പട്ടാള ട്രക്ക് മറിഞ്ഞ് മലയാളി സൈനികന്‍ മരിച്ചു

പട്ടാള ട്രക്ക് മറിഞ്ഞ് മലയാളി സൈനികന്‍ മരിച്ചു ഇടുക്കി: പട്ടാള ട്രക്ക് മറിഞ്ഞ് മലയാളി സൈനികന്‍ മരിച്ചു. നെടുംകണ്ടം ചേമ്പളം ചേനപ്പുര ജോസഫിന്‍റെ മകന്‍ റോബിന്‍(22) ആണ് മരിച്ചത്. രണ്ട് വര്‍ഷം മുമ്പാണ് റോബിന്‍ കരസേനയില്‍ ഡ്രൈവറായി പ്രവേശിച്ചത്. ഞായറാഴ്ച വൈകുന്നേരമാണ് റോബിന്‍ ഓടിച്ചിരുന്ന സൈനിക ട്രക്ക് കൊക്കയിലേക്ക് മറിഞ്ഞത്. അപകട വിവരം കരസേന അധികൃതര്‍ വിവരം ബന്ധുക്കളെ അറിയിക്കുകയായിരുന്നു. മൃതദേഹം നാട്ടില്‍ എത്തിക്കാനുള്ള നടപടികള്‍ കരസേന സ്വീകരിച്ചു വരുന്നു. മാതാവ് സെലിന്‍,ഏക സഹോദരി റോസ്മി. Also Read >> ആശുപത്രികള്‍ മരുന്നിനും ഉപകരണങ്ങള്‍ക്കും നികുതി അടയ്‌ക്കേണ്ടതില്ലെന്ന് ഹൈക്കോടതി ഇനി മുതല്‍ ആശുപത്രികള്‍ ചികിത്സാസംബന്ധിയായ മരുന്നിനും, ഇമ്പ്‌ലാന്റുകള്‍ക്കും, ശസ്ത്രക്രിയയ്ക്കുള്ള ഉപകരണങ്ങള്‍ക്കും നികുതി അടയ്‌ക്കേണ്ടതില്ലെന്ന് കേരള ഹൈക്കോടതി. വില്പന നികുതിയുടെ പരിധിയില്‍ വരുന്നതല്ല ആശുപത്രികള്‍ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ഉപകരണങ്ങളെന്നും കോടതി നിരീക്ഷിച്ചു. എ. മുഹമ്മദ് മുസ്താഖ്, കെ. വിനോദ്…

തിരുവല്ലയിലെ കര്‍ഷകരുടെ മരണം; ഒരാളുടേത്‌ ആത്മഹത്യയെന്ന് സംശയം

തിരുവല്ലയിലെ കര്‍ഷകരുടെ മരണം; ഒരാളുടേത്‌ ആത്മഹത്യയെന്ന് സംശയം തിരുവല്ല: തിരുവല്ലയില്‍ കര്‍ഷക തൊഴിലാളികള്‍ മരിച്ച സംഭവത്തില്‍ ഒരാളുടെ മരണം കീടനാശിനി ഉള്ളില്‍ ചെന്നെന്ന് പോലീസ് സര്‍ജന്‍. മത്തായി ഈശോയുടെമരണം ആത്മഹത്യ ആയിരിക്കാമെന്നാണ് പോലീസ് സര്‍ജന്റെ നിഗമനം. മത്തായി ഈശോയുടെ ആമാശയത്തിൽ വിഷാംശം കണ്ടെത്തിയതാണ് പോലീസ് സര്‍ജന്‍ ഇത്തരമൊരു നിഗമനത്തില്‍ എത്തിയത് പോലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു. മരിച്ച സനൽകുമാർ കീടനാശിനി തളിക്കുമ്പോൾ മത്തായി ഈശോ കണ്ടുനിൽക്കുകയായിരുന്നുവെന്നാണ് ആദ്യം വന്ന റിപ്പോര്‍ട്ട്‌. അതേസമയം വിശദമായ പരിശോധനയ്ക്ക് ശേഷമേ ഇരുവരുടെയും സമാനമായ മരണമാണോയെന്നു വ്യക്തമാവുകയുള്ളു. പോലീസും കേസില്‍ വിശദമായ അന്വേഷണം നടത്തിവരികയാണ്. മരിച്ച സനൽകുമാർ കീടനാശിനി തളിക്കുമ്പോൾ മത്തായി ഈശോ കണ്ടുനിൽക്കുകയായിരുന്നുവെന്നാണ് ആദ്യം വന്ന റിപ്പോര്‍ട്ട്‌. Also Read >> ബാലഭാസ്ക്കറിന്റെ മരണത്തില്‍ ദുരൂഹതയേറുന്നു; ഡ്രൈവര്‍ അര്‍ജുന്‍ ക്രിമിനല്‍ കേസുകളിലെ പ്രതി തിരുവനന്തപുരം: ബാലഭാസ്ക്കറിന്റെ മരണത്തില്‍ ദുരൂഹതയേറുന്നു. അപകട സമയത്ത്…

