ഭയന്ന് വിറച്ച് പാക്കിസ്ഥാന്‍; ഇന്ത്യയുടെ തിരിച്ചടി പ്രതീക്ഷിച്ച് സജ്ജരാകാന്‍ ആശുപത്രികള്‍ക്ക് നിര്‍ദേശം നല്‍കി പാക് സേന

ഭയന്ന് വിറച്ച് പാക്കിസ്ഥാന്‍; ഇന്ത്യയുടെ തിരിച്ചടി പ്രതീക്ഷിച്ച് സജ്ജരാകാന്‍ ആശുപത്രികള്‍ക്ക് നിര്‍ദേശം നല്‍കി പാക് സേന ഇസ്ലാമാബാദ്: ഇന്ത്യയില്‍ നിന്ന് ഏതു നിമിഷവും ഒരു തിരിച്ചടി പ്രതീക്ഷിച്ച് പാകിസ്ഥാന്‍. പുല്‍വാമ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ തിരിച്ചടിക്കുമെന്ന വിശ്വാസത്തിലാണ് പാകിസ്ഥാന്‍. ഇക്കാര്യം നിരവധി തവണ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ പറഞ്ഞിരുന്നു. ഇന്ത്യ തിരിച്ചടിക്ക് തയ്യാറായാല്‍ പരിക്കേല്‍ക്കുന്ന പാകിസ്ഥാന്‍ പട്ടാളക്കാര്‍ക്ക് ചികിത്സ നല്‍കാന്‍ തയ്യാറായിരിക്കണമെന്ന് ആശുപത്രികള്‍ക്ക് പാക് സേന നേതൃത്വം നിര്‍ദേശം നല്‍കി. അതേസമയം ഇന്ത്യ തിരിച്ചടിക്കുകയാണെങ്കില്‍ നേരിടാന്‍ പാക് സൈന്യത്തിന് പൂര്‍ണ്ണ സ്വാതന്ത്ര്യം നല്‍കാനും പാക് ഭരണ നേതൃത്വം തീരുമാനിച്ചു. പാകിസ്ഥാന്‍ സൈനിക മേധാവിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഇമ്രാന്‍ ഖാന്‍ നിലപാട് സ്വീകരിച്ചത്. ഇന്ത്യ ആക്രമിച്ചാല്‍ ശക്തമായി തിരിച്ചടിക്കണമെന്നാണ് പാക്‌ സേനയ്ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം. ഇതിന്‍റെ അടിസ്ഥാനത്തില്‍ സുരക്ഷാ നടപടികളും സേനാ നീക്കങ്ങളും നടത്തുന്നതായി…

കശ്മീര്‍ സ്വതന്ത്രമാക്കണം; മലപ്പുറത്ത്‌ പോസ്റ്റര്‍ പതിച്ച രണ്ട് വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍

കശ്മീര്‍ സ്വതന്ത്രമാക്കണം; മലപ്പുറത്ത്‌ പോസ്റ്റര്‍ പതിച്ച രണ്ട് വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍ മലപ്പുറം: മലപ്പുറത്ത്‌ രണ്ട് വിദ്യാര്‍ത്ഥികളെ രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു. മലപ്പുറം ഗവ. കോളേജിലെ വിദ്യാര്‍ത്ഥികളാണ് ഇരുവരും. ഒന്നാം വര്‍ഷ ഇസ്ലാമിക് ഹിസ്റ്ററി വിദ്യാര്‍ത്ഥി പാണക്കാട് സ്വദേശി മുഹമ്മദ് ഫാരിസ്, രണ്ടാം വര്‍ഷ ബി. കോം വിദ്യാര്‍ത്ഥി പന്തല്ലൂര്‍ സ്വദേശി റിന്‍ഷാദ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കശ്മീര്‍ സ്വതന്ത്രമാക്കണമെന്നും ആസാദി ഫോര്‍ കശ്മീര്‍ തുടങ്ങിയ പോസ്റ്ററുകള്‍ കോളേജില്‍ പതിച്ചതിനാണ് ഇരുവര്‍ക്കുമെതിരെ കേസെടുത്തത്. ഇടതുപക്ഷ അനുഭാവിയായ റിൻഷാദ് എസ് എഫ് ഐക്ക് തീവ്രത പോരെന്ന കാരണത്താല്‍ റാഡിക്കല്‍ സ്റ്റുഡന്റ്സ് ഫോറം എന്ന സംഘടന രൂപീകരിക്കുകയായിരുന്നു. ഈ സംഘടനയുടെ പേരിലാണ് പോസ്റ്ററുകള്‍ പതിച്ചത്. പോലീസ് കസ്റ്റഡിയില്‍ എടുത്ത ഇരുവരെയും സ്പെഷ്യല്‍ ബ്രാഞ്ചും ചോദ്യം ചെയ്തു വരുന്നു. ഇവര്‍ക്ക് പുറമേ നിന്ന് സഹായമോ പിന്തുണയോ ലഭിക്കുന്നുണ്ടോയെന്ന് പരിശോധിച്ച് വരികയാണ്.…

