ആധാർ സുരക്ഷിതത്വത്തിൽ വിശ്വാസമർപ്പിച്ച ട്രായ് മേധാവിയുടെ വെല്ലുവിളി ; ഹാക്കർമാർ കൊടുത്തത് എട്ടിന്റെ പണി ദില്ലി: ആധാർ കാർഡിന്റെ വിശ്വാസ്യത തെളിയിക്കാൻ ഇറങ്ങിപ്പുറപ്പെട്ട ദേശീയ ടെലികോം അതോറിറ്റി ചെയർമാന് കിട്ടിയത് എട്ടിന്റെ പണി.ട്രായ് മേധാവി ആർ എസ് ശർമയാണ് സ്വന്തം ആധാർ നമ്പർ പരസ്യപ്പെടുത്തി പണി ഇരന്നു വാങ്ങിയത്.ആധാർ നമ്പർ വഴി വിവരങ്ങൾ ഹാക്കുചെയ്യാൻ കഴിയില്ലെന്ന് അദ്ദേഹം ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. ആധാർ നമ്പർ പരസ്യപ്പെടുത്തിയ അദ്ദേഹം എന്തുചെയ്യാൻ പറ്റുമെന്ന് തെളിയിക്കാൻ ഹാക്കർമാരെ വെല്ലുവിളിച്ചു. വെല്ലുവിളി ഏറ്റെടുക്കുന്നത് കൊണ്ട് നിയമനടപടികൾ ഉണ്ടാവില്ല എന്നുകൂടി പറഞ്ഞതോടെ ഹാക്കർമാർ പണി തുടങ്ങി. ഫ്രഞ്ച് സുരക്ഷാ വിദഗ്ധനെന്ന് അവകാശപ്പെടുന്ന എലിയട്ട് ആൽഡേഴ്സൺ തന്റെ ട്വിറ്റർ അക്കൗണ്ട് വഴി ശർമയുടെ ഫോൺ നമ്പർ, ഇ മെയിൽ അഡ്രസ്, പാൻ കാർഡ് നമ്പർ, ബന്ധുവായ സ്ത്രീയോടൊപ്പം നിൽക്കുന്ന ശർമയുടെ വാട്സാപ്പിലെ പ്രൊഫൈൽ ചിത്രം എന്നിവയടക്കമാണ്…
Category: Offer Zone
പീഡനശ്രമം ആരോപിച്ചു അറസ്റ്റുചെയ്ത യുവാവിനെ വിട്ടുകിട്ടാൻ പ്രക്ഷോഭത്തിനോരുങ്ങി നാട്ടുകാർ
പീഡനശ്രമം ആരോപിച്ചു അറസ്റ്റുചെയ്ത യുവാവിനെ വിട്ടുകിട്ടാൻ പ്രക്ഷോഭത്തിനോരുങ്ങി നാട്ടുകാർ തിരുവനന്തപുരം: വീട്ടമ്മയെ പീഡിപ്പിക്കുന്നത് മൊബൈൽ ഫോണിൽ പകർത്തി എന്ന പരാതിയിൽ പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ച യുവാവ് നിരപരാധിയെന്ന് കാട്ടി ബന്ധുക്കൾ ഡിജിപിക്ക് പരാതി നൽകി.പന്തളം നെടുങ്ങോട്ട് ഷാജി – സൂസമ്മ ദമ്പതികളുടെ മകൻ മെൽബിനെ രക്ഷപ്പെടുത്താൻ വേണ്ടിയാണ് നാട്ടുകാരുടെ നേതൃത്വത്തിൽ ആക്ഷൻ കൗൺസിൽ രൂപീകരിച്ചത്. ഈ മാസം 19 നാണ് മെൽബിനെ പോലീസ് അറസ്റ്റ് ചെയ്തത്.പന്തളം തോന്നല്ലൂർ സ്വദേശിയായ വീട്ടമ്മയെ പീഡിപ്പിച്ചു ദൃശ്യങ്ങൾ പകർത്തി എന്നതാണ് മെൽബിന് നേരെ ചാർത്തിയിരിക്കുന്ന കേസ്.ഫ്ളിപ്പ്കാർട്ടിൽ നിന്നും വിളിക്കുന്നു എന്നു പറഞ്ഞാണ് യുവാവിനെ ആദ്യം പോലീസ് ബന്ധപ്പെടുന്നത്.പിന്നാലെ ഒരാൾ ബൈക്കിലെത്തി മെൽബിനെ കൂട്ടിക്കൊണ്ടുപോയി.പോലീസ് ആണെന്നു പറഞ്ഞാണ് കൊണ്ടുപോയത്. പിന്നീട് മൂന്ന് ദിവസം സ്റ്റേഷനിൽ മർദ്ദിച്ച് കുറ്റം സമ്മതിപ്പിക്കാൻ ശ്രമിക്കുകയും ഒടുവിൽ റിമാൻഡ് ചെയ്യുകയുമായിരുന്നു.തന്റെ മകൻ ഇങ്ങനെയൊരു തെറ്റ് ചെയ്യില്ല…
