ഗര്‍ഭപാത്രത്തിലുള്ള കുഞ്ഞില്‍ ശസ്ത്രക്രിയ നടത്തി തിരികെ ഗര്‍ഭപാത്രത്തില്‍ തന്നെ നിക്ഷേപിച്ച് പുതിയ ചരിത്രം കുറിച്ച് വൈദ്യശാസ്ത്രം. ഇംഗ്ലണ്ടിലെ എസെകക്സ് സ്വദേശിയായ ബഥൈന്‍ സിംപ്സണ് എന്ന 26കാരിയായ യുവതിയിലാണ് ഭ്രൂണാവസ്ഥയില്‍ത്തന്നെ ശസ്ത്രക്രിയ നടത്തിയത്. വൈദ്യശാസ്ത്രത്തിന്റെ ചരിത്രത്തില്‍ തന്നെ ഇത് ആദ്യത്തെ സംഭവമാണ്. ഒരുപാടു നാളത്തെ കാത്തിരിപ്പിനൊടുവിലാണ് ബെഥൈന് ഗര്‍ഭിണിയാകുന്നത്. എന്നാല്‍ കുഞ്ഞിന്റെ നട്ടെല്ലിന് വളര്‍ച്ച ഇല്ലായിരുന്നു ‘സ്പൈന ബഫീഡിയ’എന്ന രോഗം 20-ാമത്തെ ആഴ്ചയിലാണ് ഡോക്ടര്‍ കണ്ടെത്തിയത്. തുടര്‍ന്ന് ഡോക്ടര്‍മാര്‍ ദമ്പതികളോട് കുഞ്ഞിനെ കളയുക, ഈ അവസ്ഥയില്‍ പ്രസവിക്കുക, ഭ്രൂണാവസ്ഥയില്‍ ശസ്ത്രക്രിയ നടത്തുക എന്നിങ്ങനെ മൂന്ന് വഴികള്‍ പറഞ്ഞു. അങ്ങനെ ദമ്പതികള്‍ മൂന്നമത്തെ വഴി സ്വീകരിക്കുകായായിരുന്നു. കഴിഞ്ഞ ഡിസംബറിലാണ് ഗര്‍ഭപാത്രത്തില്‍ നിന്നും കുഞ്ഞിനെ പുറത്തെടുത്ത് ശസ്ത്രക്രിയയിലൂടെ നട്ടെല്ലിന്റെ വൈകല്യം പരിഹരിച്ചതും ശേഷം തിരികെ കുഞ്ഞിനെ ഗര്‍ഭപാത്രത്തില്‍ നിക്ഷേപിച്ചതും. ഇപ്പോള്‍ ഗര്‍ഭസ്ഥശിശുവിന് പ്രശ്നങ്ങള്‍ ഒന്നുമില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. കുഞ്ഞ് ചവിട്ടുന്നത് അറിയുന്നുണ്ടെന്ന്…
Category: NEWS
വര്‍ണാഭമായി ആയുഷ് വിളമ്പര ജാഥ
വര്‍ണാഭമായി ആയുഷ് വിളമ്പര ജാഥ തിരുവനന്തപുരം: അന്താരാഷ്ട്ര ആയുഷ് കോണ്‍ക്ലേവിന് മുന്നോടിയായി നടത്തിയ വിളമ്പര ജാഥ വര്‍ണാഭമായി. തിരുവനന്തപുരം ആയുര്‍വേദ കോളജില്‍ നിന്നാരംഭിച്ച ജാഥ ആരോഗ്യ ,ആയുഷ് വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജന് എന്‍. ഖോബ്രഗഡെ ഫ്ളാഗ് ഓഫ് ചെയ്തു. നാഷണല്‍ ആയുഷ് മിഷന് സംസ്ഥാന ഡയറക്ടര്‍ കേശവേന്ദ്രകുമാര്‍, നാഷണല്‍ ആയുഷ് മിഷന് സംസ്ഥാന പ്രോഗ്രാം മാനേജര്‍ ഡോ. സുഭാഷ് എം, സംസ്ഥാന പ്രോഗ്രാം മാനേജര്‍( ഹോമിയോപ്പതി) ഡോ. ആര്.ജയനാരായണന്‍ എന്നിവര്‍ നേതൃത്വം നല്കി. വാദ്യമേളങ്ങളും വിവിധ കലാരൂപങ്ങളും വിളമ്പര ജാഥയുടെ മാറ്റുകൂട്ടി.ആയുഷ് കോണ്‍ക്ലേവിന്റെ പ്രചരണാര്‍ത്ഥം ആയുഷ്് വിദ്യാര്‍ത്ഥികള്‍ ആയുഷ് കോണ്‍ക്ലേവ് ലോഗോ പതിപ്പിച്ച 1000 ബലൂണ്‍ ആകാശത്തേക്ക് പറത്തി. അന്താരാഷ്ട്ര ആയുഷ് കോണ്‍ക്ലേവിന്റെ ഭാഗമായി സൗജന്യ യോഗ പരിശീലന ക്ലാസ് സംഘടിപ്പിക്കുന്നു. മ്യൂസിയം റേഡിയോ ക്ലബില്‍ ഫെബ്രുവരി 17.18 തീയതികളില്‍ നടത്തുന്ന ക്ലാസില്‍ പങ്കെടുക്കാന്‍…
