മകന്റെ വിവാഹത്തിനായി വെറും 18,000 രൂപ മാത്രം ചെലവഴിക്കാനൊരുങ്ങി ഈ ഐഎഎസ് ഓഫീസര്‍

മകന്റെ വിവാഹത്തിനായി വെറും 18,000 രൂപ മാത്രം ചെലവഴിക്കാനൊരുങ്ങി വ്യത്യസ്തനായ ആന്ധ്രയിലെ ഈ ഐഎഎസ് ഓഫീസര്‍. വിശാഖപട്ടണത്തെ ഐഎഎസ് ഓഫീസറായ പട്നള ബസന്ത്കുമാറാണ് ഈ ആഡമ്പര കാലഖട്ടത്തില്‍ തന്റെ മകന്റെ വിവാഹം ഇത്ര ലളിതമായ രീതിയില്‍ നടത്തുന്നത്. ആര്‍ഭാടങ്ങളും ധൂര്‍ത്തുകളും ഒഴിവാക്കി വിവാഹം ഫെബ്രുവരി 10ന് നടത്താനാണ് അദ്ദേഹവും കുടുംബവും തീരുമാനിച്ചിരിക്കുന്നത്. മറ്റ് ആര്‍ഭാടങ്ങളെല്ലാം ഒഴിവാക്കി ഭക്ഷണം ഉള്‍പ്പടെയുള്ള വിവാഹത്തിന്റെ ആകെ ചിലവുകള്‍ 18,000 രൂപയില്‍ ഒതുക്കും. 18,000 രൂപതന്നെയായിരിക്കും വധുവിന്റെ വീട്ടുകാരും വിവാഹത്തിനായി ചിലവഴിക്കുക.. ബസന്ത് കുമാര്‍ വിശാഖപട്ടണം മെട്രോപൊളിറ്റന്‍ റീജിയണ്‍ വികസന അതോറിറ്റി (വിഎംആര്‍ഡിഎ) കമ്മീഷണറാണ്. ഗവര്‍ണര്‍ അടക്കമുള്ള പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുക്കുമെങ്കിലും നിശ്ചയിച്ചിരിക്കുന്ന കാര്യങ്ങളില്‍ വിട്ടുവീഴ്ചയില്ലെന്ന് ബസന്ത്കുമാര്‍ പറഞ്ഞു. 2017ല്‍ നടന്ന മകളുടെ വിവാഹവും ഇത്തരത്തില്‍ ധൂര്‍ത്തില്ലാതെ 16,100 രൂപയ്ക്കാണ് ബസന്ത്കുമാര്‍ നടത്തിയത്.

രംഗീലയില്‍ സണ്ണി ലിയോണിന് നായകന്‍ മലയാളികളുടെ കൃഷ്

രംഗീലയില്‍ സണ്ണി ലിയോണിന് നായകന്‍ മലയാളികളുടെ കൃഷ് മലയാളി പ്രക്ഷകര്‍ക്ക് സന്തോഷ വാര്‍ത്തയുമായി സിനിമാലോകം. സണ്ണിലിയോണിന്റെ മലയാള ചിത്രത്തില്‍ നായകന്‍ മലയാളിയായ കൃഷ് മേനോനാണ്. സുഗീതിന്റെ കിനാവള്ളിയാണ് കൃഷ് മേനോന്റെ ആദ്യ മലയാള സിനിമ. മലയാളിയാണെങ്കിലും തമിഴ് സിനിമാരംഗത്താണ് കൃഷ് സജീവമായത്. ഗൗതം മേനോന്റെ ചിത്രങ്ങളിലാണ് കൃഷ് ഏറെയും അഭിനയിച്ചിട്ടുള്ളത്. സന്തോഷ് നായര്‍ സംവിധാനം ചെയ്യുന്ന രംഗീല എന്ന ചിത്രത്തിലൂടെയാണ് സണ്ണി മലയാളത്തിലെത്തുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ നേരത്തെതന്നെ പുറത്തു വിട്ടിരുന്നു. സുരാജ് വെഞ്ഞാറന്‍മൂട്, സലിം കുമാര്‍, ഹരീഷ് കണാരന്‍, അജു വര്‍ഗീസ്, രമേഷ് പിഷാരാടി എന്നിവരും ചിത്രത്തില്‍ പ്രധാനവേഷത്തില്‍ എത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ബാക്ക്വാട്ടര്‍ സ്റ്റുഡിയോയുടെ ബാനറില്‍ ജയലാല്‍ മേനോന്‍ നിര്‍മ്മിക്കുന്ന ചിത്രം ലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും പുറത്തിറങ്ങും.

