കലൈഞ്ജര്‍ വിടവാങ്ങി

കലൈഞ്ജര്‍ വിടവാങ്ങി l karunanidhi passes away l Rashtrabhoomi

കലൈഞ്ജര്‍ വിടവാങ്ങി തമിഴ്നാട് മുൻമുഖ്യമന്ത്രിയും ഡിഎംകെ നേതാവുമായ എം.കരുണാനിധി അന്തരിച്ചു.പ്രധാന അവയവങ്ങളുടെ പ്രവർത്തനം തകരാറിലായതിനെ തുടർന്ന് വൈകുന്നേരം മുതൽ ചികിത്സകളോട് ശരീരം പ്രതികരിച്ചിരുന്നില്ല.94 കാരനായ കരുണാനിധിയുടെ നില തിങ്കളാഴ്ച അല്പ്പം മെച്ചപ്പെട്ടിരുന്നു എങ്കിലും പിന്നീട് വശളാവുകയായിരുന്നു. അദ്ദേഹത്തിന്റെ നില മോശമായതിനെ തുടർന്ന് നിരവധി ആളുകൾ ആശുപത്രി പരിസരത്ത് എത്തിയിട്ടുണ്ട്. നൂറുകണക്കിന് ഡിഎംകെ പ്രവർത്തകർ ഇതിനോടകം ആശുപത്രി പരിസരത്ത് തടിച്ചു കൂടിയിട്ടുണ്ട്.ആശുപത്രി പരിസരത്ത് പോലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

അശ്രദ്ധ കൊണ്ടൊരു ജീവൻ രക്ഷിച്ച ധീരത – റുംപ പ്രമാണിക്ക്

അശ്രദ്ധ കൊണ്ടൊരു ജീവൻ രക്ഷിച്ച ധീരത - റുംപ പ്രമാണിക്ക് l asradha kondu jeevan rakshichu roompa pramani l Rashtrabhoomi

അശ്രദ്ധ കൊണ്ടൊരു ജീവൻ രക്ഷിച്ച ധീരത – റുംപ പ്രമാണിക്ക് ഒരു നിമിഷത്തെ അശ്രദ്ധ മതി ഒരു ജീവൻ നഷ്ടപ്പെടാൻ എന്ന് പറയാറുണ്ട്. എന്നാൽ ഒരു നിമിഷത്തെ അശ്രദ്ധ കൊണ്ട് ഒരു ജീവൻ രക്ഷിച്ച് നാട്ടിലെ താരമായി മാറിയിരിക്കുകയാണ് കൊൽക്കത്താകാരിയായ റുംപ പ്രമാണിക്ക് എന്ന പതിനൊന്നാം ക്ലാസ്സുകാരി.കൊൽക്കത്തയിൽ നിന്ന് ഏതാണ്ട് 220 km അകലെ നാരായൺ ഘട്ട് എന്ന ഗ്രാമത്തിലെ ഒരു സ്‌കൂളിലാണ് സംഭവം നടക്കുന്നത്. ഇംഗ്ലീഷ് ക്ലാസ്സ് തകൃതിയായി നടക്കുന്നതിനിടയിൽ റുംപയൊന്ന് പുറത്തേക്ക് നോക്കി. ജനലിലൂടെ അവൾ കണ്ട കാഴ്ച്ച ഞെട്ടിക്കുന്നതായിരുന്നു. സ്കൂളിൽ നിന്നുമൊരല്പം അകലെയുള്ള കുളത്തിലേക്ക് ഒരു കൊച്ചുകുഞ്ഞ് ഒറ്റയ്ക്ക് നടന്നുപോകുന്നു. നിമിഷങ്ങൾക്കകം ആ കുഞ്ഞ് കാൽവഴുതി വീഴുന്നതു കണ്ട റുംപ മറ്റൊന്നുമോർക്കാതെ ടീച്ചറോട് അനുവാദം പോലും ചോദിക്കാതെ ക്ലാസ്സ് മുറി വിട്ട് പുറത്തേക്കോടി. ക്ലാസ്സിൽ നിന്നൊരു കുട്ടി പെട്ടന്ന് പുറത്തേക്കോടിപ്പോയത് കണ്ടമ്പരന്ന ടീച്ചർ…