ബാലഭാസ്ക്കറിന്റെ മരണത്തില്‍ ദുരൂഹതയേറുന്നു; ഡ്രൈവര്‍ അര്‍ജുന്‍ ക്രിമിനല്‍ കേസുകളിലെ പ്രതി

bala bhaskar accident driver is criminal

ബാലഭാസ്ക്കറിന്റെ മരണത്തില്‍ ദുരൂഹതയേറുന്നു; ഡ്രൈവര്‍ അര്‍ജുന്‍ ക്രിമിനല്‍ കേസുകളിലെ പ്രതി…സാമ്പത്തിക ഇടപാടുകള്‍ പരിശോധിക്കുന്നു തിരുവനന്തപുരം: ബാലഭാസ്ക്കറിന്റെ മരണത്തില്‍ ദുരൂഹതയേറുന്നു. അപകട സമയത്ത് വാഹനം ഓടിച്ചിരുന്നത് ആരാണെന്നത് സംബന്ധിച്ച സംശയങ്ങള്‍ ഇനിയും നീങ്ങിയിട്ടില്ല. ഡ്രൈവര്‍ അര്‍ജുനും ഭാര്യ ലക്ഷ്മിയും നല്‍കിയ മൊഴികളിലെ വൈരുദ്ധ്യം നേരത്തെതന്നെ ഒട്ടേറെ സംശയങ്ങള്‍ക്ക് ഇടയാക്കി. എന്നാല്‍ രാത്രി യാത്രകളില്‍ ബാലു വാഹനം ഓടിക്കാറില്ലെന്ന മൊഴിയാണ് കേസില്‍ ദുരൂഹത വര്‍ദ്ധിപ്പിക്കുന്നത്. എന്നാല്‍ അപകട സമയത്ത് ആദ്യം എത്തിയവരുടെ മൊഴികളില്‍ ബാലുവാണ് വാഹനം ഓടിച്ചിരുന്നത് എന്നാണ് പോലീസ് കരുതുന്നത്. വ്യത്യസ്ത മൊഴികള്‍ വന്നതാണ് ബാലുവിന്‍റെ അപകട മരണത്തില്‍ ദുരൂഹത വര്‍ദ്ധിപ്പിക്കുന്നത്. അതേസമയം ബാലുവിന്‍റെ ഡ്രൈവറായ അര്‍ജുന്‍ രണ്ട് ക്രിമിനല്‍ കേസുകളിലെ പ്രതിയാണെന്ന് പോലീസ് വ്യക്തമാക്കി. കേസിന്‍റെ ദുരൂഹത നീക്കാന്‍ ബാലഭാസ്കറിന്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച്‌ വിശദമായ അന്വേഷണത്തിലാണ് പോലീസ്. പാലക്കാട്ടെ ആയുര്‍വേദ ആശുപത്രിയുമായുള്ള ബന്ധത്തെക്കുറിച്ചും സാമ്പത്തിക ഇടപാടുകളെക്കുറിച്ചും അന്വേഷണം…

