പെണ്‍കുട്ടികളെ നല്ല ഭാര്യമാരാകാന്‍ പഠിപ്പിക്കുന്ന സര്‍വകലാശാല കോഴ്‌സ്

പെണ്‍കുട്ടികളെ നല്ല ഭാര്യമാരാകാന്‍ പഠിപ്പിക്കുന്ന സര്‍വകലാശാല കോഴ്‌സ് l university course become better wife

പെണ്‍കുട്ടികളെ നല്ല ഭാര്യമാരാകാന്‍ പഠിപ്പിക്കുന്ന സര്‍വകലാശാല കോഴ്‌സ് ഭോപ്പാല്‍: വേറിട്ട പാഠ്യപദ്ധതിയുമായി ഭോപ്പാലിലെ ബര്‍ക്കത്തുള്ള സര്‍വ്വകലാശാല. പെണ്‍കുട്ടികളെ നല്ല ഭാര്യമാരാകാന്‍ പഠിപ്പിക്കുന്ന മൂന്നു മാസം ദൈര്‍ഘ്യമുള്ള പാഠ്യപദ്ധതിയാണ് സർവകലാശാല അവതരിപ്പിക്കുന്നത്. സൈക്കോളജി, സോഷ്യോളജി എന്നിവയില്‍ അടിസ്ഥാനപ്പെടുത്തിയായിരിക്കും കോഴ്‌സിന്റെ സിലബസ് എന്നാണ് സര്‍വ്വകലാശാല അധികൃതര്‍ പറയുന്നത്. സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയായ ഏതൊരു പെണ്‍കുട്ടിക്കും കോഴ്‌സിന്റെ ഭാഗമാകാം. പഠനം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് സര്‍വ്വകലാശാല സര്‍ട്ടിഫിക്കറ്റ് നല്‍കും. വിവാഹാലോചന വരുമ്പോള്‍ ചെറുക്കന്‍ വീട്ടുകാരുടെ മുന്നില്‍ ഇതൊരു ‘പ്ലസ് പോയിന്റ് ‘ആകുമെന്നാണ് സര്‍വ്വകലാശാലയുടെ അവകാശവാദം. ആദ്യ ബാച്ചില്‍ 30 പേര്‍ക്ക് പ്രവേശനം നല്‍കാനാണ് തീരുമാനം. കുടുംബബന്ധങ്ങള്‍ കൂടുതല്‍ ശിഥിലമാകുകയും കുട്ടികള്‍ മാതാപിതാക്കളില്‍ നിന്ന് വേര്‍പെട്ട് ജീവിക്കുകയുമൊക്കെ ചെയ്യുന്ന കാലത്ത് സംസ്‌കാര സമ്പന്നരായ വധുക്കളെ വാര്‍ത്തെടുത്ത് ഭാവികുടുംബങ്ങളെ സുഭദ്രമാക്കുകയാണേ്രത കോഴ്‌സിന്റെ ലക്ഷ്യം. എന്തായാലും വിദ്യാര്‍ഥികള്‍ക്കിടയില്‍ വ്യാപക പ്രതിഷേധത്തിനുള്ള കാരണമായിരിക്കുകയാണ് പുതിയ കോഴ്‌സ്. നല്ല വധുക്കളെ…

സോഷ്യല്‍ മീഡിയ ഒടുവില്‍ അവളെ കണ്ടെത്തി

സോഷ്യല്‍ മീഡിയ ഒടുവില്‍ അവളെ കണ്ടെത്തി l social-media-found-that-singer-train-theevandi-malayalam-film