നഷ്ട്ടപരിഹാരം ആവശ്യപ്പെട്ട് മോഹന്‍ലാലിന്റെ നോട്ടീസ്; നിയമപരമായി നേരിടുമെന്ന് ശോഭനാ ജോര്‍ജ്
നഷ്ട്ടപരിഹാരം ആവശ്യപ്പെട്ട് മോഹന്‍ലാലിന്റെ നോട്ടീസ്; നിയമപരമായി നേരിടുമെന്ന് ശോഭനാ ജോര്‍ജ് തിരുവനന്തപുരം: നഷ്ട്ടപരിഹാരം ആവശ്യപ്പെട്ട് നടന് മോഹന്‍ലാല്‍ വക്കീല്‍ നോട്ടീസയച്ചു. സംസ്ഥാന ഖാദി ബോര്‍ഡിനെതിരെയാണ് വക്കീല്‍ നോട്ടീസ് അയച്ചത്. 50 കോടി രൂപയാണ് നഷ്ട്ടപരിഹാരമാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ചര്‍ക്കയില്‍ നൂല് നൂല്‍ക്കുന്നതായി അഭിനയിക്കുന്നത് ഖാദി ബോര്‍ഡിന് നഷ്ട്ടം ഉണ്ടാക്കുമെന്ന് കാണിച്ച് സ്വകാര്യ തുണിക്കടയുടെ പരസ്യം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ബോര്‍ഡ് മോഹന്‍ലാലിന് വക്കീല്‍ നോട്ടീസ് അയച്ചിരുന്നു. ഇതിനെ തുടര്‍ന്ന് സ്വകാര്യ തുണിക്കടയുടെ പരസ്യം പിന്‍വലിച്ചിരുന്നു. എന്നാല്‍ ഇതിന് മാസങ്ങള്‍ക്ക് ശേഷമാണ് മോഹന്‍ലാലിന് വക്കീല്‍ നോട്ടീസ് ലഭിക്കുന്നത്. അതേസമയം പൊതുജന മധ്യത്തില്‍ തന്നെ അപമാനിച്ചെന്ന് കാട്ടിയാണ് മോഹന്‍ലാല്‍ ഇപ്പോള്‍ വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്. ഖാദി ബോര്‍ഡ് പരസ്യമായി മാപ്പ് പറയുകയോ, ക്ഷമാപണം നടത്തി മാധ്യമങ്ങളില്‍ പരസ്യം നല്‍കുകയോ ചെയ്യണമെന്നാണ് മോഹന്‍ലാല്‍ വക്കീല്‍ നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇത് ചെയ്യാത്ത പക്ഷം 50 കോടി…
വയനാട് കല്‍പ്പറ്റയില്‍ വന്‍ തീപിടുത്തം; തീയണയ്ക്കാനുള്ള ശ്രമം തുടരുന്നു
വയനാട് കല്‍പ്പറ്റയില്‍ വന്‍ തീപിടുത്തം; തീയണയ്ക്കാനുള്ള ശ്രമം തുടരുന്നു വയനാട് കല്‍പ്പറ്റയില്‍ വന്‍ തീപിടുത്തം. കല്‍പ്പറ്റ നഗരത്തിലെ സിന്ദൂര്‍ തുണിക്കടയിലാണ് അഗ്നിബാധ ഉണ്ടായത്. ഇന്ന് വൈകിട്ട് ഏഴരയോടെയാണ് തീ പടരുന്നത് കണ്ടത്. അഞ്ചു ഫയര്‍ യൂണിറ്റുകള്‍ തീയണയ്ക്കാനുള്ള തീവ്ര ശ്രമത്തിലാണ്. തീ ഇപ്പോഴും നിയന്ത്രണ വിധേയമായിട്ടില്ല. എന്നാല്‍ ഇതുവരെ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. തുണിത്തരങ്ങളായതിനാല് തീ പെട്ടന്ന് പടരുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. അഗ്നിബാധയെ തുടര്‍ന്ന് നഗരത്തിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ചിട്ടുണ്ട്. രക്ഷാ പ്രവര്‍ത്തനത്തിനിടെ സിലണ്ടര്‍ രണ്ട് അഗ്നിശമന സേനാംഗങ്ങള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സൗദി അറേബ്യയില്‍ വനിത നഴ്സുമാരുടെ ഒഴിവ് കൊച്ചി: നോര്‍ക്ക-റൂട്ട്സ് സൗദി അറേബ്യയിലെ പ്രമുഖ സ്വകാര്യ ആശുപത്രിയായ അല്‍-മൗസാറ്റ് ഹെല്‍ത്ത് ഗ്രൂപ്പിലേക്ക് ഡിഗ്രി/ഡിപ്ലോമ യോഗ്യതയുള്ള വനിത നഴ്സുമാരെ സ്കൈപ് ഇന്റര്‍വ്യു മുഖേന തെരഞ്ഞെടുക്കും. ശമ്പളം 3500-4000 സൗദി റിയാല്‍. തെരഞ്ഞടുക്കപ്പെടുന്ന നഴ്സുമാര്‍ക്ക് താമസം, വിമാന ടിക്കറ്റ് എന്നിവ…
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ അതിക്രമം; പോലീസുകാരനെതിരെ പോക്സോ കേസ്
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ അതിക്രമം; പോലീസുകാരനെതിരെ പോക്സോ കേസ് തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഉപദ്രവിച്ച സംഭവത്തില്‍ വിജിലന്‍സില്‍ ജോലി ചെയ്യുന്ന പോലീസുകാരനെതിരെ പോക്സോ നിയമ പ്രകാരം കേസെടുത്തു. ട്രെയിന്‍ യാത്രക്കിടെയാണ് പോലീസുകാരന് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഉപദ്രവിച്ചത്. വിജിലന്‍സില്‍ ജോലി നോക്കുന്ന പോലീസ് ഉദ്യോഗസ്ഥനായ ദിൽഷാദിനെതിരെയാണ് പോക്സോ ചുമത്തിയത്. കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ ഇയാളെ സര്‍വീസില്‍ നിന്നും അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തു. ഒരാഴ്ച മുന്‍പാണ് സംഭവമെങ്കിലും സമ്മര്‍ദങ്ങള്‍ക്ക് ഒടുവിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. കോഴിക്കോട് നിന്നും തിരുവനന്തപുരത്തേക്കുള്ള യാത്രക്കിടെയാണ് ഇയാള്‍ പെണ്‍കുട്ടിയെ ഉപദ്രവിച്ചത്. സൗദി അറേബ്യയില്‍ വനിത നഴ്സുമാരുടെ ഒഴിവ് കൊച്ചി: നോര്‍ക്ക-റൂട്ട്സ് സൗദി അറേബ്യയിലെ പ്രമുഖ സ്വകാര്യ ആശുപത്രിയായ അല്‍-മൗസാറ്റ് ഹെല്‍ത്ത് ഗ്രൂപ്പിലേക്ക് ഡിഗ്രി/ഡിപ്ലോമ യോഗ്യതയുള്ള വനിത നഴ്സുമാരെ സ്കൈപ് ഇന്റര്‍വ്യു മുഖേന തെരഞ്ഞെടുക്കും. ശമ്പളം 3500-4000 സൗദി റിയാല്‍. തെരഞ്ഞടുക്കപ്പെടുന്ന നഴ്സുമാര്‍ക്ക് താമസം,…
