ഉത്തര്‍പ്രദേശ് വിഷമദ്യ ദുരന്തം: മരിച്ചവരുടെ എണ്ണം 70 ആയി; നിരവധി പേര്‍ ഗുരുതരാവസ്ഥയില്‍

ഉത്തര്‍പ്രദേശ് വിഷമദ്യ ദുരന്തം: മരിച്ചവരുടെ എണ്ണം 70 ആയി; നിരവധി പേര്‍ ഗുരുതരാവസ്ഥയില്‍ ഉത്തര്‍പ്രദേശിലും ഉത്തരാഖണ്ഡിലുമായി വിഷമദ്യ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 70 ആയി. യുപിയിലെ സഹാറന്‍പൂരില്‍ 36ഉം കുശിനഗറില്‍ 8 പേരും മരിച്ചു. ഉത്തരാഖണ്ഡില്‍ 28 ആളുകള്‍ മരണത്തിനു കീഴടങ്ങി. 4 ഓളം ആളുകള്‍ ചികിത്സയിലുണ്ട്. നിരവധി പേരുടെ നില ഗുരുതരമാണ്. ചികില്‍സ കൊടുക്കാന്‍ വൈകിയത് മരണസംഖ്യ ഉയരാന്‍ കാരണമായെന്നു സഹാറന്‍പൂര്‍ കലക്ടര്‍ എ.കെ.പാണ്ഡെ പറഞ്ഞു. മദ്യം വിതരണം ചെയ്തത് സഹാറന്‍പൂരില്‍ നിന്നാണെന്നാണ് സൂചന. ഉത്തരാഖണ്ഡില്‍ എത്തിച്ച മദ്യം കുടിച്ചവര്‍ക്കാണ് ആദ്യം അസ്വസ്ഥത അനുഭവപ്പെട്ടത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നിര്‍ദേശപ്രകാരം സംസ്ഥാനത്തെ അനധികൃത മദ്യ ഉല്‍പാദനത്തിന്റെയും വില്‍പനയുടെയും ഉറവിടം കണ്ടെത്താന്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. കേസില്‍ ഇതുവരെ മുപ്പതോളം പേര്‍ അറസ്റ്റിലായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തെ തുര്‍ന്നു കുശിനഗര്‍ ജില്ലാ എക്‌സൈസ് ഓഫിസറെയും ജില്ലാ എക്‌സൈസ്…

അനധികൃത നിര്‍മ്മാണം; സബ് കളക്ടര്‍ രേണു രാജിനെ അപമാനിച്ച എം എല്‍ എ രാജേന്ദ്രനെതിരെ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട്‌ നല്‍കും

അനധികൃത നിര്‍മ്മാണം; സബ് കളക്ടര്‍ രേണു രാജിനെ അപമാനിച്ച എം എല്‍ എ രാജേന്ദ്രനെതിരെ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട്‌ നല്‍കും ഇടുക്കി: റവന്യൂ ഉദ്യോഗസ്ഥരുടെ ജോലി തടസ്സപ്പെടുത്തിയ സംഭവത്തില്‍ ദേവികുളം സബ് കളക്ടര്‍ രേണു രാജ് നാളെ ഹൈക്കോടതിയില്‍ സത്യവാങ്ങ്മൂലം നല്‍കും. റവന്യൂ വകുപ്പിന്‍റെ അനുമതിയില്ലാതെ മൂന്നാര്‍ പഞ്ചായത്തിന്റെ അനധികൃത നിര്‍മ്മാണം തടയാന്‍ എത്തിയ ഉദ്യോഗസ്ഥരെ തടയുകയും സബ് കളക്ടര്‍ രേണു രാജിനെ അധിക്ഷേപിച്ചും സംസാരിച്ച എം എല്‍ എ രാജേന്ദ്രനെതിരെയും സത്യവാങ്ങ്മൂലത്തിലൂടെ അറിയിക്കും. മുതിരപ്പുഴയാറു കയ്യെറിയാന് പഞ്ചായത്ത് അനധികൃതമായി കെട്ടിടം നിര്‍മ്മിക്കുന്നത്. റവന്യൂ വകുപ്പിന്‍റെ അനുമതിയില്ലാതെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പാടില്ലെന്ന് ഹൈക്കോടതി ഉത്തരവ് നിലനില്‍ക്കെയാണ് നിയമങ്ങളും ഉത്തരവുകളും കാട്ടി പറത്തി പഞ്ചായത്ത് തന്നെ അനധികൃത നിര്‍മ്മാണം നടത്തുന്നത്. സംഭവത്തിന്റെ അടിസ്ഥാനത്തില്‍ അഡ്വക്കേറ്റ് ജനറലിന്റെ ഓഫീസ് ഇടുക്കി ജില്ല കളക്ടറോട് വിശദാംശങ്ങള്‍ തേടി. അതേസമയം സംഭവത്തില്‍ എം എല്‍…

കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ യുവതിക്ക് ജീവപര്യന്തം

കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ യുവതിക്ക് ജീവപര്യന്തം കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ യുവതിയ്ക്ക് ജീവപര്യന്തം. എറണാകുളം വടക്കന്‍ പറവൂര്‍ കോടതിയാണ് കാക്കനാട് സ്വദേശി സജിതയെന്ന മുപ്പത്തിയൊന്‍പതുകാരിക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചത്. സജിത സ്വന്തം ഭര്‍ത്താവ് പോള് വര്‍ഗീസിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത് 2011 ഫെബ്രുവരിയിലാണ്. ഭക്ഷണത്തില്‍ ഉറക്കഗുളിക നല്‍കിയ ശേഷം സജിത ഭര്‍ത്താവിനെ തലയണ ഉപയോഗിച്ചും കഴുത്തില്‍ തോര്‍ത്ത് മുറുക്കിയും ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് മരണം ഉറപ്പിച്ച ശേഷം പോള്‍ വര്‍ഗീസ് തൂങ്ങി മരിച്ചുവെന്ന് ബന്ധുക്കളെ അറിയിക്കുകയായിരുന്നു. എന്നാല്‍ പോസ്റ്റ്മോര്‍ട്ടത്തില്‍ മരണം തൂങ്ങിമരണമല്ലെന്ന് തെളിഞ്ഞതോടെ സജിത പിടിയിലായി. പിന്നീട് തന്റെ കാമുകന്‍ ടിസണ്‍ കുരുവിളയോടൊപ്പം ജീവിക്കാനാണ് ഭര്‍ത്താവിനെ കൊന്നതെന്ന് സജിതയുടെ കുറ്റസമ്മതം നടത്തി. ഫോണിലൂടെയാണ് യു കെയില്‍ സെയില്‍സ്മാനായിരുന്ന ടിസണുമായി സജിത സൗഹൃദത്തിലാകുന്നത്. തുടക്കത്തില്‍ കേസിലെ രണ്ടാം പ്രതിയായി കാമുകനെ കണ്ടിരുന്നെങ്കിലും തെളിവുകള്‍ ഇല്ലാതിരുന്നതിനാല്‍…

തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ ഇടഞ്ഞു: രണ്ടുപേര്‍ മരിച്ചു; ഏഴു പേര്‍ക്ക് പരിക്ക്

തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ ഇടഞ്ഞു: രണ്ടുപേര്‍ മരിച്ചു; ഏഴു പേര്‍ക്ക് പരിക്ക് ക്ഷേത്ര ഉത്സവത്തിനിടെ ആന ഇടഞ്ഞോടി രണ്ടുപേര്‍ മരിച്ചു. ഗുരുവായൂര്‍ കോട്ടപ്പടിയിലാണ് സംഭവം. കണ്ണൂര്‍ സ്വദേശി ബാബു (66) വും, കോഴിക്കോട് നരിക്കുനി സ്വദേശി മുരുകനു (60) മാണ് മരിച്ചത്. തെച്ചിക്കോട്ടുകാവ് രാമച്ചന്ദ്രന്‍ എന്ന ആനയാണ് ഇടഞ്ഞത്. പിറകില്‍ നിന്ന് ചിലര്‍ പടക്കം പൊട്ടിച്ചതോടെ അന്ധനായ ആന വിരണ്ട് ഓടുകയായിരുന്നു. ഓടുന്നതിനിടെ സമീപത്ത് നിന്നിരുന്നവര്‍ക്ക് ആനയുടെ ചവിട്ടേല്‍ക്കുകയായിരുന്നു. സംഭവത്തില്‍ ഏഴ് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ആനയുടെ മുന്നില്‍ നിന്നിരുന്ന മേളക്കാര്‍ക്കാണ് പരുക്കേറ്റത്. ഇവരെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ നില ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. തൃശൂര്‍ ജില്ലയിലെ പേരാമംഗലത്തുള്ള തെച്ചിക്കോട്ടുകാവ് ക്ഷേത്രത്തിന്റെ ആനയാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍. കേരളത്തിലിന്നു ജീവിച്ചിരിപ്പുള്ളതില്‍ ഏറ്റവും ഉയരമുള്ള ആനയാണ് അമ്പത് വയസിലേറെ പ്രായമുള്ള തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍. കാഴ്ച കുറവുള്ള ആനയെ മദപ്പാടിനിടെയും…

മഞ്ചേശ്വരത്ത് ബസ് ഡ്രൈവറെ വെട്ടിപ്പരിക്കേല്‍പിച്ച് എട്ടംഗം സംഘം: പിന്നാലെ വിളിച്ച് ആശുപത്രി ചിലവുകള്‍ നല്‍കാമെന്ന് വെളിപ്പെടുത്തല്‍

മഞ്ചേശ്വരത്ത് ബസ് ഡ്രൈവറെ വെട്ടിപ്പരിക്കേല്‍പിച്ച് എട്ടംഗം സംഘം: പിന്നാലെ വിളിച്ച് ആശുപത്രി ചിലവുകള്‍ നല്‍കാമെന്ന് വെളിപ്പെടുത്തല്‍ മഞ്ചേശ്വരത്ത് ബസ് ഡ്രൈവറെ തോക്കുചൂണ്ടിയ ശേഷം വെട്ടിപ്പരിക്കേല്‍പിച്ച എട്ടംഗം സംഘം നാട്ടുകാര്‍ എത്തിയതോടെ ഓടി രക്ഷപ്പെട്ടു. ബസ് ഡ്രൈവറെ തോക്കുചൂണ്ടിയ ശേഷമാണ് വെട്ടിപ്പരിക്കേല്‍പിച്ചത്. ബുധനാഴ്ച രാത്രി 11 മണിയോടെ മഞ്ചേശ്വരം സുങ്കതകട്ടെയിലാണ് സംഭവം. കളിയൂരിലെ മുഹമ്മദ് ഹനീഫിനാണ് (28) വെട്ടേറ്റത്. കുമ്പള സഹകരണാശുപത്രിയില്‍ പ്രവേശിപ്പിച്ച ഹനീഫിന്റെ വലതു കൈക്ക് എട്ട് തുന്നലുണ്ട്. രണ്ടു കാറുകളിലായെത്തിയ സംഘം സുഹൃത്തിനോട് സംസാരിച്ച് നില്‍ക്കുകയായിരുന്ന ഹനീഫിനെ ആക്രമിക്കുകയായിരുന്നു. കഞ്ചാവ് മാഫിയയാണ് അക്രമത്തിനു പിന്നിലെന്ന് ഹനീഫ് പരാതിപ്പെട്ടു. അക്രമികള്‍ ഉപേക്ഷിച്ചു പോയ കാറുകള്‍ സ്ഥലത്തെത്തിയ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എന്നാല്‍ വ്യാഴാഴ്ച രാവിലെ അക്രമികളില്‍ ഒരാള്‍ ഹനീഫിനെ ഫോണില്‍ വിളിക്കുകയും ആള് മാറിപ്പോയതാണെന്ന് പറയുകയും ചെയ്തു. ആശുപത്രി ചിലവുകള്‍ നല്‍കാമെന്ന് അയാള്‍ പറഞ്ഞതായും ഹനീഫ് അറിയിച്ചു.

