മോജോ എന്ന മൊബൈൽ ജേർണലിസം പ്രസക്തമായിരിക്കുന്ന ഇക്കാലത്തു മോജോ വീഡിയോ എങ്ങനെയെന്ന് പരിചയപ്പെടാം

മോജോ എന്ന മൊബൈൽ ജേർണലിസം പ്രസക്തമായിരിക്കുന്ന ഇക്കാലത്തു മോജോ വീഡിയോ എങ്ങനെയെന്ന് പരിചയപ്പെടാം ജോ ജോഹർ,   പാനൽ വീഡിയോ സ്ട്രിങ്ങർ, ഐ &  പി ആർ ഡി  എറണാകുളം മൊബൈൽ സാങ്കേതികത്വം ക്വാളിറ്റി വീഡിയോ ഫോർമാറ്റിലേക്കു ആവിഷ്കൃതമായതോടു കൂടി ഏറ്റവും കൂടുതൽ സാധ്യത വന്നു ചേർന്നത് ജേർണലിസത്തിലാണ് . ചാനലുകൾ തമ്മിലുള്ള കിടമത്സരം വർധിച്ചപ്പോൾ ഏറ്റവുമാദ്യം വിഷ്വലുകൾ എത്തിക്കുക എന്ന മത്സര തലത്തിലേക്ക് വിഷ്വൽ ജേർണലിസം മാറി. എന്നാൽ ഉയർന്ന ബിറ്റ് റേറ്റ് ഉള്ള ഹൈ ഡെഫനിഷൻ പ്രൊഫഷണൽ വീഡിയോ ക്യാമറ വഴി തത്സമയം ട്രാൻസ്ഫർ ചെയ്യുന്നതിന് പരിമിതികൾ മാറി നിന്നിടത്താണ് ബിറ്റ് റേറ്റ് കുറഞ്ഞ ഹൈ ഡെഫനിഷൻ മൊബൈൽ വിഡിയോകൾ വളരെ എളുപ്പത്തിൽ ട്രാൻസ്ഫർ ചെയ്തു സംപ്രേക്ഷണം നടത്താൻ സാധിക്കുന്ന രീതിയിലെത്തിയത്. ഇത് മൊബൈൽ ജേര്ണലിസത്തിന്റെ സാദ്ധ്യതകൾ വർദ്ധിപ്പിക്കുകയും മോജോ എന്ന ന്യൂ ജെൻ ജേർണലിസത്തിന്റെ…

വീഡിയോ ആല്‍ബ നിര്‍മ്മാണത്തിന് ഭീഷണി; അഹമ്മദാബാദിൽ വിഡിയോഗ്രാഫർക്കെതിരെ പകർപ്പവകാശ ലംഘന കേസ് !

വീഡിയോ ആല്‍ബ നിര്‍മ്മാണത്തിന് ഭീഷണി; അഹമ്മദാബാദിൽ വിഡിയോഗ്രാഫർക്കെതിരെ പകർപ്പവകാശ ലംഘന കേസ് ! അഹമ്മദാബാദ് സിറ്റിയിലെ ആശ്രമം റോഡിൽ സ്റ്റുഡിയോ നടത്തിവരുന്ന സമീർ പട്ടേലിനെതിരായാണ് നവരംഗപുര പോലീസ് കേസ് എടുത്തതായി ടൈംസ് ഓഫ് ഇൻഡ്യ റിപ്പോർട്ട് ചെയ്യുന്നു. ഫെബ്രുവരി പതിനഞ്ചിന് പോലീസ് സമീറിന്റെ സ്റ്റുഡിയോ റെയ്‌ഡ്‌ ചെയ്യുകയും ഹാർഡ് ഡിസ്‌ക് പിടിച്ചെടുക്കുകയും ചെയ്തു. ഹാർഡ് ഡിസ്‌കിൽ നൂറിലധികം പ്രീ വെഡിങ് , ഹൈ ലൈറ്റ് വെഡ്‌ഡിങ് പോസ്റ്റ് വെഡ്‌ഡിങ് രംഗങ്ങൾ ബോളിവുഡിലെ പ്രശസ്തമായ സിനിമകളിൽ നിന്നുള്ളതാണെന്നും ഇവയ്ക്കു മതിയായ പകർപ്പവകാശ രേഖകൾ ഒന്നും തന്നെ സമീറിന് ഹാജരാക്കാനായില്ലെന്നും പോലീസ് പറഞ്ഞു. ഹാർഡ് ഡിസ്‌ക് അടക്കമുള്ള തെളിവുകൾ പോലീസ് ശേഖരിച്ചു. ടി സീരീസിലെ ആന്റി പൈറസി എക്സിക്യുട്ടീവ് ആയ ജഗദീഷ് തിവാരിയാണ് പരാതി നൽകിയത്. ടി സീരീസ് പുറത്തിറക്കിയിട്ടുള്ള ഗാനങ്ങൾ വധൂ വരന്മാരുടെ കൂടെ എഡിറ്റ് ചെയ്‌തു ചേർത്താണ്…

വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കി വിദ്യാര്‍ഥികളെ വഞ്ചിച്ച യുവതി അറസ്റ്റില്‍

വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കി വിദ്യാര്‍ഥികളെ വഞ്ചിച്ച യുവതി അറസ്റ്റില്‍ വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കി വിദ്യാര്‍ഥികളെ വഞ്ചിച്ച യുവതി അറസ്റ്റില്‍. വന്‍ തുക ഈടാക്കിയാണ് പാലാരിവട്ടം എന്‍എസ്ഇടി മാനേജരായ കണ്ണൂര്‍ കൂത്തുപറമ്പ് നീര്‍വേലിക്കര ക്രസന്റ് മഹലില്‍ സയിഷാന ഹുസൈന്‍ (28) ആണ് വിദ്യാര്‍ഥികളെ വഞ്ചിച്ചത്. പാലാരിവട്ടം എസ്‌ഐ എസ്.സനലും സംഘവും അറസ്റ്റ് ചെയ്തത്. വിദ്യാര്‍ഥികളുടെ പാസ്‌പോര്‍ട്ടുകള്‍ അടക്കമുള്ള രേഖകള്‍ ഇവരില്‍നിന്നും പിടിച്ചെടുത്തു. ചെന്നൈയിലെ സ്വകാര്യ പരിശീലന സ്ഥാപനത്തിന്റെ ശാഖയാണെന്നും ഭാരത് സേവക് സമാജിന്റെ അംഗീകാരമുണ്ടെന്നും പറഞ്ഞ് ഇവര്‍ വിദ്യാര്‍ഥികളെ തെറ്റിദ്ധരിപ്പിച്ചു. അറസ്റ്റ് കോഴിക്കോട് സ്വദേശിയായ വിദ്യാര്‍ഥിയുടെ പരാതിയിലാണ്. 10 ദിവസം മുതല്‍ ഒരു മാസം വരെയുള്ള കോഴ്‌സുകള്‍ക്ക് 20,000 രൂപ മുതല്‍ അര ലക്ഷം രൂപ വരെയാണ് ഇവര്‍ ഫീസ് ഈടാക്കിയത്. ചെന്നൈയിലെ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളുടെ വ്യാജ സര്‍ട്ടിഫിക്കറ്റും മാര്‍ക്ക് ലിസ്റ്റുമാണു ഇവര്‍ നല്‍കിയത്. വിദേശത്തു നല്ല ശമ്പളത്തില്‍…

ട്രെയിന്‍ 18; ‘വന്ദേ ഭാരത്’ എക്സ്പ്രസ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ളാഗ് ഓഫ് ചെയ്യും

India's Fastest Train 18 Named Vande Bharat Express

ട്രെയിന്‍ 18; ‘വന്ദേ ഭാരത്’ എക്സ്പ്രസ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ളാഗ് ഓഫ് ചെയ്യും ന്യൂഡൽഹി: ഇന്ത്യയിലെ ഏറ്റവും വേഗതയുള്ള ട്രെയിന്‍ 18 ന്‍റെ പേര് ‘വന്ദേ ഭാരത്’ എക്സ്പ്രസ് എന്ന് അറിയപ്പെടുമെന്ന് റെയിൽവേ മന്ത്രി പിയൂഷ് ഗോയൽ അറിയിച്ചു. മണിക്കൂറിൽ 160 കിലോമീറ്റർ വേഗതയിൽ ഡൽഹിക്കും വാരാണസിക്കും ഇടയ്ക്കാണ് സര്‍വീസ് നടത്തുക. ‘വന്ദേ ഭാരത്’ എക്സ്പ്രസ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഇത് ഫ്ളാഗ് ഓഫ് ചെയ്യും. 97 കോടി രൂപ ചിലവില്‍ 16 കോച്ചുകളുള്ള ട്രെയിന്‍ 18 മാസം കൊണ്ട് ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിലാണ് നിര്‍മ്മിച്ചത്. 30 വർഷത്തെ ശതാബ്ദി എക്സ്പ്രസിന് പിൻഗാമിയായാണ് കണക്കാക്കപ്പെടുന്നത്. രാജ്യത്തെ ആദ്യത്തെ ലോക്കോമോട്ടീവ് ലെസ് ട്രെയിനാണ് ഇത്. പൂര്‍ണ്ണമായും ഇന്ത്യന്‍ എങ്ങിനീയര്‍മാരുടെ സഹായത്താല്‍ ഇന്ത്യയില്‍ നിര്‍മ്മിച്ചതാണ് ‘വന്ദേ ഭാരത്’ എക്സ്പ്രസ്. പതിനെട്ട് മാസം കൊണ്ടാണ് ട്രെയിന്‍ നിര്‍മ്മിച്ചിരിക്കുന്നത്. ലോകോത്തര…