സൗദി അറേബ്യയില്‍ വനിത നഴ്സുമാരുടെ ഒഴിവ്
സൗദി അറേബ്യയില്‍ വനിത നഴ്സുമാരുടെ ഒഴിവ് കൊച്ചി: നോര്‍ക്ക-റൂട്ട്സ് സൗദി അറേബ്യയിലെ പ്രമുഖ സ്വകാര്യ ആശുപത്രിയായ അല്‍-മൗസാറ്റ് ഹെല്‍ത്ത് ഗ്രൂപ്പിലേക്ക് ഡിഗ്രി/ഡിപ്ലോമ യോഗ്യതയുള്ള വനിത നഴ്സുമാരെ സ്കൈപ് ഇന്റര്‍വ്യു മുഖേന തെരഞ്ഞെടുക്കും. ശമ്പളം 3500-4000 സൗദി റിയാല്‍. തെരഞ്ഞടുക്കപ്പെടുന്ന നഴ്സുമാര്‍ക്ക് താമസം, വിമാന ടിക്കറ്റ് എന്നിവ സൗജന്യം. 22 നും 35 നും മധ്യേ പ്രായമുള്ളവരും കുറഞ്ഞത് രണ്ട് വര്‍ഷത്തെ തൊഴില്‍ പരിചയമുള്ള യോഗ്യരായ വനിത നഴ്സുമാര്‍ rmt4.norka@kerala.gov.in ലേക്ക് വിശദമായ ബയോഡാറ്റ അയക്കണം. കൂടുതല്‍ വിവരങ്ങള്‍ 1800-425-3939 (ടോള്‍ ഫ്രീ) നമ്പരിലും www.norkaroots.netലും ലഭിക്കും. Also Read >> കുടിവെളളം മുടങ്ങും കൊച്ചി: കുണ്ടന്നൂര്‍ ജംഗ്ഷനില്‍ മേല്‍പ്പാലം നിര്‍മ്മാണവുമായി ബന്ധപ്പെട്ട് പൈപ്പ് ലൈനിലുണ്ടായ ചോര്‍ച്ച പരിഹരിക്കുന്ന ജോലികള്‍ നടക്കുന്നതിനാല്‍ ഫെബ്രുവരി 15-ന് മരട് മുനിസിപ്പല്‍ പ്രദേശങ്ങളില്‍ ജലവിതരണം ഉണ്ടായിരിക്കുന്നതല്ലെന്ന് അസി.എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
കുടിവെളളം മുടങ്ങും… കുടിവെളളം മുടങ്ങും…
കുടിവെളളം മുടങ്ങും കൊച്ചി: കുണ്ടന്നൂര്‍ ജംഗ്ഷനില്‍ മേല്‍പ്പാലം നിര്‍മ്മാണവുമായി ബന്ധപ്പെട്ട് പൈപ്പ് ലൈനിലുണ്ടായ ചോര്‍ച്ച പരിഹരിക്കുന്ന ജോലികള്‍ നടക്കുന്നതിനാല്‍ ഫെബ്രുവരി 15-ന് മരട് മുനിസിപ്പല്‍ പ്രദേശങ്ങളില്‍ ജലവിതരണം ഉണ്ടായിരിക്കുന്നതല്ലെന്ന് അസി.എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. Also Read >> ആദിവാസികള്‍ക്ക് വീട്വെച്ച് നല്‍കാമെന്ന വാഗ്ദാനം നിറവേറ്റിയില്ലെന്ന ആരോപണം; വിശദീകരണവുമായി മഞ്ജു വാര്യര്‍ ആദിവാസി കുംടുംബങ്ങള്‍ക്ക് വീട് വെച്ച് നല്‍കാമെന്ന വാഗ്ദാനം നിറവേറ്റിയില്ലെന്ന ആരോപണത്തില്‍ വിശദീകരണവുമായി നടി മഞ്ജു വാര്യര്‍. വാഗ്ദാനം നല്കി ആരെയും വഞ്ചിച്ചിട്ടില്ലെന്ന് മഞ്ജു പറഞ്ഞു. ഫൗണ്ടേഷന്റെ പദ്ധതികളില്‍ ആദിവാസികള്‍ക്കായുളള