ഫെയ്സ്ബുക്ക് പ്രണയം ; വിളിച്ചുവരുത്തിയ കാമുകി അവസാനം പതിനേഴുകാരനെ കയ്യൊഴിഞ്ഞു
ഫെയ്സ്ബുക്ക് പ്രണയം ; വിളിച്ചുവരുത്തിയ കാമുകി അവസാനം പതിനേഴുകാരനെ കയ്യൊഴിഞ്ഞു പാലക്കാട്: ഫെയ്സ്ബുക്ക് കാമുകിയെത്തേടിയെത്തിയ യുവാവിന് ഒടുവിൽ തുണയായത് കേരളാ പോലീസ്. വിഴിഞ്ഞം സ്വദേശിയായ പതിനേഴുകാരനാണ് കാമുകിയെത്തേടി വടക്കാഞ്ചേരിയിലെത്തിയത്. എന്നാൽ കാമുകൻ അടുത്തെത്തി എന്ന് മനസ്സിലാക്കിയതോടെ യുവതി കയ്യൊഴിഞ്ഞു.മെസ്സെഞ്ചർ വഴിയായിരുന്നു ഇരുവരും തമ്മിലുള്ള ബന്ധം വളർന്നത്. തന്റെ വീട്ടിലേക്കുള്ള വഴി യുവതി പറഞ്ഞുകൊടുക്കുകയായിരുന്നു.എന്നാൽ കാമുകൻ വീടിനടുത്തെത്തി എന്നു മനസ്സിലാക്കിയതോടെ കാമുകി മൊബൈൽ ഡേറ്റ ഓഫ് ചെയ്തു പോയി. ഇവരുടെ ഫോൺനമ്പർ പോലും കയ്യിലില്ലാതിരുന്ന കാമുകൻ സമീപവാസികളോട് വിവരം പറഞ്ഞെങ്കിലും അതേ പേരിൽ നിരവധി പെൺകുട്ടികൾ പ്രദേശത്തുണ്ടായിരുന്നതിനാൽ കണ്ടെത്താനായില്ല. ഓട്ടോറിക്ഷയിലാണ് യുവതിയുടെ വീടിനു സമീപം പുതുക്കാട് വരെയെത്തിയത്.അതോടെ കയ്യിൽ കരുതിയിരുന്ന പണവും തീർന്നു. തുടർന്ന് ഓട്ടോഡ്രൈവർ തന്നെ യുവാവിനെ പോലീസ് സ്റ്റേഷനിൽ എത്തിച്ചു. വീട്ടുകാരുമായി ബന്ധപ്പെട്ടപ്പോൾ സുഹൃത്തിനെ കാണാനായി പാലക്കാട് പോകുന്നു എന്നു പറഞ്ഞാണ് യുവാവ് വീട്ടിൽ നിന്നും…
അമ്പലപ്പുഴയില്‍ പോലീസ് വാഹനം അപകടത്തില്‍പ്പെട്ട് മൂന്നു മരണം
അമ്പലപ്പുഴയില്‍ പോലീസ് വാഹനം അപകടത്തില്‍പ്പെട്ട് മൂന്നു മരണം ആലപ്പുഴ : ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ കരൂരില്‍ പോലീസ് സംഘം സഞ്ചരിച്ചിരുന്ന വാഹനം അപകടത്തില്‍പ്പെട്ട് മൂന്നുപേര്‍ മരിച്ചു. കൊട്ടിയം സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥരാണ് അപകടത്തില്‍പെട്ടത്. കൊട്ടിയം പോലീസ് സ്റ്റേഷനിലെ വനിത സിവില്‍ പോലീസ് ഓഫീസര്‍ ശ്രീകല ഡ്രൈവര്‍ നൌഫല്‍, ഹസീന എന്നിവരാണ് മരിച്ചത്. കഴിഞ്ഞ ദിവസം കൊട്ടിയത്ത് നിന്നും കാണാതായ ഹസീനയെ കണ്ടെത്തി മടങ്ങുമ്പോഴാണ് അപകടത്തില്‍ പെട്ടത്.ഒരാളുടെ നില ഗുരുതരം.
