രാഷ്ട്രീയ നേതാക്കളും ഇനി ‘ആപ്പ്’ വഴി

രാഷ്ട്രീയ നേതാക്കളും ഇനി 'ആപ്പ്' വഴി l Startup to find political leaders ajirajakumar l Rashtrabhoomi

രാഷ്ട്രീയ നേതാക്കളും ഇനി ‘ആപ്പ്’ വഴി ജനങ്ങൾക്ക് കേട്ടുകേൾവി പോലുമില്ലാത്ത നിരവധി രാഷ്ട്രീയ പാർട്ടികളെയും നേതാക്കളേയും തട്ടിയിട്ട് സാധാരണക്കാരന് നടക്കാൻ പറ്റാത്ത അവസ്ഥയാണ് ഇന്ന് കേരളത്തിൽ. എന്നാൽ ഈ നേതാക്കളൊക്കെ രാഷ്ട്രീയം സേവനമായാണോ കാണുന്നത് എന്നു ചോദിച്ചാൽ തീർച്ചയായും അല്ലായെന്നും പറയേണ്ടി വരും. ഈ സാഹചര്യത്തിലാണ് കഴിവും മികവുമുള്ള നേതാക്കളെ റിക്രൂട്ട് ചെയ്യാനായി ഒരു സ്റ്റാർട്ടപ്പ് വരുന്നത്..!തിരുവനന്തപുരം കേന്ദ്രമാക്കി പൊളിറ്റിക്കൽ റിക്രൂട്ട്‌മെന്റ് ഇന്നവേറ്റീവ് എന്ന പേരിലാണ് സ്റ്റാർട്ടപ്പ് വരുന്നത്.ചിങ്ങം ഒന്നിന് ആരംഭിക്കുന്ന ഈ വേറിട്ട ആശയത്തിന്റെ ശില്പി വെമ്പായം സ്വദേശിയും ശബ്ദഭൂമി ദിനപത്രത്തിന്‍റെ ചീഫ് എഡിറ്ററുമായ ആർ അജിരാജകുമാറാണ്. ഓരോരുത്തരുടെയും വിദ്യാഭ്യാസ യോഗ്യത,തൊഴിൽ മേഖല,നേതൃപാടവം എന്നീ ഘടകങ്ങളെ അടിസ്ഥാനപ്പെടുത്തി ഇത്തരം നൈപുണ്യങ്ങൾ വളർത്തിയെടുക്കുകയും അനുയോജ്യമായ രാഷ്ട്രീയ പാർട്ടികളിലേക്ക് റിക്രൂട്ട് ചെയ്യുകയുമാണ് ഉദ്ദേശ്യം.രാഷ്ട്രീയ രംഗത്തെയും പത്രപ്രവർത്തന രംഗത്തേയും അനുഭവങ്ങളുടെ കരുത്തിലാണ് ഇത്തരമൊരു വേറിട്ട ആശയത്തിന് അജിരാജകുമാർ തയാറെടുക്കുന്നത്. പ്രസംഗ…

ടി വി ചന്ദ്രന്‍റെ ‘പെങ്ങളില’ നാളെ ചിത്രീകരണം ആരംഭിക്കും

ടി വി ചന്ദ്രന്‍റെ 'പെങ്ങളില' നാളെ ചിത്രീകരണം ആരംഭിക്കും l t v chandran new film pengalila l Rashtrabhoomi

ടി വി ചന്ദ്രന്‍റെ ‘പെങ്ങളില’ നാളെ ചിത്രീകരണം ആരംഭിക്കും പി ആര്‍ സുമേരന്‍ ബെന്‍സി പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ബേനസീര്‍ നിര്‍മ്മിച്ച് ടി വി ചന്ദ്രന്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന പുതിയ ചിത്രമാണ് പെങ്ങളില. ഛായാഗ്രഹണം സന്തോഷ് തുണ്ടിയില്‍,സംഗീതം വിഷ്ണു മോഹന്‍സിത്താര, ഗാനരചന പ്രശസ്ത കവി കെ. സച്ചിദാനന്ദന്‍, അന്‍വര്‍ അലി. കലാസംവിധാനം ഷെബീറലി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷാജി പട്ടിക്കര, മേക്കപ്പ് സജി കൊരട്ടി, വസ്ത്രാലങ്കാരം രാധാകൃഷ്ണന്‍ മങ്ങാട്, എഡിറ്റിംഗ് വി ടി ശ്രീജിത്ത്, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്സ് നസീര്‍ കൂത്തുപറമ്പ്, ബിജു കടവൂര്‍, സ്റ്റില്‍സ് അനില്‍ പേരാമ്പ്ര, അസോസിയേറ്റ് ഡയറക്ടര്‍ – കെ.ജി. ഷൈജു. ലാല്‍, നരേന്‍, രണ്‍ജി പണിക്കര്‍, ഇന്ദ്രന്‍സ്, ഇനിയ, ബേസില്‍ പൗലോസ്, തിരു, നൗഷാദ്, അക്ഷര കിഷോര്‍, പ്രിയങ്ക നായര്‍, നീതു ചന്ദ്രന്‍, അമ്പിളി സുനില്‍, ഷീല ശശി, മറീന മൈക്കിള്‍ തുടങ്ങിയവരാണ് അഭിനേതാക്കള്‍.…

