ആശുപത്രികള്‍ മരുന്നിനും ഉപകരണങ്ങള്‍ക്കും നികുതി അടയ്‌ക്കേണ്ടതില്ലെന്ന് ഹൈക്കോടതി

ആശുപത്രികള്‍ മരുന്നിനും ഉപകരണങ്ങള്‍ക്കും നികുതി അടയ്‌ക്കേണ്ടതില്ലെന്ന് ഹൈക്കോടതി ഇനി മുതല്‍ ആശുപത്രികള്‍ ചികിത്സാസംബന്ധിയായ മരുന്നിനും, ഇമ്പ്‌ലാന്റുകള്‍ക്കും, ശസ്ത്രക്രിയയ്ക്കുള്ള ഉപകരണങ്ങള്‍ക്കും നികുതി അടയ്‌ക്കേണ്ടതില്ലെന്ന് കേരള ഹൈക്കോടതി. വില്പന നികുതിയുടെ പരിധിയില്‍ വരുന്നതല്ല ആശുപത്രികള്‍ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ഉപകരണങ്ങളെന്നും കോടതി നിരീക്ഷിച്ചു. എ. മുഹമ്മദ് മുസ്താഖ്, കെ. വിനോദ് ചന്ദ്രന്‍, അശോക് മേനോന്‍ എന്നിവര്‍ അടങ്ങിയ ഫുള്‍ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. മരുന്നുകള്‍ക്കും മറ്റ് ചികിത്സാ ഉപകരണങ്ങള്‍ക്കും ആശുപത്രികള്‍ നികുതി അടക്കണമെന്ന് നേരത്തെ ഹൈകോടതി ഡിവിഷന്‍ ബെഞ്ചിന്റെ വിധി വന്നിരുന്നു. കച്ചവട ആവശ്യത്തിന് വേണ്ടിയാണ് ആശുപത്രികള്‍ നിലനില്‍ക്കുന്നതെന്നും അവര്‍ക്ക് ലാഭം ലഭിക്കുന്നുണ്ടെന്നും അതുകൊണ്ടുതന്നെ അവര്‍ ഉപയോഗിക്കുന്ന മരുന്നുകള്‍ക്കും ഉപകരണങ്ങള്‍ക്കും നികുതി ബാധകമാണെന്നുമാണ് ഹൈകോടതി ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചത്. എന്നാല്‍ ഫുള്‍ ബെഞ്ചിന്റെ പുതിയ വിധി അനുസരിച്ച്, ആശുപത്രികളുടെ ചികിത്സയുടെ ഭാഗമാണ് മരുന്നുകളും,ഇമ്പ്‌ലാന്റുകളും മറ്റ് ഉപകരണങ്ങളും. ഇവ ആശുപത്രികള്‍ നല്‍കുന്ന സേവനത്തിന്റെ…

ഭാര്യയെ വെട്ടി കൊലപ്പെടുത്തി മക്കളെ പരിക്കേല്‍പ്പിച്ച ശേഷം യുവാവ് ജീവനൊടുക്കി

ഭാര്യയെ വെട്ടി കൊലപ്പെടുത്തി മക്കളെ പരിക്കേല്‍പ്പിച്ച ശേഷം യുവാവ് ജീവനൊടുക്കി ഭാര്യയെ വെട്ടി കൊലപ്പെടുത്തുകയും മക്കളെ പരിക്കേല്‍പ്പിക്കുകയും ചെയ്തശേഷം യുവാവ് ജീവനൊടുക്കി. ഗുജറാത്തിലെ വഡോദരയിലാണ് സംഭവം. ഇന്നലെയാണ് ഭാര്യയെ കൊലപ്പെടുത്തിയ കോടാലി കൊണ്ട് മക്കളെ പരിക്കേല്‍പ്പിച്ച ശേഷം ബല്‍വന്ത് സിന്ധ (35) ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തത്. ദക്ഷ (32) ആണ് കോടാലി കൊണ്ടു വെട്ടേറ്റ് മരിച്ചത്. അജയ് (12), ചേതന്‍ (10) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ബല്‍വന്ത് മക്കളെ വെട്ടിയത് അമ്മയെ രക്ഷിക്കാന്‍ ശ്രമിച്ചതോടെയാണെന്ന് പൊലീസ് പറഞ്ഞു. കുട്ടികളെ ഗുരുതരമായ അവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കര്‍ജാന്‍ റെയില്‍വേ സ്റ്റേഷന് സമീപമുള്ള ട്രാക്കില്‍ നിന്നാണ് ബല്‍വന്തിന്റെ മൃതദേഹം ലഭിച്ചത്. പതിവായി ബല്‍വന്തും ഭാര്യയും തമ്മില്‍ വഴക്കായിരുന്നെന്നാണ് അയല്‍ക്കാര്‍ പൊലീസിന് മൊഴി നല്‍കിയിട്ടുള്ളത്. വിവാഹം കഴിഞ്ഞ് 18 വര്‍ഷമായി ഇരുവരും തമ്മിലുള്ള വഴക്കാണ് കൊലപാതകത്തിലേക്കും ആത്മഹത്യയിലേക്കും നയിച്ചതെന്നാണ് പ്രാഥമിക…

