വാഹനം കയറി ചെല്ലാന്‍ സാധിച്ചില്ല:യുവതിയുടെ പ്രസവം വീട്ടില്‍വെച്ചെടുത്ത് ആംബുലന്‍സ് നേഴ്‌സിംഗ് സ്റ്റാഫ്

വാഹനം കയറി ചെല്ലാന്‍ സാധിച്ചില്ല:യുവതിയുടെ പ്രസവം വീട്ടില്‍വെച്ചെടുത്ത് ആംബുലന്‍സ് നേഴ്‌സിംഗ് സ്റ്റാഫ് കായംകുളത്ത് വാഹനം കയറി ചെല്ലാന്‍ സാധിക്കാത്ത സ്ഥലത്തെത്തി ആംബുലന്‍സ് നേഴ്‌സിംഗ് സ്റ്റാഫ് വീട്ടില്‍വെച്ച് പ്രസവം എടുത്തു. കാക്കനാട് സ്വദേശിയായ രാജ്കുമാറിന്റെ ഭാര്യ സുനിതക്കാണ് പ്രസവ വേദനയെ തുടര്‍ന്നു അടിയന്തിര വൈദ്യ സഹായം ആവശ്യമായി വന്നത്. 15 മിനിറ്റ് സമയം കൊണ്ട് 20 km ദൂരം അതിവേഗം ഓടിയെത്തിയെങ്കിലും ആംബുലന്‍സ് വീടിനടുത്ത് എത്തിക്കാന്‍ കഴിഞ്ഞില്ല. അതിനാല്‍ ആംബുലന്‍സ് നേഴ്‌സിംഗ് സ്റ്റാഫ് ഇഎംടി സോനാ രാജനും പൈലറ്റ് മനു വര്‍ഗീസും ഡെലിവറി കിറ്റുമായ് ദ്രുതഗതിയില്‍ അവിടെയെത്തുകയായിരുന്നു. അമ്മയുടെയും കുഞ്ഞിന്റെയും സുരക്ഷിതത്വം മനസ്സിലാക്കി വീട്ടില്‍ വെച്ച് തന്നെ ഇ എം ടി സ്റ്റാഫ് നേഴ്‌സ് സോനാരാജന്‍ പ്രസവം എടുക്കുകുകയും പൊക്കിള്‍ കോടി കട്ട് ചെയ്യുകയും ചെയ്തു. പിന്നീട് അമ്മക്കും കുഞ്ഞിനും വേണ്ട അടിയന്തിര വൈദ്യ സഹായം നല്‍കിയ ശേഷം…

മാതാപിതാക്കളെ വൃദ്ധസദനത്തിലാക്കിയാല്‍ സ്വത്ത് ഇനി സര്‍ക്കാരിലേയ്ക്ക്

മാതാപിതാക്കളെ വൃദ്ധസദനത്തിലാക്കിയാല്‍ സ്വത്ത് ഇനി സര്‍ക്കാരിലേയ്ക്ക് പ്രായമായ മാതാപിതാക്കളെ വൃദ്ധസദനങ്ങളിലാക്കിയാല്‍ അവര്‍ക്ക് താല്‍പര്യമുണ്ടെങ്കില്‍ ഇനി സ്വത്ത് സര്‍ക്കാരിലേക്ക് നല്‍കാം. ഇങ്ങനെ ലഭിക്കുന്ന സ്വത്ത് ഏറ്റെടുത്ത് കൈകാര്യം ചെയ്യാന്‍ വയോജനക്ഷേമ ട്രസ്റ്റ് രൂപവത്കരിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിച്ചു വരികയാണ്. ഈ ട്രസ്റ്റിന്റെ ഘടനയും പ്രവര്‍ത്തനവും സംബന്ധിച്ച കരട് രേഖ സാമൂഹിക നീതി വകുപ്പ് തയ്യാറാക്കി വരികയാണ്. ജൂണിന് മുന്‍പ് ട്രസ്റ്റ് നിലവില്‍ വരുമെന്നാണ് റിപ്പോര്‍ട്ട്. സര്‍ക്കാരിന്റെ വൃദ്ധസദനങ്ങളില്‍ എത്തിച്ചേരുന്ന പലരും ശേഷിക്കുന്ന സ്വത്തും പണവും സര്‍ക്കാറിന് സംഭാവന ചെയ്യാന്‍ താത്പര്യം പ്രകടിപ്പിക്കാറുണ്ട്. നിലവില്‍ ഇത്തരത്തില്‍ ലഭിക്കുന്ന സംഭാവനകള്‍ ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ സംവിധാനം ഇല്ല. ഇതാണ് ഇത്തരമൊരു ട്രസ്റ്റ് രൂപീകരിക്കാന്‍ പ്രേരണയായത്. വയോജന ക്ഷേമ ട്രസ്റ്റ് രൂപവത്കരിച്ച് ഇത്തരത്തില്‍ എത്തുന്ന സ്വത്തുക്കള്‍ പരിപാലിക്കാനാണ് സര്‍ക്കാര്‍ നീക്കം. സാമൂഹികനീതി മന്ത്രി ചെയര്‍മാനായ സീനിയര്‍ സിറ്റിസണ്‍ കൗണ്‍സിലിന് കീഴിലാകും ട്രസ്റ്റ് പ്രവര്‍ത്തിക്കുക. പണമായും ഭൂമിയായും…