കഥ മോഷ്ടിച്ചത്; ആഷിഖ് അബുവിന്റെ വൈറസിന് സ്റ്റേ

കഥ മോഷ്ടിച്ചത്; ആഷിഖ് അബുവിന്റെ വൈറസിന് സ്റ്റേ ആഷിഖ് അബുവും സംഘവും ചെയ്യുന്ന വൈറസ് എന്ന സിനിമയ്ക്ക് സ്റ്റേ. സിനിമയ്ക്ക് സ്റ്റേ ഏര്‍പ്പെടുത്തിയത് എറണാകുളം സെഷന്‍സ് കോടതിയാണ്. സംവിധായകന്‍ ഉദയ് അനന്തന്‍ നല്‍കിയ ഹര്‍ജിയിലാണ് സ്റ്റേ. ചിത്രത്തിന്റെ റിലീസ് തീയതി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഇതിനിടയില്‍ സ്റ്റേ വന്നത് അണിയറക്കാരെ ആശങ്കയിലാക്കിയിരിക്കുകയാണ്. ഏപ്രില്‍ 11ന് ചിത്രം തീയേറ്ററുകളിലെത്തുമെന്നായിരുന്നു പ്രഖ്യാപനം. കോഴിക്കോട്ട് ജനുവരി ആദ്യവാരമാണ് സിനിമയുടെ ചിത്രീകരണം തുടങ്ങിയത്. കുഞ്ചാക്കോ ബോബന്‍, ടൊവിനോ തോമസ്, റഹ്മാന്‍, ഇന്ദ്രജിത്ത് സുകുമാരന്‍, ആസിഫ് അലി, ഇന്ദ്രന്‍സ്, ജോജു ജോര്‍ജ്ജ്, സൗബിന്‍ ഷാഹിര്‍, രേവതി, പാര്‍വ്വതി തിരുവോത്ത്, റിമ കല്ലിങ്കല്‍, പൂര്‍ണിമ ഇന്ദ്രജിത്ത്, രമ്യ നമ്പീശന്‍, ശ്രീനാഥ് ഭാസി, മഡോണ സെബാസ്റ്റിയന്‍, ദിലീഷ് പോത്തന്‍, ഷറഫുദ്ദീന്‍, സെന്തില്‍ കൃഷ്ണന്‍ തുടങ്ങി വന്‍ താരനിര വൈറസില്‍ അണിനിരക്കുന്നുണ്ട്. ഒപിഎം പ്രൊഡക്ഷന്‍സ് ആണ് നിര്‍മ്മാണം. രാജീവ്…

സോനു നിഗം ആശുപത്രിയില്‍

സോനു നിഗം ആശുപത്രിയില്‍ ഭക്ഷണത്തിലെ അലര്‍ജി മൂലം ഗായകന്‍ സോനു നിഗത്തിനെ മുംബൈയിലെ നാനാവതി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തന്റെ ഇന്‍സ്റ്റാഗ്രാമിലൂടെ സോനു തന്നെയാണ ആശുപത്രിയില്‍ നിന്നുള്ള ചിത്രം പങ്കുവെച്ചത്. ഒരു പാര്‍ട്ടിയ്ക്കിടെ കടല്‍ വിഭവങ്ങളടങ്ങിയ ഭക്ഷണം കഴിച്ചതാണ് അലര്‍ജിക്ക് കാരണം. ഒഡീഷയിലെ ജയ്പൂരില്‍ വച്ചാണ് സംഭവം. പോസ്റ്റിലൂടെ ശ്വാസം എടുക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നും ഇടത് കണ്ണിന് വീക്കം ഉണ്ടെന്നും സോനു നിഗം അറിയിച്ചു. തനിക്കു സീ ഫുഡ് അലര്‍ജിയാണെന്നും ഇത്തരത്തില്‍ അലര്‍ജി ഉണ്ടാക്കുന്ന ഭക്ഷണങ്ങള്‍ ആരും കഴിക്കരുതെന്നും അദ്ദേഹം സൂചിപ്പിച്ചു. തന്നെ പരിചരിച്ച ഡോക്ടര്‍മാര്‍ക്കും സംഘത്തിനും പോസ്റ്റിലൂടെ നന്ദി പറയാനും സോനു മറന്നില്ല. ചികിത്സ പുരോഗമിക്കുകയാണെന്നും ഉടന്‍ ഭേദമാകുമെന്നും ജയ്പൂരിലെ പരിപാടിയില്‍ പങ്കെടുക്കാന്‍ സാധിക്കുമെന്നും തന്റെ ഇന്‍സ്റ്റഗ്രമിലൂടെ സോനു നിഗം വ്യക്തമാക്കി.

