പ്രിയങ്കയുടെ മഹാറാലിയില്‍ മോഷ്ട്ടാക്കളുടെ വിളയാട്ടം

പ്രിയങ്കയുടെ മഹാറാലിയില്‍ മോഷ്ട്ടാക്കളുടെ വിളയാട്ടം പ്രിയങ്കാഗാന്ധിയുടെ റാലിയില്‍ പങ്കെടുത്ത അമ്പതോളം പേരുടെ മൊബൈല്‍ ഫോണുകള്‍ മോഷണം പോയതായി പരാതി. ഇവര്‍ പോലീസില്‍ പരാതി നല്‍കി. കഴിഞ്ഞ തിങ്കളാഴ്ചയാണ് പ്രിയങ്കാഗാന്ധിയുടേയും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടേയും നേതൃത്വത്തില്‍ റാലി സംഘടിപ്പിച്ചത്. ലഖ്നൗവിനെ അക്ഷരാര്‍ത്ഥത്തില്‍ ത്രസിപ്പിച്ചതായിരുന്നു പ്രിയങ്ക ഗാന്ധിയുടെ കൂറ്റന്‍ റാലി. ലഖ്നൗ വിമാനത്താവളത്തിനടുത്ത് നിന്ന് ആരംഭിച്ച് സംസ്ഥാന പാര്‍ട്ടി ആസ്ഥാനം വരെയായിരുന്നു റാലി. റാലിയില്‍ പങ്കെടുത്ത് മടങ്ങിപ്പോയ അമ്പതോളം പേരുടെ കയ്യിലും തങ്ങളുടെ മൊബൈല്‍ ഫോണുകളോ പണമോ പഴ്സോ ഇല്ലായിരുന്നു. കോണ്‍ഗ്രസ് നേതാക്കള്‍ അടക്കം, അസിസ്റ്റന്റ് സിറ്റി മജിസ്ട്രേറ്റ്, കോണ്‍ഗ്രസ് വക്താവ് തുടങ്ങിയവരാണ് പരാതിയുമായി രംഗത്തെത്തിയത്. ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ മൊബൈല്‍ മോഷ്ടിക്കാന്‍ ശ്രമിച്ച മോഷ്ടാവിനെ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചിരുന്നു. പിന്നീട് തങ്ങളുടെ മൊബൈല്‍ ഫോണും പഴ്സും മോഷണം പോയതായി ആരോപിച്ച് അമ്പതോളം പേര്‍ രംഗത്തെത്തുകയായിരുന്നു.

വിവരാവകാശ പ്രവര്‍ത്തകനെ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകമെന്ന് സംശയം

വിവരാവകാശ പ്രവര്‍ത്തകനെ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകമെന്ന് സംശയം കഴിഞ്ഞ മാസം കാണാതായ വിവരാവകാശ പ്രവർത്തകനെ മഹാരാഷ്ട്രയിലെ പൂനെ ജില്ലയിൽ മരിച്ച നിലയില്‍ കണ്ടെത്തി. വിവരാവകാശ പ്രവര്‍ത്തകനും ബില്‍ഡറുമായ വിനായക് ശിരസാഥി(35)നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊലപാതകത്തിനുള്ള സാധ്യത പോലീസ് തള്ളികളയുന്നില്ല. തിങ്കളാഴ്ച വൈകുന്നേരം ലാവാസ റോഡിലെ മുത ഗ്രാമത്തിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. ജനുവരി 30 ന് പൂനെ സിറ്റിയിലെ താമസക്കാരനായ ശിരസാഥിനെ കാണാതായതിനെ തുടർന്ന് കുടുംബാംഗങ്ങൾ പോലീസിൽ പരാതി നൽകിയിരുന്നു. വിവരാവകാശ നിയമപ്രകാരം പൂനെ സിറ്റിയിലെ അനധികൃത നിര്‍മ്മാണങ്ങള്‍ വിനായക് പുറത്തു കൊണ്ടുവന്നിരുന്നു. ഇതിലുള്ള വിരോധം കാരണം ആരെങ്കിലും തട്ടിക്കൊണ്ട് പോയതായിരിക്കാം എന്നാണ് കുടുംബാംഗങ്ങള്‍ വിശ്വസിക്കുന്നത്. റിയല്‍ എസ്റ്റേറ്റ്‌ മേഖലയില്‍ ഉള്ളവരെ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 302 (കൊലപാതകം), 201 (കുറ്റകൃത്യത്തിന്റെ തെളിവുകൾ ഇല്ലാതാകുക) എന്നീ വകുപ്പുകള്‍ ചേര്‍ത്ത് കേസ്…

