക്കാര്‍ ഭൂമിയില്‍ പോലീസ് സ്റ്റേഷന്‍ പണിയും

ayiroor police statiom building divya iyyar

ദിവ്യ അയ്യര്‍ ഐ എ എസ് കോണ്‍ഗ്രസ് കുടുംബത്തിന് പതിച്ചു കൊടുത്ത സര്‍ക്കാര്‍ ഭൂമിയില്‍ പോലീസ് സ്റ്റേഷന്‍ പണിയും തിരുവനന്തപുരം: അയിരൂർ വില്ലേജിൽ വില്ലിക്കടവ് പാലത്തിന് സമീപം സ്വകാര്യവ്യക്തി കൈയേറി വർഷങ്ങളായി കൈവശം വെച്ചിരുന്ന സ്ഥലത്ത് പോലീസ് സ്റ്റേഷന്‍ പണിയാന്‍ സര്‍ക്കാര്‍ ഉത്തരവ്. അയിരൂര്‍ പോലീസ് സ്റ്റേഷന്‍ നിര്‍മ്മാണത്തിനാണ് സ്ഥലം വിട്ടുനല്‍കി ഉത്തരവായത്. രണ്ട് കോടിയോളം രൂപ വിലവരുന്നതാണ് പാരിപ്പള്ളി – വർക്കല സംസ്ഥാന പാതയോട് ചേർന്നുള്ള 27 സെന്റ് സ്ഥലം. എം എല്‍ എ ശബരിനാഥിന്‍റെ ഭാര്യയും തിരുവനന്തപുരം സബ‌് കലക്ടറുമായിരുന്ന ദിവ്യ എസ‌് അയ്യർ നിയമവിരുദ്ധമായി കോൺഗ്രസ‌് കുടുംബത്തിന‌് പതിച്ചു നൽകിയിരുന്നു. എന്നാല്‍ പരാതിയെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ സർക്കാർ ഭൂമിയാണെന്ന് റവന്യൂ അധികൃതർ കണ്ടെത്തുകയും സര്‍ക്കാര്‍ ഈ ഭൂമി ഏറ്റെടുക്കുകയുമായിരുന്നു. കോൺഗ്രസ് പ്രവര്‍ത്തകനായ അയിരൂർ പുന്നവിള വീട്ടിൽ എം ലിജിക്കാണ് ദിവ്യ എസ‌് അയ്യർ…

മൂന്നാര്‍ പഞ്ചായത്തിന്‍റെ അനധികൃത കെട്ടിട നിര്‍മ്മാണത്തിന് ഹൈക്കോടതിയുടെ സ്റ്റേ

മൂന്നാര്‍ പഞ്ചായത്തിന്‍റെ അനധികൃത കെട്ടിട നിര്‍മ്മാണത്തിന് ഹൈക്കോടതിയുടെ സ്റ്റേ മൂന്നാര്‍: മൂന്നാര്‍ പഞ്ചായത്തിന്റെ അനധികൃത കെട്ടിട നിര്‍മ്മാണം ഹൈക്കോടതി സ്റ്റേ ചെയ്തു. പഞ്ചായത്തിന്റെ അനധികൃത കെട്ടിട നിര്‍മ്മാണത്തിനെതിരെ മൂന്നാര്‍ പഞ്ചായത്ത് മുന്‍ പ്രസിഡന്റ്‌ ഔസേഫിന്റെ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നടപടി. ചീഫ്ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് കെട്ടിട നിര്‍മ്മാണം താല്‍ക്കാലികമായി തടഞ്ഞത്. പഴയ മൂന്നാറിലെ മുതിരപ്പുഴയാറിനോട് ചേര്‍ന്നുള്ള സ്ഥലം കയ്യേറിയാണ് പഞ്ചായത്ത് അനധികൃതമായി കെട്ടിട നിര്‍മ്മാണം ആരംഭിച്ചത്. കെട്ടിട നിര്‍മ്മാനങ്ങള്‍ക്ക് റവന്യൂ വകുപ്പിന്‍റെ മുന്‍‌കൂര്‍ അനുമതി വേണമെന്ന ഹൈക്കോടതിയുടെ മുന്‍ ഉത്തരവ് ലംഘിച്ചാണ് പഞ്ചായത്ത് കെട്ടിട നിര്‍മ്മാണം ആരംഭിച്ചത്. അതേസമയം അനധികൃത കെട്ടിട നിര്‍മ്മാണം തടയാനെത്തിയ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരെ തടയുകയും സബ് കളക്ടര്‍ രേണു രാജിനെ അധിക്ഷേപിക്കുകയും ചെയ്ത സംഭവത്തില്‍ സബ് കളക്ടര്‍ നല്‍കിയ സത്യവാങ്ങ്മൂലവും ഈ കേസും ഒരുമിച്ചു പരിഗണിക്കാനും കോടതി തീരുമാനിച്ചു. രണ്ടാഴ്ചയ്ക്കു ശേഷം കേസ്…

ഇരിട്ടിയില്‍ വിദേശ വനിതയെ ട്രെനിനുള്ളില്‍ പിഡിപ്പിക്കാന്‍ ശ്രമം: മൂന്നുപേര്‍ അറസ്റ്റില്‍