കളക്ടറൊടൊപ്പം കൂടിയാട്ടം കണ്ടതിന്റെ സന്തോഷത്തില്‍ മാമലക്കണ്ടം ഹൈസ്ക്കൂൾ വിദ്യാർത്ഥികൾ

കളക്ടറൊടൊപ്പം കൂടിയാട്ടം കണ്ടതിന്റെ സന്തോഷത്തില്‍ മാമലക്കണ്ടം ഹൈസ്ക്കൂൾ വിദ്യാർത്ഥികൾ കാക്കനാട്: കുട്ടമ്പുഴ പഞ്ചായത്തിലെ ആദിവാസി ഊരുനിവാസികൾക്ക് ആശ്വാസമായി ജില്ലാ കളക്ടറുടെ സന്ദർശനം. കുട്ടമ്പുഴ പഞ്ചായത്തിലെ എളംപ്ലാശേരി കോളനി സന്ദർശിച്ച് ജില്ലാ കളക്ടർ മുഹമ്മദ് വൈ സഫീറുള്ള ഊരു നിവാസികളുടെ പ്രശ്നങ്ങൾ നേരിട്ട് ചോദിച്ചറിഞ്ഞു. കടുത്ത കുടിവെള്ളക്ഷാമമാണ് നേരിടുന്നതെന്ന് ഊര് നിവാസികൾ പരാതിപ്പെട്ടപ്പോൾ പഞ്ചായത്തിലെ വിവിധ ഊരുകളിലെ കുടിവെള്ള ക്ഷാമം മാർച്ചു മാസത്തോടെ പരിഹരിക്കുമെന്ന് അദ്ദേഹം ഉറപ്പുനൽകി. പിണവൂർകുടി, വെള്ളാരംകൊത്ത് ഊരുകളിലെ വിശേഷങ്ങളും ആവശ്യങ്ങളും അദ്ദേഹം ചോദിച്ചറിഞ്ഞു. പട്ടണത്തിൽ പോയി കാണാൻ സാധിക്കാത്ത കൂടിയാട്ടം ജില്ലാ കളക്ടറൊടൊപ്പം കണ്ടതിന്റെ സന്തോഷത്തിലായിരുന്നു മാമലക്കണ്ടം ഗവൺമെന്റ് ഹൈസ്ക്കൂൾ വിദ്യാർത്ഥികൾ. ബാലി വധത്തിന്റെ കഥ പറഞ്ഞ കൂടിയാട്ടം മുദ്രകൾ ചെയ്തു നോക്കി അനുകരിച്ചു കൊണ്ടാണ് പലരും കണ്ടത്. പൗരാണിക നാട്യരൂപമായ കൂടിയാട്ടം അവതരണത്തിന് സര്‍ക്കാര്‍ സ്‌കൂളുകളില്‍ വേദിയൊരുക്കിയ സംസ്കൃതി 2019ന്റെ ഭാഗമായിട്ടാണ് മാമലക്കണ്ടം…

സിനിമാ സ്‌റ്റൈലില്‍ ആരാധകര്‍ക്കിടയിലേക്ക് എടുത്തുചാടി രണ്‍വീര്‍ സിങ്; തലയിടിച്ചുവീണ ആരാധികയ്ക്ക് പരിക്ക്