ഭംഗിക്കുമാത്രമല്ല ഗുണത്തിനും കേമനാണ് ഉണക്ക മുന്തിരി

ഭംഗിക്കുമാത്രമല്ല ഗുണത്തിനും കേമനാണ് ഉണക്ക മുന്തിരി ധാരാളം ആരോഗ്യ ഗുണങ്ങളുള്ള ഒന്നാണ് ഉണക്ക മുന്തിരി. പലരും ഭക്ഷണത്തില്‍ ഭംഗി കൂട്ടാനാണ് ഉണക്ക മുന്തിരി ഇടുന്നത്. എന്നാല്‍ പല രോഗങ്ങളും തടയാന്‍ ഉണക്ക മുന്തിരി ഒരു പ്രതിവിധിയാണ്. കാന്‍സര്‍ മുതല്‍ പ്രമേഹം വരെ ഉണക്ക മുന്തിരി കൊണ്ട് തടയാം. എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്താനും ശരീരത്തിലെ ഇരുമ്പിന്റെ അളവ് നിലനിര്‍ത്താനും ദഹന പ്രക്രിയയെ സഹായിക്കാനും മലബന്ധം തടയാനും ഉണക്ക മുന്തിരി സഹായിക്കുന്നു. പല്ലിന്റെ ആരോഗ്യം നിലനിര്‍ത്താനും നേത്രസംബന്ധമായ രോഗങ്ങള്‍ക്കും, ഉണക്ക മുന്തിരി കഴിക്കുന്നത് നല്ലതാണ്. ഉണക്ക മുന്തിരി പ്രമേഹം നിയന്ത്രിക്കാന്‍ സഹായിക്കുമെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. പ്രമേഹ രോഗികള്‍ ഭക്ഷണത്തിന് ശേഷം നാലോ അഞ്ചോ ഉണക്ക മുന്തിരി കഴിക്കുന്നത് നല്ലതാണ്. ഉണക്ക മുന്തിരിയില്‍ പൊട്ടാസിയം, വിറ്റാമിന്‍ സി, കാല്‍സ്യം, വിറ്റാമിന്‍ ബി -6, ഇരുമ്ബ്, സിങ്ക് എന്നിവ അടങ്ങിയിട്ടുണ്ട്. അതിനാല്‍ തന്നെ…