വിവാഹമോചനം നേടാതെ മറ്റൊരാളെ വിവാഹം കഴിച്ചു; യുവതിക്ക് നല്ലനടപ്പും ഒരു ലക്ഷം രൂപയും ശിക്ഷ

വിവാഹമോചനം നേടാതെ മറ്റൊരാളെ വിവാഹം കഴിച്ചു; യുവതിക്ക് നല്ലനടപ്പും ഒരു ലക്ഷം രൂപയും ശിക്ഷ ആദ്യ വിവാഹം ഒഴിയാതെ മറ്റൊരു വിവാഹം കഴിച്ച സ്ത്രീയ്ക്ക് നല്ലനടപ്പും ഒരുലക്ഷം രൂപ പിഴയും വിധിച്ചു. ആദ്യ ഭര്‍ത്താവ് നല്‍കിയ പരാതിയിലാണ് കോടതിയുടെ വിധി. ആദ്യ വിവാഹം നിലനില്‍ക്കെയാണ് തിരുവന്നൂര്‍ നട മണ്ടടത്ത് പറമ്പ് എം ടി ഷമീനെയാണ് ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ശിക്ഷിച്ചത്. മൂന്ന് കൊല്ലം നല്ല നടപ്പിനാണ് ശിക്ഷിച്ചത്. കൂടാതെ ഒരു ലക്ഷം രൂപയും ശിക്ഷിച്ചിട്ടുണ്ട്. ഈ തുക നഷ്ട്ടപരിഹാരമായി ആദ്യ ഭര്‍ത്താവിന് നല്‍കണം. പരാതിക്കാരനായ ആദ്യ ഭര്‍ത്താവ്‌ അബ്ദുല്‍ സാലിഹിന് കോടതി ചെലവ് ഇനത്തില്‍ പതിനായിരം രൂപ നല്‍കാനും കോടതി വിധിച്ചു. താനുമായുള്ള വിവാഹ ബന്ധം നിലനില്‍ക്കെ നിയമാനുസൃതം വിവാഹ മോചനം നേടാതെ മറ്റൊരാളെ വിവാഹം കഴിച്ചത് ഐ പി സി 494 പ്രകാരം…