അജ്ഞാത മൃതദേഹം : തിരിച്ചറിയുന്നവര്‍ അറിയിക്കുക
അജ്ഞാത മൃതദേഹം : തിരിച്ചറിയുന്നവര്‍ അറിയിക്കുക ഫോട്ടോയില്‍ കാണുന്ന ഊരും പേരും തിരിച്ചറിയാത്തതും ഉദ്ദേശം 50 വയസ് പ്രായം തോന്നിക്കുന്നതുമായ ഒരു പുരുഷന്റെ മൃതശരീരം 25/07/2018 തീയതി വൈകിട്ട് നാല് മണിയോടെ മുളവുകാട് നോര്‍ത്ത് അണ്ടര്‍പാസിന് സമീപം കൊച്ചി കായലില്‍ കാണപ്പെട്ടു. മുളവുകാട് പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി വരുകയാണ്. അടയാള വിവരം : ഉദ്ദേശം 172 Cm. ഉയരം, വെളുത്ത നിറം, മഞ്ഞയും പച്ചയും കളറിലുളള ഫുള്‍ക്കൈ ചെക്ക് ഷര്‍ട്ടും കറുത്ത പാന്റ്സും ധരിച്ചിട്ടുണ്ട്. വലത് കാലില്‍ നാല് വിരലുകള്‍ മാത്രവും, ഇടത് കൈ ചൂണ്ട് വിരല്‍ നഖത്തില്‍ കറുത്ത മഷിപുരണ്ട പാടും കാണുന്നു. ഈ ആളെ സംബന്ധിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ മുളവുകാട് പോലീസ് സ്റ്റേഷനിലോ താഴെ പറയുന്ന ഫോണ്‍ നമ്പറിലോ ബന്ധപെടുക. Mulavukad Police Station, Kochi City…
ആകാശത്ത് അത്ഭുതം തീർക്കാൻ ബ്ലഡ്മൂൺ..; ലോകാവസാനത്തിന്റെ ലക്ഷണമോ..?
ആകാശത്ത് അത്ഭുതം തീർക്കാൻ ബ്ലഡ്മൂൺ..; ലോകാവസാനത്തിന്റെ ലക്ഷണമോ..? ന്യൂയോര്‍ക്ക്: വീണ്ടുമൊരു ചാന്ദ്രഗ്രഹണത്തിനൊരുങ്ങുകയാണ് ശാസ്ത്ര ലോകം. ആകാശ പ്രതിഭാസങ്ങൾ എന്നും സാധാരണക്കാരന് ആകാംശയും അത്ഭുതവുമാണ്. ഇത്തവണ നിരവധി സംശയങ്ങളുമായാണ് ബ്ലഡ്മൂണിനായി ഏവരും കാത്തിരിക്കുന്നത്. ശാസ്ത്ര പ്രേമികൾക്ക് ആവേശമായ പ്രതിഭാസം പക്ഷേ തീവ്രവിശ്വാസി സമൂഹം ലോകാവസാനത്തിന്റെ ലക്ഷണം വരെയായി വ്യാഖ്യാനിക്കുന്നുണ്ട്.മുമ്പ് ജനുവരി 30 നും ഇത്തരമൊരു ഗ്രഹണത്തിന് നാം സാക്ഷ്യം വഹിച്ചിരുന്നു.എന്നാൽ അതിൽ നിന്നും ഏറെ വ്യത്യസ്തമാണ് ഈ പ്രതിഭാസം.ദൈർഘ്യത്തിൽ തന്നെയുണ്ട് ഈ വ്യത്യാസം. കല്ലും പാറക്കഷ്ണങ്ങളും നിറഞ്ഞ വളരെ തണുത്ത പ്രതലത്തിലാണ് ചന്ദ്രനുള്ളത്. സ്വന്തമാക്കിയ പ്രകാശിക്കാന്‍ കഴിവില്ലാത്തതിനാല്‍ സൂര്യന്റെ പ്രതലത്തില്‍ തട്ടി വരുന്ന പ്രകാശം കൊണ്ടാണ് ചന്ദ്രന് തിളങ്ങുന്നത്. ഓരോ 29 ദിവസവും ഒരു ദിവസത്തിന്റെ പകുതിയും വരുമ്പോഴാണ് ചന്ദ്രന് ഭൂമിയെ വലംവെക്കുക. ഇങ്ങനെ പ്രദക്ഷിണം വെക്കുമ്പോള്‍ ഉണ്ടാവുന്ന ചന്ദ്രന്റെ സ്ഥാനമാറ്റം വഴി ചില ഘട്ടങ്ങളിലൂടെ ചന്ദ്രന് കടന്നുപോകും.…
വെള്ളപ്പൊക്കവും മുതലാക്കി കമിതാക്കള്‍