മലപ്പുറത്ത്‌ ബന്ധുവായ 9 വയസ്സുകാരനെ ലൈംഗീക പീഡനത്തിന് ഇരയാക്കിയ 36 കാരിക്കെതിരെ പോക്സോ കേസ്

മലപ്പുറത്ത്‌ ബന്ധുവായ 9 വയസ്സുകാരനെ ലൈംഗീക പീഡനത്തിന് ഇരയാക്കിയ 36 കാരിക്കെതിരെ പോക്സോ കേസ് മലപ്പുറത്ത്‌ 9 വയസ്സുകാരനെ ലൈംഗീകമായി പീഡിപ്പിച്ച 36 കാരിക്കെതിരെ പോക്സോ നിയമ പ്രകാരം കേസ്. മലപ്പുറം തെഞ്ഞിപ്പലത്താണ് സംഭവം. കുട്ടിയുടെ ബന്ധുവായ സ്ത്രീ തന്നെയാണ് കുട്ടിയെ ലൈംഗീകമായി പീഡിപ്പിച്ചത്. ബന്ധുവായ ഈ സ്ത്രീ കുട്ടിയെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നാണ് പരാതി. കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയില്‍ തേഞ്ഞിപ്പലം പോലീസാണ് പോക്സോ നിയമപ്രകാരം കേസെടുത്തത്. 9 വയസ്സുകാരന്റെ അമ്മയുടെ സഹോദരന്‍റെ ഭാര്യക്കെതിരെയാണ് രക്ഷിതാക്കള്‍ പരാതി നല്‍കിയിരിക്കുന്നത്. കഴിഞ്ഞ ഒന്നര വര്‍ഷമായി ഈ സ്ത്രീ കുട്ടിയെ പീഡനത്തിന് ഇരയാക്കിവരുന്നതായി പരാതിയില്‍ പറയുന്നു. ഭക്ഷണത്തോട് വിരക്തിയും മാനസ്സിക അസ്വസ്ഥത പ്രകടിപ്പിക്കുകയും ചെയ്ത കുട്ടിയെ ഡോക്ടറെ കാണിച്ചിരുന്നു. വിവരങ്ങള്‍ ചോദിച്ചറിഞ്ഞ ഡോക്ടറോടാണ് കുട്ടി വിവരങ്ങള്‍ തുറന്നു പറഞ്ഞത്. ഇക്കാര്യം ഡോക്ടര്‍ രക്ഷിതാക്കളെയും പോലീസിനെയും അറിയിച്ചു. പ്രാഥമിക…