ഇന്ത്യയുടെ നയതന്ത്ര വിജയം; പാകിസ്ഥാനെതിരെ യു എന്‍ പ്രമേയത്തില്‍ ചൈനയും

ഇന്ത്യയുടെ നയതന്ത്ര വിജയം; പാകിസ്ഥാനെതിരെ യു എന്‍ പ്രമേയത്തില്‍ ചൈനയും പുല്‍വാമ ഭീകരാക്രമണത്തില്‍ ശക്തമായി അപലപിച്ച് യു എന്‍ പാസാക്കിയ പ്രമേയത്തില്‍ ചൈനയും ഒപ്പുവെച്ചു. ആക്രമണത്തിന് നേതൃത്വം നല്‍കിയവരെ കണ്ടെത്താനും ശിക്ഷിക്കാനും നടപടികള്‍ വേണമെന്ന് പ്രമേയത്തില്‍ ആവശ്യപ്പെടുന്നു. ഇന്നലെ രാത്രി ചേർന്ന യോഗത്തിലാണ് പ്രമേയം പാസാക്കിയത്. ഇന്ത്യയുടെ നയതന്ത്ര വിജയമായാണ് ഇത് കണക്കാക്കപ്പെടുന്നത്. ഫ്രാന്‍സാണ് ഇന്ത്യയുടെ നീക്കങ്ങള്‍ക്ക്‌ നേതൃത്വം നല്‍കുന്നത്. ആക്രമണം നടത്തിയ ഭീകരരെ മാത്രമല്ല ഇത് ആസൂത്രണം നടത്തിയവരെയും അതിന്‌വേണ്ടി സാമ്പത്തിക സഹായം നല്കിയവരെയും കണ്ടെത്തണമെന്നും പുറത്തു കൊണ്ടുവരണമെന്നും അഭ്യര്‍ഥിച്ചു. പതിനഞ്ചംഗ രക്ഷാ സമിതിയാണ് പ്രമേയം അവതരിപ്പിച്ചത്. പുല്‍വാമ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത ഭീകര സംഘടനയായ ജയ്ഷെ മുഹമ്മദിന്‍റെ പേരും പ്രമേയത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. ചൈന ഉള്‍പ്പടെയുള്ള എല്ലാ സ്ഥിരാംഗങ്ങള്‍ പ്രമേയത്തെ അനുകൂലിച്ചു. പുല്‍വാമ ആക്രമണത്തിന്റെ സൂത്രധാരന്‍ മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന നടപടികളും പുരോഗമിക്കുകയാണ്.

സ്കൂട്ടറില്‍ നിന്ന് തെറിച്ചു വീണ കുഞ്ഞിന് തുണയായി കാട്ടാന

സ്കൂട്ടറില്‍ നിന്ന് തെറിച്ചു വീണ കുഞ്ഞിന് തുണയായി കാട്ടാന രക്ഷിതാക്കള്‍ക്കൊപ്പം സഞ്ചരികവേ സ്കൂട്ടറില്‍ നിന്നും തെറിച്ചു വീണ നാലുവയസ്സുകാരിക്ക് കാട്ടാന തുണയായി. കാട്ടിനുള്ളിലെ ക്ഷേത്രത്തില്‍ പോയി തിരിച്ചു വരുമ്പോഴാണ് അപകടം പറ്റിയത്. പശ്ചിമ ബംഗാളിലെ ജല്‍പായി ഗുഡിയിലാണ് സംഭവം. ക്ഷത്രത്തില്‍ നിന്നും കാറ്റ് വഴിയിലൂടെ തിരികെ വരുമ്പോള്‍ പെട്ടെന്നാണ് കാട്ടാനക്കൂട്ടം മുന്നില്‍ പെട്ടത്. കാട്ടാനകൂട്ടം കടന്നു പോകുന്നതുവരെ കാത്തുനിന്ന നിതു ഘോഷും കുടുംബവും സ്കൂട്ടര്‍ എടുത്തപ്പോഴാണ് അടുത്ത കാട്ടാന കൂട്ടം പെട്ടാണ് മുന്നില്‍ എത്തിയത്. പരിഭ്രാന്തനായ നിതു ഘോഷ് പെട്ടന്ന് സ്കൂട്ടര്‍ വെട്ടിച്ചപ്പോള്‍ പുറകിലിരുന്ന ഭാര്യയും മകളും റോഡിലേക്ക് തെറിച്ചു വീണു. പെട്ടെന്നാണ് ആന കൂട്ടത്തില്‍ നിന്നും ഒരാന മുന്നോട്ടു വന്ന് ദമ്പതികളുടെ മകളായ നാല് വയസ്സുകാരി അഹാനയെ കാലുകല്‍ക്കിടയിലാക്കി സംരക്ഷണം ഒരുക്കിയത്. മറ്റ് ആനകള്‍ ആക്രമിക്കതിരിക്കാനാണ് ഇങ്ങനെ ചെയ്തതെന്നാണ് ഇവരുടെ പുറകെ സഞ്ചരിച്ചിരുന്ന ട്രക്കിന്‍റെ ഡ്രൈവര്‍…

മിന്നല്‍ ഹര്‍ത്താല്‍; ഡീന്‍ കുര്യാക്കോസിനെ ഹര്‍ത്താല്‍ ദിനത്തിലെ എല്ലാ കേസിലും പ്രതിയാക്കണമെന്ന് ഹൈക്കോടതി