സോഷ്യല്‍ മീഡിയ ഒടുവില്‍ അവളെ കണ്ടെത്തി ടൊവിനോ നായകനായ തീവണ്ടിയിലെ ഏറെ ശ്രദ്ധിക്കപ്പെട്ട ഗാനമാണ് ശ്രേയാ ഘോഷാലും കെ.എസ് ഹരിശങ്കരും ചേര്‍ന്ന ആലപിച്ച ജീവാംശമായി….ഈ ഗാനം സോഷ്യല്‍മീഡിയയില്‍ ധാരാളം പേര്‍ ഏറ്റുപാടുകയുണ്ടായി. എന്നാല്‍ മലയാളികളുടെ മനം കവര്‍ന്നത് ഒരു തമിഴ് പെണ്‍കൊടി അത് ആലപിച്ചപ്പോഴാണ്. അവളെ തിരയുകയായിരുന്നു സോഷ്യല്‍ മീഡിയ. ചെന്നൈ സ്വദേശിനി സൗമ്യ റാവുവാണ് സ്വരമാധുരികൊണ്ടും ഭാവാര്‍ദ്രമായ ആലാപനവും കൊണ്ട് ജനഹൃദയങ്ങള്‍ കീഴടക്കിയത്. ചിത്രത്തിന്റെ സംഗീത സംവിധായകന്‍ കൈലാഷ് മേനോനും സംവിധായകന്‍ ഫെല്ലിനി ടിപിയും സൗമ്യയുടെ വീഡിയോ ഷെയര്‍ ചെയ്തിരുന്നു. 30 സെക്കന്റ് മാത്രമുള്ള ഗാനത്തിലൂടെ വൈറലായ പെണ്‍കുട്ടിയെ കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു സൈബര്‍ലോകം. തിരുവനന്തപുരം സ്വാതി തിരുന്നാള്‍ സംഗീത കോളേജിലെ, ഒന്നാംവര്‍ഷ സംഗീത വിദ്യാര്‍ത്ഥിനിയാണ് സൗമ്യ. തമിഴ്നാടാണ് സ്വദേശമെങ്കിലും തമിഴ് ചുവ ഒട്ടും തന്നെയില്ലാതെയാണ് സൗമ്യ ഗാനം ആലപിച്ചിരിക്കുന്നത്. ഒഴിവ് സമയത്ത് സഹപാഠി പകര്‍ത്തിയ വീഡിയോ…

ബോളിവുഡിന്റെ പ്രിയതാരം അനുഷ്‌ക വിശ്രമത്തില്‍ ; ആശങ്കയോടെ ആരാധകര്‍

ബോളിവുഡിന്റെ പ്രിയതാരം അനുഷ്‌ക വിശ്രമത്തില്‍ ; ആശങ്കയോടെ ആരാധകര്‍ l bollywood actress anuska sharma health condition

ബോളിവുഡിന്റെ പ്രിയതാരം അനുഷ്‌ക രോഗക്കിടക്കയില്‍ ; ഡോക്ടര്‍മാരുടെ നിര്‍ദ്ദേശം ഇങ്ങനെ ബോളിവുഡ് താരം അനുഷ്‌ക ശര്‍മ്മയ്ക്ക് നട്ടെല്ലിന് അസുഖം. ബള്‍ജിങ് ഡിസ്‌ക് രോഗം ബാധിച്ച താരത്തിന് പരിപൂര്‍ണ്ണ വിശ്രമമാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. നട്ടെല്ലിന്റെ പ്ലേറ്റുകള്‍ തെന്നിമാറുന്ന അവസ്ഥയാണ് ബള്‍ജിങ് ഡിസ്‌ക് അസുഖം. തരുണാസ്ഥി നിര്‍മ്മിതമായ വൃത്താകാര പ്ലേറ്റുകള്‍ക്കാണ് ഇത് സംഭവിക്കുന്നത്. ഈ അവസ്ഥയെയാണ് ബള്‍ജിങ് ഡിസ്‌ക് അഥവാ സ്ലിപ്ഡ് ഡിസ്‌ക് എന്ന് പറയുന്നത്. വരുണ്‍ ധവാനുമൊത്തുള്ള പുതിയ ചിത്രം സുയി ധാഗ -മെയ്ഡ് ഇന്‍ ഇന്ത്യയുടെ പ്രചാരണത്തിനിടെയാണ് നടി രോഗം തിരിച്ചറിയുന്നത്. തയ്യല്‍ക്കാരായി വരുണ്‍ ധവാനും അനുഷ്‌ക ശര്‍മ്മയും വേഷമിടുന്ന സുയി ധാഗ: മെയ്ഡ് ഇന്‍ ഇന്ത്യ സെപ്റ്റംബര്‍ 28ന് തീയേറ്ററുകളിലെത്തും. പരിമിതമായ സാഹചര്യങ്ങളിലും തയ്യല്‍ക്കാരില്‍ നിന്ന് പരിശ്രമത്തിലൂടെ വലിയ ഒരു കമ്പനിയുടെ നേതൃസ്ഥാനത്ത് എത്തിച്ചേരുന്ന മോജി- മംമ്ത ദമ്പതികളുടെ കഥയാണ് ചിത്രം പറയുന്നത്. 2014 ല്‍…