വിവാഹത്തിന്റെ ഒമ്പതാം പൊക്കം ഭര്‍ത്താവ് ഭാര്യയെ തല്ലിക്കൊന്നു

വിവാഹത്തിന്റെ ഒമ്പതാം പൊക്കം ഭര്‍ത്താവ് ഭാര്യയെ തല്ലിക്കൊന്നു നവവധുവിനെ വരന്‍ തല്ലിക്കൊന്നു. വിവാഹ ശേഷം ഒമ്പതാം ദിവസമാണ് യുവതി കൊല്ലപ്പെട്ടത്. മഹാരാഷ്ട്രയിലെ സോലാപൂരിലാണ് സംഭവം. സ്ത്രീധനത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തിന് കാരണമായത്. ശബാ പട്ടേല്‍ എന്ന യുവതിയാണ് മരിച്ചത്. വിവാഹത്തിനു ദിവസങ്ങള്‍ക്കുശേഷം തന്നെ ഭര്‍ത്താവ് സല്‍മാനും ബന്ധുക്കളും സ്ത്രീധനത്തിന്റെ പേരില്‍ യുവതിയെ അഏപദ്രവിച്ചു തുടങ്ങിയിരുന്നു. തുടര്‍ന്ന് കാശ് വാങ്ങി വരാന്‍ പറഞ്ഞ്് ശബാമയെ സല്‍മാന്‍ വീട്ടിലേക്ക് പറഞ്ഞയക്കുകയും പിന്നീട് വിവരമൊന്നുമില്ലാത്തതിനാല്‍ ഫെബ്രുവരി നാലിന് ഭാര്യ വീട്ടിലെത്തുകയായിരുന്നു. സല്‍മാന്‍ വീണ്ടും പണം ആവശ്യപ്പെടുകയും എന്നാല്‍ ശബാമയുടെ വീട്ടുകാര്‍ അത് നിഷേധിക്കുകയുമായിരുന്നു. ഇതില്‍ ക്ഷുഭിതനായ സല്‍മാന്‍ ഭാര്യയെ ക്രൂരമായി മര്‍ദ്ദിച്ചു. തുടര്‍ന്ന് കുഴഞ്ഞുവീണ ശബാമയെ ആശുപത്രിയില്‍ എത്തിച്ചെങ്ങിലും ജീവന്‍ രക്ഷിക്കാനായില്ല. യുവതിയുടെ വീട്ടുകാര്‍ നല്‍കിയ പരാതിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു

സര്‍ക്കാര്‍ സ്‌കൂളിലെ തൂപ്പുകാരന്‍ പത്തുവയസുകാരി വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു

സര്‍ക്കാര്‍ സ്‌കൂളിലെ തൂപ്പുകാരന്‍ പത്തുവയസുകാരി വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു സര്‍ക്കാര്‍ സ്‌കൂളിലെ തൂപ്പുകാരന്‍ പത്തുവയസുകാരിയെ പീഡിപ്പിച്ചു. ഡല്‍ഹിയിലെ ഷാദാര ജില്ലയിലാണ് സംഭവം. സ്‌കൂള്‍ സമയം അവസാനിച്ചതിനു ശേഷം പെണ്‍കുട്ടിയെ ഇയാള്‍ തടഞ്ഞു വെയ്ക്കുകയും പിന്നീട് ക്ലാസ് മുറിയില്‍ എത്തിച്ച് പീഡിപ്പിക്കുകയുമായിരുന്നു. ഇയാള്‍ക്കതിരെ പോക്സോ നിയമപ്രകാരം കേസ് എടുത്തു. സംഭവം പുറത്തു പറഞ്ഞാല്‍ കൊന്നുകളയുമെന്ന് ഇയാള്‍ കുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നു. എന്നാല്‍ പീഡനശേഷം അസ്വാഭാവികമായി പെരുമാറിയ പെണ്‍കുട്ടി അധ്യാപികയോട് സംഭവം തുറന്നു പറഞ്ഞു. ഇതിനെ തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ സംഭവം പൊലീസില്‍ അറിയിക്കുകയായിരുന്നു. പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ട്. കഴിഞ്ഞ നാലുമാസമായി കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്തു വരുന്ന 38കാരനാണ് അറസ്റ്റിലായത്.