മിന്നല്‍ ഹര്‍ത്താല്‍; ഡീന്‍ കുര്യാക്കോസിനെ ഹര്‍ത്താല്‍ ദിനത്തിലെ എല്ലാ കേസിലും പ്രതിയാക്കണമെന്ന് ഹൈക്കോടതി കൊച്ചി: കാസര്‍ഗോഡ്‌ ഇരട്ട കൊലപാതകത്തില്‍ പ്രതിഷേധിച്ച് ഹര്‍ത്താല്‍ പ്രഖ്യാപിച്ച യൂത്ത്കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡണ്ട്‌ ഡീന്‍ കുര്യാക്കോസിനെ എല്ലാ കേസിലും പ്രതിയാക്കണമെന്ന് ഹൈക്കോടതി. മിന്നല്‍ ഹര്‍ത്താല്‍ പ്രഖ്യാപിക്കരുതെന്ന ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് നിലനില്‍ക്കെയാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. ഡീന്‍ കുര്യാക്കോസിനെ കൂടാതെ കാസര്‍ഗോഡ്‌ യു ഡി എഫ് നേതാക്കളെയും പ്രതി ചേര്‍ക്കാനും ഹൈക്കോടതി പോലീസിനോട് നിര്‍ദേശിച്ചു. മിന്നല്‍ ഹര്താളിനെതിരെ കര്‍ശന നടപടിയാണ് ഹൈക്കോടതി സ്വീകരിച്ചിരിക്കുന്നത്. ഹര്‍ത്താലില്‍ സംസ്ഥാനത്തുണ്ടായ മുഴുവന്‍ നഷ്ടങ്ങള്‍ക്കും തുല്യമായ തുക യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഡീന്‍ കുര്യാക്കോസില്‍ നിന്നും ഈടാക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചു. ഇതോടെ ഹര്‍ത്താല്‍ ദിനത്തില്‍ വിവിധ ജില്ലകളില്‍ രജിസ്റ്റര്‍ ചെയ്ത 189 കേസുകളിലും ഡീന്‍ കുര്യാക്കോസ് പ്രതിയാകും. അതേസമയം കാസര്‍ഗോഡ്‌ ഇരട്ട കൊലപാതക കേസ് ക്രൈം ബ്രാഞ്ചിന് വിട്ടു.

ക്രിമിനിലുകളോട് സഹതാപമില്ല; ആശാറാം ബാപ്പുവിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

ക്രിമിനിലുകളോട് സഹതാപമില്ല; ആശാറാം ബാപ്പുവിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി ആശാറാം ബാപ്പുവിന്റെ ജാമ്യാപേക്ഷ രാജസ്ഥാന്‍ ഹൈക്കോടതി തള്ളി. ബലാത്സംഗക്കേസില്‍ പ്രതിയായ സ്വയം പ്രഖ്യാപിത ആള്‍ദൈവം ആശാറാം ബാപ്പു അഞ്ചു വര്‍ഷങ്ങളായി ജയിലിലാണ്. ഭാര്യ ലക്ഷ്മി ഗരുതരാവസ്ഥയില്‍ ജയിലിലാണെന്നും തനിക്ക് ഭാര്യയെ കാണാന്‍ അനുമതി തരണമെന്നുമായിരുന്നു ജാമ്യാപേക്ഷയില്‍ ആശാറാം ബാപ്പു അറിയിച്ചത്. എന്നാല്‍ ഇയാളുടെ ജാമ്യാപേക്ഷ തള്ളുകയും ഇത്തരം ക്രിമിനലുകളോട് കോടതിക്ക് യാതൊരുവിധ ദയയുമില്ലെന്നും ജസ്റ്റിസ് സന്ദീപ് മെഹ്ത്ത പറഞ്ഞു. എന്നാല്‍ ആശാറാം ബാപ്പുവിന്റെ ഭാര്യ ഗുരുതരാവസ്ഥയിലല്ലെന്ന് തെളിയിക്കുന്ന അവരുടെ മെഡിക്കല്‍ റിപ്പോര്‍ട്ട്് കോടതിയില്‍ ഹാജരാക്കി സര്‍ക്കാര്‍ വാദിച്ചു. പതിനാറുകാരിയായ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസില്‍ ജോധ്പൂര്‍ സെന്‍ട്രല്‍ ജയിലില്‍ ജീവപര്യന്തം ശിക്ഷ അനുഭവിച്ചുവരികയാണ് ആശാറാം ബാപ്പു.