ഗായിക വൈക്കം വിജയലക്ഷ്മി വിവാഹിതയാകുന്നു ; വിവാഹനിശ്ചയം കഴിഞ്ഞു

ഗായിക വൈക്കം വിജയലക്ഷ്മി വിവാഹിതയാകുന്നു ; വിവാഹനിശ്ചയം കഴിഞ്ഞു വൈക്കം: പ്രശസ്ത ഗായിക വൈക്കം വിജയലക്ഷ്മിയുടെ വിവാഹനിശ്ചയം കഴിഞ്ഞു. പാലാ പുലിയൂര്‍ സ്വദേശി അനൂപാണ് വരന്‍. അടുത്ത മാസം 22നാണ് വിവാഹം. വിജയലക്ഷ്മിയുടെ വൈക്കത്തെ വീട്ടില്‍ വച്ചായിരുന്നു ചടങ്ങുകള്‍. ഇന്റീരിയര്‍ ഡിസൈനിംഗ് രംഗത്ത് പ്രവര്‍ത്തിക്കുന്ന അനൂപ് മിമിക്രി കലാകാരന്‍ കൂടിയാണ്. വൈക്കം മഹാദേവ ക്ഷേത്രത്തില്‍ വച്ചാണ് വിവാഹ ചടങ്ങുകള്‍ നടക്കുന്നത്. സെല്ലുലോയ്ഡ് എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ വിജയലക്ഷ്മി എല്ലാ തെന്നിന്ത്യന്‍ ഭാഷകളിലും പാടിക്കഴിഞ്ഞു. സംസ്ഥാന പുരസ്‌കാരവും നേടിയിട്ടുണ്ട്.

ആകാശത്ത് നിന്ന് മീനുകള്‍ തടാകത്തിലേക്ക് പറന്നിറങ്ങുന്നു… വൈറലായി ഒരു വിസ്മയകാഴ്ച

ആകാശത്ത് നിന്ന് മീനുകള്‍ തടാകത്തിലേക്ക് പറന്നിറങ്ങുന്നു... വൈറലായി ഒരു വിസ്മയകാഴ്ച l Plane dumps fish into Utah lake

ആകാശത്ത് നിന്ന് മീനുകള്‍ തടാകത്തിലേക്ക് പറന്നിറങ്ങുന്നു… വൈറലായി ഒരു വിസ്മയകാഴ്ച യൂറ്റാ: എല്ലാ വര്‍ഷവും ഓഗസ്റ്റ് മാസത്തില്‍ അമേരിക്കയിലെ യൂറ്റാ നിവാസികള്‍ക്ക് കണ്ണിന് കുളിരേകുന്ന ഒരു കാഴ്ച കാണാൻ കഴിയും. ആകാശത്ത് നിന്ന് മീനുകള്‍ സമീപത്തെ തടാകത്തിലേക്ക് പറന്നിറങ്ങുന്ന കാഴ്ച.