കോഴിക്കോട് ടൂറിസ്റ്റ് ബസിന് നേരെ വിദ്യാര്‍ത്ഥികള്‍ വെടിയുതിര്‍ത്തു

കോഴിക്കോട് ടൂറിസ്റ്റ് ബസിന് നേരെ വിദ്യാര്‍ത്ഥികള്‍ വെടിയുതിര്‍ത്തു കോഴിക്കോട് രാമനാട്ടുകരയില്‍ ടൂറിസ്റ്റ് ബസിന് നേരെ കാറിലെത്തിയ സംഘം എയര്‍ഗണ്‍ ഉപയോഗിച്ച് വെടിയുതിര്‍ത്തു. വാഹനം ഓവര്‍ടേക്ക് ചെയ്തതിനെചൊല്ലിലുള്ള തര്‍ക്കമാണ് സംഭവത്തിന് പിന്നില്‍. രണ്ട് വിദ്യാര്‍ത്ഥികളെ ഫറോക്ക് പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി 12 മണിയോടെ രാമനാട്ടുകര മേല്‍പ്പാലത്തിലാണ് സംഭവം. മലപ്പുറം ഭാഗത്തേക്ക് പോയ ടൂറിസ്റ്റ് ബസിന് നേരെ കാറിലെത്തിയ വിദ്യാര്‍ത്ഥികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. ദേശീപാതയിലൂടെ കാറില്‍ യാത്ര ചെയ്ത വിദ്യാര്‍ത്ഥികളും ബസ് ജീവനക്കാരും തമ്മില്‍ ഓവര്‍ടേക്ക് ചെയ്തതിനെ ചൊല്ലി തര്‍ക്കമുണ്ടായി. പലതവണ ബസിനെ മറികടന്ന് വിദ്യാര്‍ത്ഥികള്‍ പരിഭ്രാന്തി സൃഷ്ടിച്ചു. ഒടുവില്‍ മേല്‍പ്പാലത്തില്‍ എത്തിയപ്പോള്‍ എയര്‍ഗണ്‍ ഉപയോഗിച്ച് ബസിന് നേരെ വെടിയുതിര്‍ത്തു. ബസ് ജീവനക്കാരാണ് ഫറോക്ക് പൊലീസില്‍ വിവരം അറിയിച്ചത്. പിന്നാലെ പൊലീസ് നടത്തിയ അന്വേഷണത്തില്‍ കാറ് കണ്ടെത്തി. രാമനാട്ടുകര സ്വദേശികളായ രണ്ട് വിദ്യാര്‍ത്ഥികളെ കസ്റ്റഡിയിലെടുത്തു. വാടകയ്ക്കെടുത്ത കാറിലാണ് വിദ്യാര്‍ത്ഥികള്‍ യാത്ര…

‘ഇവന്മാര്‍ക്ക് ഒരു തോന്നലുണ്ട്, തുണി പറിച്ചാല്‍ സ്ത്രീകള്‍ പേടിക്കുമെന്ന്. തോന്നലാ.. ഒരു പുല്ലുമില്ല’…! വൈറലായി യുവതിയുടെ കുറിപ്പ്

‘ഇവന്മാര്‍ക്ക് ഒരു തോന്നലുണ്ട്, തുണി പറിച്ചാല്‍ സ്ത്രീകള്‍ പേടിക്കുമെന്ന്. തോന്നലാ.. ഒരു പുല്ലുമില്ല’…! വൈറലായി യുവതിയുടെ കുറിപ്പ് നമ്മുടെ നാട്ടിലെ ആണുങ്ങളോട് വെറുപ്പും പുച്ഛവും ഏറ്റവും അധികം തോന്നിയ ദിവസം. ഇതാണ് നമ്മുടെ നാട്. ഇവിടെ സൗമ്യമാരും, ജിഷമാരും നിര്‍ഭയമാരും നിറഞ്ഞുകൊണ്ടിരിക്കും. കൊല്ലപ്പെടുമ്പോള്‍ ഫേസ്ബുക്കില്‍ രോക്ഷങ്ങള്‍ പൊട്ടിയൊഴുകുകയും കവലകളില്‍ പ്രസംഗങ്ങള്‍ ഘോരഘോരം മുഴക്കുകയും ചെയ്യുന്ന ഭീരുക്കള്‍. അങ്ങനെയല്ലാത്തവര്‍ ചിലര്‍ മാത്രം. ഇവിടെയും ഒരു കൊലപാതകം നടക്കുമായിരുന്നു. അവനെ ഒതുക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഞാന്‍ കൊല്ലപ്പെടുകയോ, അവനെ കൊല്ലുകയോ ചെയ്യേണ്ടി വന്നേനെ. അതല്ലെങ്കില്‍ മറ്റൊരു പെണ്‍കുട്ടി…. ആലീസ് ചീവല്‍ തന്റെ ഫേസ്ബുക്കില്‍ കുറിച്ചതാണ് ഈ വാക്കുകള്‍. ട്രെയിനില്‍ വച്ച് ഒരു പെണ്‍കുട്ടിയെ ഉപദ്രവിക്കാന്‍ ശ്രമിച്ചയാളെ താന്‍ നേരിട്ടപ്പോള്‍ എങ്ങനെയാണ് ആണുങ്ങള്‍ അടക്കം കാഴ്ചക്കാരായി നിന്നത് എന്നതിനെ കുറിച്ചാണ് ആലീസ് ചീവല്‍ തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ പറയുന്നത്. ആലീസ് ചീവലിന്റെ ഫേസ്ബുക്ക്…