പൃഥ്വിരാജിന്‍റെ അനുഗ്രഹത്തോടെ സുപ്രിയയും ചലച്ചിത്ര മേഖലയിലേക്ക്

പൃഥ്വിരാജിന്‍റെ അനുഗ്രഹത്തോടെ സുപ്രിയയും ചലച്ചിത്ര മേഖലയിലേക്ക് കൊച്ചി: മലയാളത്തിലെ യുവ സൂപ്പര്‍ താരം പൃഥ്വിരാജിന്‍റെ ഭാര്യ സുപ്രിയാ മേനോനും മലയാള ചലച്ചിത്ര മേഖലയിലേക്ക് കടന്നുവരുന്നു. പൃഥ്വിരാജിനെ പോലെ അഭിനയ രംഗത്തെക്കല്ല സുപ്രിയയുടെ വരവ്. പൃഥ്വിരാജിനൊപ്പം ചേര്‍ന്ന് നിര്‍മ്മാണ മേഖലയില്‍ ചുവടുറപ്പിക്കുകയാണ് സുപ്രിയ. പൃഥിരാജ് പ്രൊഡക്ഷൻസിന്റെ ബാനറില്‍ ആദ്യ നിര്‍മ്മാണ ചിത്രമായ ‘9’ ന്റെ നിര്‍മ്മാണത്തില്‍ പങ്കാളിയാണ് സുപ്രിയ. സയന്‍സ് ഹൊറര്‍ ചിത്രമായ ‘9’ പ്രേക്ഷകര്‍ക്ക് പുതിയ ദൃശ്യ വിസ്മയം നല്‍കുമെന്ന പ്രതീക്ഷയിലാണ് പൃഥിയും സുപ്രിയയും. മലയാള ചലച്ചിത്ര മേഖലയിലേക്കുള്ള തന്‍റെ കടന്നു വരവ് സുപ്രിയ തന്നെയാണ് അറിയിച്ചത്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് ഈ വിവരം സുപ്രിയ പങ്കുവെച്ചത്. എല്ലാ ദൈവത്തിന്റെയും അച്ഛന്റെയും അനുഗ്രഹം എന്നാണ് സുപ്രിയ പറയുന്നത്. പോസ്റ്റിന് നിരവധിപേര്‍ ആശംസകള്‍ അറിയിച്ചിട്ടുണ്ട്. Also Read >> ഒളിമ്പിക്സ്: കന്യാസ്ത്രീകളുടെ ടീമുമായി വത്തിക്കാന്‍ കന്യാസ്ത്രീകള്‍ ഒളിമ്പിക്‌സിനിറക്കാന്‍ ഒരുങ്ങുകയാണ്. ചരിത്രത്തിലെ ആദ്യ…

Video: ഇതുകൊണ്ടൊന്നും പേടിക്കില്ല; നീ ചന്തയാണെങ്കില്‍ ഞാന്‍ പത്ത് ചന്തയാണ്… നാട്ടുകാരോട് കയര്‍ത്ത് എം എല്‍ എ

ഇതുകൊണ്ടൊന്നും പേടിക്കില്ല; നീ ചന്തയാണെങ്കില്‍ ഞാന്‍ പത്ത് ചന്തയാണ്… നാട്ടുകാരോട് കയര്‍ത്ത് എം എല്‍ എ ഈരാറ്റുപേട്ട: വോളിവോള്‍ ടൂര്‍ണമെന്‍റ് ഉദ്ഘാടനം ചെയ്യാനെത്തിയ പൂഞ്ഞാര്‍ എം എല്‍ എ പി സി ജോര്‍ജിനെ കൂവി നാട്ടുകാര്‍. ഈരാറ്റുപേട്ട ചെന്നാട്ടു കവലയില്‍ വോളിവോള്‍ ടൂര്‍ണമെന്‍റ് ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു പി സി ജോര്‍ജ്ജ്. പി സി ജോര്‍ജ്ജ് ഉത്ഘാടന പ്രസംഗം നടത്താന്‍ എണീറ്റപ്പോള്‍ മുതല്‍ നാട്ടുകാര്‍ ഒന്നടങ്കം ശബ്ദം ഉണ്ടാക്കാനും കൂവാനും തുടങ്ങി. പി സി ജോര്‍ജിനെ സംസാരിക്കാന്‍ പോലും അനുവദിച്ചില്ല. പ്രകോപിതനായ പി സി ജോര്‍ജ്ജ് നാട്ടുകാരോട് കയര്‍ത്തു സംസാരിച്ചത്. ‘നീയൊക്കെ ചന്തയാണെങ്കില്‍ ഞാന്‍ പത്തു ചന്തയാണ്…’ വീഡിയോ കാണാം നാട്ടുകാരുടെ മുന്നില്‍ മുട്ട് മടക്കേണ്ടിവന്നു.