ബ്രഹ്മി: ആരോഗ്യത്തിനും ബുദ്ധിക്കും മാത്രമല്ല…

ബ്രഹ്മി: ആരോഗ്യത്തിനും ബുദ്ധിക്കും മാത്രമല്ല… വളരെ ഗുണങ്ങളുള്ള ഒരു സസ്യമാണ് ബ്രഹ്മി. പൊതുവേ കുട്ടികളുടെ ഓര്‍മയ്ക്കും ബുദ്ധി ശക്തിക്കും നല്ലതാണ് ബ്രഹ്മി എന്നാണ് പറയുക. എന്നാല്‍ മുതിര്‍ന്നവര്‍ക്കും ഏറെ പ്രയോജനപ്രദമാണ് ബ്രഹ്മി. ബ്രഹ്മി പല ആരോഗ്യപരമായ ഗുണങ്ങളുമുള്ള ഒന്നാണ്. പല അസുഖങ്ങള്‍ക്കുമുള്ള നല്ലൊരു പരിഹാരം. ഒപ്പംതന്നെ മുടിയ്ക്കും ചര്‍മത്തിനും ആരോഗ്യകരവുമാണ്. ചില പ്രത്യേക രീതികളില്‍ ഉപയോഗിച്ചാല്‍ ശരീരത്തിന്റെ ചെറുപ്പം നില നിര്‍ത്തുന്നതിനും ഏറെ ഗുണകരമാണ് ബ്രഹ്മി. ഇതിലുള്ള പോഷകങ്ങളും ഇതിന്റെ ആന്റിഓക്സിഡന്റ് ഗുണവുമെല്ലാമാണ് ഇതിന് കാരണം. ശരീരത്തിന് ചെറുപ്പം നില നിര്‍ത്താനുള്ള നല്ലൊരു വഴിയാണ് ബ്രഹ്മി അരച്ചതോ ചതച്ചതോ പാലില്‍ ചേര്‍ത്തു തിളപ്പിച്ചു കുടിക്കുന്നത്. ഇങ്ങനെ ചെയ്താല്‍ ചര്‍മം അയഞ്ഞു തൂങ്ങാതെയും ചര്‍മത്തില്‍ ചുളിവുകള്‍ വരാതെയും തടയാം. തിളപ്പിച്ച പാലില്‍ ബ്രഹ്മിയുടെ നീരു ചേര്‍ത്ത് കഴിയ്ക്കുന്നത് മുടി നരയ്ക്കാതിരിയ്ക്കാന്‍ സഹായിക്കുന്നു. ചെറുപ്പം നിറഞ്ഞ ചര്‍മത്തിനു സഹായിക്കുന്ന ഒന്നാണ്…

ഗര്‍ഭപാത്രത്തിലുള്ള കുഞ്ഞില്‍ ശസ്ത്രക്രിയ നടത്തി തിരികെ ഗര്‍ഭപാത്രത്തില്‍ തന്നെ നിക്ഷേപിച്ചു

ഗര്‍ഭപാത്രത്തിലുള്ള കുഞ്ഞില്‍ ശസ്ത്രക്രിയ നടത്തി തിരികെ ഗര്‍ഭപാത്രത്തില്‍ തന്നെ നിക്ഷേപിച്ച് പുതിയ ചരിത്രം കുറിച്ച് വൈദ്യശാസ്ത്രം. ഇംഗ്ലണ്ടിലെ എസെകക്‌സ് സ്വദേശിയായ ബഥൈന്‍ സിംപ്‌സണ്‍ എന്ന 26കാരിയായ യുവതിയിലാണ് ഭ്രൂണാവസ്ഥയില്‍ത്തന്നെ ശസ്ത്രക്രിയ നടത്തിയത്. വൈദ്യശാസ്ത്രത്തിന്റെ ചരിത്രത്തില്‍ തന്നെ ഇത് ആദ്യത്തെ സംഭവമാണ്. ഒരുപാടു നാളത്തെ കാത്തിരിപ്പിനൊടുവിലാണ് ബെഥൈന്‍ ഗര്‍ഭിണിയാകുന്നത്. എന്നാല്‍ കുഞ്ഞിന്റെ നട്ടെല്ലിന് വളര്‍ച്ച ഇല്ലായിരുന്നു ‘സ്‌പൈന ബഫീഡിയ’എന്ന രോഗം 20-ാമത്തെ ആഴ്ചയിലാണ് ഡോക്ടര്‍ കണ്ടെത്തിയത്. തുടര്‍ന്ന് ഡോക്ടര്‍മാര്‍ ദമ്പതികളോട് കുഞ്ഞിനെ കളയുക, ഈ അവസ്ഥയില്‍ പ്രസവിക്കുക, ഭ്രൂണാവസ്ഥയില്‍ ശസ്ത്രക്രിയ നടത്തുക എന്നിങ്ങനെ മൂന്ന് വഴികള്‍ പറഞ്ഞു. അങ്ങനെ ദമ്പതികള്‍ മൂന്നമത്തെ വഴി സ്വീകരിക്കുകായായിരുന്നു. കഴിഞ്ഞ ഡിസംബറിലാണ് ഗര്‍ഭപാത്രത്തില്‍ നിന്നും കുഞ്ഞിനെ പുറത്തെടുത്ത് ശസ്ത്രക്രിയയിലൂടെ നട്ടെല്ലിന്റെ വൈകല്യം പരിഹരിച്ചതും ശേഷം തിരികെ കുഞ്ഞിനെ ഗര്‍ഭപാത്രത്തില്‍ നിക്ഷേപിച്ചതും. ഇപ്പോള്‍ ഗര്‍ഭസ്ഥശിശുവിന് പ്രശ്‌നങ്ങള്‍ ഒന്നുമില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. കുഞ്ഞ് ചവിട്ടുന്നത് അറിയുന്നുണ്ടെന്ന്…

