കേസ്സിനുപോയ വനിതാ അംഗങ്ങളെ തള്ളി താരസംഘടന

കേസ്സിനുപോയ വനിതാ അംഗങ്ങളെ തള്ളി താരസംഘടന നടി അക്രമിച്ച കേസുമായി ബന്ധപ്പെട്ട് എഎംഎംഎയിൽ വീണ്ടും പൊട്ടിത്തെറി.കേസിൽ കക്ഷിചേരാനുള്ള കക്ഷിച്ചേരാനുളള എഎംഎംഎയുടെ ശ്രമം പാളാൻ കാരണം സംഘടനയിലെ വനിതാ അംഗങ്ങളെന്നു കുറ്റപ്പെടുത്തൽ.ഇന്നലെ നടന്ന എക്സിക്യൂട്ടീവ് കമ്മിറ്റിക്കു ശേഷം മാധ്യമങ്ങളെ കണ്ട നടൻ ജഗദീഷാണ് ഇക്കാര്യം വ്യക്തമാക്കിയത്. എന്നാൽ ജഗദീഷിനെ തള്ളി നടി രചനാ നാരായണൻകുട്ടി രംഗത്തെത്തി.സംഭവത്തിനു ശേഷം ദിലീപിനെ അനുകൂലിക്കുന്ന തരത്തിലുള്ള നിലപാടാണ് സംഘടന സ്വീകരിക്കുന്നതെന്ന് വനിതാ അംഗങ്ങളുടെ ഇടയിൽ നിന്നും ആരോപണം ഉയർന്നിരുന്നു.ഈ ആരോപണം ഇല്ലാതാക്കാനായിരുന്നു കേസിൽ കക്ഷി ചേരാനുള്ള നീക്കം.എന്നാൽ കേസിൽ കക്ഷി ചേരാനുള്ള തീരുമാനം സംഘടനയുടേതായിരുന്നില്ലെന്നും പകരം വനിത അംഗങ്ങളുടെ താൽപര്യ പ്രകാരമായിരുന്നെന്നും ട്രഷറർ ജഗദീഷ് പറഞ്ഞു. യോഗത്തിനു ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. കേസിൽ കക്ഷി ചേരുന്നതുമായി ബന്ധപ്പെട്ടുള്ള കൂടി ആലോചനയൊന്നും നടന്നിട്ടില്ലെന്നും .നൽകിയ ഹർജിയിൽ പാളിച്ചകളുണ്ടെന്നും അദ്ദേഹം പറഞ്ഞു.എന്നാൽ ഈ അഭിപ്രായത്തിനെതിരെ…

ഗായിക രേഷ്മ ഭർത്താവിന്റെ വെടിയേറ്റ് കൊല്ലപ്പെട്ടു

ഗായിക രേഷ്മ ഭർത്താവിന്റെ വെടിയേറ്റ് കൊല്ലപ്പെട്ടു പ്രശസ്ത പാകിസ്ഥാനി ഗായികയും നടിയുമായ രേഷ്മ ഭർത്താവിന്റെ വെടിയേറ്റ് മരിച്ചു. കുടുംബവഴക്കാണ് കൊലപാതകത്തിൽ കലാശിച്ചത്. ഭർത്താവുമായി അകന്ന് കഴിഞ്ഞിരുന്ന രേഷ്മ ഹാകിമാബാദിൽ തന്റെ സഹോദരനൊപ്പമായിരുന്നു താമസം. ഇവിടെയെത്തിയ ഭർത്താവും രേഷ്മയും തമ്മിൽ വാക്കുതർക്കമുണ്ടായതിനെ തുടർന്ന് ഇയാൾ രേഷ്മയ്ക്ക് നേരെ വെടിയുതിർത്ത ശേഷം കടന്നുകളഞ്ഞു. പ്രതിയുടെ നാലാം ഭാര്യയാണ് രേഷ്മ. ഇയാൾക്കെതിരെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കലാകാരികളായ സ്ത്രീകൾക്ക് നേരെ പാകിസ്ഥാനിൽ ഇതിന് മുൻപും ഇത്തരത്തിലുള്ള ആക്രമങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇത്തരത്തിൽ ഈ വർഷം നടന്ന പതിനഞ്ചാമത്തെ ആക്രമണമാണിത്. ഇക്കഴിഞ്ഞ ഫെബ്രുവരി മൂന്നിന് പാക്കിസ്ഥാനി അഭിനയത്രി സുൻബുൽ ഒരു സ്റ്റേജ് പരിപാടിക്കിടെ വെടിയേറ്റ് മരിച്ചിരുന്നു. ഗായികയെന്നതിന് പുറമെ രേഷ്മ നല്ലൊരു അഭിനയത്രിയും കൂടിയായിരുന്നു.