വിദ്യാര്‍ത്ഥികളുടെ വിവരങ്ങള്‍ ഇന്റേണ്‍ഷിപ്പുവഴി ചോര്‍ത്തിക്കൊടുക്കാനുള്ള സ്വകാര്യ കമ്പനിയുടെ നീക്കം പൊളിഞ്ഞു

വിദ്യാര്‍ത്ഥികളുടെ വിവരങ്ങള്‍ ഇന്റേണ്‍ഷിപ്പുവഴി ചോര്‍ത്തിക്കൊടുക്കാനുള്ള സ്വകാര്യ കമ്പനിയുടെ നീക്കം പൊളിഞ്ഞു വന്‍കിട കമ്പനികള്‍ക്ക് വിദ്യാര്‍ത്ഥികളുടെ വിവരങ്ങള്‍ ഇന്റേണ്‍ഷിപ്പു വഴി ചോര്‍ത്തിക്കൊടുക്കാനുള്ള സ്വകാര്യ കമ്പനിയുടെ നീക്കം പൊളിഞ്ഞു. ഇതുമായി ബന്ധപ്പെട്ട് വ്യാഴാഴ്ച തിരുവനന്തപുരത്ത് നടത്താന്‍ നിശ്ചയിച്ച ‘ഗ്രാന്റ് കേരള ഇന്റേണ്‍ഷിപ് പ്ലെഡ്ജ് സെറിമണി’ ഉന്നത വിദ്യഭ്യാസ വകുപ്പ് ഉപേക്ഷിച്ചു. മന്ത്രി കെ.ടി ജലീലിന്റെ നിര്‍ദ്ദേശപ്രകാരം രാത്രി തന്നെ പരിപാടി ഉപേക്ഷിച്ചതായി ക്ഷണിതാക്കള്‍ക്ക് സന്ദേശം കൈമാറുകയായിരുന്നു. പരിപാടിയില്‍ സംസ്ഥാനത്തെ 500 ഓളം സാങ്കേതിക വിദ്യഭ്യാസ സ്ഥാപനങ്ങളിലെ പ്രിന്‍സിപ്പല്‍മാരും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ഏജന്‍സിയുടെ ഉന്നതരുമായിരുന്നു പങ്കെടുക്കേണ്ടിയിരുന്നത്. വിദ്യാര്‍ത്ഥി പ്രതിനിധികള്‍ക്കും ക്ഷണമുണ്ടായിരുന്നു. ഇന്റേണ്‍ഷിപ് പ്ലെഡ്ജ് സെറിമണിയിലൂടെ കേരളത്തിലെ കോളജുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഇന്‍ഡസ്ട്രികളില്‍ ഇന്റേണ്‍ഷിപ്പ് തരപ്പെടുത്തികൊടുക്കുവാന്‍ സ്വകാര്യ സ്ഥാപനത്തിനെ ഏല്‍പ്പിക്കാനായിരുന്നു ഉദ്ധേശം മന്ത്രി കെ.ടി ജലീല്‍, പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ.ഉഷ ടൈറ്റസ് തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു പരിപാടി. കുറച്ചുകാലം മാത്രം പ്രവര്‍ത്തി പരിചയമുള്ള സ്വകാര്യ സ്റ്റാര്‍ട്ടപ്…