വര്‍ണാഭമായി ആയുഷ് വിളമ്പര ജാഥ

international ayush conclav

വര്‍ണാഭമായി ആയുഷ് വിളമ്പര ജാഥ തിരുവനന്തപുരം: അന്താരാഷ്ട്ര ആയുഷ് കോണ്‍ക്ലേവിന് മുന്നോടിയായി നടത്തിയ വിളമ്പര ജാഥ വര്‍ണാഭമായി. തിരുവനന്തപുരം ആയുര്‍വേദ കോളജില്‍ നിന്നാരംഭിച്ച ജാഥ ആരോഗ്യ ,ആയുഷ് വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജന്‍ എന്‍. ഖോബ്രഗഡെ ഫ്‌ളാഗ് ഓഫ് ചെയ്തു. നാഷണല്‍ ആയുഷ് മിഷന്‍ സംസ്ഥാന ഡയറക്ടര്‍ കേശവേന്ദ്രകുമാര്‍, നാഷണല്‍ ആയുഷ് മിഷന്‍ സംസ്ഥാന പ്രോഗ്രാം മാനേജര്‍ ഡോ. സുഭാഷ് എം, സംസ്ഥാന പ്രോഗ്രാം മാനേജര്‍( ഹോമിയോപ്പതി) ഡോ. ആര്‍.ജയനാരായണന്‍ എന്നിവര്‍ നേതൃത്വം നല്‍കി. വാദ്യമേളങ്ങളും വിവിധ കലാരൂപങ്ങളും വിളമ്പര ജാഥയുടെ മാറ്റുകൂട്ടി.ആയുഷ് കോണ്‍ക്ലേവിന്റെ  പ്രചരണാര്‍ത്ഥം ആയുഷ്് വിദ്യാര്‍ത്ഥികള്‍ ആയുഷ് കോണ്‍ക്ലേവ് ലോഗോ പതിപ്പിച്ച 1000 ബലൂണ്‍  ആകാശത്തേക്ക് പറത്തി.  അന്താരാഷ്ട്ര ആയുഷ് കോണ്‍ക്ലേവിന്റെ ഭാഗമായി സൗജന്യ യോഗ പരിശീലന ക്ലാസ് സംഘടിപ്പിക്കുന്നു. മ്യൂസിയം റേഡിയോ ക്ലബില്‍ ഫെബ്രുവരി 17.18 തീയതികളില്‍ നടത്തുന്ന ക്ലാസില്‍ പങ്കെടുക്കാന്‍…