നെഹ്രുട്രോഫി വള്ളംകളി മാറ്റിവച്ചു

നെഹ്രുട്രോഫി വള്ളംകളി മാറ്റിവച്ചു ആലപ്പുഴ:പുന്നമടക്കായലിൽ വച്ച് ഈ ശനിയാഴ്ച്ച നടക്കാനിരുന്ന 66 മത് നെഹ്‌റുട്രോഫി വള്ളംകളി മാറ്റിവച്ചതായി മുഖ്യമന്ത്രി അറിയിച്ചു. സംസ്ഥാനത്തൊട്ടാകെ 22 അണക്കെട്ടുകൾ തുറന്നിരിക്കുന്ന സാഹചര്യത്തിൽ സുരക്ഷ മുൻനിർത്തിയാണ് വെള്ളംകളി മാറ്റിവയ്ക്കുന്നത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കുന്നതായിരിക്കും. സച്ചിൻ ടെണ്ടുൽക്കർ മുഖ്യാഥിതിയാകുന്ന ഇത്തവണത്തെ നെഹ്‌റുട്രോഫി വള്ളംകളിയിൽ 20 ചുണ്ടൻവള്ളങ്ങളുൾപ്പെടെ 78 വള്ളങ്ങളാണ് മത്സരത്തിനിറങ്ങുക.

അമ്മ യോഗത്തിൽ മുകേഷും ഷമ്മിയും ഇടഞ്ഞു ; ചതിക്കപ്പെട്ടെന്ന് ഹണി

അമ്മ യോഗത്തിൽ മുകേഷും ഷമ്മിയും ഇടഞ്ഞു ; ഇയാളുടെ വളിപ്പ് ഇവിടെ വേണ്ടെന്ന് മുകേഷിനോട്‌ ഷമ്മി… ചതിക്കപ്പെട്ടെന്ന് ഹണി താരസംഘടനയായ ‘അമ്മ’യ്ക്ക് പുലിവാലൊഴിഞ്ഞ നേരമില്ല. നടി ആക്രമിക്കപ്പെട്ട കേസിൽ കുറ്റാരോപിതനായ ദിലീപിനനുകൂലമായി സംഘടന കൈകൊണ്ട നിലപാടുകൾ വലിയ ചർച്ചകൾക്ക് വഴിവച്ചിരിരുന്നു.ചേരിതിരിവും ഇറങ്ങിപ്പോക്കും കത്ത് പൂഴ്ത്തലും വിവാദ പരാമർശങ്ങളുമൊക്കെയായി ‘അമ്മ’ വാർത്തകളിൽ നിറഞ് നിൽക്കുമ്പോൾ ഏറ്റവും പുതിയ വാർത്ത എക്സിക്യൂട്ടീവ് കമ്മിറ്റിയോഗത്തിൽ മുകേഷും ഷമ്മി തിലകനും തമ്മിലുണ്ടായ വാക്കേറ്റമാണ്. അതെ സമയം സംഘടനയുടെ നിർദേശപ്രകാരം നടിയുടെ കേസിൽ കക്ഷി ചേരാൻ ഹർജി നൽകിയ താൻ ചതിക്കപ്പെട്ടു എന്ന് ഹണി റോസ് പരാതിപ്പെട്ടതും അമ്മയെ ആപ്പിലാക്കി.’അമ്മ’യുടെ എക്സിക്യൂട്ടീവ് യോഗത്തിൽ തിലകനും സംഘടനയുമായി ഉണ്ടായിരുന്ന പ്രശ്നങ്ങൾ ഷമ്മിയുമായി ചർച്ച ചെയ്യവേ വിനയന്റെ ചിത്രത്തിൽ അഭിനയിക്കാനിരുന്ന തന്നെ പാരവയ്പ്പിലൂടെ പുറത്താക്കിയത് മുകേഷാണെന്ന് ഷമ്മി തുറന്നടിച്ചു. മാന്നാർ മത്തായി സ്‌പീക്കിങ് -2 ന്റെ സെറ്റിൽ…

രാജി സഹകരണമില്ലെങ്കിൽ മാത്രം – മോഹൻലാൽ

രാജി സഹകരണമില്ലെങ്കിൽ മാത്രം - മോഹൻലാൽ l sahakarichillenkil raji mohanlal amma wcc l Rashtrabhoomi