ആശുപത്രികള്‍ മരുന്നിനും ഉപകരണങ്ങള്‍ക്കും നികുതി അടയ്‌ക്കേണ്ടതില്ലെന്ന് ഹൈക്കോടതി

ആശുപത്രികള്‍ മരുന്നിനും ഉപകരണങ്ങള്‍ക്കും നികുതി അടയ്‌ക്കേണ്ടതില്ലെന്ന് ഹൈക്കോടതി ഇനി മുതല്‍ ആശുപത്രികള്‍ ചികിത്സാസംബന്ധിയായ മരുന്നിനും, ഇമ്പ്‌ലാന്റുകള്‍ക്കും, ശസ്ത്രക്രിയയ്ക്കുള്ള ഉപകരണങ്ങള്‍ക്കും നികുതി അടയ്‌ക്കേണ്ടതില്ലെന്ന് കേരള ഹൈക്കോടതി. വില്പന നികുതിയുടെ പരിധിയില്‍ വരുന്നതല്ല ആശുപത്രികള്‍ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ഉപകരണങ്ങളെന്നും കോടതി നിരീക്ഷിച്ചു. എ. മുഹമ്മദ് മുസ്താഖ്, കെ. വിനോദ് ചന്ദ്രന്‍, അശോക് മേനോന്‍ എന്നിവര്‍ അടങ്ങിയ ഫുള്‍ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. മരുന്നുകള്‍ക്കും മറ്റ് ചികിത്സാ ഉപകരണങ്ങള്‍ക്കും ആശുപത്രികള്‍ നികുതി അടക്കണമെന്ന് നേരത്തെ ഹൈകോടതി ഡിവിഷന്‍ ബെഞ്ചിന്റെ വിധി വന്നിരുന്നു. കച്ചവട ആവശ്യത്തിന് വേണ്ടിയാണ് ആശുപത്രികള്‍ നിലനില്‍ക്കുന്നതെന്നും അവര്‍ക്ക് ലാഭം ലഭിക്കുന്നുണ്ടെന്നും അതുകൊണ്ടുതന്നെ അവര്‍ ഉപയോഗിക്കുന്ന മരുന്നുകള്‍ക്കും ഉപകരണങ്ങള്‍ക്കും നികുതി ബാധകമാണെന്നുമാണ് ഹൈകോടതി ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചത്. എന്നാല്‍ ഫുള്‍ ബെഞ്ചിന്റെ പുതിയ വിധി അനുസരിച്ച്, ആശുപത്രികളുടെ ചികിത്സയുടെ ഭാഗമാണ് മരുന്നുകളും,ഇമ്പ്‌ലാന്റുകളും മറ്റ് ഉപകരണങ്ങളും. ഇവ ആശുപത്രികള്‍ നല്‍കുന്ന സേവനത്തിന്റെ…

അച്ഛന്റെ സമ്മാനം: ഈ സുന്ദരിയ്ക്ക് പെട്രോളും വേണ്ട ഡീസലും വേണ്ട

അച്ഛന്റെ സമ്മാനം: ഈ സുന്ദരിയ്ക്ക് പെട്രോളും വേണ്ട ഡീസലും വേണ്ട സ്വന്തം മക്കള്‍ക്ക് കളിക്കാന്‍ ഓണ്‍ലൈന്‍ ഗെയിമും വീഡിയോ ഗെയിമും തയ്യാറാക്കി കൊടുക്കുന്ന മാതാപിതാക്കളുടെ കാലത്ത്, ഇതില്‍ നിന്നൊക്കെ വ്യത്യസ്തമായി തന്റെ മക്കള്‍ക്ക് കളിക്കാന്‍ ഓട്ടോറിക്ഷ ഉണ്ടാക്കിക്കൊടുത്തിരിക്കുകയാണ് ഒരു അച്ഛന്‍. തൊടുപുഴ സ്വദേശിയായ അരുണ്‍കുമാര്‍ പുരുഷോത്തമനാണ് തന്റെ മക്കള്‍ക്ക് കളിക്കാന്‍ ഹൈടെക് രീതിയിലുള്ള ഇത്തരം ഒരു ഓട്ടോറിക്ഷ ഉണ്ടാക്കിക്കൊടുത്തിരിക്കുന്നത്. ഇടുക്കി ജില്ലാ ആശുപത്രിയിലെ നഴ്‌സാണ് അരുണ്‍. മക്കളായ മാധവിനും, കേശിനിയ്ക്കും വേണ്ടിയാണ് അരുണ്‍ ഈ ഓട്ടോറിക്ഷ ഉണ്ടാക്കിയത്. മുന്‍പും മക്കള്‍ക്കായി അരുണ്‍ മിനി ജീപ്പും ബുള്ളറ്റും ഉണ്ടാക്കി വാര്‍ത്തകളില്‍ ഇടം നേടിയിട്ടുണ്ട്. അച്ഛനും മക്കളും ചേര്‍ന്ന് ഓട്ടോറിക്ഷയ്ക്കു പേരും ഇട്ടിട്ടുണ്ട്. ‘സുന്ദരി’. ഏഴരമാസമെടുത്തു അരുണ്‍ ഈ ഓട്ടോറിക്ഷ ഉണ്ടാക്കാന്‍. ബാറ്ററില്‍ ഓടുന്ന മിനിയേച്ചര്‍ ഓട്ടോയാണിത്. വീട്ടില്‍ നിന്ന് ലഭിച്ച ഡിറ്റിഎച്ചിന്റെ ഡിഷ് ഉപയോഗിച്ചാണ് ഓട്ടോയുടെ മുന്‍ഭാഗം നിര്‍മ്മിച്ചിരിക്കുന്നത്.…