കാണാതായ വീട്ടമ്മയുടെ മൃതദേഹം ചാക്കില്‍ കെട്ടിവെച്ച നിലയില്‍

കാണാതായ വീട്ടമ്മയുടെ മൃതദേഹം ചാക്കില്‍ കെട്ടിവെച്ച നിലയില്‍ കാണാതായ വീട്ടമ്മയുടെ മൃതദേഹം ചാക്കില്‍ കെട്ടിവെച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് മാത്തൂരില്‍ കുഴല്‍മന്ദത്തിനു സമീപമാണ് സംഭവം. കഴിഞ്ഞ ദിവസം മുതല്‍ കാണാതായ ഓമന എന്ന സ്ത്രീയുടെ മൃതദേഹമാണ് അയല്‍വാസിയായ ഷൈജുവിന്റെ വീട്ടില്‍ നിന്നു നാട്ടുകാരും പൊലീസും ചേര്‍ന്ന് കണ്ടെടുത്തത്. സംഭവത്തില്‍ രണ്ട് പേരെ കുഴല്‍മന്ദം പൊലീസ് കസ്റ്റഡിയിലെടുത്തു. ഓമനയുടെ അയല്‍വാസികളായ ജിജിഷ്( 27), ഷൈജു( 29) എന്നിവരാണ് കസ്റ്റഡിയിലായത്. ഇവരെ ചോദ്യം ചെയ്ത് വരികയാണ്. കൊലപാതകത്തിന് പിന്നില്‍ മോഷണ ശ്രമമാണെന്നാണ് നിഗമനം. കഴിഞ്ഞ ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം. വീട്ടില്‍ നിന്നും പാടത്തേയ്ക്കു പോയ ഒാമന( 60)യെ പിന്നീട് കാണാതാവുകയായിരുന്നു. ചുങ്കമന്ദത്ത് കൂമന്‍കാവില്‍ പൂശാരി പറമ്പില്‍ പരേതനായ സഹദേവന്റ ഭാര്യയാണ് ഒാമന. സംഭവത്തെ തുടര്‍ന്ന് അയല്‍ക്കാരുടെ സഹായത്തോടെ ഓമനയുടെ മക്കളായ അയ്യപ്പദാസും അനിലും തിരച്ചില്‍ നടത്തുകയും പൊലീസില്‍ വിവരമറിയിക്കുകയും ചെയ്തു.…