ഹിന്ദു സമൂഹത്തോട് മാപ്പ് പറയാതെ കനകദുര്‍ഗ്ഗയെ വീട്ടില്‍ കയറ്റില്ല; സഹോദരന്‍

ഹിന്ദു സമൂഹത്തോട് മാപ്പ് പറയാതെ കനകദുര്‍ഗ്ഗയെ വീട്ടില്‍ കയറ്റില്ല; സഹോദരന്‍ കുടുംബത്തിലെ എല്ലാവരും ആചാരലംഘനത്തിന് എതിരണ്. കനകദുര്‍ഗ്ഗയെ ഹിന്ദു സമൂഹത്തോട് മാപ്പ് പറയാതെ വീട്ടില്‍ കയറ്റില്ലെന്ന് സഹോദരന്‍ ഭരത് ഭൂഷണ്‍ പറഞ്ഞു. കനകദുര്‍ഗ്ഗയുടെ ശബരിമല ദര്‍ശനത്തില്‍ ഗൂഢാലോചനയുണ്ട്, കോട്ടയം എസ്പി ഹരിശങ്കറാണ് ഇതിന് പിന്നിലെന്നും ഭരത്ഭഷണ്‍ പറഞ്ഞു. ശബരിമല കര്‍മ്മസമിതയുടെ നേതൃത്വത്തില്‍ തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് സംഘടിപ്പിച്ച അയ്യപ്പഭക്ത സംഗമത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഭരത്. കനഗദുര്‍ഗയും സുഹൃത്ത് ബിന്ദുവും ജനുവരി രണ്ടിനാണ് ശബരിമലയില്‍ ദര്‍ശനം നടത്തിയത്. ദര്‍ശനശേഷം മണടങ്ങി വീട്ടിലെത്തിയ കനകദുര്‍ഗയെ വീട്ടില്‍ കയറ്റില്ലെന്ന് സഹോദരനും കുടുംബവും നേരത്തെ വ്യക്തമാക്കിയിരുന്നു. ഭര്‍ത്താവിന്റ വീട്ടിലെത്തിയ തന്നെ ഭര്‍തൃമാതാവ് പട്ടികകൊണ്ട് അടിച്ചുവെന്ന പരാതിയുമായി കഴിഞ്ഞ ദിവസം കനകദുര്‍ഗ രംഗത്തെയിരുന്നു. പരിക്കേറ്റ ഇവര്‍ ആശുപത്രിയില്‍ പ്രവേശിച്ചതിന് പിന്നാലെ ഭര്‍തൃമാതാവിനെതിരെ പൊലീസ് കേസെടുത്തു. അതേസമയം ഭര്‍തൃമാതാവിനെ കനഗ ദുര്‍ഗ മര്‍ദ്ദിച്ചെന്ന പരാതിയിലും പൊലീസ്…