പെണ്‍കുട്ടിയെ വനത്തിലെത്തിച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ച കേരളാ ഇമാംസ് കൗണ്‍സില്‍ ഭാരവാഹിയെ തൊഴിലുറപ്പ് സ്ത്രീകള്‍ പിടികൂടി

പെണ്‍കുട്ടിയെ വനത്തിലെത്തിച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ച കേരളാ ഇമാംസ് കൗണ്‍സില്‍ ഭാരവാഹിയെ തൊഴിലുറപ്പ് സ്ത്രീകള്‍ പിടികൂടി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വാഹനത്തില്‍ കയറ്റിക്കൊണ്ടുപോയി വനത്തിനുളളില്‍ വെച്ച് പീഡിപ്പിച്ചുവെന്ന ആരോപണത്തെ തുടര്‍ന്ന് പോപ്പുലര്‍ ഫണ്ട് സഹയാത്രികനും ഇമാംസ് കൗണ്‍സിലിന്റെ സംസ്ഥാന സമിതി അംഗവും മതപ്രഭാഷകനുമായ ഷഫീഖ് അല്‍ ഖാസിമിനെ കേരളാ ഇമാംസ് കൗണ്‍സില്‍ ഭാരവാഹിത്വത്തില്‍ നിന്നും പുറത്താക്കി. അതേസമയം പീഡനശ്രമ ആരോപത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി എന്ന് വ്യക്തമാക്കാതെയാണ് ഇയാളെ സസ്പെന്റ് ചെയ്ത വിവരം ഇമാംസ് കൗണ്‍സില്‍ അറിയിച്ചത്. ആള്‍ ഇന്ത്യ ഇമാംസ് കൗണ്‍സിലില്‍ നിന്ന് ഷഫീഖ് അല്‍ ഖാസിമിനെ സസ്‌പെന്റ് ചെയ്തത് അച്ചടക്ക നടപടിയുടെ ഭാഗമായാണെന്നാണ് ഇമാംസ് കൗണ്‍സില്‍ അറിയിച്ചത്. നിലവില്‍ തിരുവനന്തപുരം ജില്ലയിലെ തൊളിക്കോട് മുസ്ലിം പളളിയിലെ ചീഫ് ഇമാമായിരുന്നു ഷഫീഖ് അല്‍ ഖാസിം. പ്രമുഖ പ്രഭാഷകനായ അദ്ദേഹം മുസ്ലിം യുവാക്കളെ നേര്‍വഴിക്ക് നടത്താന്‍ പ്രഭാഷണം നടത്തുകയും ചെയ്തിരുന്നു. സംഭവത്തെകുറിച്ച്…