നടി ഹോട്ടല്‍ മുറിയില്‍ തൂങ്ങി മരിച്ചനിലയില്‍

നടി ഹോട്ടല്‍ മുറിയില്‍ തൂങ്ങി മരിച്ചനിലയില്‍ l Actress found dead at hotel room

നടി ഹോട്ടല്‍ മുറിയില്‍ തൂങ്ങി മരിച്ചനിലയില്‍ കൊല്‍ക്കത്ത: പ്രശസ്ത ബംഗാളി സിനിമാതാരം പായല്‍ ചക്രബര്‍ത്തിയെ സിലിഗുരിയിലെ ഒരു ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി.കഴിഞ്ഞ ദിവസം ഗാങ്‌ടോക്കിലേക്ക് പോകുന്നതിനായി സിലിഗുരിയിലെ ഹോട്ടലില്‍ മുറിയെടുത്ത താരം രാവിലെ ഏറെനേരമായിട്ടും പുറത്തിറങ്ങുന്നത് കാണാതായപ്പോൾ സംശയം തോന്നിയ ജീവനക്കാർ വാതിലില്‍ മുട്ടിവിളിക്കുകയായിരുന്നു. ഏറെ നേരം മുട്ടി വിളിച്ചിട്ടും തുറക്കാത്തതിനാല്‍ അവർ പൊലീസില്‍ വിവരമറിയിച്ചു. പൊലീസ് എത്തി അകത്തുനിന്ന് പൂട്ടിയ മുറി തുറന്ന് പരിശോധിച്ചപ്പോഴാണ് നടിയുടെ മൃതദേഹം കണ്ടെത്തിയത്. പോലീസ് കേസ് രജിസ്റ്റർ ചെയ്‌ത്‌ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

പ്രിയഗായിക വൈക്കം വിജയലക്ഷ്മിക്ക് ഒക്ടോബറിൽ മംഗല്യം

പ്രിയഗായിക വൈക്കം വിജയലക്ഷ്മിക്ക് ഒക്ടോബറിൽ മംഗല്യം l Playback singer vaikam vijayalakshmi marriage malayalam film

പ്രിയഗായിക വൈക്കം വിജയലക്ഷ്മിക്ക് ഒക്ടോബറിൽ മംഗല്യം സ്വതസിദ്ധമായ ആലാപനശൈലി കൊണ്ട് സംഗീതാസ്വാദകരുടെ മനസ്സ് കീഴടക്കിയ ഗായിക വൈക്കം വിജയലക്ഷ്മി വിവാഹിതയാവുന്നു. ഇന്‍റീരിയര്‍ ഡെക്കറേഷന്‍ കോണ്‍ട്രാക്റ്ററും മിമിക്രി കലാകാരനുമായ അനൂപാണ് വരൻ. ഒക്ടോബര്‍ 22 ന് വൈക്കം മഹാദേവ ക്ഷേത്രത്തില്‍ വെച്ചാണ് വിവാഹം. വിജയലക്ഷ്മിയെപ്പോലെതന്നെ സംഗീതം ഏറെ ഇഷ്ട്ടപ്പെടുന്നയാളാണ് അനൂപും. ഇദ്ദേഹം നല്ലൊരു ഗായകൻ കൂടിയാണ്. സംഗീതമാണ് തങ്ങളെ കൂട്ടിയിണക്കിയതെന്ന് ഇരുവരും പറയുന്നു.സ്റ്റാർ സിംഗറിലൂടെ വന്ന് മലയാളികളുടെ ഹൃദയം കവർന്ന വൈക്കം വിജയലക്ഷ്മി 5 മണിക്കൂർ തുടർച്ചയായി ഗായത്രിവീണ മീട്ടി ഗിന്നസ്ബുക്കിൽ ഇടം നേടിയിട്ടുണ്ട്. കഴിവും ദൈവാനുഗ്രഹവും ആവോളമുള്ള ഈ കലാകാരി വൈകല്യങ്ങളെ മറികടന്ന് ചലച്ചിത്രഗാനരംഗത്തേക്ക് ചുവടുറപ്പിച്ചത് 2013 ൽ റീലീസായ സെല്ലുലോയ്ഡ് എന്ന ചിത്രത്തിലെ ‘കാറ്റേ കാറ്റേ’ എന്ന ഗാനം പാടിക്കൊണ്ടാണ്. പിന്നീടങ്ങോട്ട് വിജയക്ഷ്മി ആലപിച്ച ഗാനങ്ങളത്രയും ഹിറ്റുകളായിരുന്നു. സെല്ലുലോയിഡിലെ ഗാനത്തിന് സംസ്ഥാന സര്‍ക്കാരിന്‍റെ സ്പെഷ്യല്‍ ജൂറി…

അച്ഛനിൽ നിന്ന് നേരിടേണ്ടി വന്ന ദുരനുഭവങ്ങൾ തുറന്ന് പറഞ് വിദ്യ വോക്‌സ്

അച്ഛനിൽ നിന്ന് നേരിടേണ്ടി വന്ന ദുരനുഭവങ്ങൾ തുറന്ന് പറഞ് വിദ്യ വോക്‌സ് l vidya vox me to campaign