സൗദി അറേബ്യയില്‍ വനിത നഴ്‌സുമാരുടെ ഒഴിവ്

Nurses Job Abroad Norka Roots

സൗദി അറേബ്യയില്‍ വനിത നഴ്‌സുമാരുടെ ഒഴിവ് കൊച്ചി: നോര്‍ക്ക-റൂട്ട്‌സ് സൗദി അറേബ്യയിലെ പ്രമുഖ സ്വകാര്യ ആശുപത്രിയായ അല്‍-മൗസാറ്റ് ഹെല്‍ത്ത് ഗ്രൂപ്പിലേക്ക് ഡിഗ്രി/ഡിപ്ലോമ യോഗ്യതയുള്ള  വനിത നഴ്‌സുമാരെ സ്‌കൈപ് ഇന്റര്‍വ്യു മുഖേന തെരഞ്ഞെടുക്കും. ശമ്പളം 3500-4000 സൗദി റിയാല്‍. തെരഞ്ഞടുക്കപ്പെടുന്ന നഴ്‌സുമാര്‍ക്ക് താമസം, വിമാന ടിക്കറ്റ് എന്നിവ സൗജന്യം. 22 നും 35 നും മധ്യേ പ്രായമുള്ളവരും കുറഞ്ഞത്  രണ്ട് വര്‍ഷത്തെ തൊഴില്‍ പരിചയമുള്ള യോഗ്യരായ വനിത നഴ്‌സുമാര്‍ rmt4.norka@kerala.gov.in ലേക്ക് വിശദമായ ബയോഡാറ്റ അയക്കണം. കൂടുതല്‍ വിവരങ്ങള്‍ 1800-425-3939 (ടോള്‍ ഫ്രീ) നമ്പരിലും www.norkaroots.netലും ലഭിക്കും. Also Read >> കുടിവെളളം മുടങ്ങും കൊച്ചി: കുണ്ടന്നൂര്‍ ജംഗ്ഷനില്‍ മേല്‍പ്പാലം നിര്‍മ്മാണവുമായി ബന്ധപ്പെട്ട് പൈപ്പ് ലൈനിലുണ്ടായ ചോര്‍ച്ച പരിഹരിക്കുന്ന ജോലികള്‍ നടക്കുന്നതിനാല്‍ ഫെബ്രുവരി 15-ന് മരട് മുനിസിപ്പല്‍ പ്രദേശങ്ങളില്‍ ജലവിതരണം ഉണ്ടായിരിക്കുന്നതല്ലെന്ന് അസി.എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

കല്യാണ വീട്ടില്‍ നിന്നും ഭക്ഷണം കഴിച്ച കുട്ടികളടക്കം അമ്പതോളം പേര്‍ക്ക് ഭക്ഷ്യവിഷബാധ

കല്യാണ വീട്ടില്‍ നിന്നും ഭക്ഷണം കഴിച്ച കുട്ടികളടക്കം അമ്പതോളം പേര്‍ക്ക് ഭക്ഷ്യവിഷബാധ കുട്ടികളടക്കമുളള അമ്പതോളം പേര്‍ക്ക് ഭക്ഷ്യ വിഷബാധ. കല്യാണ വീട്ടില്‍ നിന്നും ഭക്ഷണം കഴിച്ചതിനെ തുടര്‍ന്നാണ് നാല്‍പതോളം കുട്ടികളടങ്ങുന്ന സംഖത്തിന് ഭക്ഷ്യ വിഷബാധയേറ്റത്. പുതുപ്പണം അങ്ങാടി താഴ മണിയോത്ത് സുകുമാരന്റെ മകന്റെ കല്ല്യാണ റിസപ്ഷനില്‍ നിന്നും ഭക്ഷണം കഴിച്ചവര്‍ക്ക് തിങ്കളാഴ്ച രാവിലെ മുതലാണ് വയറു വേദനയും ഛര്‍ദ്ദിയും ഉണ്ടായത്. തുടര്‍ന്ന് 42 ഓളം പേര്‍ ജില്ലാ ആശുപത്രിയിലും എട്ടോളം പേര്‍ വിവിധ സ്വകാര്യ ആശുപത്രികളിലും ചികിത്സ തേടി. ജില്ലാ ആശുപത്രിയില്‍ ചികിത്സയിലുള്ളത് പുതുപ്പണം എസ്ബി സ്‌കൂളിലെ 16 കുട്ടികളും ചീനംവീട് യുപിയിലെ 15 കുട്ടികളും വടകര ശ്രീനാരായണയിലെ രണ്ടു കുട്ടികളും മൂരാട് എംഎല്‍പിയിലെ നാലു കുട്ടികളുമാണ്. പുതുപ്പണം തോട്ടത്തില്‍ സമീറ (35), മുസ്ല്യാര്‍ പൂഴിയില്‍ ദിവ്യ (34), അരങ്ങില്‍ റഊഫ് (32), മുസ്ല്യാര്‍ പൂഴിയില്‍ ശാലിനി…

പൊണ്ണത്തടി കാരണം കാമുകന്‍ ഉപേക്ഷിച്ചു: കഠിന പ്രയത്നത്തിലൂടെ ഈ 28 കാരി കുറച്ചത് 45 കിലോ

