വീട്ടുകാര്‍ വിവാഹത്തിന് എതിര്‍ത്തു; കണ്ണൂരില്‍ കമിതാക്കള്‍ ശരീരം ചേര്‍ത്തുകെട്ടി കൊക്കയില്‍ ചാടി ആത്മഹത്യ ചെയ്തു

വീട്ടുകാര്‍ വിവാഹത്തിന് എതിര്‍ത്തു; കണ്ണൂരില്‍ കമിതാക്കള്‍ ശരീരം ചേര്‍ത്തുകെട്ടി കൊക്കയില്‍ ചാടി ആത്മഹത്യ ചെയ്തു വീട്ടുകാര്‍ വിവാഹത്തിന് എതിര്‍ത്തു; കണ്ണൂരില്‍ കമിതാക്കള്‍ കൊക്കയില്‍ ചാടി ആത്മഹത്യ ചെയ്തു വിവാഹത്തിന് ബന്ധുക്കള്‍ എതിര്‍ത്തതിനെതുടര്‍ന്ന് കണ്ണൂര്‍ കാഞ്ഞിരക്കൊല്ലി ശശിപ്പാറ കൊക്കയില്‍ ചാടി കമിതാക്കള്‍ ആത്മഹത്യ ചെയ്തു. കണ്ണൂര്‍ പാപ്പിനിശേരി ധര്‍മക്കിണറിനടുത്ത് ടികെ ഹൗസില്‍ വിനോദ് കുമാറിന്റെ മകന്‍ കമല്‍കുമാര്‍ (23), പാപ്പിനിശേരി വെസ്റ്റിലെ പുതിയപുരയില്‍ രമേശന്റെ മകള്‍ പിപി അശ്വതി (20) എന്നിവരെയാണ് 200 അടി താഴ്ചയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹങ്ങള്‍ യുവതിയുടെ ഷാള്‍ ഉപയോഗിച്ച് പരസ്പരം കെട്ടിയനിലയിലാണ് കാണപ്പെട്ടത്. ചൊവ്വാഴ്ച മുതല്‍ കമലിനെയും അശ്വതിയെയും കാണാനില്ലായിരുന്നു. ഇതേതുടര്‍ന്ന് ഇവരെ കാണാനില്ലെന്ന് കാണിച്ച് വീട്ടുകാര്‍ പരാതി നല്‍കിയിരുന്നു. കമല്‍കുമാറും അശ്വതിയും വ്യത്യസ്ത ജാതിയില്‍പ്പെട്ടവരായതിനാല്‍ വിവാഹത്തിന് ബന്ധുക്കള്‍ എതിര് നിന്നതിനെതുടര്‍ന്ന് ഇരുവരും ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് പ്രാമിക വിവരം. കാഞ്ഞിരക്കൊല്ലിയില്‍ യുവാവും…

കെവിന്റെ ജീവനെടുത്തവരുടെ സംരക്ഷണം സ്വീകരിക്കില്ല; മാനസികപ്രശ്‌നമുണ്ടെന്ന അച്ഛന്റെ ആരോപണം തെറ്റ്

കെവിന്റെ ജീവനെടുത്തവരുടെ സംരക്ഷണം സ്വീകരിക്കില്ല; മാനസികപ്രശ്‌നമുണ്ടെന്ന അച്ഛന്റെ ആരോപണം തെറ്റ് കെവിന്റെ വീട്ടിലെ താമസം ഇല്ലാതാക്കാനെന്ന് നീനു കോട്ടയം: മാനസികപ്രശ്‌നമുണ്ട് എന്നു വരുത്തി തീര്‍ത്ത് കെവിന്റെ വീട്ടില്‍ നിന്നു പുറത്താക്കാനാണ് തന്റെ അച്ഛന്‍ ശ്രമിക്കുന്നത് എന്ന് നീനു. കെവിന്റെ മാതാപിതാക്കള്‍ വേണ്ടെന്ന് പറയുന്നത് വരെ കെവിന്റെ വീട്ടില്‍ തുടരും. കെവിന്റെ ജീവനെടുത്തവരുടെ സംരക്ഷണം സ്വീകരിക്കില്ലെന്നും നീനു സ്വകാര്യ ചാനലിനോട് വ്യക്തമാക്കി. ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയിലെ പരാമര്‍ശങ്ങള്‍ കെട്ടിച്ചമച്ചതാണ്. പണ്ടു തന്നെ കൗണ്‍സിലിങ്ങിന് കൊണ്ടു പോയിട്ടുണ്ട്. അന്നു ഡോക്ടര്‍ പറഞ്ഞതു മാതാപിതാക്കള്‍ക്കു ചികിത്സ വേണം എന്നാണെന്നും നീനു പറയുന്നു. സ്വന്തം വീട്ടില്‍ കുട്ടിക്കാലം മുതല്‍ ക്രൂരമര്‍ദ്ദനവും മാനസീക പീഡനവുമാണു നേരിടേണ്ടി വന്നത്. കെവിനെ ഇല്ലാതാക്കാനുള്ള ഗുഢലോചനയില്‍ തന്റെ അമ്മയ്ക്കും പങ്കുണ്ട്. കെവിന്റെ വീട്ടില്‍ തുടര്‍ന്ന് പഠനം പൂര്‍ത്തിയാക്കുമെന്നും സ്വന്തം വീട്ടിലേയ്ക്ക് തിരിച്ചുപോകില്ല എന്നും നീനു പറയുന്നു. കെവിനെ പരിചയപ്പെടുന്നതിന്…