രാജി സഹകരണമില്ലെങ്കിൽ മാത്രം – മോഹൻലാൽ കൊച്ചി : നടി ആക്രമിക്കപ്പെട്ടതിനെ തുടർന്ന് താരസംഘടനായ ‘അമ്മ’ കൈക്കൊണ്ട നിലപാടുകൾ വലിയ ചർച്ചകൾക്കും പ്രതിഷേധങ്ങൾക്കും വഴിവച്ചിരുന്നു. കുറ്റാരോപിതനായ നടൻ ദിലീപിനെ സംഘടനയിലേക്ക് തിരിച്ചെടുക്കാനുള്ള അമ്മയുടെ തീരുമാനത്തിന് പിന്നാലെ ആക്രമണത്തിനിരയായ നടിയുൾപ്പെടെ നാല് പേർ സംഘടനയിൽ നിന്ന് രാജിവച്ചിരുന്നു. ഇതോടെ പൊതുസമൂഹത്തിന് മുന്നിൽ ഒറ്റപ്പെട്ട സംഘടന പ്രതിച്ഛായ വീണ്ടെടുക്കാനുള്ള ഒരു ശ്രമം എന്ന നിലയിൽ നടിയുടെ കേസിൽ കക്ഷി ചേരുന്നതിനായും ശ്രമിച്ചിരുന്നു.വനിതാ-ജഡ്ജി വേണമെന്നും വിചാരണ തൃശ്ശൂരിലേക്ക് മാറ്റണമെന്നും പരിചയസമ്പത്തുള്ള പ്രോസിക്യൂട്ടറെ നിയമിക്കണമെന്നുമൊക്കെ ആവശ്യപ്പെട്ട് നടി ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ രചന നാരായൺകുട്ടിയും ഹണി റോസും കക്ഷി ചേരാൻ ശ്രമിക്കുകയായിരുന്നു. ഇതേ ആവശ്യങ്ങളുന്നയിച്ചു കൊണ്ട് മുഖ്യമന്ത്രിക്ക് നിവേദനം നൽകാനുള്ള മോഹൻലാലിൻറെ തീരുമാനം സംഘടനയിലുള്ളവർ തന്നെ അട്ടിമറിച്ചതിൽ പ്രതിഷേധിച്ച് മോഹൻലാൽ രാജിവയ്ക്കാൻ പോകുകയാണെന്ന രീതിയിൽ അഭ്യൂഹങ്ങൾ പരന്നിരുന്നു.എന്നാൽ ഇത്തരം അഭ്യൂഹങ്ങളെയെല്ലാം കാറ്റിൽ പറത്തിക്കൊണ്ടാണ്…

സരോജ് കുമാർ മമ്മൂക്കയല്ല താനായിരുന്നു ; തന്റെ കഥയും മോഷ്ടിക്കപ്പെട്ടിട്ടുണ്ട്. വിവാദങ്ങൾക്ക് മറുപടിയുമായി റോഷൻ ആൻഡ്രൂസ്

സരോജ് കുമാർ മമ്മൂക്കയല്ല താനായിരുന്നു ; തന്റെ കഥയും മോഷ്ടിക്കപ്പെട്ടിട്ടുണ്ട്. വിവാദങ്ങൾക്ക് മറുപടിയുമായി റോഷൻ ആൻഡ്രൂസ് l director rosha about udayananuthaaram l Rashtrabhoomi

സരോജ് കുമാർ മമ്മൂക്കയല്ല താനായിരുന്നു ; തന്റെ കഥയും മോഷ്ടിക്കപ്പെട്ടിട്ടുണ്ട്. വിവാദങ്ങൾക്ക് മറുപടിയുമായി റോഷൻ ആൻഡ്രൂസ് സംവിധായകൻ എന്ന നിലയിൽ തനിക്ക് വലിയ സ്വീകാര്യത നേടിത്തന്ന ഉദയനാണ് താരം എന്ന ചിത്രത്തെ കുറിച്ചുള്ള വിവാദങ്ങളോട് പ്രീതികരിക്കുകയാണ് റോഷൻ ആൻഡ്രൂസ്. സിനിമയ്ക്കുള്ളിലെ സിനിമയുടെ സംഭവ കഥ പറഞ്ഞ ഉദയനാണ് താരം സിനിമ മേഖലയിലെ പല കാര്യങ്ങളെയും തുറന്നു കാണിച്ചിരുന്നു. മോഹൻലാൽ മീന എന്നിവരെ നായികാ നായകനാക്കി ഒരുക്കിയ ചിത്രത്തിന്റെ തിരക്കഥ തയാറാക്കിയത് ശ്രീനിവാസൻ ആയിരുന്നു.എന്നാൽ റിലീസ് സമയം മുതൽ ചിത്രം പല മുൻനിര അഭിനേതാക്കളെയും കളിയാക്കുന്ന തരത്തിൽ ഉള്ളതാണെന്ന വലിയ വിമർശനങ്ങൾ ഉയർന്നിരുന്നു. ശ്രീനിവാസൻ അവതരിപ്പിച്ച സരോജ് കുമാർ എന്ന കഥാപാത്രം സൺഗ്ലാസിനെ കുറിച്ച് പറഞ്ഞത് മമ്മൂട്ടിയെ ഉദ്ദേശിച്ചാണ് എന്ന വിമർശനം ഉയർന്നു വന്നിരുന്നു. എന്നാൽ സരോജ് കുമാറിനെ ഒരുപാട് ആളുകളുടെ മിശ്രിതം ആയാണ് ഉപയോഗിച്ചിരിക്കുന്നത് എന്നും ആരെയെങ്കിലും…