അച്ഛനിൽ നിന്ന് നേരിടേണ്ടി വന്ന ദുരനുഭവങ്ങൾ തുറന്ന് പറഞ് വിദ്യ വോക്‌സ് മി ടൂ ക്യാമ്പയിന്റെ ഭാഗമായും മറ്റും തങ്ങൾക്ക് നേടേണ്ടിവന്ന ദുരന്തങ്ങളെക്കുറിച്ച് തുറന്ന് പറഞ് പ്രശസ്തയായ നിരവധി സ്ത്രീകൾ മുന്നോട്ട് വന്നിരുന്നു. കുട്ടികാലത്ത് അച്ഛനിൽ നിന്നുമുണ്ടായ ദുരനുഭവങ്ങൾ പങ്കുവച്ചുകൊണ്ട് ഇപ്പോഴിതാ പ്രശസ്ത ഗായികയും യൂട്യൂബറുമായ വിദ്യ വോക്‌സും രംഗത്തെത്തിയിരിക്കുന്നു. ചെന്നൈയിലാണ് ജനിച്ചതെങ്കിലും എട്ടുവയസ്സുമുതൽ അമേരിക്കയിലാണ് വിദ്യ വോക്‌സ് എന്ന വിദ്യ അയ്യർ വളർന്നത്. തമിഴ്, മലയാളം, ഹിന്ദി, ഇംഗ്ലീഷ് എന്നിങ്ങനെ വിവിധ ഭാഷകളിലായി പാടുന്ന വിദ്യയുടെ യൂട്യൂബ് വിഡിയോകളെല്ലാം തന്നെ വൈറൽ ആയിരുന്നു. അമേരിക്കയിലായിരുന്നകാലത്ത് വർണ്ണ വിവേചനം എന്താണെന്ന് ശെരിക്കും അറിഞ്ഞിട്ടുണ്ടെന്നും ഒരു പാട് പ്രതിസന്ധികളിലൂടെ താൻ കടന്ന്പോയിട്ടുണ്ടെന്നും വിദ്യ പറയുന്നു. അച്ഛൻ അമ്മയെയും, തന്നെയും സഹോദരങ്ങളെയുമെല്ലാം ഉപദ്രവിച്ചിരുന്നതായും എല്ലാ കാര്യങ്ങളിലും നിയന്ത്രണം ഏർപ്പെടുത്തിയിരുന്നതായും വിദ്യ പറയുന്നു. കുട്ടിയായിരിക്കെ അച്ഛന്റെ ഈ പെരുമാറ്റം തന്റെ മനസ്സിനെ…

‘ഐക്കരക്കോണത്തെ ഭിഷഗ്വരന്മാർ’ സെപ്റ്റംബർ 21ന്

'ഐക്കരക്കോണത്തെ ഭിഷഗ്വരന്മാർ' സെപ്റ്റംബർ 21ന് l aries-group-film-release-september-21 l Rashtrabhoomi