ഇരിട്ടിയില്‍ വിദേശ വനിതയെ ട്രെനിനുള്ളില്‍ പിഡിപ്പിക്കാന്‍ ശ്രമം: മൂന്നുപേര്‍ അറസ്റ്റില്‍ ഇരിട്ടിയില്‍ വിദേശ വനിതയെ ട്രെനിനുള്ളില്‍ പിഡിപ്പിക്കാന്‍ ശ്രമം. സംഭവത്തില്‍ മൂന്നുപേരെ അറസ്റ്റുചെയ്തു. ഇരിട്ടി ഒടിയകുണ്ട് കിളിയന്തറയിലെ അര്‍ഷാദ് (20), ഇരിട്ടിയിലെ വി കെ വിഷ്ണു(20), മുല്ലപ്പള്ളി കൊട്ടപ്പാറയിലെ മുഹമ്മദ് കെയ്ഫ്(22) എന്നിവരാണ് അറസ്റ്റിലായത്. ചൊവ്വാഴ്ച ഉച്ചയോടെ മംഗലാപുരത്തു നിന്നും കോയമ്പത്തൂരിലേക്ക് പുറപ്പെട്ട ഇന്റര്‍സിറ്റി എക്സ്പ്രസ് ട്രെയിനിലാണ് സംഭവം നടന്നത്. ട്രെയിന്‍ ഉള്ളാള്‍ വിട്ടശേഷം വിദേശ വനിതയേയും സുഹൃത്തായ യുവാവിനെയും മൂവര്‍ സംഘം ശല്യം ചെയ്യുകയായിരുന്നു. ഇവരെ തന്ത്രപൂര്‍വ്വം കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനില്‍ എത്തിച്ച ശേഷം ഹോസ്ദുര്‍ഗ് പൊലീസിനെ ഏല്‍പ്പിക്കുകയായിരുന്നു. ട്രെയിനില്‍ നടന്ന സംഭവമായതിനാല്‍ ഇവരെ പിന്നീട് കാസര്‍കോട് റെയില്‍വേ പൊലിസിനു കൈമാറി.

പാര്‍ലമെന്റ് വളപ്പിലേക്ക് എംപിയുടെ കാര്‍ ഇടിച്ചുകയറ്റി; അതീവ ജാഗ്രത

പാര്‍ലമെന്റ് വളപ്പിലേക്ക് എംപിയുടെ കാര്‍ ഇടിച്ചുകയറ്റി; അതീവ ജാഗ്രത പാര്‍ലമെന്റ് വളപ്പിലേക്ക് കാര്‍ ഇടിച്ചു കയറി. എംപിയുടെ കാറാണ് പാര്‍ലമെന്റ് വളപ്പില്‍ തടസംവച്ച ബാരിക്കേടിലേക്ക് ഇടിച്ചു കയറിയത്. മണിപ്പൂരില്‍ നിന്നുള്ള കോണ്‍ഗ്രസിന്റെ ലോക്‌സഭാംഗമായ തോക്‌ചോം മെയ്‌ന്യയുടെ കാറാണ് ഇടിച്ചത്. എന്നാല്‍ ബാരിക്കേടില്‍ തട്ടി കാര്‍ നിന്നു. പൊലീസ് അന്വേഷണം ആരംഭിച്ചു. അപകടത്തിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ വ്യക്തമായിട്ടില്ല. സുരക്ഷാ സേന കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടുമില്ല. എന്നിരുന്നാലും സംഭവത്തോടെ ദില്ലിയില്‍ അതീവ ജാഗ്രതാ നിര്‍ദേശമാണ് പുറപ്പെടുവിച്ചിട്ടുള്ളത്. 2001ല്‍ പാര്‍ലമെന്റ് ആക്രമണം നടത്തിയ ഭീകരര്‍ പ്രവേശിച്ചതും ഇതേ ഗേറ്റിലൂടെതന്നെയാണ്. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ ആണ് വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്.

നിര്‍ഭയ മോഡല്‍; 22കാരിയെ കൂട്ട ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തി

നിര്‍ഭയ മോഡല്‍; 22കാരിയെ കൂട്ട ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തി 22കാരിയെ കൂട്ട ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തി. ഡല്‍ഹിയിലെ നിര്‍ഭയ മോഡലില്‍ ക്രൂരമായാണ് കൊലപ്പെടുത്തിയത്. 22കാരിയായ യുവതി ഫാര്‍മസിസ്റ്റ് ആയി ജോലി നോക്കുകയാണ്. ആന്ധ്രാപ്രദേശിന്റെ പുതിയ തലസ്ഥാനമായ അമരാവതി നവുലുരുവിലാണ് സംഭവം. തിങ്കളാഴ്ച രാത്രി കാമുകനോടൊപ്പം പുറത്തു പോയതായിരുന്നു യുവതി. പ്രദേശത്തെ ക്രിക്കറ്റ് സ്റ്റേഡിയത്തിന് പിന്‍വശത്തുള്ള ആളൊഴിഞ്ഞ പറമ്പില്‍ രക്തത്തില്‍ കുളിച്ചു കിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കൊലപാതകത്തിന് ഉപയോഗിച്ചതെന്ന് കരുതുന്ന രക്തം പുരണ്ട ഇരുമ്പ് കമ്പി പോലീസ് സംഭവ സ്ഥലത്ത് നിന്നും കണ്ടെത്തി. സമീപത്ത് നിരവധി ബീയര്‍ കുപ്പികള്‍ പൊട്ടി ചിതറി കിടപ്പുണ്ട്. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ യുവതിയുടെ കാമുകനെ മംഗളഗിരിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരു സംഘം ആളുകള്‍ തങ്ങളെ ആക്രമിക്കുകയായിരുന്നു എന്നാണ് ആശുപത്രിയില്‍ കഴിയുന്ന പെണ്‍കുട്ടിയുടെ കാമുകന്‍ പോലീസിന് മൊഴി നല്‍കിയിരിക്കുന്നത്. മൂന്നു വര്‍ഷമായി ഇരുവരും…