ആള്‍ദൈവത്തിന്റെ മരണത്തിന് പിന്നില്‍ മോഡലായ ഇരുപത്തിയഞ്ചുകാരി; കേസില്‍ നിര്‍ണ്ണായക വഴിത്തിരിവ്

bhayyuji maharaj suicide case model arrested

ആള്‍ദൈവത്തിന്റെ മരണത്തിന് പിന്നില്‍ മോഡലായ ഇരുപത്തിയഞ്ചുകാരി; കേസില്‍ നിര്‍ണ്ണായക വഴിത്തിരിവ് മധ്യപ്രദേശിലെ സ്വയം പ്രഖ്യാപിത ആള്‍ദൈവം ബയ്യൂജി മഹാരാജിന്‍റെ ആത്മഹത്യയില്‍ നിര്‍ണ്ണായക വഴിത്തിരിവ്. ബയ്യൂജി മഹാരാജിന്‍റെ സഹപ്രവര്‍ത്തകയും മോഡലമായ ഇരുപത്തിയഞ്ചുകാരിയാണെന്ന് പോലീസ് കണ്ടെത്തി. ആത്മഹത്യക്ക് പ്രേരണയായത് ഇവരാണെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. ബിസിനസ്സുകാർ മുതൽ രാഷ്ട്രീയത്തിലെ ഉന്നതൻമാർ വരെ വന്‍ സ്വാധീനമുള്ള വ്യക്തിയായിരുന്നു ബയ്യൂജി മഹാരാജ്. എന്നാല്‍ കടുത്ത വിഷാദ രോഗത്തിന് അടിമയായിരുന്നു ബയ്യൂജി മഹാരാജ്. ഇതാണ് മരണത്തിലേക്ക് നയിച്ചത്. 2018 ജൂണിലാണ് ബയ്യൂജിയെ ഇന്‍റോറിലെ വീട്ടില്‍ സ്വയം നിറ ഒഴിച്ച് മരിച്ച നിലയില്‍ കണ്ടെത്തിയത്. ആയിരക്കണക്കിന് അനുയായികളുള്ള ബയ്യുജി മഹാരാജിന്‍റെ മരണം മധ്യപ്രദേശില്‍ വന്‍ കോലാഹലങ്ങളാണ് ഉണ്ടാക്കിയത്. ബയ്യുജിയെ കൊലപ്പെടുത്തിയ തരത്തിലായിരുന്നു വാര്‍ത്തകള്‍ പരന്നത്. എന്നാല്‍ അന്വേഷണത്തില്‍ ആത്മഹത്യ ആണെന്നും ഇതിന് പിന്നില്‍ സഹപ്രവര്‍ത്തകയും മോഡലുമായ പാലക് പുരാണിക്ക്‌ ആണെന്നും കണ്ടെത്തിയ പോലീസ് ഇവരെ അറസ്റ്റ് ചെയ്തു.…

പ്രളയത്തില്‍ നശിച്ച കാറുകള്‍ ‘പുത്തനാക്കി’ നല്‍കി ഷോറൂമുകളുടെ തട്ടിപ്പ്

kerala flood damage car sale fraud

പ്രളയത്തില്‍ നശിച്ച കാറുകള്‍ ‘പുത്തനാക്കി’ നല്‍കി ഷോറൂമുകളുടെ തട്ടിപ്പ് കൊ​​ച്ചി: പ്രളയത്തില്‍ വെള്ളവും ചെളിയും കയറി കേടുപാട് പറ്റിയ കാറുകള്‍ പുറമേ കഴുകി വൃത്തിയാക്കി പുത്തന്‍ കാറാക്കി ഷോറൂമുകള്‍ വഴി വില്‍പ്പന. നിരവധി പേരാണ് ഇത്തരത്തിലുള്ള തട്ടിപ്പിന് ഇരയായത്. ഒരാഴ്ച മുന്‍പ് കൊച്ചിയിലെ ഒരു ഷോറൂമില്‍ നിന്നും വാങ്ങിയ കാര്‍ എ​​ക്സ്ട്രാ ഫി​​റ്റി​​ങ്ങിനായി വര്‍ക്ക്ഷോപ്പില്‍ എത്തിച്ചപ്പോഴാണ് തട്ടിപ്പ് പുറത്തായത്. പുത്തന്‍ കാറിന്റെ ബമ്പര്‍ അഴിച്ചപ്പോഴാണ് റേ​​ഡി​​യേ​​റ്റ​​റി​​ൽ ചെളി അടിഞ്ഞു കൂടിയിരിക്കുന്നത് കണ്ടത്. റേ​​ഡി​​യേ​​റ്റ​​റി​​ൽ ചെളി കണ്ടതോടെ കാര്‍ വിശദമായി പരിശോധിച്ചപ്പോള്‍ സീറ്റിനടിയിലും സ്റ്റി​​യ​​റി​​ങ്ങിന്റെ ഭാഗത്തും ചെളിയുടെ അംശങ്ങള്‍ കണ്ടെത്തിയത്. പ്രളയത്തില്‍ വെള്ളവും ചെളിയും കേറി കേടുപാട് പറ്റിയ വാഹനങ്ങള്‍ സംശയം തോന്നാത്ത വിധത്തില്‍ കഴുകി വൃത്തിയാക്കി പുത്തന്‍ വാഹനമായി വില്‍പ്പന നടത്തുകയായിരുന്നു. കാറിന്റെ പഴക്കത്തെക്കുറിച്ചു ജീവനക്കാര്‍ പറഞ്ഞതനുസരിച്ച് തട്ടിപ്പ് മനസ്സിലാക്കിയ ഉടമ പോലീസില്‍ പരാതി നല്‍കി. അതേസമയം…