വെള്ളപ്പൊക്കവും മുതലാക്കി കമിതാക്കള്‍ ; ദുരിതാശ്വാസ ക്യാമ്പിൽ താമസിക്കുന്ന കുടുംബത്തിന്റെ വീട്ടിൽ മോഷണം കോഴഞ്ചേരി : മഴക്കെടുതിക്കു പിന്നാലെ മാത്യുവിന്റെ കുടുംബത്തെ വീണ്ടും ആശങ്കയിലാക്കി മോഷണ വാർത്ത. വെള്ളപ്പൊക്കത്തെ തുടർന്ന് വീട്ടിൽ നിന്നും മാറി ദുരിതാശ്വാസ ക്യാമ്പിൽ താമസിക്കുന്ന മാത്യുവിന്റെ വീട്ടിൽ നിന്നും 30 പവൻ സ്വർണം കവർന്നു. കവാർച്ചാ കേസിൽ ആറന്മുള കോട്ടയ്ക്കകം ആഞ്ഞിലിമൂട്ടിൽ റിജു വർഗീസ്(37), കോടുകുളഞ്ഞി കാരോട്ട് മംഗലത്ത് കിഴക്കേക്കര വീട്ടിൽ ബിജിത(33) എന്നിവരെ ആറന്മുള പൊലീസ് പിടികൂടി.ആറാട്ടുപുഴ കാവുംമുക്കത്താണ് മാത്യുവിന്റെ വീട്. വെള്ളപ്പൊക്കത്തെ തുടർന്ന് ക്യാമ്പിലേക്ക് മാറിയ കുടുംബം വീട്ടിൽ തന്നെയുള്ള സുരക്ഷിത സ്ഥലത്ത് ആഭരണം സൂക്ഷിക്കുകയായിരുന്നു. വെള്ളം ഇറങ്ങിയതിനുശേഷം വീട്ടിൽ തിരികെയെത്തിയപ്പോഴാണ് സ്വർണം നഷ്ടപ്പെട്ടത് അറിയുന്നത്.വീടിന്റെ ജനലഴികൾ അറുത്തുമാറ്റിയിരിക്കുന്നതു ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് മോഷണ വിവരം അറിയുന്നത്. ഉടനെ പോലീസിൽ പരാതി നൽകിയതിനെ തുടർന്ന് മാത്വുവിന്റെ മുകളിലത്തെ നിലയിൽ…
മോഹൻലാലിനെ പങ്കെടുപ്പിക്കുന്നതിനെ ചൊല്ലി ഭിന്നത രൂക്ഷം;സർക്കാരിനെതിരെ തിരിഞ്ഞ് ചലച്ചിത്ര അക്കാദമി
മോഹൻലാലിനെ പങ്കെടുപ്പിക്കുന്നതിനെ ചൊല്ലി ഭിന്നത രൂക്ഷം;സർക്കാരിനെതിരെ തിരിഞ്ഞ് ചലച്ചിത്ര അക്കാദമി സംസ്ഥാന ചലച്ചിത്ര വിതരണത്തിൻ നടൻ മോഹൻലാലിനെ മുഖ്യാതിഥിയായി പങ്കെടുപ്പിക്കാനുള്ള സർക്കാർ നീക്കത്തിനെതിരെ ചലച്ചിത്ര അക്കാദമി. അക്കാദമിയിലും ഭിന്നാഭിപ്രായം ഉയർന്നതോടെ സർക്കാരും പ്രതിസന്ധിയിലായിരിക്കുകയാണ്. ചലച്ചിത്ര വകുപ്പ് മന്ത്രി എ.കെ.ബാലനെതിരെയും അംഗങ്ങൾ പ്രതിഷേധം ഉയർത്തിയതോടെ സർക്കാരും വെട്ടിലായിരിക്കുകയാണ്.മോഹൻലാലിനെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് സിനിമക്കുള്ളിലും പുറത്തുമായി 107ഓളം പേർ ഒപ്പിട്ട നിവേദനമാണ് സർക്കാരിനു സമർപ്പിച്ചിരിക്കുന്നത്. അക്കാദമി വൈസ്ചേർപേഴ്സൺ ബീന പോൾ,ജനറൽ കൗൺസിൽ അംഗങ്ങളായ വി.കെ .ജോസഫ്, സജിത മഠത്തിൽ, സി.എസ്.വെങ്കിടേശ്വരൻ എന്നിവർ ഹർജിയിൽ ഒപ്പിട്ടിട്ടുണ്ട്.കൗൺസിലിലെ മറ്റംഗങ്ങളായ റസൂൽ പൂക്കുട്ടി,മഞ്ജു വാര്യർ, നീലൻ എന്നിവർ ഇവരോട് വിയോജിപ്പ് രേഖപ്പെടുത്തി. പുരസ്കാര ജേതാക്കളാണ് വിശിഷ്ടാധിതികളെന്നും മുഖ്യാധിഥിയെ കൊണ്ടുവരേണ്ടതില്ലെന്നുമാണ് ഹർജിക്കാരുടെ വാദം.എന്നാൽ മോഹൻലാലിനെ ഒറ്റപ്പെടുത്തി ആക്രമിക്കുന്നതിനോട് കമൽ വിയോജിപ്പ് അറിയിച്ചിട്ടുണ്ട്.