ദിലീപിനു സഹായവുമായി തമിഴ്നാട്ടിൽ നിന്നും ‘അഞ്ജാതൻ’..? കേസ് പുതിയ വഴിത്തിരിവിൽ

ദിലീപിനു സഹായവുമായി തമിഴ്നാട്ടിൽ നിന്നും 'അഞ്ജാതൻ'..? l actress attacked case new twist stanger man behind case l Rashtrabhoomi

ദിലീപിനു സഹായവുമായി തമിഴ്നാട്ടിൽ നിന്നും ‘അഞ്ജാതൻ’..? കേസ് പുതിയ വഴിത്തിരിവിൽ കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിൽ നിർണായക പങ്കു വഹിച്ചു എന്നു കരുതപ്പെടുന്ന ‘അഞ്ജാതൻ’ പോലീസ് നിരീക്ഷണത്തിൽ.കേസിമായി ബന്ധപ്പെട്ട് ദിലീപിന്റെ ഫോൺകോളുകളെ ചുറ്റിപ്പറ്റിയുള്ള അന്വേഷണം പുരോഗമിക്കവേയാണ് ഇയാളുടെ സാന്നിധ്യം പോലീസ് ശ്രദ്ധയിൽ പെടുന്നത്. കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥൻ എന്ന നിലയിൽ ഇയാൾ ഏറെ നേരം ദിലീപുമായി ഫോണിൽ സംസാരിച്ചിരുന്നു.ചലച്ചിത്ര താരങ്ങളുടെ സംഘടനയായ എഎഎംഎ യുടെ അന്നത്തെ പ്രസിഡന്റായ ഇന്നസെന്റുമായും ഇയാൾ ഫോണിൽ ബന്ധപ്പെട്ടിരുന്നു. സംശയം തോന്നിയ ഇദ്ദേഹം വിവരം മുഖ്യമന്ത്രിയുടെ ഓഫീസിനെ അറിയിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇയാൾ മണിക്കൂറുകളോളം ദിലീപുമായി ഫോണിൽ സംസാരിച്ചതായി കണ്ടെത്തി. കേസുമായി ബന്ധപ്പെട്ട് അന്വേഷണം വഴിമുട്ടിയ സാഹചര്യത്തിൽ ‘അജ്ഞാതന്റെ’ സാന്നിധ്യം പുതിയ വഴിത്തിരിവാകും എന്നാണ് പ്രതീക്ഷിക്കുന്നത്. മംഗളം ദിനപത്രത്തില്‍ എസ് നാരായണനാണ് വാര്‍ത്ത റിപ്പോര്‍ട്ട്‌ ചെയ്തിരിക്കുന്നത്. എന്നാൽ തമിഴ്നാട്ടിലെ ഒരു ഗ്രാമത്തിൽ…