പൊണ്ണത്തടി കാരണം കാമുകന്‍ ഉപേക്ഷിച്ചു: കഠിന പ്രയത്നത്തിലൂടെ ഈ 28 കാരി കുറച്ചത് 45 കിലോ തടികൂടിയപ്പോള്‍ കാമുകന്‍ ഉപേക്ഷിച്ചുപോയി. എന്നാല്‍ കാമുകനോട് യുവതി പ്രതികാരം വീട്ടിയത് 45 കിലോ കുറച്ചുകൊണ്ടായിരുന്നു. കഴിഞ്ഞ വര്‍ഷം വരെ 110 കിലോയായിരുന്നു നേഹയുടെ ശരീര ഭാരം. തടി മൂലം പുറത്തു പോകാന്‍ പോലും വയ്യാത്ത അവസ്ഥ. ദിനം തോറും തടിച്ചുകൊണ്ടിരുന്നു. എന്നാല്‍ 18 മാസം കൊണ്ട് 45 കിലോയാണ് നേഹ കുറച്ചത്. 28 കാരിയായ നേഹ ലേണിങ് ആന്റ് ഡെവലപ്മെന്റ് സ്പെഷ്യലിസ്റ്റാണ്. തടികുറച്ചതിനെക്കുറിച്ച് നേഹ പറയുന്നതിങ്ങനെ. തടി കുറയ്ക്കാന്‍ ആദ്യം വേണ്ടത് ആത്മവിശ്വാസമാണ്. പിന്നെ ക്ഷമ. കഴുത്തുവേദന, കാല്‍മുട്ട് വേദന, നടുവേദന, ശ്വാസംമുട്ടല്‍ തുടങ്ങിയ അസുഖങ്ങള്‍ പതിവായതോടെയാണ് തടി കുറയ്ക്കുന്നതിനെ കുറിച്ച് കാര്യമായി ചിന്തിച്ചു തുടങ്ങിയത്. കാമുകന്റെ പിന്‍മാറ്റവും നാട്ടുകാരുടെ പരിഹാസവും കൂടിയായപ്പോള്‍ സംഗതി ഉറപ്പിച്ചു. കഴുത്തുവേദന, കാല്‍മുട്ട് വേദന,…

കുഞ്ഞന്‍ കടുകിന് ഗുണങ്ങള്‍ ഏറെ…!

കുഞ്ഞന്‍ കടുകിന് ഗുണങ്ങള്‍ ഏറെ…! കടുകിന്റെ പ്രത്യേക ഗുണങ്ങള്‍ കൊണ്ടുതന്നെയാണ് എല്ലാ കറികളിലും കടുക് ചേര്‍ക്കുന്നത്. പല അസുഖങ്ങളും അകറ്റാനുള്ള മാന്ത്രിക ഗുണങ്ങള്‍ കടുകിന് കൂടുതലാണ്. ദിവസവും ആഹാരത്തില്‍ കടുക് ഭാഗമാക്കുന്നതിലൂടെ ആസ്മ, റ്യൂമാറ്റോയ്ഡ് ആര്‍ത്രൈറ്റിസ് എന്നീ അസുഖങ്ങള്‍ വരാതിരിക്കാനും കഴിയും. ആരോഗ്യപൂര്‍ണമായ വടിവൊത്ത ശരീരത്തിനും ചര്‍മ്മ സംരക്ഷനത്തിനും നിത്യ യൌവ്വനം തരുന്നതിനും ഉത്തമ മാര്‍ഗം കൂടിയാണ് കടുക്. ഇരുമ്പ്, മാംഗനീസ്, കോപ്പര്‍ തുടങ്ങി നിരവധി അടിസ്ഥാന മൂലകങ്ങള്‍ അടങ്ങിയ കടുക് ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കും. മൈഗ്രെയ്ന്‍ ചെറുക്കാനും രക്തസമ്മര്‍ദ്ദം കുറക്കാനും കടുകിന് കഴിയും. കാഴചയില്‍ കുഞ്ഞനാണെങ്കിലും സെലേനിയം, മഗ്‌നീഷ്യം എന്നിവ ധാരാളമായി കടുകില്‍ അടങ്ങിയിട്ടുണ്ട്. ഇതില്‍ അടങ്ങിയിരിക്കുന്ന സോലുബിള്‍ ഡയെറ്ററി ഫൈബര്‍ ദഹന സംബന്ധമായ പ്രശ്നങ്ങള്‍ അകറ്റാന്‍ ഏറ്റവും നല്ലതാണ്. അതുകൊണ്ട് മലബന്ധം പോലുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാനും ഇത് സഹായിക്കും. വേദനയുള്ള ഭാഗങ്ങളില്‍ ദിവസവും…