ആൾ ദൈവത്തിന്റെ വാക്ക് കേട്ട് 6 വയസ്സുകാരിയെ അച്ഛനമ്മമാർ കൊന്ന്കുഴിച്ചുമൂടി

ആൾ ദൈവത്തിന്റെ വാക്ക് കേട്ട് 6 വയസ്സുകാരിയെ അച്ഛനമ്മമാർ കൊന്ന്കുഴിച്ചുമൂടി l aaru vayassukariye konnu kuzhichumoodi l Rashtrabhoomi

ആൾ ദൈവത്തിന്റെ വാക്ക് കേട്ട് 6 വയസ്സുകാരിയെ അച്ഛനമ്മമാർ കൊന്ന്കുഴിച്ചുമൂടി മൊറാദാബാദ്: ആൾദൈവം പറഞ്ഞതനുസരിച്ച് തങ്ങളുടെ ആറു വയസ്സുകാരിയായ മകൾ താരയെ ഉത്തർപ്രദേശുകാരായ മാതാപിതാക്കൾ ശ്വാസം മുട്ടിച്ച് കൊന്നു. ഇങ്ങനെ ചെയ്താൽ ഇനി ജനിക്കാനിരിക്കുന്ന കുട്ടി ആരോഗ്യവാനായിരിക്കും എന്ന ഉപദേശത്തിന്റെ അടിസ്ഥാനത്തിലാണ് മാതാപിതാക്കൾ രാജ്യത്തെ നടുക്കിയ ഈ അരുംകൊല നടത്തിയത്. താരയ്ക്ക് പോഷകാഹാരക്കുറവും പിള്ളവാതവുമുണ്ടായിരുന്നതായി പറയുന്നു. ദിനംപ്രതി കുട്ടിയുടെ ആരോഗ്യം ശോഷിച്ചുകൊണ്ടിരിക്കു ന്ന സാഹചര്യത്തിലാണ് ‘താന്ത്രിക്ക്’ നെ സമീപിച്ചത് എന്ന് വീട്ടുകാർ പറഞ്ഞു.അയൽക്കാർ പോലീസിനെ വിവരമറിയിച്ചതോടെയാണ് സംഭവം പുറംലോകമറിയുന്നത്. താരയുടെ മൃതദേഹം വീടിനുള്ളിൽ കുഴിച്ചിട്ട നിലയിലായിരുന്നു. പോലീസെത്തി മൃതദേഹം പോസ്റ്റ്മാർട്ടത്തിനു വിധേയമാക്കിയപ്പോൾ കുഞ്ഞിനെ ശ്വാസംമുട്ടിച്ച്‌ കൊന്നതാണെന്നു തെളിഞ്ഞു. താരയുടെ ആമാശയത്തിൽ ആഹാരത്തിന്റെ കണിക പോലും ഉണ്ടായിരുന്നില്ല.മാതാപിതാക്കളെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് മൊറാദാബാദ് പോലീസ് ഓഫീസർ രവീന്ദ്ര ഗൗർ പറഞ്ഞു.

കമ്പകക്കാനത്ത് കൂട്ടകൊലപാതകത്തില്‍ മുഖ്യപ്രതി പിടിയില്‍ ; ആര്‍ഷ അക്രമത്തെ ചെറുത്തു

കമ്പകക്കാനത്ത് കൂട്ടകൊലപാതകത്തില്‍ മുഖ്യപ്രതി പിടിയില്‍ ; ആര്‍ഷ അക്രമത്തെ ചെറുത്തു l kambakakaanam koottakolapathakam prathy pidiyil l Rashtrabhoomi