അതിശയന്‍ ബാലന്‍ കളിക്കൂട്ടുകാരിലൂടെ തിരിച്ചെത്തുന്നു

അതിശയന്‍ ബാലന്‍ കളിക്കൂട്ടുകാരിലൂടെ തിരിച്ചെത്തുന്നു അതിശയന്‍, ആനന്ദഭൈരവി എന്നീ സിനിമകളിലൂടെ മലയാളികളുടെ ഹൃദയം കീഴടക്കിയ ദേവദാസ് നായകനാകുന്ന പുതിയ ചിത്രം റിലീസിനൊരുങ്ങുന്നു. കളിക്കൂട്ടുകാര്‍ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന് കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ഭാസി പടിക്കല്‍ (രാമു) ആണ്. സിനിമ ഹൗസ് നിര്‍മ്മിച്ച് പി.കെ ബാബുരാജാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കുട്ടിക്കാലം മുതലേ ഒരുമിച്ച് കളിച്ചുവളര്‍ന്ന ആറ് സുഹൃത്തുക്കളുടെ പത്തൊന്‍പതാം വയസ്സിലെ അതിജീവനത്തിന്റെയും പോരാട്ടത്തിന്റെയും കഥയാണ് കളിക്കൂട്ടുകാര്‍ പറയുന്നത്. എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികളായി ഒരുമിച്ച് പഠിക്കുമ്പോള്‍ ഇവരുടെ ജീവിതത്തിലേക്ക് അപ്രതീക്ഷിതമായി കടന്നുവരുന്ന ചില വ്യക്തികളിലൂടെയും സംഭവങ്ങളിലൂടെയുമാണ് കളിക്കൂട്ടുകാര്‍ കഥ വികസിക്കുന്നത്. ആനന്ദ് (ദേവദാസ്), അഞ്ജലി (നിധി) ഇവരാണ് ഈ ഗ്രൂപ്പിന്റെ ലീഡേഴ്സ്. ഇവര്‍ തന്നെയാണ് കേന്ദ്രകഥാപാത്രങ്ങളും. ആക്ഷനും സസ്പെന്‍സുമൊക്കെയായി ചിത്രം ഒരു ഫാമിലി എന്റര്‍ടെയ്നര്‍ തന്നെയാണ്. സലിംകുമാര്‍, ജനാര്‍ദ്ദനന്‍, കുഞ്ചന്‍, ഇന്ദ്രന്‍സ്, രഞ്ജി പണിക്കര്‍, ബൈജു, ഷമ്മി തിലകന്‍,…

റണ്‍വേയില്‍ അനധികൃതമായി വാഹനം പ്രവേശിച്ചു; എമിറേറ്റ്‌സ് വിമാനത്തിന്റെ ടയറുകള്‍ തകരാറിലായി