പുല്‍വാമ ഭീകരാക്രമണത്തില്‍ എതിര്‍പ്പുമായി പാകിസ്ഥാന്‍ യുവസമൂഹം

പുല്‍വാമ ഭീകരാക്രമണത്തില്‍ എതിര്‍പ്പുമായി പാകിസ്ഥാന്‍ യുവസമൂഹം പുല്‍വാമ ഭീകരാക്രമണത്തില്‍ എതിര്‍പ്പറിയിച്ച് പാകിസ്ഥാനില്‍നിന്നും യുവസമൂഹം. ഇന്ത്യക്കൊപ്പം നില്‍ക്കുന്നു, യുദ്ധം വേണ്ട, തീവ്രവാദം അവസാനിപ്പിക്കൂ, വെറുപ്പ് വിരുദ്ധ ചലഞ്ച്… എന്നിങ്ങനെ വ്യത്യസ്ത ഹാഷ്ടാഗുകളോടെയാണ് സാമൂഹ്യ മാധ്യമങ്ങളില്‍ ക്യാമ്പയിന്‍ നടക്കുന്നത്. പാകിസ്ഥാനിലെ യുവസമൂഹം തങ്ങള്‍ കാട്ടുന്ന പ്ലക്കാര്‍ഡുകളില്‍ രക്തം ആരുടേതായാലും ചിന്തരുതെന്നാണ് വ്യക്തമാക്കുന്നത്. ക്യാമ്പയിന് തുടക്കമിട്ടത് പാകിസ്ഥാനിലെ മാധ്യമപ്രവര്‍ത്തകയായ സെഹയര്‍ മിര്‍സയാണ്. ‘ഞാന്‍ ഒരു പാകിസ്ഥാനി ആണ്. പുല്‍വാമ ഭീകരാക്രമണത്തെ അപലപിക്കുന്നു’ എന്നാണ് അവര്‍ തന്റെ പ്ലക്കാര്‍ഡില്‍ കുറിച്ചത്. ദേശീയതയ്ക്ക് വേണ്ടി മനുഷ്യത്വം പണയപ്പെടുത്തില്ലെന്ന് സെഹയര്‍ മിര്‍സ പറഞ്ഞു. തുടര്‍ന്ന് യുവസമൂഹവും ക്യാമ്പയിന്‍ ഏറ്റെടുത്തു. ഇതിന്റെ ലക്ഷ്യം ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ യുദ്ധമുണ്ടാകരുതെന്നതാണ്.

വാഹനം കയറി ചെല്ലാന്‍ സാധിച്ചില്ല:യുവതിയുടെ പ്രസവം വീട്ടില്‍വെച്ചെടുത്ത് ആംബുലന്‍സ് നേഴ്‌സിംഗ് സ്റ്റാഫ്