കമ്പകക്കാനത്ത് കൂട്ടകൊലപാതകത്തില്‍ മുഖ്യപ്രതി പിടിയില്‍ ; ആര്‍ഷ അക്രമത്തെ ചെറുത്തു തൊടുപുഴ കമ്പകക്കാനത്ത് ഒരു കുടുംബത്തിലെ നാലുപേരെ കൊന്ന കേസ്സില്‍ മുഖ്യപ്രതി പിടിയില്‍. കൃഷ്ണന്‍റെ സഹായി അനീഷാണ് പോലീസ് കസ്റ്റഡിയിലുള്ളത്.ഇയാള്‍ കൊല്ലപ്പെട്ട കൃഷ്ണന്‍റെ സഹായിയായിരുന്നു.കഴിഞ്ഞ കുടുംബത്തിലെ നാലുപേരെയും കൊന്ന് വീടിനു സമീപം കുഴിച്ചു മൂടുകയായിരുന്നു. മന്ത്രവാദവും സാമ്പത്തിക തട്ടിപ്പുമാണ് കൊലപാതകത്തിന് കാരണമെന്നാണ് പോലീസ് നിഗമനം. ഞായറാഴ്ച രാത്രിയാണ് ഇവര്‍ കൊലപാതകം നടത്തിയത്. കൊലപാതക ശേഷം മൃതദേഹങ്ങള്‍ വീട്ടില്‍ തന്നെ സൂക്ഷിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെയാണ് അനീഷും സഹായിയും കുഴിയെടുത്തു മൃതദേഹങ്ങള്‍ അതിലിട്ട് മൂടിയത്. അക്രമത്തിനിടെ ചെറുത്തു നിന്ന ആര്‍ഷയില്‍ നിന്നും അനീഷിന് പരിക്കേറ്റിരുന്നു. ഇത് കാരണം കൃഷ്ണന്റെയും കുടുംബത്തിന്റെയും സംസ്ക്കര ചടങ്ങുകള്‍ക്ക് അനീഷ്‌ എത്തിയിരുന്നില്ല. നേരതെതന്നെ അനീഷിനെ സംശയമുണ്ടായിരുന്ന കൃഷ്ണന്റെ സഹോദരന്‍ പോലീസിനെ അറിയിച്ചിരുന്നു. അതേസമയം കൃഷ്ണന്റെ മാന്ത്രിക ശക്തി തനിക്കു കിട്ടാന്‍ വേണ്ടിയാണ് കൊല നടത്തിയത് എന്നാണ്…

മീശയ്ക്കെതിരെ ഭീമയും…പരസ്യം നല്‍കുന്നത് നിര്‍ത്തി

മീശയ്ക്കെതിരെ ഭീമയും...പരസ്യം നല്‍കുന്നത് നിര്‍ത്തി l mathrubhumi s hareesh meesha novel bhima advertisement l Rashtrabhoomi

മീശയ്ക്കെതിരെ ഭീമയും…പരസ്യം നല്‍കുന്നത് നിര്‍ത്തി എസ്. ഹരീഷിന്റെ നോവൽ മീശയ്ക്ക് പിന്നാലെയുള്ള വിവാദങ്ങൾ വീണ്ടും തുടരുകയാണ്. ഭീമ ജുവല്ലറി ആണ് മീശയ്ക്കെതിരെ പ്രതിഷേധവുമായി പുതിയതായി രംഗത്തെത്തിയിരിക്കുന്നത്. പ്രതിഷേധം ആളിക്കത്തുന്ന നിലവിലെ അവസ്ഥയിൽ നോവൽ പ്രസിദ്ധീകരിച്ച മാതൃഭൂമിയുമായുള്ള ബന്ധം അവസാനിപ്പിക്കാനാണ് ഭീമാ മാനേജ്മെന്റിന്റെ തീരുമാനം. കഴിഞ്ഞ നിരവധി വർഷങ്ങളായി ഭീമയുടെ എല്ലാ വിധ പരസ്യങ്ങളും മാതൃഭൂമിയാണ് പ്രസിദ്ധീകരിക്കുന്നത്. ഭീമയുടെ ഈ പ്രതിഷേധം മാതൃഭൂമിക്ക് നൽകാൻ പോകുന്നത് കോടികളുടെ നഷ്ടമായിരിക്കും എന്നാണ് വിലയിരുത്തൽ. മാതൃഭൂമി മാസികയിൽ മൂന്നു ലക്കങ്ങളായി പ്രസിദ്ധീകരിച്ച മീശ, അമ്പലത്തിൽ പോകുന്ന സ്ത്രീകളെ ആക്ഷേപിച്ചു എന്ന സംഘപരിവാറിന്റെ പ്രസ്താവനയെയും പ്രതിഷേധത്തെയും തുടർന്ന് എസ്. ഹരീഷ് തന്നെ പിൻവലിക്കുകയാണ് ചെയ്‌തത്‌. ഡിസി ബുക്സ് പ്രസിദ്ധീകരിച്ച നോവൽ സ്ത്രീ വിരുദ്ധത എന്ന പേരിലും ഒരുപാട് വിമർശനങ്ങൾ നേരിട്ടു. ഈ സാഹചര്യത്തിലാണ് ഭീമ പ്രതിഷേധം തങ്ങളുടെ ഫേസ്ബുക് പേജിലൂടെ പങ്കുവച്ചിരിക്കുന്നത്. ബഹുജന…