റണ്‍വേയില്‍ അനധികൃതമായി വാഹനം പ്രവേശിച്ചു; എമിറേറ്റ്‌സ് വിമാനത്തിന്റെ ടയറുകള്‍ തകരാറിലായി പറന്നുയരാന്‍ തുടങ്ങുമ്പോള്‍ റണ്‍വേയില്‍ അനധികൃതമായി വാഹനം പ്രവേശിച്ചതുമൂലം ബ്രേക്കിട്ട എമിറേറ്റ്‌സ് വിമാനത്തിന്റെ ടയറുകള്‍ തകരാറിലായി. കെയ്‌റോയില്‍ നിന്ന് ദുബായിലേക്ക് വരേണ്ടിയിരുന്ന വിമാനം ഇതുകാരണം വൈകിയത് എട്ട് മണിക്കൂറാണ്. ടേക്ക് ഓഫിനായി റണ്‍വേയിലൂടെ അതിവേഗം നീങ്ങിയ വിമാനം പെട്ടെന്ന് ബ്രേക്കിട്ടത് വഴി ടയറുകള്‍ക്ക് തകരാര്‍ സംഭവിക്കുകയും തുടര്‍ന്ന് വിമാനം തിരികെ ടെര്‍മിനലില്‍ എത്തിച്ച് യാത്രക്കാരെ പുറത്തിറക്കുകയും ചെയ്തു. തകരാര്‍ പരിഹരിച്ച് എട്ട് മണിക്കൂര്‍ വൈകിയാണ് വിമാനം പുറപ്പെട്ടതെന്ന് എമിറേറ്റ്‌സ് വക്താവ് പ്രസ്താവനയിലൂടെ അറിയിച്ചു. സംഭവത്തില്‍ അധികൃതര്‍ നടത്തുന്ന അന്വേഷണത്തോട് സഹകരിച്ചുവരികയാണെന്നും യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്ക് അതീവ പ്രാധാന്യമാണ് നല്‍കുന്നതെന്നും എമിറേറ്റ്‌സ് അറിയിച്ചു. പറന്നുയരാന്‍ തുടങ്ങുമ്പോള്‍ റണ്‍വേയില്‍ അനധികൃതമായി വാഹനം പ്രവേശിച്ചതുമൂലം ബ്രേക്കിട്ട എമിറേറ്റ്‌സ് വിമാനത്തിന്റെ ടയറുകള്‍ തകരാറിലായി. കെയ്‌റോയില്‍ നിന്ന് ദുബായിലേക്ക് വരേണ്ടിയിരുന്ന വിമാനം ഇതുകാരണം വൈകിയത്…

ജോലി ആലിംഗനം: മണിക്കൂറില്‍ 6000 രൂപ പ്രതിഫലം

ജോലി ആലിംഗനം: മണിക്കൂറില്‍ 6000 രൂപ പ്രതിഫലം ജീവിതത്തില്‍ എന്തു ജോലി തെരഞ്ഞെടുക്കണം എന്ന ആശങ്കയുണ്ടായപ്പോള്‍ തനിക്കേറ്റവും ഇഷ്ടപ്പെട്ട കാര്യംതന്നെ ജോലിയായി തെരഞ്ഞെടുക്കാന്‍ റോബിന്‍ സ്റ്റീന്‍ എന്ന സ്ത്രീ തീരുമാനിച്ചു. മറ്റുള്ളവരെ ആലിംഗനം ചെയ്യുക എന്ന ജോലിയായിരുന്നു അത്. ഇങ്ങനെയൊരു ജോലിയില്‍നിന്നും പ്രതിവര്‍ഷം 28 ലക്ഷത്തിലധികം രൂപ സമ്പാദിക്കാം എന്നാണ് അമേരിക്കക്കാരിയായ റോബിന്‍ സ്റ്റീന്‍ തെളിയിച്ചിരിക്കുന്നത്. ആളുകള്‍ പരസ്പരം കെട്ടിപ്പിടിക്കുമ്പോള്‍ അവരുടെ ശരീരം ഓക്‌സിറ്റോസിന്‍ എന്ന ഹോര്‍മോണ്‍ ഉത്പാദിപ്പിക്കും. ഇത് മാനസിക പിരിമുറുക്കം കുറയ്ക്കുന്നതിനും സന്തോഷം വര്‍ധിപ്പിക്കുന്നതിനും സഹായിക്കും. ഇതിനായാണ് ആവശ്യമുള്ളവര്‍ക്ക് തന്റെ ആലിംഗനം ഇവര്‍ വാഗ്ദാനം ചെയ്യുന്നത്. ആലിംഗനം ആവശ്യമുള്ളവര്‍ക്ക് റോബിന്‍ സ്റ്റീനെ സമീപിക്കാം. 6000 രൂപയാണ് മണിക്കൂറിന് ഫീസ്. നിരവധിയാളുകളാണ് ഇവരുടെ സേവനത്തിനെത്തുന്നത്. ഇതിനായി എത്തുന്നവര്‍ പൂര്‍ണമായും വസ്ത്രം ധരിച്ചിരിക്കണം എന്നതുമാത്രമാണ് ഒരു നിബന്ധന. സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും ഈ സേവനം ലഭ്യമാണ്. ഒരു മണിക്കൂര്‍…