വീട് നിര്‍മ്മാണം ഉള്പ്പെട്ടിട്ടുളളതിനാല് ആരോപണം തെറ്റാണെന്ന് മഞ്ജു വിശദമാക്കി. ആദിവാസികളെ ആരോ തെറ്റിദ്ധരിപ്പിച്ചതാകാമെന്നും മഞ്ജു പറഞ്ഞു. പദ്ധതി തനിച്ച് നിറവേറ്റാനുളള പരിമിതികള്‍ ഉളളതിനാല്‍ സര്‍ക്കാരുമായി ഈ കാര്യം ചര്‍ച്ച ചെയ്യുകയും ആദിവാസികളുടെ പ്രശ്നം പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി എ.കെ ബാലനോട് സംസാരിച്ചിരുന്നതായും മഞ്ജു വാര്യര്‍ വ്യക്തമാക്കി.…
ആദിവാസികള്‍ക്ക് വീട്വെച്ച് നല്‍കാമെന്ന വാഗ്ദാനം നിറവേറ്റിയില്ലെന്ന ആരോപണം; വിശദീകരണവുമായി മഞ്ജു വാര്യര്‍
ആദിവാസികള്‍ക്ക് വീട്വെച്ച് നല്‍കാമെന്ന വാഗ്ദാനം നിറവേറ്റിയില്ലെന്ന ആരോപണം; വിശദീകരണവുമായി മഞ്ജു വാര്യര്‍ ആദിവാസി കുംടുംബങ്ങള്‍ക്ക് വീട് വെച്ച് നല്‍കാമെന്ന വാഗ്ദാനം നിറവേറ്റിയില്ലെന്ന ആരോപണത്തില്‍ വിശദീകരണവുമായി നടി മഞ്ജു വാര്യര്‍. വാഗ്ദാനം നല്കി ആരെയും വഞ്ചിച്ചിട്ടില്ലെന്ന് മഞ്ജു പറഞ്ഞു. ഫൗണ്ടേഷന്റെ പദ്ധതികളില്‍ ആദിവാസികള്‍ക്കായുളള വീട് നിര്‍മ്മാണം ഉള്പ്പെട്ടിട്ടുളളതിനാല് ആരോപണം തെറ്റാണെന്ന് മഞ്ജു വിശദമാക്കി. ആദിവാസികളെ ആരോ തെറ്റിദ്ധരിപ്പിച്ചതാകാമെന്നും മഞ്ജു പറഞ്ഞു. പദ്ധതി തനിച്ച് നിറവേറ്റാനുളള പരിമിതികള്‍ ഉളളതിനാല്‍ സര്‍ക്കാരുമായി ഈ കാര്യം ചര്‍ച്ച ചെയ്യുകയും ആദിവാസികളുടെ പ്രശ്നം പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി എ.കെ ബാലനോട് സംസാരിച്ചിരുന്നതായും മഞ്ജു വാര്യര്‍ വ്യക്തമാക്കി. സംഭവത്തിലെ സത്യാവസ്ഥ മന്ത്രിയെ ബോധ്യപ്പെടുത്തിയതായും അവര്‍ അറിയിച്ചു. കഴിഞ്ഞ ദിവസമാണ് വീട് നിര്‍മ്മിച്ച് നല്‍കാമെന്ന് പറഞ്ഞ് മഞ്ജു വാര്യര്‍ വഞ്ചിച്ചതായി വയനാട് പനമരത്തെ ആദിവാസി കുടുംബങ്ങള്‍ രംഗത്തെത്തിയത്. വയനാട് പനമരം പരക്കുനി ആദിവാസി കോളനിയിലെ 57 കുടുംബങ്ങള്‍ക്ക്…
ദിവ്യ അയ്യര്‍ ഐ എ എസ് കോണ്‍ഗ്രസ് കുടുംബത്തിന് പതിച്ചു കൊടുത്ത സര്‍ക്കാര്‍ ഭൂമിയില്‍ പോലീസ് സ്റ്റേഷന് പണിയും