നാലരവയസ്സുകാരിയെ അമ്മ മദ്യലഹരിയില്‍ വെള്ളടാങ്കിലിട്ടു കൊലപ്പെടുത്തി

നാലരവയസ്സുകാരിയെ അമ്മ മദ്യലഹരിയില്‍ വെള്ളടാങ്കിലിട്ടു കൊലപ്പെടുത്തി നാലര വയസുകാരിയായ മകളെ അമ്മ മദ്യലഹരിയില്‍ കുടിവെള്ളടാങ്കിലിട്ടു കൊലപ്പെടുത്തി. കോത്തഗിരി കൈകാട്ടിയിലെ സരിത (32) യാണ് മകള്‍ ശ്രീഹര്‍ഷിണിയെ കൊലപ്പെടുത്തിയത്. സരിതയെ പൊലീസ് അറസ്റ്റ് ചെയ്തു. കുട്ടിയുടെ മൃതദേഹം വീടിന് 20 മീറ്റര്‍ അകലെയുള്ള കുടിവെള്ള ടാങ്കിലാണ് കണ്ടെത്തിയത്. സരിതകുട്ടിയെ കാണാനില്ലെന്ന് പറഞ്ഞ് കോത്തഗിരി പൊലീസില്‍ പരാതിയും നല്‍കിയിരുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയുടെ മൃതദേഹം ടാങ്കില്‍ കണ്ടെത്തിയത്. പൊലീസ് സരിതയേയും, മറ്റൊരു മകളായ പ്രഭാഷിണിയേയും ചോദ്യം ചെയ്തപ്പോള്‍ സരിതയുടെ മറുപടിയില്‍ സംശയം തോന്നിയ പൊലീസ് വിശദമായ ചോദ്യം ചെയ്തതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. ഭര്‍ത്താവ് മരിച്ച സരിതക്ക് രണ്ട് പെണ്‍കുട്ടികളാണുള്ളത്. ഇവരെ സംരക്ഷിക്കാന്‍ സാധിക്കാത്തതിനാലാണ് ഒരു മകളെ കൊലപ്പെടുത്തിയതെന്നും, താന്‍ മദ്യലഹരിയിലായിരുന്നുവെന്നും സരിത പൊലീസിനോട് സമ്മതിച്ചു. നാലര വയസുകാരിയായ മകളെ അമ്മ മദ്യലഹരിയില്‍ കുടിവെള്ളടാങ്കിലിട്ടു കൊലപ്പെടുത്തി. കോത്തഗിരി കൈകാട്ടിയിലെ…

കോളേജില്‍ ലഹരിമരുന്ന് ഉപയോഗം കണ്ടെത്താന്‍ വിദ്യാര്‍ത്ഥികളുടെ മൂത്രപരിശോധന നടത്തുന്നതായി പരാതി