സിനിമാ സ്‌റ്റൈലില്‍ ആരാധകര്‍ക്കിടയിലേക്ക് എടുത്തുചാടി രണ്‍വീര്‍ സിങ്; തലയിടിച്ചുവീണ ആരാധികയ്ക്ക് പരിക്ക് ആരാധകര്‍ക്കിടയിലേക്ക് സിനിമാ സ്റ്റൈലില്‍ എടുത്തുചാടി നടന്‍ രണ്‍വീര്‍ സിങ്. എന്നാല്‍ ചാട്ടം പിഴച്ചു. അതോടെ കൂടിനിന്ന ആരാധകരില്‍ ചിലര്‍ക്ക് പരിക്കേറ്റു. പുതിയ ചിത്രം ഗല്ലി ബോയിയുടെ പ്രചരണത്തിനിടയിലായിരുന്നു രണ്‍വീറിന്റെ കൈവിട്ട കളി. തലയിടിച്ചു നിലത്തുവീണ യുവതിക്ക് സാരമായി പരിക്കേറ്റു. ഇതിന് പിന്നാലെ രണ്‍വീറിനെതിരെ കടുത്ത വിമര്‍ശനമാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നിരിക്കുന്നത്. രണ്‍വീര്‍ ചിത്രത്തിന്റെ പ്രചരണാര്‍ത്ഥം ലാക്മേ ഫാഷന്‍ വീക്കില്‍ പങ്കെടുക്കുകയായിരുന്നു. തന്റെ പ്രടകനം കഴിഞ്ഞ് കാണികള്‍ക്കിടയിലേക്ക് അപ്രതീക്ഷിതമായി രണ്‍വീര്‍ എടുത്തു ചാടുകയായിരുന്നു. പെട്ടെന്നുണ്ടായ ചാട്ടമായതിനാല്‍ ആരാധകര്‍ക്ക് രണ്‍വീറിനെ പിടിക്കാന്‍ സാധിച്ചില്ല. ആളുകള്‍ തിക്കിത്തിരക്കിയതോടെ പലര്‍ക്കും പരിക്കേറ്റു. തലയിടിച്ചുവീണ യുവതിയുടെ ചിത്രങ്ങള്‍ ഉള്‍പ്പെടെ പല മാധ്യമങ്ങളും വാര്‍ത്ത പ്രസിദ്ധീകരിച്ചു.

കൊക്ക്പിറ്റിലെ അഥിതിയെ കണ്ട് അമ്പരന്ന് ജീവനക്കാര്‍

കൊക്ക്പിറ്റിലെ അഥിതിയെ കണ്ട് അമ്പരന്ന് ജീവനക്കാര്‍ മുംബൈ എയര്‍പോര്‍ട്ടില്‍ പാര്‍ക്ക്‌ ചെയ്തിരുന്ന ജെറ്റ് എയര്‍വയ്സ് വിമാനത്തിലെ വിശിഷ്ട അഥിതി കണ്ട് അമ്പരന്നിരിക്കുകയാണ് ജീവനക്കാര്‍. സുന്ദരന്‍ കുട്ടി മൂങ്ങയാണ് ജെറ്റ് എയര്‍വയ്സ് ബോയിംഗ് 777 വിമാനത്തിന്‍റെ കോക്ക്പിറ്റില്‍ പൈലറ്റിന്റെ സീറ്റില്‍ സ്ഥാനം പിടിച്ചത്. രാത്രി പാര്‍ക്ക്‌ ചെയ്തിരുന്ന വിമാനത്തില്‍ ഭക്ഷണം തേടി എത്തിയതാകാം കുട്ടി മൂങ്ങ എന്നാണ് കരുതുന്നത്. ഫ്ലൈറ്റ് കാമാണ്ടാറുടെ സീറ്റില്‍ ഇരിക്കുകയായിരുന്ന കുട്ടി മൂങ്ങയെ ഫ്ലൈറ്റ് എഞ്ചിനീയര്‍മാരാണ് കണ്ടെത്തിയത്. കുട്ടിമൂങ്ങയെ പിന്നീട് മുംബൈ എയര്‍പോര്‍ട്ട് ഫയര്‍ ഫോഴ്സിന് കൈമാറി. അതേസമയം ജീവനക്കാര്‍ ഇതിനെ പുറത്തെടുക്കാന്‍ ശ്രമിച്ചപ്പോള്‍ യാതൊരു എതിര്‍പ്പും കാട്ടിയില്ലെന്ന് ജീവനക്കാര്‍ പറഞ്ഞു. വിമാനത്തിന്‍റെ തുറന്നിരുന്ന വാതിലില്‍ കൂടി രാത്രി എപ്പോളോ ഭക്ഷണം തേടി കയറിയതാകാമെന്ന് ഒരു ജീവനക്കാരന്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. അപൂര്‍വ്വമായെത്തിയ അതിഥിയോടൊപ്പം സെല്‍ഫിയെടുക്കുന്ന തിരക്കിലായിരുന്നു ചില ജീവനക്കാരെന്ന് വാര്‍ത്താ ഏജന്‍സിയായ ഐ…