മുളക്കമ്പിനെ ഗിയര്‍ ലിവറാക്കിയ സ്‌കൂള്‍ ബസ് ഡ്രൈവര്‍ അറസ്റ്റില്‍

മുളക്കമ്പിനെ ഗിയര്‍ ലിവറാക്കിയ സ്‌കൂള്‍ ബസ് ഡ്രൈവര്‍ അറസ്റ്റില്‍ മുളക്കമ്പ് ഗിയര്‍ ലിവറാക്കി ഉപയോഗിച്ച സ്‌കൂള്‍ ബസ് ഡ്രൈവര്‍ അറസ്റ്റില്‍. മുംബൈയിലാണ് സംഭവം. ചൊവ്വാഴ്ച രാവിലെ ഈ ബസ് ഒരു ബിഎംഡബ്ല്യു കാറില്‍ ഇടിച്ചിരുന്നു. തുടര്‍ന്ന് നിര്‍ത്താതെ പോയ ബസിനെ കാറിന്റെ ഉടമ പിന്തുടര്‍ന്ന് പിടിക്കുകയായിരുന്നു. ബസ് ഡ്രൈവറെ ചോദ്യം ചെയ്യുന്നതിനിടയിലാണ് ബസില്‍ ഗിയര്‍ ലിവറിന് പകരം മുളക്കമ്പ് ഉപയോഗിക്കുന്നത് കാറിന്റെ ഉടമയുടെ ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍തന്നെ ഇയാള്‍ വിവരം പോലീസില്‍ അറിയിച്ചു. സംഭവ സ്ഥലത്തെത്തിയ പൊലീസ് സ്‌കൂള്‍ ബസ് പിടിച്ചെടുക്കുകയും ഡ്രൈവര്‍ രാജ് കുമാറിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഗിയര്‍ മാറ്റാത്തത് സമയം കിട്ടാത്തതിനാലാണെന്ന് രാജ് കുമാര്‍ പൊലീസിനോട് പറഞ്ഞു. രാജ് കുമാര്‍ കഴിഞ്ഞ മൂന്നു വര്‍ഷമായി ഇങ്ങനെതന്നെയാണ് ഈ ബസ് ഓടിക്കുന്നത്. വിദ്യാര്‍ത്ഥികള്‍ സുരക്ഷിതരാണെന്ന് സ്‌കൂള്‍ അധികൃതര്‍ പ്രസ്താവനയില്‍ അറിയിച്ചു. ഐപിസി 279, 336 എന്നിവ…

19കാരിയായ പെണ്‍കുട്ടിയെ പിതാവിന്റെ കണ്‍മുന്നിലിട്ട് കൂട്ടബലാല്‍സംഗം ചെയ്തു

19കാരിയായ പെണ്‍കുട്ടിയെ പിതാവിന്റെ കണ്‍മുന്നിലിട്ട് കൂട്ടബലാല്‍സംഗം ചെയ്തു 19കാരിയെ പിതാവിന്റെ കണ്‍മുന്നില്‍വച്ച് കൂട്ടബലാല്‍സംഗം ചെയ്തു. ആറംഗ സംഘമാണ് പെണ്‍കുട്ടിയെ ബലാല്‍സംഗത്തിനിരയാക്കിയത്. ബിഹാറിലെ കിഷന്‍ഗഞ്ച് ജില്ലയിലാണ് സംഭവം. 19 കാരിയെയും പിതാവിനെയും വീടിനുള്ളില്‍ അതിക്രമിച്ച് കയറിയ സംഘം ബലമായി പിടിച്ചുകൊണ്ടു പോകുകയായിരുന്നു. പിന്നീട് വിജനമായ സ്ഥലത്തെത്തിയ ശേഷം പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്യുകയായിരുന്നു. പിതാവിനെ കെട്ടിയിട്ട ശേഷമാണ് ബലാല്‍സംഗം മകളെ ചെയ്തത്. പ്രതികള്‍ക്കായി തിരച്ചില്‍ തുടങ്ങിയെന്നും പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കിയെന്നും പോലീസ് അറിയിച്ചു.

ചാലക്കുടിയിലെ ഈ മാല പിടിച്ചുപറിക്കാരന്‍ പിടിയിലായപ്പോള്‍ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍

ചാലക്കുടിയിലെ ഈ മാല പിടിച്ചുപറിക്കാരന്‍ പിടിയിലായപ്പോള്‍ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍ ചാലക്കുടിയില്‍ മാല പൊട്ടിക്കല്‍ സ്ഥിരമായിരുന്നു. ഇരുപതിടത്താണ് കഴിഞ്ഞ മൂന്നര മാസമായി കള്ളന്‍ മാല പൊട്ടിച്ചത്. കൂടുതലും മോഷണം പോയത് ഉള്‍പ്രദേശങ്ങളിലെ വഴികളിലൂടെ ഒറ്റയ്ക്കു നടന്നുപോകുന്ന സ്ത്രീകളുടേതാണ്. ഈ കേസിന്റെ അന്വേഷണം ചാലക്കുടി ഡിവൈഎസ്പി സി.ആര്‍.സന്തോഷും സംഘവും ഏറ്റെടുത്തു. സ്ത്രീകളുടെ മൊഴിയില്‍ ബൈക്കില്‍ ഹെല്‍മറ്റ് ധരിച്ച് വരുന്ന യുവാവാണു മാല പൊട്ടിച്ചതെന്നു മനസിലാക്കി. വഴിയിലെ സിസിടിവി ക്യാമറകള്‍ പരിശോധിച്ചതിലൂടെ ബൈക്ക് കടന്നു പോകുന്ന ഒന്നോ രണ്ടോ ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. നമ്പര്‍ വ്യക്തമല്ലാതിരുന്ന ദൃശ്യങ്ങളിലൂടെ എക്‌സ്ട്രാ ഫിറ്റിങ്‌സുകള്‍ ബൈക്കില്‍ ഉണ്ടെന്ന സൂചന ലഭിച്ചു. പിന്നീട് പൊലീസ് അതേ ബ്രാന്‍ഡ് ബൈക്കുകളുടെ നമ്പറുകള്‍ ശേഖരിച്ചു. അന്‍പതോളം ബൈക്കുകളില്‍നിന്നും സംശയമുള്ള എട്ടു ബൈക്കുകള്‍ പൊലീസ് പ്രത്യേകം നിരീക്ഷിച്ചു. എന്നാല്‍ ഇതിനിടയിലും പലയിടത്തും മാല മോഷണം നടന്നു. അവസാനം അറ്റകൈയായി പൊലീസ്…

കടം വാങ്ങിയ പണം തിരികെ നല്‍കിയില്ല; എന്‍ആര്‍ഐ ബിസിനസുകാരനെ ഹണിട്രാപ്പില്‍ പെടുത്തി കൊലപ്പെടുത്തിയ രണ്ടുപേര്‍ അറസ്റ്റില്‍

കടം വാങ്ങിയ പണം തിരികെ നല്‍കിയില്ല; എന്‍ആര്‍ഐ ബിസിനസുകാരനെ ഹണിട്രാപ്പില്‍ പെടുത്തി കൊലപ്പെടുത്തിയ രണ്ടുപേര്‍ അറസ്റ്റില്‍ എന്‍ആര്‍ഐ ബിസിനസുകാരനെ ഹണിട്രാപ്പില്‍പ്പെടുത്തി കൊന്നു. കടമെടുത്ത ആറുകോടി തിരിച്ചടയ്ക്കാത്തതിനാണ് ചിഗുരുപതി ജയറാമെന്ന 55 കാരനോട് കൊടും ക്രൂരത. കാലപാതകത്തിന് പിന്നില്‍ റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരാണെന്ന് പോലീസ് പറയുന്നത്. റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരില്‍ നിന്നും ജയറാം പണം വായ്പയെടുത്തിരുന്നു. സംഭവത്തെ തുടര്‍ന്ന് രാകേഷ് റെഡ്ഢിയേയും ഇയാളുടെ ഡ്രൈവറിനേയും പോലീസ് അറസ്റ്റു ചെയ്തു. റെഡ്ഡിയും ജയ്റാമും തമ്മില്‍ സാമ്പത്തിക ഇടപടുകള്‍ നടന്നിരുവെന്ന ബന്ധുവിന്റെ മൊഴിയാണ് പോലീസ് അന്വേഷണം ഇവരിലേക്ക് എത്തിച്ചത്. കഴിഞ്ഞ ജനുവരി 31 നാണ് ജയറാമിനെ കൊല്ലപ്പെട്ടനിലയില്‍ നിര്‍ത്തിയിട്ട കാറിന്റെ പിന്‍സീറ്റില്‍ നിന്നും കണ്ടെത്തിയത്. വിജയവാഡക്ക് സമീപം നന്ദിയഗാമ ദേശീയപാതയിലായിരുന്നു സംഭവം. തെലുഗു ചാനലായ എക്സ്പ്രസ് ടി.വിയുടെ മാനേജിങ് ഡയറക്ടറും കോസ്റ്റല്‍ ബാങ്ക് എന്ന കമ്പനിയുടെ ഡയറക്ടറുമാണ് ഫ്ളോറിഡയില്‍ ബിസിനസുകാരനായ ജയറാം.…