നടി ആക്രമിക്കപ്പെട്ട കേസ് അട്ടിമറിക്കാന്‍ എ എം എം എ യുടെ നീക്കം ?

നടി ആക്രമിക്കപ്പെട്ട കേസ് അട്ടിമറിക്കാന്‍ എ എം എം എ യുടെ നീക്കം ? l nadi akramikkappetta case attimarikkan neekkam l Rashtrabhoomi

നടി ആക്രമിക്കപ്പെട്ട കേസ് അട്ടിമറിക്കാന്‍ എ എം എം എ യുടെ നീക്കം ? ഹണിറോസും രചനാ നാരായണൻകുട്ടിയും കക്ഷി ചേരും ആക്രമിക്കപ്പെട്ട നടിക്കു പിന്തുണ പ്രഖ്യാപിച്ച് സഹപ്രവർത്തകരായ ഹണിറോസും രചനാ നേരായണൻകുട്ടിയും.കേസിൽ നടിക്കുവേണ്ടി ഇവർ കക്ഷി ചേരും.കേസിന്റെ വിചാരണയുമായി ബന്ധപ്പെട്ട് ചില ആവശ്യങ്ങൾ ഉന്നയിച്ച് നടി ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. ഈ ഹർജിയിലാണ് താരസംഘടയിലെ വനിതാ പ്രതിനിധികൾ കൂടിയായ ഇവർ കക്ഷി ചേരുക.എന്നാല്‍ നദി ആക്രമിക്കപ്പെട്ട കേസ് അട്ടിമറിക്കാനുള്ള നീക്കമായിട്ടാണ് ഇതിനെ നിയമ വിദഗ്ധരില്‍ ചിലര്‍ ചൂണ്ടിക്കാട്ടുന്നത്. കേസില്‍ ഇപ്പോഴുള്ള പ്രോസിക്യൂട്ടറെ മാറ്റണമെന്നതും ഇരുപത്തിയഞ്ച് വര്‍ഷം പരിചയമുള്ള അഭിഭാഷകനെ വേണമെന്നതും വിചാരണ നീട്ടാനും അട്ടിമറിക്കാനും ഉദ്ദേശിചാണ് ഇത്തരം ഒരു നീക്കമെന്നാണ് ഇവരുടെ വിലയിരുത്തല്‍.അതേസമയം തനിക്ക് ആരുടേയും സഹായം ആവശ്യമില്ലെന്നും പ്രോസിക്യൂഷന്‍ ഇപ്പോള്‍ നല്ല നിലയിലാണ് കേസ് നടത്തുന്നതെന്നും ആക്രമണത്തിന് ഇരയായ നടി പ്രതികരിച്ചു. കേസിന്റെ വിചാരണയ്ക്ക്…

തന്റെ അവസരങ്ങൾ നഷ്മാകാൻ കാരണം താരരാജാക്കന്മാർക്ക് തന്നോടുള്ള ഭയം

തന്റെ അവസരങ്ങൾ നഷ്മാകാൻ കാരണം താരരാജാക്കന്മാർക്ക് തന്നോടുള്ള ഭയം : ദേവന്‍ l Actor devan aganist super stars lRashtrabhoomi