ഭാനുപ്രിയ കേസില്‍ വന്‍ വഴിത്തിരിവ്; പരാതിക്കാരി അറസ്റ്റില്‍

ഭാനുപ്രിയ കേസില്‍ വന്‍ വഴിത്തിരിവ്; പരാതിക്കാരി അറസ്റ്റില്‍

ഭാനുപ്രിയ കേസില്‍ വന്‍ വഴിത്തിരിവ്; പരാതിക്കാരി അറസ്റ്റില്‍ ചെന്നൈ : നടി ഭാനുപ്രിയ തന്‍റെ വീട്ടില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ജോലിക്ക് നിര്‍ത്തി പീഡിപ്പിച്ചെന്ന കേസില്‍ വന്‍ വഴിത്തിരിവ്. ഭാനുപ്രിയയ്ക്ക് എതിരെ കേസ് നല്‍കിയ പെണ്‍കുട്ടിയുടെ മാതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. നടിയുടെ വീട്ടില്‍ നിന്നും പണവും സ്വര്‍ണ്ണവും മോഷ്ട്ടിച്ചെന്ന കേസില്‍ പെണ്‍കുട്ടിയുടെ അമ്മ പ്രഭാവതിയെയാണ് അറസ്റ്റ് ചെയ്തത്. പ്രായപൂര്‍ത്തിയാകാത്ത മറ്റു മൂന്ന് പെണ്‍കുട്ടികളെ നടിയുടെ വീട്ടില്‍ നിന്നും രക്ഷിച്ചെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്നും പോലീസ് വിശദീകരിച്ചു. പരാതിയുടെ അടിസ്ഥാനത്തില്‍ നടിയുടെ വീട്ടില്‍ നിന്നും കണ്ടെത്തിയ പെണ്‍കുട്ടിയെ ചൈല്‍ഡ് ലൈനിന്റെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു. ഇവിടെ വെച്ച് പെണ്‍കുട്ടിയെ ചോദ്യം ചെയ്തതില്‍ നിന്നാണ് മോഷണ വിവരം പറഞ്ഞതെന്ന് പോലീസ് വിശദമാക്കി. അതേസമയം പെണ്‍കുട്ടിയുടെ മാതാവ് കുറ്റം സമ്മതിച്ചതായി പോലീസ് അറിയിച്ചു.

നടി ഭാനുപ്രിയയുടെ വീട്ടില്‍ പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പെണ്‍കുട്ടികള്‍; പീഡനത്തിന് ഇരയായതായി കുട്ടികള്‍