തമിഴ്‌നാട്ടില്‍ ജല്ലിക്കെട്ടിനിടെ കാളയുടെ ആക്രമണത്തില്‍ രണ്ടുപേര്‍ മരിച്ചു

തമിഴ്‌നാട്ടില്‍ ജല്ലിക്കെട്ടിനിടെ കാളയുടെ ആക്രമണത്തില്‍ രണ്ടുപേര്‍ മരിച്ചു തമിഴ്‌നാട്ടിലെ പുതുക്കോട്ടയില്‍ ജല്ലിക്കെട്ടിനിടെ കാളയുടെ ആക്രമണത്തില്‍ രണ്ട് പേര്‍ മരിച്ചു. തിരുച്ചിറപ്പള്ളി സ്വദേശിയായ സതീഷ് (35), രാമു (28) എന്നിവരമാണ് മരിച്ചത്. പൊങ്കലിന്റെ ഭാഗമായി തമിഴ്‌നാട്ടില്‍ നടക്കുന്ന ആഘോഷമാണ് ജല്ലിക്കെട്ട്. ലോക റെക്കോര്‍ഡിനായി നടത്തപ്പെട്ട ജല്ലിക്കെട്ട് കാണാനെത്തിയതാണ് മരണപ്പെട്ട ഇരുവരും. ജല്ലിക്കെട്ടിന് ശേഷം തിരിച്ചു പോവുകയായിരുന്ന കാള കളക്ഷന്‍ പോയിന്റില്‍ നില്‍ക്കുകയായിരുന്ന സതീഷിനെ ആക്രമിക്കുകയായിരുന്നു. കാള ഓടി പോകുന്നതിനിടെയിലാണ് രാമുവിനെ ആക്രമിച്ചത്. തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയാണ് ജല്ലിക്കെട്ട് ഉദ്ഘാടനം ചെയ്തത്. ആരോഗ്യ മന്ത്രി സി വിജയഭാസ്‌കറും ജലിക്കെട്ട് കാണാനായി എത്തിയിരുന്നു. ഗിന്നസ് റെക്കോര്‍ഡ് ലക്ഷ്യമിട്ട് തമിഴ്‌നാട് സര്‍ക്കാരാണ് ജല്ലിക്കെട്ട് ഇപ്പോള്‍ നടത്തുന്നത്. ആരോഗ്യ മന്ത്രിയുടെ ചുമതലയിലാണ് ആഘോഷം സംഘടിപ്പിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിലെല്ലാം പൊങ്കലിന്റെ ഭാഗമായി തമിഴ്‌നാടിന്റെ വിവിധ പ്രദേശങ്ങളില്‍ ജല്ലിക്കെട്ട് നടന്നിരുന്നു. ഈ സീസണില്‍ ജല്ലിക്കെട്ടിനിടെ 13…

ഓണ്‍ലൈനായി പനീര്‍ വിഭവം ഓര്‍ഡര്‍ ചെയ്തു: ലഭിച്ചത് പ്ലാസ്റ്റിക് കഷ്ണം

ഓണ്‍ലൈനായി പനീര്‍ വിഭവം ഓര്‍ഡര്‍ ചെയ്തു: ലഭിച്ചത് പ്ലാസ്റ്റിക് കഷ്ണം ഓണ്‍ലൈന്‍ ഫുഡ് ഡെലിവെറി പ്ലാറ്റ്‌ഫോമായ സൊമാറ്റോയില്‍ ഭക്ഷണം ഓര്‍ഡര്‍ ചെയ്ത കുടുംബത്തിന് ഭക്ഷണത്തിനുപകരം കിട്ടിയത് പ്ലാസ്റ്റിക് കഷ്ണം. പനീര്‍ വിഭവം ഓര്‍ഡര്‍ ചെയ്തത കുടുംബത്തിനാണ് പനീറിന് പകരം പ്ലാസ്റ്റിക് കഷ്ണം ലഭിച്ചത്. സച്ചിന്‍ ജംദാരേയെന്ന മഹാരാഷ്ട്രയിലെ ഔറഗാബാദ് സ്വദേശിയാണ് സൊമാറ്റോയില്‍ നിന്ന് പനീര്‍ വിഭവം ഓര്‍ഡര്‍ ചെയ്തത്. തന്റെ രണ്ട് മക്കള്‍ക്കായി ചില്ലി പനീര്‍ മസാലയാണ് സച്ചിന്‍ ഓര്‍ഡര്‍ ചെയ്തത്. ഓര്‍ഡര്‍ ചെയ്ത് അധികം താമസിയാതെ വിഭവം വീട്ടിലെത്തി. കഴിക്കാന്‍ തുടങ്ങിയപ്പോള്‍ മകള്‍ പനീറിന് നല്ല ഉറപ്പുണ്ടെന്നും കഴിക്കാന്‍ ബുദ്ധിമുട്ടാണെന്നും പറയുന്നത്. മകളുടെ കൈയില്‍നിന്ന് ആ കഷ്ണം വാങ്ങി പരിശോധിച്ചപ്പോഴാണ് പാസ്റ്റിക്ക് ആണെന്ന് കണ്ടെത്തിയത്. ഭക്ഷണം ഡെലിവറി ചെയ്ത റസ്റ്റോറന്റില്‍ സംഭവത്തെക്കുറിച്ച് പരാതിപെട്ടെങ്കിലും ഹോട്ടല്‍ ഉടമ അത് കേള്‍ക്കാന്‍ പോലും തയ്യാറായിരുന്നില്ല. പ്ലാസ്റ്റിക് കഷ്ണങ്ങള്‍ ലഭിച്ചെന്ന്…