ആധാർ നമ്പർ സമൂഹ മാധ്യമങ്ങളിലൂടെ പരസ്യപ്പെടുത്തരുത്

ആധാർ വിഷയത്തിൽ മുന്നറിയിപ്പുമായി ആധാർ അതോറിറ്റി…ആധാർ നമ്പർ പരസ്യപ്പെടുത്തരുത് ആധാർ നമ്പർ പരസ്യപ്പെടുത്തി പുലിവാലു പിടിച്ച ട്രായ് ചെയർമാനു പിന്നാലെ ആധാർ വിഷയത്തിൽ മുന്നറിയിപ്പുമായി ആധാർ അതോറിറ്റി.ആധാർ നമ്പർ ഒരു കാരണവശാലും പരസ്യപ്പെടുത്തരുത് എന്നാണ് മുന്നറിയിപ്പ്. മറ്റൊരാളുടെ ആധാര്‍ നമ്പര്‍ ഇടപാടുകള്‍ക്ക് ഉപയോഗിക്കുന്നത് നിമയമവിരുദ്ധമാണെന്നും അറിയിപ്പുണ്ട്.ആധാർ നമ്പർ പരസ്യപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളിൽ ഉയർന്നുവന്ന വെല്ലുവിളികളുടെ പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്. ഇത്തരം പ്രവർത്തികൾ നിയമ വിരുദ്ധമാണെന്നും അതോറിറ്റി കൂട്ടിച്ചേർത്തു. എന്നാൽ ട്രായി ചെയർമാൻ ആർ എസ് ശർമയുടെ വ്യക്തിവിവരങ്ങൾ ചോർന്നത് ആധാർ വഴിയല്ലെന്നും അദ്ദേഹം ഒരു പൊതുസേവകനായതിനാൽ ഇത്തരം വിവരങ്ങൾ ഗൂഗിളിൽ നിന്നും ലഭിക്കുമെന്നും ആധാർ ചോർച്ചയുമായി ബന്ധപ്പെട്ട് അതോറിറ്റി വിശദീകരണം നൽകി.

കാമുകിമാര്‍ അഞ്ച് ; എല്ലാവരേയും തൃപ്തിപ്പെടുത്താന്‍ മോഷണം നടത്തിയ 63കാരൻ പിടിയിൽ

കാമുകിമാര്‍ അഞ്ച് ; എല്ലാവരേയും തൃപ്തിപ്പെടുത്താന്‍ മോഷണം നടത്തിയ 63കാരൻ പിടിയിൽ l kamukimarkkayi moshanam l Rashtrabhoomi

കാമുകിമാര്‍ അഞ്ച് ; എല്ലാവരേയും തൃപ്തിപ്പെടുത്താന്‍ മോഷണം നടത്തിയ 63കാരൻ പിടിയിൽ ന്യൂഡൽഹി: കാമുകിമാരോടൊപ്പം ആഡംബര ജീവിതം നയിക്കുന്നതിനായി മോഷണം നടത്തിയ 63 കാരൻ പോലീസ് പിടിയിൽ. ഡൽഹി സ്വദേശിയായ ബന്ധുറാമാണ് അറസ്റ്റിലായത്.നിരവധി മോഷണക്കേസുകളിലെ പ്രതിയായ ഇയാളെ മുൻപും നിരവധി തവണ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഡൽഹിയിലെ ഒരു കമ്പനിയിൽ നിന്നും ലാപ്ടോപ് ഉൾപ്പെടെ ഇലക്ട്രോണിക് സാധനങ്ങൾ മോഷ്ടിച്ചതിനാണ് ഇപ്പോൾ അറസ്റ്റിലായിരിക്കുന്നത്.കാമുകിമാരെ സന്തോഷിപ്പിക്കുന്നതിനായിരുന്നു മോഷണം മുഴുവൻ. മോഷ്ടിച്ചു കിട്ടുന്ന വസ്തുക്കളുടെ ഭൂരിഭാഗവും കാമുകിമാർക്കു സമ്മാനിക്കുന്നതാണ് ഇയാളുടെ പതിവ്. 28നും 40 നും ഇടയിൽ പ്രായമുള്ള അഞ്ചു കാമുകിമാരാണ് ഇയാൾക്കുള്ളത്.എന്നാൽ ഇവർക്ക് പരസ്പരം അറിയില്ലായിരുന്നു. മാത്രമല്ല മോഷണമുതലാണ് തങ്ങൾക്ക് നൽകുന്നതെന്നും അറിയില്ലായിരുന്നു എന്നും ഇവർ പറയുന്നു.പതിവായി മുടിയൊക്കെ കറുപ്പിച്ചു നടന്നിരുന്നതിനാൽ ഇയാളുടെ ശരിയായ പ്രായവും തങ്ങൾക്ക് അറിയില്ലായിരുന്നു എന്നും ഇവർ പറയുന്നു.ഇയാൾ വർഷങ്ങളായി സ്വന്തം കുടുംബവുമായി അകന്നു കഴിയുകയാണ്.