കോളേജില്‍ ലഹരിമരുന്ന് ഉപയോഗം കണ്ടെത്താന്‍ വിദ്യാര്‍ത്ഥികളുടെ മൂത്രപരിശോധന നടത്തുന്നതായി പരാതി ലഹരിമരുന്ന് ഉപയോഗം കണ്ടെത്താന്‍ നിയമ വിരുദ്ധമായി വിദ്യാര്‍ഥികളുടെ മൂത്ര പരിശോധന നടത്തുന്നതായി പരാതി. എറണാകുളം കോലഞ്ചേരിയിലെ സ്വകാര്യ മെഡിക്കല്‍ കോളേജിലാണ് മനുഷ്യാവകാശ ലംഘനത്തിന് ശ്രമം നടക്കുന്നതായി വിദ്യാര്‍ത്ഥികള്‍ പറയുന്നത്. സംഭവുമായി ബന്ധപ്പെട്ട് മാനേജ്മെന്റ് പുറത്തിറക്കിയ വിവാദ സര്‍ക്കുലറാണ് പുറത്തു വന്നിരിക്കുന്നത്. ജനുവരി 17നാണ് കോലഞ്ചേരി മലങ്കര ഓര്‍ത്തഡോക്സ് സിറിയന്‍ ചര്‍ച്ച് മെഡിക്കല്‍ കോളേജ് സര്‍ക്കുലര്‍ പുറത്തിങ്ങിയത്. കോളജ് ഡീന്‍ ഡോ: കെ.കെ ദിവാകറിന്റെ പേരില്‍ പുറത്തിറക്കിയ സര്‍ക്കുലറില്‍ ലഹരി ഉപയോഗിക്കുന്നവരെ കണ്ടെത്താന്‍ നടപടികള്‍ ആരംഭിച്ചതായും ഇതിനു വേണ്ടി മൂത്രപരിശോധന നടത്തുന്നതിന് വിദ്യാര്‍ത്ഥികള്‍ സഹകരിക്കണമെന്നുമാണ് പറഞ്ഞിരിക്കുന്നത്. ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഉള്‍പ്പടെ 600 ഓളം വിദ്യാര്‍ഥികളാണ് കോളേജില്‍ പഠനം നടത്തുന്നത്. സംശയങ്ങളുടെ പേരിലാണ് മാനേജ്മെന്റ് തങ്ങളെ പരിശോധിക്കാന്‍ ഒരുങ്ങുന്നതെന്നും നിയമവശങ്ങള്‍ പാലിക്കാതെയുള്ള നടപടി മനുഷ്യാവകാശ ലംഘനമാണന്നുമാണ് വിദ്യാര്‍ഥികളുടെ ആരോപണം.…

ചിന്നക്കനാല്‍ ഇരട്ടക്കൊലപാതകം; എസ്പിയുടെ വാര്‍ത്താ സമ്മേളനത്തിന് തടയിടാന്‍ വിവരങ്ങള്‍ വാട്സാപ്പില്‍ ചോര്‍ത്തിയ അഞ്ച് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

ചിന്നക്കനാല്‍ ഇരട്ടക്കൊലപാതകം; എസ്പിയുടെ വാര്‍ത്താ സമ്മേളനത്തിന് തടയിടാന്‍ വിവരങ്ങള്‍ വാട്സാപ്പില്‍ ചോര്‍ത്തിയ അഞ്ച് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍ ചിന്നക്കനാല്‍ ഇരട്ടക്കൊലപാതകം; എസ്പിയുടെ വാര്‍ത്താ സമ്മേളനത്തിന് തടയിടാന്‍ വിവരങ്ങള്‍ വാട്സാപ്പില്‍ ചോര്‍ത്തിയ അഞ്ച് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍ ചിന്നക്കനാല്‍ ഇരട്ടക്കൊലപാതകക്കേസില്‍ വിവരങ്ങള്‍ ചോര്‍ന്ന സംഭവത്തില്‍ രണ്ട് എഎസ്‌ഐമാരുള്‍പ്പടെ അഞ്ച് പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. പ്രത്യേക അന്യേഷണ സംഘത്തിലെ എഎസ്‌ഐമാരായ ഉലഹന്നാന്‍, സജി എം. പോള്‍, സിവില്‍ പൊലീസ് ഓഫീസര്‍ ഓമനക്കുട്ടന്‍, ഡ്രൈവര്‍മാരായ അനീഷ്, രമേഷ് എന്നിവര്‍ക്കാണ് സസ്‌പെന്‍ഷന്‍. രാജാക്കാട് എസ് ഐ പിഡി അനുമോനെതിരെ വകുപ്പുതല നടപടിക്കും ഐജിയ്ക്ക് ശുപാര്‍ശ ചെയ്തിട്ടുണ്ട്. പ്രതിയെ മധുരയില്‍വച്ച് പിടികൂടിയപ്പോള്‍ എടുത്ത ഫോട്ടോയും വിവരങ്ങളും വാട്‌സാപ്പിലൂടെ മാധ്യമങ്ങള്‍ക്കു നല്‍കിയെന്ന് ആരോപിച്ചാണു നടപടി. നടുപ്പാറയില്‍ ഏലത്തോട്ടം ഉടമയെയും, തൊഴിലാളിയെയും കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ ബോബിനെ അറസ്റ്റ് ചെയ്തശേഷം പൊലീസ് ഉദ്യോഗസ്ഥര്‍ പ്രതിയോടൊപ്പം നില്‍ക്കുന്ന ചിത്രമെടുത്തതും ഈ…