അച്ഛന്റെ സമ്മാനം: ഈ സുന്ദരിയ്ക്ക് പെട്രോളും വേണ്ട ഡീസലും വേണ്ട

അച്ഛന്റെ സമ്മാനം: ഈ സുന്ദരിയ്ക്ക് പെട്രോളും വേണ്ട ഡീസലും വേണ്ട സ്വന്തം മക്കള്‍ക്ക് കളിക്കാന്‍ ഓണ്‍ലൈന്‍ ഗെയിമും വീഡിയോ ഗെയിമും തയ്യാറാക്കി കൊടുക്കുന്ന മാതാപിതാക്കളുടെ കാലത്ത്, ഇതില്‍ നിന്നൊക്കെ വ്യത്യസ്തമായി തന്റെ മക്കള്‍ക്ക് കളിക്കാന്‍ ഓട്ടോറിക്ഷ ഉണ്ടാക്കിക്കൊടുത്തിരിക്കുകയാണ് ഒരു അച്ഛന്‍. തൊടുപുഴ സ്വദേശിയായ അരുണ്‍കുമാര്‍ പുരുഷോത്തമനാണ് തന്റെ മക്കള്‍ക്ക് കളിക്കാന്‍ ഹൈടെക് രീതിയിലുള്ള ഇത്തരം ഒരു ഓട്ടോറിക്ഷ ഉണ്ടാക്കിക്കൊടുത്തിരിക്കുന്നത്. ഇടുക്കി ജില്ലാ ആശുപത്രിയിലെ നഴ്‌സാണ് അരുണ്‍. മക്കളായ മാധവിനും, കേശിനിയ്ക്കും വേണ്ടിയാണ് അരുണ്‍ ഈ ഓട്ടോറിക്ഷ ഉണ്ടാക്കിയത്. മുന്‍പും മക്കള്‍ക്കായി അരുണ്‍ മിനി ജീപ്പും ബുള്ളറ്റും ഉണ്ടാക്കി വാര്‍ത്തകളില്‍ ഇടം നേടിയിട്ടുണ്ട്. അച്ഛനും മക്കളും ചേര്‍ന്ന് ഓട്ടോറിക്ഷയ്ക്കു പേരും ഇട്ടിട്ടുണ്ട്. ‘സുന്ദരി’. ഏഴരമാസമെടുത്തു അരുണ്‍ ഈ ഓട്ടോറിക്ഷ ഉണ്ടാക്കാന്‍. ബാറ്ററില്‍ ഓടുന്ന മിനിയേച്ചര്‍ ഓട്ടോയാണിത്. വീട്ടില്‍ നിന്ന് ലഭിച്ച ഡിറ്റിഎച്ചിന്റെ ഡിഷ് ഉപയോഗിച്ചാണ് ഓട്ടോയുടെ മുന്‍ഭാഗം നിര്‍മ്മിച്ചിരിക്കുന്നത്.…

കോണ്‍ഗ്രസ്‌ എം എല്‍ എ മാര്‍ തമ്മില്‍ കയ്യാങ്കളി; തലയ്ക്കടിയേറ്റ എം എല്‍ എ ചികിത്സയില്‍