ദിവ്യ അയ്യര്‍ ഐ എ എസ് കോണ്‍ഗ്രസ് കുടുംബത്തിന് പതിച്ചു കൊടുത്ത സര്‍ക്കാര്‍ ഭൂമിയില്‍ പോലീസ് സ്റ്റേഷന് പണിയും തിരുവനന്തപുരം: അയിരൂർ വില്ലേജിൽ വില്ലിക്കടവ് പാലത്തിന് സമീപം സ്വകാര്യവ്യക്തി കൈയേറി വർഷങ്ങളായി കൈവശം വെച്ചിരുന്ന സ്ഥലത്ത് പോലീസ് സ്റ്റേഷന് പണിയാന്‍ സര്‍ക്കാര്‍ ഉത്തരവ്. അയിരൂര്‍ പോലീസ് സ്റ്റേഷന് നിര്‍മ്മാണത്തിനാണ് സ്ഥലം വിട്ടുനല്‍കി ഉത്തരവായത്. രണ്ട് കോടിയോളം രൂപ വിലവരുന്നതാണ് പാരിപ്പള്ളി – വർക്കല സംസ്ഥാന പാതയോട് ചേർന്നുള്ള 27 സെന്റ് സ്ഥലം. എം എല്‍ എ ശബരിനാഥിന്റെ ഭാര്യയും തിരുവനന്തപുരം സബ് കലക്ടറുമായിരുന്ന ദിവ്യ എസ് അയ്യർ നിയമവിരുദ്ധമായി കോൺഗ്രസ് കുടുംബത്തിന് പതിച്ചു നൽകിയിരുന്നു. എന്നാല്‍ പരാതിയെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ സർക്കാർ ഭൂമിയാണെന്ന് റവന്യൂ അധികൃതർ കണ്ടെത്തുകയും സര്‍ക്കാര്‍ ഈ ഭൂമി ഏറ്റെടുക്കുകയുമായിരുന്നു. കോൺഗ്രസ് പ്രവര്‍ത്തകനായ അയിരൂർ പുന്നവിള വീട്ടിൽ എം ലിജിക്കാണ് ദിവ്യ എസ് അയ്യർ…
മൂന്നാര്‍ പഞ്ചായത്തിന്റെ അനധികൃത കെട്ടിട നിര്‍മ്മാണത്തിന് ഹൈക്കോടതിയുടെ സ്റ്റേ
മൂന്നാര്‍ പഞ്ചായത്തിന്റെ അനധികൃത കെട്ടിട നിര്‍മ്മാണത്തിന് ഹൈക്കോടതിയുടെ സ്റ്റേ മൂന്നാര്‍: മൂന്നാര്‍ പഞ്ചായത്തിന്റെ അനധികൃത കെട്ടിട നിര്‍മ്മാണം ഹൈക്കോടതി സ്റ്റേ ചെയ്തു. പഞ്ചായത്തിന്റെ അനധികൃത കെട്ടിട നിര്‍മ്മാണത്തിനെതിരെ മൂന്നാര്‍ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് ഔസേഫിന്റെ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നടപടി. ചീഫ്ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് കെട്ടിട നിര്‍മ്മാണം താല്‍ക്കാലികമായി തടഞ്ഞത്. പഴയ മൂന്നാറിലെ മുതിരപ്പുഴയാറിനോട് ചേര്‍ന്നുള്ള സ്ഥലം കയ്യേറിയാണ് പഞ്ചായത്ത് അനധികൃതമായി കെട്ടിട നിര്‍മ്മാണം ആരംഭിച്ചത്. കെട്ടിട നിര്മ്മാനങ്ങള്ക്ക് റവന്യൂ വകുപ്പിന്റെ മുന്‍കൂര്‍ അനുമതി വേണമെന്ന ഹൈക്കോടതിയുടെ മുന്‍ ഉത്തരവ് ലംഘിച്ചാണ് പഞ്ചായത്ത് കെട്ടിട നിര്‍മ്മാണം ആരംഭിച്ചത്. അതേസമയം അനധികൃത കെട്ടിട നിര്‍മ്മാണം തടയാനെത്തിയ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരെ തടയുകയും സബ് കളക്ടര്‍ രേണു രാജിനെ അധിക്ഷേപിക്കുകയും ചെയ്ത സംഭവത്തില്‍ സബ് കളക്ടര്‍ നല്കിയ സത്യവാങ്ങ്മൂലവും ഈ കേസും ഒരുമിച്ചു പരിഗണിക്കാനും കോടതി തീരുമാനിച്ചു. രണ്ടാഴ്ചയ്ക്കു ശേഷം കേസ്…