തന്റെ അവസരങ്ങൾ നഷ്മാകാൻ കാരണം താരരാജാക്കന്മാർക്ക് തന്നോടുള്ള ഭയം : ദേവന്‍ താരരാജാക്കന്മാരുടെ അനിഷ്ടത്തിനിരയായി സിനിമയിൽ നിന്നും പിൻതള്ളപ്പെട്ടവർ നിരവധിയാണ് മലയാള സിനിമയിൽ. മലയാളത്തിന്റെ മഹാനടൻ തിലകനുൾപ്പെടെ പലരും ഇത്തരം ഇഷ്ടാനിഷ്ടങ്ങൾക്ക് പാത്രമായിട്ടുണ്ട്. ഇപ്പോൾ നടൻ ദേവനും തനിക്കുണ്ടായ ദുരനുഭവങ്ങൾ തുറന്നു പറഞ്ഞിരിക്കുകയാണ്.മികച്ച കഥാപാത്രങ്ങളുമായി വെള്ളിത്തിരയിൽ തിളങ്ങി നിന്നിരുന്ന സമയത്ത് പൊടുന്നനെയായിരുന്നു ദേവന്റെ അപ്രതീക്ഷമാകൽ.ഇതിന്റെ കാരണങ്ങളാണ് ഇപ്പോൾ ദേവൻ പങ്കുവച്ചിരിക്കുന്നത്. നായകനേക്കാള്‍ വില്ലന് ശ്രദ്ധ ലഭിക്കുമെന്ന് ഭയന്ന് സൂപ്പര്‍സ്റ്റാറുകളാണ് തന്നെ സിനിമയില്‍ നിന്ന് തഴയഞ്ഞത്. ദേവനെന്ന നടന്റെ കഴിവിനെ മലയാള സിനിമ പൂര്‍ണ്ണായി ഉപയോഗപ്പെടുത്തിയിട്ടുണ്ടോ എന്ന ചോദ്യത്തിന് മറുപടിയായി ദേവൻ പറഞ്ഞു. എന്റെ ആകാരമികവും സൗന്ദര്യവും കാരണം മലയാളത്തിലെ സൂപ്പര്‍സ്റ്റാറുകള്‍ എന്നെ വില്ലനാക്കാന്‍ ഭയപ്പെട്ടു. താന്‍ അഭിനയിച്ച പലസിനിമകളിലും നായകനൊപ്പം പ്രതിനായകും അംഗീകരിക്കപ്പെട്ടു. പിന്നീട് ഞാന്‍ തഴയപ്പെടുകയായിരുന്നു. നായകനേക്കാള്‍ ശ്രദ്ധ വില്ലന് ലഭിക്കുമോ എന്ന ഭയപ്പാടായിരുന്നു ഇതിനു…

ടി വി ചന്ദ്രന്‍റെ ‘പെങ്ങളില’ നാളെ ചിത്രീകരണം ആരംഭിക്കും

ടി വി ചന്ദ്രന്‍റെ 'പെങ്ങളില' നാളെ ചിത്രീകരണം ആരംഭിക്കും l t v chandran new film pengalila l Rashtrabhoomi

ടി വി ചന്ദ്രന്‍റെ ‘പെങ്ങളില’ നാളെ ചിത്രീകരണം ആരംഭിക്കും പി ആര്‍ സുമേരന്‍ ബെന്‍സി പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ബേനസീര്‍ നിര്‍മ്മിച്ച് ടി വി ചന്ദ്രന്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന പുതിയ ചിത്രമാണ് പെങ്ങളില. ഛായാഗ്രഹണം സന്തോഷ് തുണ്ടിയില്‍,സംഗീതം വിഷ്ണു മോഹന്‍സിത്താര, ഗാനരചന പ്രശസ്ത കവി കെ. സച്ചിദാനന്ദന്‍, അന്‍വര്‍ അലി. കലാസംവിധാനം ഷെബീറലി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷാജി പട്ടിക്കര, മേക്കപ്പ് സജി കൊരട്ടി, വസ്ത്രാലങ്കാരം രാധാകൃഷ്ണന്‍ മങ്ങാട്, എഡിറ്റിംഗ് വി ടി ശ്രീജിത്ത്, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്സ് നസീര്‍ കൂത്തുപറമ്പ്, ബിജു കടവൂര്‍, സ്റ്റില്‍സ് അനില്‍ പേരാമ്പ്ര, അസോസിയേറ്റ് ഡയറക്ടര്‍ – കെ.ജി. ഷൈജു. ലാല്‍, നരേന്‍, രണ്‍ജി പണിക്കര്‍, ഇന്ദ്രന്‍സ്, ഇനിയ, ബേസില്‍ പൗലോസ്, തിരു, നൗഷാദ്, അക്ഷര കിഷോര്‍, പ്രിയങ്ക നായര്‍, നീതു ചന്ദ്രന്‍, അമ്പിളി സുനില്‍, ഷീല ശശി, മറീന മൈക്കിള്‍ തുടങ്ങിയവരാണ് അഭിനേതാക്കള്‍.…