വെള്ളപ്പൊക്കം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമ സംഘത്തെ വള്ളം മറിഞ്ഞു കാണാതായി
വെള്ളപ്പൊക്കം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമ സംഘം സഞ്ചരിച്ച വള്ളം മറിഞ്ഞു ; രണ്ടുപേരെ കാണാതായി കോട്ടയം : കോട്ടയം ജില്ലയിലെ മഴക്കെടുതി റിപ്പോർട്ട് ചെയ്യാനായി പോയ മാധ്യമ സംഘം സഞ്ചരിച്ച വള്ളം മറിഞ്ഞു. മാതൃഭൂമി ചാനൽ സംഘം സഞ്ചരിച്ച വള്ളമാണ് വൈക്കം കല്ലറയ്ക്കടുത്ത് മുണ്ടാറിലേക്കുള്ള എഴുമാംകായലിൽ മറിഞ്ഞത്. മാതൃഭൂമി ന്യൂസ് കോട്ടയം റിപ്പോര്‍ട്ടര്‍ കെ.ബി ശ്രീധരന്, തിരുവല്ല യൂണിറ്റിലെ കാമറാമാന് അഭിലാഷ് എന്നിവരെ രക്ഷപ്പെടുത്തി. ചാനല്‍ സംഘത്തിന്റെ കാർ ഡ്രൈവർ ബിബിന്‍ പ്രാദേശിക ലേഖകന്‍ സജി എന്നിവരെയാണ് കാണാതായത്. ഇവര്‍ക്കായി ഫയർഫോർസും നാട്ടുകാരും തിരച്ചില്‍ തുടരുകയാണ്.
പകൽ സെപ്റ്റിക് ടാങ്ക് ക്ലീനിംഗ്… രാത്രി മോഷണം ; പ്രതി പിടിയിൽ
പകൽ സെപ്റ്റിക് ടാങ്ക് ക്ലീനിംഗ്… രാത്രി മോഷണം ; പ്രതി പിടിയിൽ കോഴിക്കോട്: പകൽ സെപ്റ്റിക് ടാങ്ക് ക്ലീനിംഗ് എന്ന പേരിൽ എത്തി രാത്രി കവർച്ച നടത്തിയ കേസിൽ ഒരാൾ പിടിയിൽ.അത്താണിക്കലിലെ എംസ്പോട്ട് എന്ന മൊബൈൽ കടയിലാണ് മോഷണം നടന്നത്. കടയുടെ മേൽക്കൂര പൊളിച്ച് അകത്ത് കടന്ന് മോഷണം നടത്തിയ കേസിൽ കല്ലേരി കുറ്റിപ്പറമ്പത്ത് നവാസ് എന്ന അബ്ബാസ് (35) ആണ് പിടിയിലായത്.കഴിഞ്ഞ മാസം ആറാം തീയതിയാണ് സംഭവം.കടയിൽ വിൽപ്പനയ്ക്ക് വച്ച 16 മൊബൈൽ ഫോണുകളും 10 വാച്ചുകളും മൊബൈൽ ഫോൺ ആക്സസറീസുമാണ് മോഷണം പോയത്. പകൽ സ്ഥിതി ഗതികൾ മനസിലാക്കി രാത്രിയിൽ മോഷണം നടത്തുകയായിരുന്നു.തൊണ്ടിമുതലുകളായ എട്ട് മൊബൈൽ ഫോണുകളും രണ്ട് ടാബുകളും പ്രതിയുടെ വീട്ടിൽ നിന്നും പോലീസ് കണ്ടെടുത്തിട്ടുണ്ട്. കൂടുതൽ തെളിവുകൾ ശേഖരിക്കുന്നതിനായി പ്രതിയെ കസ്റ്റഡിയിൽ ലഭിക്കാൻ ഏലത്തൂർ എസ് ഐ ധനഞ്ജയദാസും അസിസ്റ്റന്റ് പോലീസ്…