കോണ്‍ഗ്രസ്‌ എം എല്‍ എ മാര്‍ തമ്മില്‍ കയ്യാങ്കളി; തലയ്ക്കടിയേറ്റ എം എല്‍ എ ചികിത്സയില്‍ കര്‍ണ്ണാടകത്തില്‍ രാഷ്ട്രീയ നാടകം തുടരുന്നതിനിടെ കോണ്‍ഗ്രസിലെ രണ്ട് എം എല്‍ എ മാര്‍ തമ്മില്‍ വാക്ക് തര്‍ക്കവും കയ്യാങ്കളിയും. എം എല്‍ എ മാരായ ജെ എൻ ഗണേഷ്, ആനന്ദ് സിംഗും തമ്മിലുള്ള തര്‍ക്കമാണ് കയ്യാങ്കളിയിലെത്തിയത്. ബിഡദിയിലെ റിസോർട്ടിൽ കഴിയുന്ന എം എല്‍ എ മാര്‍ തമ്മില്‍ ഇന്ന് പുലര്‍ച്ചെയാണ് ഏറ്റുമുട്ടിയത്. തര്‍ക്കത്തിനിടെ എം എല്‍ എ ജെ എന്‍ ഗണേഷ് കുപ്പിയെടുത്ത്‌ ആനന്ദ് സിംഗിന്‍റെ തലയ്ക്കടിക്കുകയായിരുന്നു. ബി ജെ പി യുമായുള്ള ബന്ധത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് കയ്യാങ്കളിയിലെത്തിയതെന്നാണ് പുറത്തു വരുന്ന വാര്‍ത്തകള്‍. ആനന്ദ് സിംഗ് ബെംഗളുരുവില്‍ ചികിത്സ തേടി. അതേസമയം വാര്‍ത്തകള്‍ അടിസ്ഥാനരഹിതമെന്ന വാദവുമായി കോണ്‍ഗ്രസ്‌ നേതൃത്വം രംഗത്തെത്തി. Also Read >> കെ എസ് ആര്‍ ടി…

കെ എസ് ആര്‍ ടി സി ബസിനടിയില്‍പ്പെട്ട് ഗര്‍ഭിണിയ്ക്ക് ദാരുണാന്ത്യം

കെ എസ് ആര്‍ ടി സി ബസിനടിയില്‍പ്പെട്ട് ഗര്‍ഭിണിയ്ക്ക് ദാരുണാന്ത്യം തിരുവനന്തപുരം: ദമ്പതികള്‍ സഞ്ചരിച്ച ബൈക്കില്‍ കെ എസ് ആര്‍ ടി സി ബസിടിച്ച് ഗര്‍ഭിണിയ്ക്ക് ദാരുണാന്ത്യം. ബസിന്‍റെ ചക്രങ്ങള്‍ യുവതിയുടെ തലയിലൂടെ കയറിയിറങ്ങി. കരമന ആണ്ടിയിറക്കത്ത് വെച്ചായിരുന്നു അപകടം. ആനാവൂര്‍ വേങ്കച്ചല്‍ സ്‌കൂളിന് സമീപം മേക്കുംകര പുത്തന്‍വീട്ടില്‍ വിനോദിന്റെ ഭാര്യ ധന്യയാണ് മരിച്ചത്. അപകടത്തില്‍ പരിക്കേറ്റ വിനോദിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗര്‍ഭിണിയായിരുന്ന ധന്യയെ എസ്.എ.ടി ആശുപത്രിയില്‍ പരിശോധനയ്ക്ക് പോകുമ്പോഴായിരുന്നു അപകടം. സംഭവ സ്ഥലത്ത് വെച്ച് തന്നെ ധന്യ മരിച്ചു. ഇടിയുടെ ആഘാതത്തില്‍ വിനോദ് ദൂരെ തെറിച്ചു വീണത്‌ കാരണം ബസിനടിയില്‍ പെട്ടില്ല. ധന്യ രണ്ടു മാസം ഗര്‍ഭിണിയായിരുന്നു. നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി. Also Read >> ചിന്നക്കനാല്‍ ഇരട്ട കൊലപാതകം; അടുത്തത് താനാണെന്ന് അറിയാതെയാണ് ഭാര്യയുടെ കാമുകനെ സഹായിച്ചത് ചിന്നക്കനാലിലെ ഇരട്ട…