പോലീസ് ട്രെയിനി ആത്മഹത്യ ചെയ്തു

പോലീസ് ട്രെയിനി ആത്മഹത്യ ചെയ്തു മലപ്പുറം: പോലീസ് ട്രെയ്നി തീവണ്ടിക്ക് മുന്നിൽ ചാടി ആത്മഹത്യ ചെയ്തു.മലപ്പുറം എംഎസ്പിയിലെ പോലീസ് ട്രെയ്‌നി മലപ്പുറം കരുളായി സ്വദേശിയായ ലിജോചെറിയാന്‍(26) ആത്മഹത്യചെയ്തത്. നിലമ്പൂർ എറണാകുളം ട്രെയ്നിനു മുന്നിലാണ് ആത്മഹത്യ ചെയ്തത്.നിലമ്പൂരിനിന്നും അങ്ങാടിപ്പുറത്തേക്ക് ടിക്കറ്റെടുത്ത ശേഷം മേലാറ്റൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ ഇറങ്ങിയ ശേഷമാണ് ട്രെയ്‌നിന് തലവെച്ചതെന്ന് കരുതുന്നു. ട്രെയിന്‍ പുറപ്പെടും മുമ്പ് അവസാന ബോഗിക്ക് തല വെയ്ക്കുകയായിരുന്നു. ബോഗിക്ക്മുന്നില്‍തലവെക്കുകയായിരുന്നു. ഉടന്‍ ട്രാക്കിന് പുറത്തും തല ട്രാക്കിനുള്ളിലുമായി ഉടലും തലയും വേർപെട്ട നിലയിലായിരുന്നു.ആത്മഹത്യാ കാരണം വ്യക്തമല്ല.

തൃശൂരിൽ നിന്നും കാണാതായ പെൺകുട്ടിയെ തേടി പോലീസ് കൊൽക്കത്തയിലേക്ക്

തൃശൂരിൽ നിന്നും കാണാതായ പെൺകുട്ടിയെ തേടി പോലീസ് കൊൽക്കത്തയിലേക്ക് തൃശൂര്‍: തൃശൂരിൽ നിന്നും കാണാതായ പെൺകുട്ടി ബംഗാളിലുണ്ടെന്ന് സൂചന. തൃശൂര്‍ കേരളവര്‍മ കോളജിലെ ഒന്നാംവര്‍ഷ ഹിന്ദി ബിരുദ വിദ്യാര്‍ഥിനിയായ സ്നേഹ(18)യാണ്‌ കേച്ചേരി ചിറനെല്ലൂരിൽ നിന്നും കാണാതായത്. ജൂലൈ 26 നാണ് കോളേജിലേക്കെന്ന് പറഞ്ഞ് സ്നേഹ വീട്ടിൽ നിന്നും ഇറങ്ങിയത്. വൈകുന്നേരം കുട്ടി തിരിച്ചെത്താതിരുന്നതിനെ തുടർന്ന് കുന്നംകുളം സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു.കേച്ചേരി ചിറനെല്ലൂരിൽ ഹോട്ടൽ ഫാസ്റ്റ്ഫുഡ് കട നടത്തിയിരുന്ന പെൺകുട്ടിയുടെ അച്ഛൻ ശശികുറാറിന്റെ കടയിൽ രണ്ടു ബംഗാൾ സ്വദേശികൾ പണിക്കു നിന്നിരുന്നു. ഇവരിൽ ഒരാളോടൊപ്പം പെൺകുട്ടി പോയതാണോ എന്നും സംശയിക്കുന്നു.പെൺകുട്ടിക്കൊപ്പം നാടുവിട്ടുപോയി എന്നു സംശയിക്കുന്ന ബംഗാൾ യുവാവിന്റെ സുഹൃത്തിനെ ചോദ്യം ചെയ്തതിൽ നിന്നും ഇതിനെ സാധൂകരിക്കുന്ന തെളിവുകൾ പോലീസിനു ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ പോലീസ് സംഘം കൊൽക്കത്തയിലേക്ക് തിരിച്ചിട്ടുണ്ട്.