വാഹനം കയറി ചെല്ലാന്‍ സാധിച്ചില്ല:യുവതിയുടെ പ്രസവം വീട്ടില്‍വെച്ചെടുത്ത് ആംബുലന്‍സ് നേഴ്‌സിംഗ് സ്റ്റാഫ് കായംകുളത്ത് വാഹനം കയറി ചെല്ലാന്‍ സാധിക്കാത്ത സ്ഥലത്തെത്തി ആംബുലന്‍സ് നേഴ്‌സിംഗ് സ്റ്റാഫ് വീട്ടില്‍വെച്ച് പ്രസവം എടുത്തു. കാക്കനാട് സ്വദേശിയായ രാജ്കുമാറിന്റെ ഭാര്യ സുനിതക്കാണ് പ്രസവ വേദനയെ തുടര്‍ന്നു അടിയന്തിര വൈദ്യ സഹായം ആവശ്യമായി വന്നത്. 15 മിനിറ്റ് സമയം കൊണ്ട് 20 km ദൂരം അതിവേഗം ഓടിയെത്തിയെങ്കിലും ആംബുലന്‍സ് വീടിനടുത്ത് എത്തിക്കാന്‍ കഴിഞ്ഞില്ല. അതിനാല്‍ ആംബുലന്‍സ് നേഴ്‌സിംഗ് സ്റ്റാഫ് ഇഎംടി സോനാ രാജനും പൈലറ്റ് മനു വര്‍ഗീസും ഡെലിവറി കിറ്റുമായ് ദ്രുതഗതിയില്‍ അവിടെയെത്തുകയായിരുന്നു. അമ്മയുടെയും കുഞ്ഞിന്റെയും സുരക്ഷിതത്വം മനസ്സിലാക്കി വീട്ടില്‍ വെച്ച് തന്നെ ഇ എം ടി സ്റ്റാഫ് നേഴ്‌സ് സോനാരാജന്‍ പ്രസവം എടുക്കുകുകയും പൊക്കിള്‍ കോടി കട്ട് ചെയ്യുകയും ചെയ്തു. പിന്നീട് അമ്മക്കും കുഞ്ഞിനും വേണ്ട അടിയന്തിര വൈദ്യ സഹായം നല്‍കിയ ശേഷം…

ടിക് ടോക് വീഡിയോ ചെയ്യാനായി കടലുണ്ടിപ്പുഴയില്‍ ചാടിയ വിദ്യാര്‍ത്ഥികളെ മത്സ്യത്തൊഴിലാളികള്‍ രക്ഷിച്ചു

ടിക് ടോക് വീഡിയോ ചെയ്യാനായി കടലുണ്ടിപ്പുഴയില്‍ ചാടിയ വിദ്യാര്‍ത്ഥികളെ മത്സ്യത്തൊഴിലാളികള്‍ രക്ഷിച്ചു യുവാക്കള്‍ക്കിടയില്‍ ടിക് ടോക് ഷൂട്ടിങ് വലിയ ദുരന്തമായി മാറിക്കൊണ്ടിരിക്കുകയാണ്.കൂടുതല്‍ ലൈക്കുകളും വ്യൂസും കിട്ടാനായി ജീവനു ഭീഷനിയായ ദൗത്യങ്ങള്‍ ചെയ്യാന്‍ പോലും മിക്കവരും തയാറാകുന്നുവെന്ന റിപ്പോര്‍ട്ടുകളാണ് വരുന്നത്. കഴിഞ്ഞ ദിവസം കോഴിക്കോട് പത്ത് വിദ്യാര്‍ഥികള്‍ ടിക് ടോക് വീഡിയോ ഷൂട്ട് ചെയ്യാനായി പാലത്തില്‍ നിന്നു ചാടി. ഇവര്‍ രക്ഷപ്പെട്ടത് ഭാഗ്യംകൊണ്ടു മാത്രമാണ്. കടലുണ്ടിപുഴ പാലത്തിന് മുകളില്‍ നിന്നാണ് പത്തോളം വിദ്യാര്‍ഥികള്‍ ആഴമുള്ള പുഴയിലേക്ക് എടുത്തു ചാടിയത്. ശക്തമായ അടിയൊഴുക്കുള്ള ഭാഗത്താണ് ഇവര്‍ ചാടിയത്. പുഴയിലേക്ക് ചാടിയ വിദ്യാര്‍ഥികള്‍ അപകടത്തില്‍പെട്ടതോടെയാണ് മത്സ്യത്തൊഴിലാളികള്‍ ബോട്ടുമായി രക്ഷിക്കാനിറങ്ങിയത്. പുഴയിലേക്ക് ചാടുന്നതിന്റെയും മല്‍സ്യത്തൊഴിലാളികള്‍ രക്ഷിക്കുന്നതിന്റെയും വീഡിയോകള്‍ സോഷ്യല്‍മീഡിയകളില്‍ പ്രചരിക്കുന്നുണ്ട്. പാലത്തിന്റെ കൈവരികളില്‍ നിന്നാണ് ചാടിയത്. നേരത്തെയും ഇവിടെ നിന്ന് ടിക് ടോക് വീഡിയോകള്‍ ഷൂട്ട് ചെയ്തിരുന്നു. ഈ വീഡിയോകള്‍ വന്‍ ഹിറ്റായതോടെയാണ്…