തീരദേശത്ത് 35 വീടുകൾക്ക് അനുമതി; ലഭിച്ചത് 52 അപേക്ഷകൾ

coastal house permission

തീരദേശത്ത് 35 വീടുകൾക്ക് അനുമതി; ലഭിച്ചത് 52 അപേക്ഷകൾ കാക്കനാട്: തീരദേശ പരിപാലന അതോറിറ്റിയുടെ ജില്ലാതല കമ്മിറ്റിക്ക് സമർപ്പിച്ച കെട്ടിട നിർമ്മാണത്തിനുള്ള 35 അപേക്ഷകൾക്ക് അനുമതി നൽകി. ഡെപ്യൂട്ടി കളക്ടർ എസ് ഷാജഹാൻ അധ്യക്ഷനായ സമിതിയാണ് അപേക്ഷകൾ പരിഗണിച്ച് അനുമതി നൽകിയത്. ആകെ 52 അപേക്ഷകളാണ് വിവിധ തദ്ദേശ സ്ഥാപനങ്ങൾ അനുമതിക്കായി തീരദേശ പരിപാലന അതോറിറ്റിയുടെ ജില്ലാ കമ്മിറ്റിക്ക് സമർപ്പിച്ചത്. ലഭിച്ച അപേക്ഷകൾ പരിശോധിച്ച് തീരദേശ നിയമ പ്രകാരമാണ് അനുമതി നൽകിയിരിക്കുന്നത്. ലഭിച്ച അപേക്ഷകളിൽ 35 എണ്ണത്തിന് തീരദേശ പരിപാലന കമ്മിറ്റി പരിശോധിച്ച് ക്ലിയറൻസ് നൽകി. 14 അപേക്ഷകൾ ആവശ്യമായ അധിക വിവരങ്ങൾ ലഭ്യമാക്കുന്നതിന് വേണ്ടി പുനർ സമർപ്പണത്തിന് ആവശ്യപ്പെട്ടിട്ടുണ്ട്. 2 അപേക്ഷകൾ കമ്മിറ്റി പരിശോധിച്ച് തള്ളുകയും ചെയ്തു. ഒരു അപേക്ഷ തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ നേരിട്ട് കെ സി ഇസ്ഡ് എം എ യ്ക്ക് നേരിട്ട് അയക്കാൻ നിർദേശം…

ചിന്നക്കനാല്‍ ഇരട്ട കൊലപാതകം; അടുത്തത് താനാണെന്ന് അറിയാതെയാണ് ഭാര്യയുടെ കാമുകനെ സഹായിച്ചത്

chinnakanal murder case

ചിന്നക്കനാല്‍ ഇരട്ട കൊലപാതകം; അടുത്തത് താനാണെന്ന് അറിയാതെയാണ് ഭാര്യയുടെ കാമുകനെ സഹായിച്ചത് ചിന്നക്കനാലിലെ ഇരട്ട കൊലക്കേസിലെ പ്രതി ഒരു കൊലപാതകം കൂടി ചെയ്യാൻ പദ്ധതിയിട്ടിരുന്നതായി പോലീസ് അറിയിച്ചു. കൊലയ്ക്കുശേഷം ഇയാളെ സഹായിച്ച കപിലയുടെ ഭർത്താവ് ഇസ്രവേലിനെ കൊല്ലാനാണ് ബോബിന്‍ പദ്ധതിയിട്ടിരുന്നത്. എന്നാൽ ഇത് അറിയാതെയാണ് കപിലയുടെ ഭർത്താവ് ഇസ്രവേൽ ബോംബിനെ സഹായിച്ചത്. ഇസ്രവേലിന്‍റെ ഭാര്യ കപിലയ്ക്കൊപ്പം ജീവിക്കാൻ വേണ്ടിയാണ് ഏലം മോഷ്ടിച്ചതും എസ്റ്റേറ്റ് ഉടമയും തൊഴിലാളിയേയും കൊലപ്പെടുത്തിയതെന്നും ബോബിന്‍ പോലീസിനോട് സമ്മതിച്ചു. ഇയാളെ സഹായിച്ചതിന് കപിലയും ഇസ്രവേലും നേരത്തെ അറസ്റ്റിലായിരുന്നു. മധുരയിൽ ഒളിവിൽ കഴിഞ്ഞിരുന്ന ബോബനെ കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണ് ഇടുക്കി ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. കാമുകിയോടൊപ്പം ജീവിക്കാൻ വേണ്ടിയാണ് താൻ കൊല നടത്തിയതെന്ന് ബോബിന്‍ പോലീസിനോട് സമ്മതിച്ചു. കമ്പി വടികൊണ്ടടിച്ചും വാക്കത്തി കൊണ്ട് വെട്ടിയും കുത്തിയുമാണ് ഇരുവരേയും കൊലപ്പെടുത്തിയത്. എന്നാൽ…