‘ഐക്കരക്കോണത്തെ ഭിഷഗ്വരന്മാർ’ സെപ്റ്റംബർ 21ന് കൊച്ചി : സാമൂഹിക പ്രതിബദ്ധത ഫണ്ട് (സിഎസ്ആർ) ഉപയോഗിച്ച് യുഎഇ ആസ്ഥാനമായ ഏരീസ് ഗ്രൂപ്പ്നിര്‍മ്മിക്കുന്ന ‘ഐക്കരക്കോണത്തെ ഭിഷഗ്വരന്മാർ’ സെപ്റ്റംബർ 21ന് സംസ്ഥാനത്തെ നൂറോളം പ്രമുഖ തീയേറ്ററുകളിൽ റിലീസ്ചെയ്യും.ലോകത്തിലെ രണ്ടാമത്തെ സിഎസ്ആർ ചിത്രമെന്ന് ഖ്യാതിയുള്ള സിനിമ വർക്കല, പുനലൂർ-ഐക്കരക്കോണം, കൊച്ചിഎന്നിവിടങ്ങളിലായി ഒറ്റ ഷെഡ്യൂളിൽ റെക്കോർഡ് വേഗത്തിലാണ് പൂർത്തിയായത്. പ്രമുഖ പ്രവാസി വ്യവസായിയും ഹോളിവുഡ് സംവിധായകനുമായ സോഹൻ റോയിയാണ് ഏരീസ് ഗ്രൂപ്പിന് നേതൃത്വം നൽകുന്നത്. ചിത്രത്തിനുവേണ്ടി വരികൾ രചിച്ചിരിക്കുന്നതും അദ്ദേഹമാണ്.അഞ്ചു വർഷം കൊണ്ട് ഇൻഡിവുഡിന്റെ നേതൃത്വത്തിൽ നിർമ്മിക്കാൻ പോകുന്ന ആയിരം പ്രാദേശിക ചിത്രങ്ങളുടെ തുടക്കമാണ്’ഐക്കരക്കോണത്തെ ഭിഷഗ്വരന്മാർ’. ഇൻഡിവുഡ് ടാലൻറ് ഹണ്ട് ദേശീയ തലത്തിൽ നടത്തിയ ഓഡിഷനുകളിൽ നിന്നും തിരഞ്ഞെടുത്ത പ്രതിഭകളായ വിപിൻമംഗലശ്ശേരി, സമർത്ഥ്‌ അംബുജാക്ഷൻ, സിൻസീർ മുഹമ്മദ്, മിയശ്രീ, ഹൃദ്യ നിജിലേഷ്, ലക്ഷ്മി അതുൽ, ശ്യാം കുറുപ്പ്, പ്രഭിരാജ്നടരാജൻ, മുകേഷ് എം നായർ, ബേസിൽ…

കേസ്സിനുപോയ വനിതാ അംഗങ്ങളെ തള്ളി താരസംഘടന

കേസ്സിനുപോയ വനിതാ അംഗങ്ങളെ തള്ളി താരസംഘടന നടി അക്രമിച്ച കേസുമായി ബന്ധപ്പെട്ട് എഎംഎംഎയിൽ വീണ്ടും പൊട്ടിത്തെറി.കേസിൽ കക്ഷിചേരാനുള്ള കക്ഷിച്ചേരാനുളള എഎംഎംഎയുടെ ശ്രമം പാളാൻ കാരണം സംഘടനയിലെ വനിതാ അംഗങ്ങളെന്നു കുറ്റപ്പെടുത്തൽ.ഇന്നലെ നടന്ന എക്സിക്യൂട്ടീവ് കമ്മിറ്റിക്കു ശേഷം മാധ്യമങ്ങളെ കണ്ട നടൻ ജഗദീഷാണ് ഇക്കാര്യം വ്യക്തമാക്കിയത്. എന്നാൽ ജഗദീഷിനെ തള്ളി നടി രചനാ നാരായണൻകുട്ടി രംഗത്തെത്തി.സംഭവത്തിനു ശേഷം ദിലീപിനെ അനുകൂലിക്കുന്ന തരത്തിലുള്ള നിലപാടാണ് സംഘടന സ്വീകരിക്കുന്നതെന്ന് വനിതാ അംഗങ്ങളുടെ ഇടയിൽ നിന്നും ആരോപണം ഉയർന്നിരുന്നു.ഈ ആരോപണം ഇല്ലാതാക്കാനായിരുന്നു കേസിൽ കക്ഷി ചേരാനുള്ള നീക്കം.എന്നാൽ കേസിൽ കക്ഷി ചേരാനുള്ള തീരുമാനം സംഘടനയുടേതായിരുന്നില്ലെന്നും പകരം വനിത അംഗങ്ങളുടെ താൽപര്യ പ്രകാരമായിരുന്നെന്നും ട്രഷറർ ജഗദീഷ് പറഞ്ഞു. യോഗത്തിനു ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. കേസിൽ കക്ഷി ചേരുന്നതുമായി ബന്ധപ്പെട്ടുള്ള കൂടി ആലോചനയൊന്നും നടന്നിട്ടില്ലെന്നും .നൽകിയ ഹർജിയിൽ പാളിച്ചകളുണ്ടെന്നും അദ്ദേഹം പറഞ്ഞു.എന്നാൽ ഈ അഭിപ്രായത്തിനെതിരെ…