അഞ്ചു സ്ത്രീകള്‍ ശബരിമല കയറിയിട്ടുണ്ട്: തെളിവുകള്‍ കൈവശമുണ്ടെന്ന് ബിന്ദു

അഞ്ചു സ്ത്രീകള്‍ ശബരിമല കയറിയിട്ടുണ്ട്: തെളിവുകള്‍ കൈവശമുണ്ടെന്ന് ബിന്ദു പുതിയ വെളിപ്പെടുത്തലുമായി ശബരിമല കയറിയ ബിന്ദു കല്ല്യാണി. ശബരിമലയില്‍ ഇതുവരെ അഞ്ച് സ്ത്രീകള്‍ കയറിയിട്ടുണ്ടെന്നും അതിനുള്ള തെളിവുകള്‍ തന്റെ പക്കലുണ്ടെന്നും മലപ്പുറം അങ്ങാടിപ്പുറത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ബിന്ദു വെളിപ്പെടുത്തി. ആവശ്യമുള്ളപ്പോള്‍ ആ ദൃശ്യങ്ങള്‍ പുറത്തുവിടുമെന്നും ബിന്ദു വ്യക്തമാക്കി. രണ്ട് പേര്‍ മാത്രം ശബരിമല കയറിയതിന് തെളിവുള്ളൂ എന്ന് നിയമസഭയില്‍ സര്‍ക്കാര്‍ പറഞ്ഞത് എന്തുകൊണ്ടാണെന്നറിയില്ല. ഇതുവരെ ശബരിമലയില്‍ നവോത്ഥാനകേരളം കൂട്ടായ്മയുടെ നേതൃത്വത്തിലുള്‍പ്പടെ അഞ്ച് സ്ത്രീകള്‍ കയറിയിട്ടുണ്ടെന്നും ബിന്ദു പറഞ്ഞു.

കോപ്പിയടി ചോദ്യം ചെയ്ത അധ്യാപകന്റെ ചെവി വിദ്യാര്‍ത്ഥി അടിച്ച് തകര്‍ത്തു

കോപ്പിയടി ചോദ്യം ചെയ്ത അധ്യാപകന്റെ ചെവി വിദ്യാര്‍ത്ഥി അടിച്ച് തകര്‍ത്തു അധ്യാപകന്റെ ചെവി വിദ്യാര്‍ത്ഥി അടിച്ച് തകര്‍ത്തു. കോപ്പിയടി തടയാന്‍ ശ്രമിച്ചതിനാണ് കാസര്‍ഗോഡ് ചെമ്മനാട് ഹയര്‍സെക്കന്ററി സ്‌കൂളിലെ അധ്യാപകന്‍ ബോബി ജോസിനെ വിദ്യാര്‍ത്ഥി ക്രൂരമായി മര്‍ദ്ദിച്ചത്. രണ്ടാംവര്‍ഷ മോഡല്‍ പരീക്ഷക്കിടെ മുഹമ്മദ് മിര്‍സ എന്ന വിദ്യാര്‍ത്ഥി കോപ്പിയടിക്കാന്‍ ശ്രമിക്കുകയും അനാവശ്യമായി ബഹളം വയ്ക്കുകയും ചെയ്തു. ഇത് തടയാന്‍ ശ്രമിച്ചതോടെ അധ്യാപകനെ വിദ്യാര്‍ത്ഥി മര്‍ദ്ദിക്കുകയായിരുന്നു. മര്‍ദ്ദനത്തില്‍ അധ്യാപകന്റെ ഇടത് ചെവിയുടെ കര്‍ണപുടത്തിനും കൈക്കും പരിക്കേറ്റിട്ടുണ്ട്. സംഭവ ശേഷം വിദ്യാര്‍ത്ഥിയുടെ രക്ഷിതാവ് ആശുപത്രിയിലെത്തി അധ്യാപകനെ ഭീഷണിപ്പെടുത്തിയിരുന്നു. വിദ്യാര്‍ത്ഥിയെ പൊലീസ് അറസ്റ്റ് ചെയ്തു. രക്ഷിതാവിനെ പിന്നീട് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. മുഹമ്മദ് മിര്‍സയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. അധ്യാപകനും സ്‌കൂള്‍ മാനേജ്മന്റും കേസുകളുമായിമായി മുന്നോട്ട് പോകാന്‍ തന്നെയാണ് തീരുമാനം.