കനത്ത മഴ… പാലക്കാട് പോത്തുണ്ടി ഡാം ഉച്ചക്ക് രണ്ട് മണിക്ക് തുറക്കും

കനത്ത മഴ... പാലക്കാട് പോത്തുണ്ടി ഡാം ഉച്ചക്ക് രണ്ട് മണിക്ക് തുറക്കും l pothundi dam l Rashtrabhoomi

കനത്ത മഴ… പാലക്കാട് പോത്തുണ്ടി ഡാം ഉച്ചക്ക് രണ്ട് മണിക്ക് തുറക്കും സംസ്ഥാനത്ത് കനത്ത മഴ തുടരുകയാണ്. തിരുവനന്തപുരത്ത് നെയ്യാര്‍ ഡാമിന്റെ നാല് ഷട്ടറുകള്‍ തുറന്നു. തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷന്‍ വെള്ളത്തിനടിയിലായി. 2397 അടി ജലനിരപ്പ്‌ എത്തിയാല്‍ റെഡ് അലേര്‍ട്ട് പുറപ്പെടുവിക്കും. തുടര്‍ന്നായിരിക്കും ഷട്ടറുകള്‍ തുറക്കുക. പാലക്കാടും ശക്തമായ മഴ തുടരുകയാണ്. ജലനിരപ്പ്‌ ഉയര്‍ന്നതിനെ തുടര്‍ന്ന് പാലക്കാട് പോത്തുണ്ടി ഡാം ഉച്ചക്ക് രണ്ട് മണിക്ക് ഷട്ടറുകൾ തുറക്കും. അയിലൂർ, മംഗലം, ഗായത്രീ പുഴകളുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

ജോലിക്കായി പോയ ഭർത്താവിനെ മാസങ്ങൾക്ക് ശേഷം ഭാര്യ ഫേസ്ബുക്കിൽ കണ്ടെത്തി

ജോലിക്കായി പോയ ഭർത്താവിനെ മാസങ്ങൾക്ക് ശേഷം ഭാര്യ ഫേസ്ബുക്കിൽ കണ്ടെത്തി l jolikku poya bharthavine bharya facebookkil kandethy l Rashtrabhoomi

ജോലിക്കായി പോയ ഭർത്താവിനെ മാസങ്ങൾക്ക് ശേഷം ഭാര്യ ഫേസ്ബുക്കിൽ കണ്ടെത്തി കാസര്‍കോട് : ജോലിക്കായി എറണാകുളത്തേക്കു പോയ ഭർത്താവിനെ കാത്തിരുന്ന യുവതി ഒടുവിൽ ഫെയ്സ്ബുക്കിൽ ഭർത്താവിനെ കണ്ടെത്തി. വിവാഹം കഴിഞ്ഞ് രണ്ടാമത്തെ കുഞ്ഞിനെ ഗർഭിണിയായിരിക്കവേ ജോലിക്ക് എന്നു പറഞ്ഞു വീട്ടിൽ നിന്നും ഇറങ്ങിയ യുവാവ്‌ പിന്നെ തിരികെ എത്തിയിരുന്നില്ല. എന്നാൽ യുവാവിനെ ഫേസ്‌ബുക്കിൽ കണ്ടതോടെ ഭർത്താവിനെ തിരിച്ചു കിട്ടാൻ പോലീസിന്റെ സഹായം തേടിയിരിക്കുകയാണ് കാസർകോട് വെള്ളരിക്കുണ്ട് പുന്നലിക്കുന്നിലെ ദീപു ഫിലിപ്പിന്റെ ഭാര്യ ബേബി.കാസർകോട് ബന്തടുക്ക സ്വദേശിയായ ബേബി എറണാകുളം കിറ്റക്സ് കമ്പനിയിൽ ജോലി ചെയ്യവേയാണ് ദീപുവിനെ പരിചയപ്പെടുന്നത്.പരിചയം പൊടുന്നനേ പ്രണയത്തിലേക്കും വിവാഹത്തിലേക്കും വളർന്നു. താൻ ഹിന്ദുവാണെന്നും ബന്ധുക്കൾ ആരും ഇല്ലെന്നുമാണ് ദീപു പറഞ്ഞത്.2009 ഫെബ്രുവരി പതിമൂന്നാം തീയതി കാക്കനാട് ശിവക്ഷേത്രത്തിൽ വച്ചായിരുന്നു ഇവരുടെ വിവാഹം.തുടർന്ന് ഒരു കുഞ്ഞുണ്ടായ ശേഷം താൻ ക്രിസ്ത്യൻ ആണെന്നും ബന്ധുക്കൾ നാട്ടിലുണ്ടെന്നും അവിടെ…

തിരുവനന്തപുരത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

തിരുവനന്തപുരത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി l school avadhi l Rashtrabhoomi

തിരുവനന്തപുരത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി കനത്ത മഴ തുടരുന്നതിനാൽ തിരുവനന്തപുരം ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് (31/7/2018) ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. നദീതീരങ്ങളിലുള്ളവർ ജാഗ്രത പുലർത്തണമെന്നും ജില്ലാ കളക്ടർ ഡോ. കെ. വാസുകി അറിയിച്ചു.