പാമ്പിറച്ചി പാകംചെയ്ത് ഭക്ഷിക്കവേ നാലംഗ സംഘത്തെ വനംവകുപ്പ് ഉദ്യോഗസ്ഥർ പിടികൂടി

പാമ്പിറച്ചി പാകംചെയ്ത് ഭക്ഷിക്കവേ നാലംഗ സംഘത്തെ വനംവകുപ്പ് ഉദ്യോഗസ്ഥർ പിടികൂടി l malampaambine konnu irachu pakam cheythu kazhichavar pidiyil l Rashtrabhoomi

പാമ്പിറച്ചി പാകംചെയ്ത് ഭക്ഷിക്കവേ നാലംഗ സംഘത്തെ വനംവകുപ്പ് ഉദ്യോഗസ്ഥർ പിടികൂടി മലപ്പുറം: പെരുമ്പാമ്പിനെ പാകം ചെയ്ത് കഴിക്കവേ നാലംഗ സംഘത്തിനെ വനംവകുപ്പ് ഉദ്യോഗസ്ഥർ പിടികൂടി.പാചകം ചെയ്ത പാമ്പിറച്ചിയും പാമ്പിന്റെ തോലും പിടികൂടിയിട്ടുണ്ട്.പന്നിപ്പടക്കം വെച്ചാണ് പാമ്പിനെ പിടികൂടിയത്. നിലമ്പൂര്‍ ചാലിയാര്‍ പഞ്ചായത്തിലെ പൈങ്ങക്കോട് സ്വദേശികളായ എടവപ്പറമ്പില്‍ സതീശന്‍ (30), പുത്തന്‍പുരക്കല്‍ രതീഷ് (30), അന്പലത്തില്‍ പ്രദീപ് (27), അമ്പായത്തൊടി ദിനേശ് (33) എന്നിവരെയാണ് എടവണ്ണ റേഞ്ച് ഓഫീസര്‍ സി. അബ്ദുള്‍ ലത്തീഫിന്റെ നേതൃത്വത്തില്‍ പുലര്‍ച്ചെ അറസ്റ്റു ചെയ്തത്. പാചകം ചെയ്ത പാമ്പിറച്ചിയും പാമ്പിന്റെ തോലും പിടികൂടിയിട്ടുണ്ട്. സമീപത്തെ റബ്ബർ തോട്ടത്തിൽ നിന്നും പന്നിപ്പടക്കം വെച്ചാണ് പാമ്പിനെ പിടികൂടിയതെന്ന് ഇവർ മൊഴിനൽകി. പോലീസെത്തും മുൻപേ പാകം ചെയ്ത പാമ്പിറച്ചി ഇവർ ഭക്ഷിച്ചിരുന്നു.രഹസ്യ വിവരത്തെ തുടർന്നാണ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയത്.ഏഴു വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്.

വെസ്റ്റ്‌നൈലിൽ ആരോഗ്യ വകുപ്പിന് ആശ്വാസം

വെസ്റ്റ്‌നൈലിൽ ആരോഗ്യ വകുപ്പിന് ആശ്വാസം കോഴിക്കോട്: ആരോഗ്യ വകുപ്പിനെ ആശങ്കയിലാക്കി വെള്ളിയാഴ്ച വെസ്റ്റ്നൈൽ പനി ലക്ഷണങ്ങൾ കണ്ടെത്തിയയാൾ സുഖം പ്രാപിക്കുന്നു. സമാന ലക്ഷണങ്ങളോടെയുള്ള കേസുകൾ ഇതുവരെ ഒന്നും പിന്നീട് റിപ്പോർട്ട് ചെയ്തിട്ടില്ല. ജൂലൈ 13 നാണ് വെസ്റ്റ്നൈൽ ലക്ഷണങ്ങളോടെ പാവങ്ങാട് സ്വദേശിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കൂടുതൽ പരിശോധനയ്ക്കായി ഇവരുടെ സ്രവങ്ങള്‍ പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് രണ്ടുപ്രാവശ്യം അയച്ചിരുന്നു. ആദ്യഫലം പോസിറ്റിവായിരുന്നു.എന്നാൽ രണ്ടാമത്തെ റിസല്‍ട്ട് കൂടി പോസിറ്റിവായാലേ രോഗം സ്ഥിരീകരിക്കാന്‍ സാധിക്കുകയുള്ളൂവെന്ന് ഡി.എം.ഒ ഡോ. വി. ജയശ്രീ വെള്ളിയാഴ്ച വ്യക്തമാക്കിയിരുന്നു. എന്നാൽ രോഗിയുടെ നില മെച്ചപ്പെട്ടു വരുന്നത് ആരോഗ്യ വകുപ്പിനും ആശ്വാസമേകുന്നുണ്ട്.അതേസമയം വെസ്റ്റ്നൈൽ അത്ര മാരകമല്ലെന്നും ജപ്പാൻ ജ്വരത്തിന് സമാനമായ പനി മാത്രമാണെന്നും മണിപ്പാൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ.ജി.അരുൺകുമാർ പറഞ്ഞു.