case raid at actress bhanupriya residence chennai

നടി ഭാനുപ്രിയയുടെ വീട്ടില്‍ പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പെണ്‍കുട്ടികള്‍; പീഡനത്തിന് ഇരയായതായി കുട്ടികള്‍ നടി ഭാനുപ്രിയയുടെ വീട്ടില്‍ നിന്ന് മൂന്ന് പെണ്‍കുട്ടികളെ കൂടി കണ്ടെത്തിയതായി റിപ്പോര്‍ട്ടുകള്‍. ചെന്നൈയിലെ ടി നഗറിലെ വീട്ടില്‍ നടത്തിയ റെയ്ഡിലാണ് പ്രായപൂര്‍ത്തിയാകാത്ത മൂന്നു പെണ്‍കുട്ടികളെ കണ്ടെത്തിയതായി റിപ്പോര്‍ട്ടുകള്‍ ഉള്ളത്. പീഡനത്തിനു ഇരയായതായി പെണ്‍കുട്ടികള്‍ ദേശീയ സമിതിക്ക് മൊഴി നല്‍കി. നേരത്തെ ഭാനു പ്രിയയുടെ വീട്ടില്‍ നിന്നും പ്രായപൂര്‍ത്തിയാകാത്ത ഒരു പെണ്‍കുട്ടിയെ രക്ഷപെടുത്തിയിരുന്നു. പെണ്‍കുട്ടിയുടെ അമ്മ നല്‍കിയ പരാതിയിലാണ് നടപടി ഉണ്ടായത്. ബാലവകാശ പ്രവര്‍ത്തകനായ അച്ചുത റാവോയാണ് ദേശീയ സംസ്ഥാന കമ്മീഷനുകള്‍ക്ക് പരാതി നല്‍കിയത്. ഭാനുപ്രിയയുടെ വീട്ടില്‍ നാല് പെണ്‍കുട്ടികള്‍ ഉണ്ടെന്നും ഇവരെയെല്ലാം ഒരു എജെന്റ് ആണ് എത്തിച്ചു നല്‍കിയതെന്നും അച്ചുത പരാതിയില്‍ പറയുന്നു. എന്നാല്‍ നടിക്കെതിരെ കേസേടുത്തെങ്കിലും ഇവരെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. പതിനാലു വയസുള്ള മകളെ ഭാനുപ്രിയ ചെന്നൈയിലേക്ക് കൊണ്ടുപോയെന്നും, അവിടെ പീടിപ്പിക്കപ്പെട്ടെന്നും…

അമിത വേഗതയില്‍ ആഡംബരകാറില്‍ പാഞ്ഞ് താരപുത്രന്‍; പിഴയടപ്പിച്ച് കേരള പോലീസ്

അമിത വേഗതയില്‍ ആഡംബരകാറില്‍ പാഞ്ഞ് താരപുത്രന്‍; പിഴയടപ്പിച്ച് കേരള പോലീസ് അമിത വേഗതയില്‍ ആഡംബരകാറില്‍ പാഞ്ഞ താരപുത്രനെ പിടികൂടി കേരള പോലീസ്. കൊച്ചി ധനുഷ്‌ക്കോടി ദേശിയപാതയിലൂടെ അമിത വേഗതയിലെത്തിയ ആഡംബര കാര്‍ പൊലീസ് കൈകാണിച്ചിട്ടും നിറുത്താതെ പാഞ്ഞുപോകുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് പോലീസ് കാര്‍ പിടികൂടിയത്. നടന്‍ ബാബുരാജിന്റെ മകന്‍ അക്ഷയ് ആയിരുന്നു കാര്‍ ഓടിച്ചത്. പൊലീസിന്റെ പരിശോധക സംഘം പത്താം മൈലില്‍ കാര്‍ തടഞ്ഞു. എന്നാല്‍ നിറുത്താതെ പോകുകയായിരുന്നു. ഇതിനെത്തുടര്‍ന്ന് കാറിനെക്കുറിച്ചുളള വിവരങ്ങള്‍ ഉദ്യോഗസ്ഥര്‍ സ്റ്റേഷനിലേക്ക് വിളിച്ചറിയിക്കുകയും കാര്‍ പിടികൂടുകയുമായിരുന്നു. പത്താം മൈലില്‍ പൊലീസ് കൈകാണിച്ചത് കണ്ടില്ലെന്നാണ് നിറുത്താത്തതിനു കാരണമായ് അക്ഷയ് പറഞ്ഞത്. വാഹനം പരിശേധിച്ചെങ്കിലും സംശയാസ്പദമായി ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. അമിത വേഗതയ്ക്ക് 500 രൂപ പിഴയടപ്പിച്ച് താരപുത്രനെ വിടുകയായിരുന്നു.